Tag: News and Events

ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി

കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹർജി ഏതെങ്കിലും തരത്തിലുള്ള പഠനമോ പരിശോധനകളോ നിയമപരമായ സാദ്ധ്യതകളോ വിലയിരുത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. തീവ്ര ഹിന്ദുത്വ നിലപാടിലൂടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അഭിഭാഷകൻ ആർ. കൃഷ്ണരാജാണ് ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകണം.

സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടിക ജാതിയിൽ നിന്നുള്ള പരിവർത്തിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നു ഹർജിക്കാർ വാദിച്ചു. സവർണ വിഭാഗങ്ങൾക്ക് സംവരണം ലഭ്യമല്ലെങ്കിലും അവർ മുസ്ളിം മതമോ ക്രിസ്തുമതമോ സ്വീകരിച്ചാൽ സംവരണത്തിന് അർഹരാകുന്ന സ്ഥിതിയുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ മുസ്ളിങ്ങളോ ക്രിസ്ത്യാനികളോ പിന്നാക്ക വിഭാഗങ്ങളല്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഭരണഘടന, മറ്റു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ- പട്ടികജാതി-പട്ടിക വർഗ- പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചതെന്നും സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.

Advertisements

സ്വാതി മൽവാൾ!

പേര് : സ്വാതി മൽവാൾ!
പണി : ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ.
പ്രായം : 37 വയസ്സ്.
യോഗ്യത : ബി ടെക് (ഐ ടി) ബിരുദം.
2015 ൽ, മുപ്പത്തിയൊന്നാം വയസ്സിൽ,ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ എന്ന റെക്കോർഡൊടെ സ്ഥാനമേറ്റ വ്യക്തിയാണ് സ്വാതി മൽവാൾ. ദില്ലി പോലീസ് പോലും അറച്ചു നിൽക്കുമ്പോൾ,ഏത് പാതിരാത്രിയും സെക്സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളിൽ കയറിച്ചെന്ന് റെയ്ഡ് നടത്തുവാനുള്ള ചങ്കൂറ്റം ഉള്ള വനിതാ കമ്മീഷൻ അധ്യക്ഷ. നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യിൽ നിന്നും മോചിപ്പിച്ച ധീര. ബലാത്സംഗ ഇരയെ ആസിഡ് കുടിപ്പിച്ചതിനെതുടർന്നു ദിവസങ്ങൾ നീണ്ട റെയ്‌ഡിൽ അനധികൃത വിൽപ്പന നടത്തുന്ന ആയിരക്കണക്കിന് ലിറ്റർ ആസിഡും കെമിക്കലുകളും പിടിച്ചെടുത്തു, ലക്ഷക്കണക്കിന് രൂപ പിഴയിട്ടു വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ. ആസിഡ് ആക്രമണ ഇരയായ പെൺകുട്ടികൾക്ക് വനിതാ കമ്മീഷനു കീഴിൽ ജോലി നൽകി പുനരധിവസിപ്പിച്ചു സ്വാതി മൽവാൾ.

2018 ൽ, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടർന്നു വർധിച്ചു വരുന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ആറുമാസത്തിനുള്ളിൽ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി സ്വാതി മൽവാൾ.

കടപ്പാട്

Advertisements

Speech by Israeli Prime Minister Binyamin Netanyahu on Rocket Attack by the Hamas

Breaking news: Israeli Prime Minister Binyamin Netanyahu just made the following speech in front of the Knesset:

—-

To Ismail Haniya, and the leaders and operatives of Hamas:

We, the people of Israel, owe you a huge debt of gratitude. You have succeeded where we have failed. Because never before, in the history of the modern State of Israel, has the Jewish people been so united, like one person with one heart. Everyone in Israel, from Left to Right, secular and religious, in united in the knowledge that there is no accommodating an enemy that is sworn to the genocide of our people.

And now, as you continue to launch deadly missiles indiscriminately, intended to maim and murder as many civilians as possible, while you take cowardly refuge behind your own civilians – you continue to inspire us to hold strongly onto our unity. Whatever disputes we Jews may have with each other, we now know that we have one common goal: we will defeat you.

But we are offering you now one last chance. Within 24 hours, all rocket fire – and I mean all rocket fire – will cease. Completely. Forever.

I give you formal notice that our tanks are massed at the Gaza border, with artillery and air support at the ready. We have already dropped leaflets over the northern parts of the Gaza strip, warning civilians of our impending arrival, and that they should evacuate southward, forthwith. If you fail to meet our ultimatum, we are coming in, and, with God’s help, this time we will not leave. Every centimeter of land that we conquer will be annexed to Israel, so that there will never be another attack launched at our civilians from there.

Even so, we will continue to keep the door open to allow you to surrender gracefully. The moment you announce that you are laying down arms, we will halt our advance, and there we will draw our new borders. If you continue to attack our citizens, we will continue to roll southwards, driving you out of territory that you will never again contaminate with your evil presence.

It pains me deeply that your civilians will be made homeless. But we did not choose this war; you did. And if our choice is between allowing our citizens to be targeted mercilessly by your genocidal savagery, versus turning your civilians into refugees, I regret that we must choose the latter. If only you loved your people as much as you hate ours, this war would never have happened.

To the rest of the world: Israel has tired of your ceaseless chidings that we should “show restraint”. When you have your entire population under constant missile fire from an implacable enemy whose stated goal is the murder of every man, woman and child in your land, then you may come and talk to us about “restraint”. Until then, we respectfully suggest that you keep your double standards to yourselves. This time, Hamas has gone too far, and we will do whatever we have to in order to protect our population.

Hamas, once again, I thank you for bringing our people together with such clarity of mind and unity of purpose. The people of Israel do not fear the long road ahead. Am Yisrael Chai.

Advertisements

E-Pass Application Link for Kerala State

Kerala Police Portal for submitting Affidavit / Pass Requests during lockdown 2021 due to COVID-19

മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്. Click here to download

https://pass.bsafe.kerala.gov.in

Advertisements

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 – 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് . യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .

പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.’

#Covid19 #Travelpass #keralapolice #Lockdown #Cyberdome

Advertisements

Mamatha Banarjee on Christian Missionaries in India

മമതാ ബാനർജി വിളിച്ചു പറഞ്ഞ സത്യങ്ങൾ കേൾക്കണേ

Mamatha Banarjee on Christian Missionaries in India

അച്ചന്മാരും സിസ്റ്റേഴ്സും മിഷനറിമാരും ഇങ്ങനെയാണെന്ന്‌