Tag: Inspirational

This is why we can’t have nice things

This is why we can’t have nice things

Advertisements

This video is about stuff: light bulbs, printers, phones and why they aren’t better. Go to https://NordVPN.com/veritasium​ and use code VERITASIUM to get a 2-year plan plus 1 additional month with a huge discount. It’s risk free with Nord’s 30 day money-back guarantee!

References:
The Man in the White Suit — https://ve42.co/Suit​

London, B. (1932). Ending the depression through planned obsolescence. — https://ve42.co/London32​

Slade, G. (2009). Made to break: Technology and obsolescence in America. Harvard University Press — https://ve42.co/madetobreak​

Krajewski, M. (2014). The great lightbulb conspiracy. IEEE spectrum, 51(10), 56-61. — https://ve42.co/Phoebus​

Planet Money, The Phoebus Cartel – https://ve42.co/PMobs​

The Light Bulb Conspiracy – https://youtu.be/e9xmn228HM0​

Special thanks to Patreon supporters: Mac Malkawi, Oleksii Leonov, Michael Schneider, Jim Osmun, Tyson McDowell, Ludovic Robillard, jim buckmaster, fanime96, Juan Benet, Ruslan Khroma, Robert Blum, Richard Sundvall, Lee Redden, Vincent, Lyvann Ferrusca, Alfred Wallace, Arjun Chakroborty, Joar Wandborg, Clayton Greenwell, Pindex, Michael Krugman, Cy ‘kkm’ K’Nelson, Sam Lutfi, Ron Neal

Written by Derek Muller and Petr Lebedev
Animation by Ivan Tello
Filmed by Derek Muller and Raquel Nuno
Edited by Derek Muller
Video supplied by Getty Images

Music by Jonny Hyman and from https://epidemicsound.com​”Aquatic Planet”, “Rhythm of Dreams”, “Tread Lightly”, “Unexpected Visitors”, “Curved Mirrors” “Drunken Lullaby” “Fluorescent Lights”

Thumbnail by Raquel Nuno and Karri Denise

പ്രഭാത ചിന്തകൾ

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 പ്രഭാത ചിന്തകൾ 🔅

13-03-2021

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 ദാനം നൽകുന്നത്‌ പുണ്യകരം ആണെന്ന് എല്ലാവർക്കും അറിയാം . പക്ഷേ രണ്ട്‌ പേർ കൊടുക്കുന്നത്‌ ഒരേ മൂല്യമുള്ള വസ്തു ആണെങ്കിലും കാലവും സമയവും സാഹചര്യവും അനുസരിച്ച്‌ അവയുടെ മഹത്വത്തിന്‌ വ്യത്യാസം ഉണ്ട്‌. ഇന്ന് നമുക്ക്‌ ഒരു സംഭവകഥ കേൾക്കാം .

🔅 ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു. “ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല.” ഇത് കേട്ട ബിൽ ഗേറ്റ്സ് തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി.

🔅 കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം. ന്യൂയോർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു. ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം. ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി അവനെ വിളിച്ചു .

🔅 പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി.
എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.

🔅 മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു. വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.
‘എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല’ എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു.

🔅 19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി. അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു. ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു. അവനോട് ഞാൻ ചോദിച്ചു “എന്നെ മനസ്സിലായോ …?”

“മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ…!

വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ ?
പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.

പയ്യൻ പറഞ്ഞു : നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ…..
ഞാൻ: ങ്ങേ അതെന്താ കാരണം…..??

🔅 പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് അത്‌ തിരിച്ചു തരാൻ നിങ്ങൾ വന്നു.
അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും , എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ …!!!

🔅 ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്, താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു. ഇനി പറയൂ എന്നേക്കാൽ വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ…??

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Author: Unknown, Source: WhatsApp

Story of Swiggy Girl at Cochin

•🔥• നെഞ്ചിലുറങ്ങി കുരുന്ന്: വെയിലിൽ സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി: പൊള്ളുന്ന ജീവിതം…!!! •🔥•

•🔥•നെഞ്ചിലുറങ്ങി കുരുന്ന് : വെയിലിൽ സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി : പൊള്ളുന്ന ജീവിതം…!!!

കൊച്ചി• സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. കൊടുംവെയിലിൽ കുഞ്ഞ് ആ നെഞ്ചിൽ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. കഷ്ടപ്പാടുകളോട് ഒരു പെൺകുട്ടി ഒറ്റയ്ക്കു നടത്തുന്ന പോരാട്ടത്തിന്റെ നേർക്കാഴ്ചയുണ്ടതിൽ; ജീവിക്കാനുള്ള മലയാളിയുടെ പോരാട്ടവീര്യവും.

ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു. തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്.

‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.

‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്.

സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.

ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും.

വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.

‌അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല.

ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.

‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.

_- Author Unknown

Singing Daily Prolongs Your Life

Relieves stress. Singing appears to be a stress-reliever. …


Stimulates the immune response. …


Increases pain threshold. …


May improve snoring. …


Improves lung function. …


Develops a sense of belonging and connection. …


Enhances memory in people with dementia. …


Helps with grief…

Improves mental health and mood…

Helps improve speaking abilities

Happy Valentine’s ❤ day to my Loving JESUS ❤

Lyrics/ maya jacob

Music/ Fr mathews Payyappilly mcbs

Orchestration/ Anish Raju

Singer/Evugin Emmanuel

Guitar/ Sumesh parameshwar

Producer/ Ajin B Francis

Special Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs Fr. Tom Kootumkal mcbs .Sony Ajin .Ligin B Francis .Salini Ligin

Studios/ Geetham kochi, Amala Digital kanjirapilly

Mixed & mastered/ Jinto john Geetham, Kochi

നീയെൻ ചങ്കല്ലേ ചങ്കിൽ തുടിക്കും പ്രാണനല്ലേ, നിൻ ജീവനേകി ചങ്കോടു ചേർത്തവനല്ലെ! ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ More than anything anything I love you jesus more than anything… മറക്കില്ലഞാൻ നാഥാ നിന്നെ മുറിവിൽ മരുന്നായ് നീ മുറിഞ്ഞതും , കൂടെ നടന്നതും കുറവിൽ നയിച്ചതും കാലിടറുമ്പോൾ കൈവെള്ളയിൽ കാത്തതും, ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ

// More than anything..//

പഴിക്കില്ലഞാൻ നാഥാ നിന്നെ തിരുകരത്തിലെൻ പേരു കുറിച്ചതല്ലേ. നെഞ്ചോടു ചേർത്തവൻ മിഴിനീർ തുടച്ചിടും മനം തകരുമ്പോൾ തോളിലേറ്റി താരാട്ടുപാടിടും. ഈശോയെ എന്റെ ഈശോയെ എന്റെ മാത്രമെന്നും എൻ ഈശോയെ.. (നീയെൻ ചങ്കല്ലേ)

/More than anything/

Episode 22 | ബോൺസായി | Bonsai | പുതപ്പ് | Boby Jose Kattikkadu | ബോബി ജോസ് കട്ടിക്കാട്

Episode 22 | ബോൺസായി | Bonsai | പുതപ്പ് | Boby Jose Kattikkadu | ബോബി ജോസ് കട്ടിക്കാട്

#Bonsai#BobyJoseKattikkadu​ ബോൺസായി | Bonsai | പുതപ്പ് Boby Jose Kattikkadu | ബോബി ജോസ് കട്ടിക്കാട് Content Owner: Malayala Manorama Weekly Website: http://www.manoramamusic.com​ YouTube: http://www.youtube.com/manoramamusic​ Facebook: http://www.facebook.com/manoramasongs​ Twitter: https://twitter.com/manorama_music​ Parent Website: http://www.manoramaonline.com

ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ്

💠ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ് 💠

💠💠💠💠💠

💠നിനച്ചിരിക്കാതെയെത്തിയയൊരു അദൃശ്യശക്തി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ തകിടം മറിച്ചതുകൊണ്ട്, കുട്ടികളുടെ ആരവവും, ആർപ്പുവിളികളും മുഴങ്ങേണ്ട വിദ്യാലയമുറ്റങ്ങൾ നിശബ്ദതയിലേക്ക് കൊണ്ടുപോയിയെങ്കിലും ശാസ്ത്ര സാങ്കേതികവിദ്യയുടെ നൂതന സമ്പ്രദായങ്ങൾ ഉപയോഗിച്ച് നാം അതിനെ അതിജീവിക്കുക തന്നെ ചെയ്തു.

അങ്ങനെ,ഓൺലൈൻ ക്ലാസുകൾ നടക്കവേ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ തുടങ്ങാൻ നിർദ്ദേശം ലഭിച്ചതനുസരിച്ചാണ് ഞാൻ സ്കൂളിൽ എത്തിയത്.

പത്താം ക്ലാസിലെ കുട്ടികൾക്ക് മോഡൽ എക്സാമിന് മുന്നോടിയായിട്ടുള്ള പരിശീലനം കൊടുത്തു കൊണ്ടിരിക്കുകയാണ്‌.

മലയാളം സെക്കൻഡ് പേപ്പറിൽ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടി കൊടുത്ത ഒരു ചോദ്യമിതായിരുന്നു.

” നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട, പ്രഗത്ഭനായൊരു വ്യക്തിയെ കുറച്ചും,അയാൾ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കവിയാതെയൊരു ഉപന്യാസം തയ്യാറാക്കുക “

കുട്ടികൾ പരസ്പരം നോക്കി… സംശയങ്ങൾ ഉയർന്നു…..

“സിനിമ താരത്തെ കുറിച്ച് എഴുതാമോ ടീച്ചർ…. “

“മദർ തേരസായെ കുറിച്ച് മതിയോ…. “

“സച്ചിനെ കുറച്ചു എഴുതിയാൽ കുഴപ്പം ഉണ്ടോ…?”

സംശയങ്ങൾ നീണ്ടപ്പോൾ…

“നിങ്ങൾക്ക് ആരെ കുറിച്ചു വേണമെങ്കിലും എഴുതാം…സാമൂഹിക, രാഷ്ട്രീയ, കലാ,കായിക രംഗങ്ങളിൽ മികവ് തെളിയിച്ച ആരെ കുറിച്ചും…. അത് കവിയോ, എഴുത്തുകാരനോ, കായിക താരമോ,സിനിമ താരമോ ആവാം…. ശരി തുടങ്ങിക്കോളൂ…”

എല്ലാവരും എഴുതി തുടങ്ങി. പിരീഡ് അവസാനിച്ചപ്പോൾ പേപ്പറും വാങ്ങി ഞാൻ സ്റ്റാഫ് റൂമിൽ എത്തി.

വെറുതെ ഒന്ന് ഓടിച്ചു നോക്കി… നല്ല ഭംഗിയായി തന്നെ എല്ലാവരും വച്ച് കാച്ചിയിട്ടുണ്ട്.

രാത്രി വീട്ടിലെ പണി ഒക്കെ കഴിഞ്ഞു,ഞാൻ പേപ്പർ നോക്കാനിരുന്നു.

അച്ഛനും, അമ്മയും ഉറങ്ങാൻ കിടന്നു. ഭർത്താവ് ടി വിയിൽ ന്യൂസ് കാണുന്നു…

ഒന്നൊന്നായ് വായിച്ചു ഗ്രേഡ് ഇട്ടു തുടങ്ങി.

“ആഹാ…. വായിച്ചു ചിരിക്കാനും, ചിന്തിക്കാനും ഉണ്ട്…”

മമ്മൂട്ടി… മോഹൻലാൽ വിജയ്…
മദർ തേരസാ… മുരുകൻ കട്ടാക്കട… ധോണി… സച്ചിൻ… മഞ്ജു വാര്യർ… അബ്‌ദുൾകലാം… അങ്ങനെ നീണ്ട നിര തന്നെയുണ്ട്…

പെട്ടന്നാണ് ഭർത്താവിന്റെ സ്വരം മുഴങ്ങിയത്…

“ഡീ …ഒന്നിങ്ങു വന്നേ… നീ ഇതു കണ്ടോ….?” എഴുനേറ്റു അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു…

ടീവി യിൽ കാണിക്കുന്ന ന്യൂസ്‌ കണ്ടു കരഞ്ഞു പോയി…

പ്രായമായ അച്ഛനെയും, അമ്മയെയും മകൻ ഒരു കുടുസ്സ് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു… ആഹാരം കിട്ടാതെ അസ്ഥിപഞ്ജരം പോലെയിരിക്കുന്ന പിതാവ് അവിടെ മരിച്ചു കിടക്കുന്നു…അതും നോക്കി അമ്മ ജീവച്ഛവം പോലെയിരിക്കുന്നു…

💠കണ്ണേ മടങ്ങുക….

“ഇങ്ങനെയുള്ള വാർത്തകൾ എന്നെ കാണിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് അല്ലേയേട്ടാ….. ” വിതുമ്പി പോയി ഞാൻ…..

“നമ്മുക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതു നന്നായി…+അല്ലെങ്കിൽ പ്രായം ആകുമ്പോൾ ഇതുപോലെയൊക്കെ അനുഭവിക്കേണ്ടി വന്നേനേം…. നീ കരയാതെ… ഞാനിതു നിനക്ക് കാണിച്ചുതന്നത്, നീ കുട്ടികളെ പഠിപ്പിക്കുന്നതല്ലേ… ഇതൊക്കെ ചേർത്ത് നല്ല ഉപദേശങ്ങൾ നൽകി നേർ വഴിക്ക് നയിക്കണം അടുത്ത തലമുറയെയെങ്കിലും…

ഒന്നും മിണ്ടാതെ തിരികെ വന്നു. അടുത്ത പേപ്പർ എടുത്തു വായിക്കാൻ നോക്കിയ ഞാനൊന്ന് ഞെട്ടി…!!! നരേന്ദ്രന്റ പേപ്പർ ആണ്…പത്തു ബി യിലെ കുട്ടിയാണ്.

കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങൾ…

“ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ് – കല്യാണികുട്ടി (എന്റെ അമ്മ )”

ഒട്ടൊരു കൗതുകത്തോടെയാണ് ഞാൻ വായന തുടർന്നത് …

കാരണം നരേന്ദ്രന്റെ അമ്മ കല്യാണിയെ എനിക്ക് നന്നായി അറിയാം.

💠അവന്റെ അച്ഛന്റെ മരണശേഷം കുട്ടികളെ വളർത്താൻ തൊഴിലുറപ്പ് പണിക്ക് പോയും, മറ്റുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്‌തും കഴിയുന്ന കല്യാണി എങ്ങനെ ഗ്രേറ്റ് ആർട്ടിസ്റ്റ് ആവും….!!!???

ഇവനിതു എന്താണ് എഴുതിവച്ചിരിക്കുന്നത്…
💠വീണ്ടും ആ അക്ഷരങ്ങളിലേയ്ക്ക് കണ്ണോടിച്ചു…

ഈ ലോകത്തിലെ ഏറ്റവും വലിയ ഗായിക എന്റെ അമ്മയാണ്.. ആരുടെ പാട്ട് കേട്ടാണോ ഒരാൾ കരച്ചിൽ നിർത്തുന്നത്…. സന്തോഷത്തോടെയിരിക്കുന്നത്… സമാധാനത്തോടെ ഉറങ്ങുന്നത്… അത്,സ്വന്തം അമ്മയുടെ താരാട്ട് പാട്ടാണ്.

ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞും കേൾക്കുന്നത് സംഗീതം പഠിച്ചയാളുടെയോ,, അവാർഡ് കിട്ടിയാളുടെയോ സ്വരമല്ല… രാഗവും,താളവുമില്ലെങ്കിലും …. അവന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നത് ആ താരാട്ട് പാട്ട് തന്നെയാണ്.

എന്റെ അനുജത്തിയെ ഉറക്കുവാൻ വേണ്ടി അമ്മ പാടിയ താരാട്ടുപാട്ടിനോളം മാധുര്യമേറിയയൊരു സ്വരവും ഈ ഭൂമിയിൽ ഞാൻ വേറെ കേട്ടിട്ടില്ല. അതേ എന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഗായിക.

ഞാൻ കണ്ട ഏറ്റവും വലിയ കഥാകാരിയും എന്റെ അമ്മയാണ്…

പകലന്തിയോളം പണി കഴിഞ്ഞു, റേഷൻ പീടികയിൽ നിന്നും അരിയും വാങ്ങി വന്ന്, ഉണങ്ങാത്ത വിറക് ഊതി, ഊതി കത്തിച്ചു കഞ്ഞി, കാലം ആക്കുമ്പോൾ…

കരിയും,പുകയുമേറ്റ അടുക്കളയിൽ അമ്മക്കൊപ്പം ഞാനും ഏട്ടനും ഇരിക്കുന്നുണ്ടാവും… അടുത്ത് തഴപായിൽ അനുജത്തിയെ കിടത്തിയിട്ടും ഉണ്ടാവും….
അപ്പോഴൊക്കെയും അടുപ്പിൽ നിന്നുയിരുന്ന പുകചുരുളുകൾ നോക്കി,അമ്മ പറഞ്ഞു തന്നിട്ടുള്ള മനോഹരമായ കഥകളോളം മികച്ചവ .

ഇതുവരെ ഞാൻ എങ്ങും വായിച്ചിട്ടുമില്ല,കേട്ടിട്ടുമില്ല…!

💠എന്റെ അമ്മയാണ് ഏറ്റവും വലിയ ശില്പിയും….

ഗോതമ്പുപൊടി കുഴച്ച്, ശോഷിച്ച കൈയാൽ അവ ഉരുളകളാക്കി,സ്റ്റീൽ പാത്രം കമിഴ്ത്തിവച്ച് അതിനു മുകളിൽ ആ ഗോതമ്പു ഉരുള വച്ചു ഗ്ലാസ്‌ കൊണ്ട് ചപ്പാത്തി പരത്തുന്ന അമ്മയുടെ കഴിവ്…

അതേ ഗോതമ്പു പൊടികൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി… കലത്തിനു മുകളിൽ ഒരു തുണി ചുറ്റി കെട്ടി അതിന് മുകളിൽ ആ ആ കൊഴുക്കട്ട വച്ച് പുഴുങ്ങി എടുക്കുന്നത്….അതേ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വിദഗ്ദ്ധയായ ശില്പി.

എന്റെ അമ്മയാണ് ഏറ്റവും വലിയ അഭിനേത്രി മിഴികൾ നിറയുമ്പഴും അധരത്തിൽ പുഞ്ചിരി പ്രകാശിപ്പിക്കുന്ന അമ്മയോളം മികച്ചയൊരു നടിയെ ഞാനിതുവരെ വേറെ കണ്ടിട്ടില്ല

പട്ടിണി കിടന്നു, മുണ്ട് മുറുക്കിയുടുത്തു….
മക്കളെ ഊട്ടി കുഞ്ഞുങ്ങളുറക്കമായാൽ കലത്തിൽ കോരി വച്ച കിണർ വെള്ളം കുടിച്ച്,വിശപ്പടക്കുന്ന എന്റെ അമ്മയോളം ത്യാഗശീലയായ ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല…

അതേ ഏറെ അഭിമാനത്തോടെ… അതിലേറെ സന്തോഷത്തോടെ പറയട്ടെ എന്റെ അമ്മ കല്യാണി കുട്ടിയാണ് ഞാൻ കണ്ട ഏറ്റവും വലിയ ആർട്ടിസ്റ്റ്… ദി റിയൽ ഹീറോയിൻ….

ഒരു കാര്യം കൂടി പറയാതെ വയ്യ… കണ്ടു നേരിയ ഒരു ഓർമ്മ മാത്രമേയുള്ളൂ എനിക്കെന്റെ അച്ഛനെ… പകലു മുഴുവനും പണികഴിഞ്ഞു രാത്രി അടുത്ത വീട്ടിലെ മുറ്റത്തു ഒരു മലപോലെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പൊതിച്ചെടുക്കുന്ന എന്റെ അച്ഛനോളം വലിയൊരു കായികാഭ്യാസിയെ ഞാൻ കണ്ടിട്ടില്ല… ആ സ്നേഹവും കരുതലും കുഞ്ഞിലേ നഷ്ട്ടപ്പെട്ടുവെങ്കിലും അതറിയിക്കാതെ വളർത്തിയ എന്റെ അമ്മയെ മറന്നൊരു ജീവിതം എനിക്കില്ല.

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെയും,അമ്മയുടെയും രണ്ടാമത്തെ മകനായി… ഏട്ടന്റെ അനുജനായി… അനുജത്തികുട്ടിയുടെ കുഞ്ഞേട്ടനായി… ആ കൊച്ചു വീട്ടിൽ തന്നെ എനിക്ക് പിറക്കണം…✍️

അറിയാതെ വയറ്റിൽ കൈ വച്ചു പോയി… തൊട്ട് മുൻപ് ടി വിയിൽ കണ്ട വാർത്ത കണ്ണുകളിൽ തെളിഞ്ഞു….

കല്യാണം കഴിഞ്ഞു പതിനെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത എന്റെ വയറ്റിൽ കൈ വച്ചു കണ്ണീരോടെ ഞാൻ പ്രാർത്ഥിച്ചു …

“നരേന്ദ്രാ……. ഈ വയറ്റിൽ നീ പിറന്നില്ലല്ലോ… നിന്നെ പോലെ ഒരു മകന് ജന്മം കൊടുക്കുന്നതിനോളം പുണ്യം മറ്റെന്തുണ്ട്… അടുത്ത ജന്മത്തിലെങ്കിലും നീ എനിക്ക് മകനായി പിറക്കണം…”

എന്റെ കണ്ണീർ വീണ, അവന്റെ അക്ഷരങ്ങൾ നോക്കി…കുറച്ചു നേരം ഞാനിരുന്നു പോയി…

അവന്റെ അക്ഷരങ്ങൾക്ക് ഗ്രേഡ് ഇടാനുള്ള യോഗ്യത എനിക്കില്ല… ഞാൻ പഠിച്ച ഒരു ഡിഗ്രിയും എനിക്ക് അതിന് അനുമതി നൽകില്ല… കാരണം അവനെഴുതിയത് ജീവിതമാണ്…
സ്വന്തം രക്തം ചാലിച്ചെഴുതിയ ജീവിതം…

💞💞💞💞💞💞

💠ഇന്ന് നിങ്ങൾ മക്കളെങ്കിൽ നാളെ നിങ്ങളും രക്ഷിതാക്കളാവും അതുകൊണ്ട് നാം എന്ന ശില്പം മെനഞ്ഞ ആ ഗ്രേറ്റ് ആര്ടിസ്റ്റുമാരായ നമ്മുടെ മാതാപിതാക്കാക്കളെ മറക്കരുത് ഒരിക്കലും… നെഞ്ചോട് ചേർത്ത് വയ്ക്കണം അവരുടെ അവസാന ശ്വാസം വരെയും.🙏🙏

✍️സുനി ഷാജി… !

Pinneyum pinneyum cover song | by Elizabeth

Elizabeth എന്ന കലാകാരിയുടെ അതിമനോഹരമായ ഗാനം. ട്യൂറേറ്റ് സിൻഡ്രം (ഇടവിട്ടുള്ള ഞെട്ടൽ) എന്ന രോഗത്തിലൂടെ കടന്നുപോകുമ്പോഴും എത്ര മനോഹരമായി പാടുന്നു👍👍👍👍 https://youtu.be/UQKLlXKjeBA

Pinneyum pinneyum cover song | by Elizabeth

ബോര്‍ഡിൽ കണ്ട വിലാസം

വീട്ടിലേക്കുള്ള വഴിയിൽ, വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു .
അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള വ്യഗ്രതയുണ്ടായി അടുത്തു പോയിനോക്കി.
അതിൽ എഴുതിയിരുന്നത്.

“എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,
നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.”

കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി.
ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു,
നിലംപൊത്താറായ ഒരു പുൽക്കുടിലിന്റെ മുന്നിൽ അവശയായി ഒരു വൃദ്ധ ഇരിക്കുന്നതുകണ്ടു.
എന്റെ കാലൊച്ച കേട്ടിട്ടായിരിക്കാം പതുക്കെ തലയുയർത്തി,
“ആരാ” എന്നു ചോദിച്ചു…

അമ്മൂമ്മെ ഞാനാണ്, ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീര്ച്ചായായും അത് അമ്മൂമ്മയുടെ കളഞ്ഞുപോയ ആ അമ്പത് രൂപയാണ്, അതിവിടെ തന്നിട്ടു പോകാമെന്ന് വെച്ചു…

ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ കണ്ടു. അവർ പറഞ്ഞു,

“ഇപ്പോൾ തന്നെ ഒരു 40 – 50 പേര് വന്നു വഴിയിൽ തങ്ങൾക്ക് 50 രൂപ കളഞ്ഞു കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞു അത് എന്നെ ഏല്പിച്ചു പോയിരിക്കുന്നു…!,

എന്തൊ ആ വിളക്കുകാലിൽ ഞാൻ അങ്ങനെയൊരു ബോര്‍ഡ് തുക്കിയിട്ടില്ല… എനിക്കാണെങ്കിൽ എഴുത്തും വായനയും അറിയില്ല…”

കുഴപ്പമില്ല അമ്മൂമ്മെ ഇത് വെച്ചോളൂ എന്ന് പറഞ്ഞു ഞാൻ ആ 50 രൂപ അവരുടെ കയ്യിൽ തിരുകി.

പക്ഷേ താങ്കൾ പോകുന്നവഴി ആ ബോര്‍ഡ് അവിടെനിന്ന് എടുത്തുമാറ്റിയേക്കൂ എന്ന് അവരെന്നോട് അപേക്ഷിച്ചു.
വളരെ കൗതുകകരമായ ഒരു കാര്യം കൂടി പറയട്ടെ, തന്നെ കാണാൻ വന്നവരോടെല്ലാം അവർ ആ ബോര്‍ഡ് അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും അത് ചെയ്തില്ല എന്നുമാത്രം.

തിരിച്ചുവരുമ്പോൾ ഞനാലോചിച്ചു,
ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് തൂക്കിയത്…?!

തന്നെ കാണാൻ വന്നവരോടെല്ലാം അവരത് എടുത്തുമാറ്റാൻ പറയുന്നുണ്ടെങ്കിലും ആരും അത് ചെയ്യുന്നില്ല…!

ഏതോ ഒരു മഹാമനസ്കനു അന്ധയായ ആ വൃദ്ധയെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടാകും.
അതിനു അദ്ദേഹം കണ്ടെത്തിയ ഉപായമായിരിക്കാം ആ ബോര്‍ഡ്…!

ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്…!!!

പിന്നിൽനിന്ന് ആരോ വിളിക്കുന്നു,

“ചേട്ടാ ഈ വിലാസം…?
എനിക്ക് ഈ വ്യക്തിയെ കാണണമായിരുന്നു,
അവരുടെ നഷ്ടപ്പെട്ട 50 രൂപ എനിക്ക് വഴിയിൽ നിന്നു കിട്ടി അതവരെ ഏൽപിക്കാനാ… “

ഞാനാ കുടിലിനു നേരെ വിരൽ ചൂണ്ടി. അദ്ദേഹം ആ കുടിൽ ലക്ഷ്യമാക്കി പോകുന്നത് നോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനായി…

മനുഷ്യത്വത്തിന്റെ ഉറവകൾ ഒരുകാലത്തും വറ്റുകയില്ല…
അത് എവിടെയെങ്കിലും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കും…

Author: Unknown