Tag: Health / Medicine

അനീമിയ അഥവാ വിളർച്ചയുടെ ആരും ശ്രദ്ധിക്കാത്ത ചില പ്രധാന ലക്ഷണങ്ങൾ. അനീമിയക്ക് ചില ഫുഡ് കോമ്പിനേഷനുകൾ

Watch “അനീമിയ അഥവാ വിളർച്ചയുടെ ആരും ശ്രദ്ധിക്കാത്ത ചില പ്രധാന ലക്ഷണങ്ങൾ. അനീമിയക്ക് ചില ഫുഡ് കോമ്പിനേഷനുകൾ” on YouTube

മുറിയിൽ നിന്ന് പുറത്തിറങ്ങാതെ നമുക്കിപ്പോൾ ഗവണ്മെന്റ് ഡോക്ടറെ കാണാം

രാവിലെ എഴുന്നേൽറ്റത് മുതൽ കഴുത്തിന് വല്ലാത്ത വേദനയായിരുന്നു.
ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ വേദന കൂടി, കിടക്കാനോ ഇരിക്കാനോ കഴിയാൻ സാധിക്കാത്ത അത്ര വേദന. ആശുപത്രിയിലേക്ക് പോകണമെന്ന് ആഗ്രഹം തോന്നിയെങ്കിലും സഹിക്കാൻ ആകാത്ത വേദന കാരണം പുറത്തേക്ക് ഇറങ്ങാൻ നിവർത്തിയില്ല. അങ്ങനെ വിക്സ് പുരട്ടി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.

വേദനക്കൂടിക്കൂടി വന്നതിനാൽ ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഓൺലൈനായി ഡോക്ടറെ കാണുന്ന സേവനമായ സഞ്ജീവിനി ആപ്പ് ഒന്ന് പരീക്ഷിക്കാം എന്ന് കരുതിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എന്റെ സ്ഥലവും ഭാഷയുമെല്ലാം കൊടുത്ത് 5 മിനിറ്റിനുള്ളിൽ ലോഗിൻ കംപ്ലീറ്റ് ചെയ്തു.

കേന്ദ്രസർക്കാരിന്റെ ഡോക്ടർ ആണെന്ന് പറഞ്ഞപ്പോൾ ഹിന്ദിയോ ഇംഗ്ളീഷോ ആണ് പ്രതീക്ഷിച്ചത്. പ്രതീക്ഷതിന് വിപരീതമായി വീഡിയോ കാൾ കണക്ട് ആയത് തിരുവനന്തപുരത്തുള്ള സർക്കാർ ക്യാൻസൽട്ടിങ്ങ് കേന്ദ്രത്തിലേക്കാണെന്ന് എഴുതികാണിച്ചു.

ഒരു മലയാളി ഡോക്ടർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഡോക്ടർ വളരെ സൗമ്യതയോടെ എന്റെ രോഗവിവരങ്ങൾ ചോദിച്ച് മനസിലാക്കി മരുന്ന് കുറിച്ചു. അങ്ങനെ പത്ത് മിനുറ്റുകൊണ്ട് സൗജന്യമായി ഡോക്ടറെ കണ്ടു.

വീഡിയോ കാൾ ഡിസ്കണക്ട് ആകുമ്പോൾ പ്രൊഫൈലിൽ നിന്ന് മരുന്നിന്റെ വിവരങ്ങൾ എടുക്കാമെന്ന് ഡോക്ടർ തന്നെ ആപ്പിന്റെ രീതികൾ പരിചയപ്പെടുത്തിത്തന്നു.

കാൾ ഡിസ്കകണക്ട് ആയതും സെക്കന്റുകൾക്കുള്ളിൽ ആവശ്യമായ മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ വന്നു.
അനിയനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്ന് വാങ്ങിപ്പിച്ചു.

മെഡിക്കൽ ഷോപ്പിൽ 60 രൂപയാണ് മരുന്നിന് ആകെ ചിലവ് വന്നത്.

എത്ര ലളിതമാണ് ഇപ്പോൾ കാര്യങ്ങൾ…
10 മിനുറ്റ് പോലും വേണ്ടിവന്നില്ല ഒരു ഡോക്ടറെ കാണാൻ!

ഞാൻ പോലും കേന്ദ്ര സർക്കാരിന്റെ ഈ സേവനം ആദ്യമായാണ് ഉപയോഗപ്പെടുത്തിയത്. നമ്മളിൽ പലരും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. നമുക്ക് മാത്രമല്ല കേട്ടോ നമ്മുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഇതുപോലെ ഡോക്ടറുടെ സേവനം ലഭിക്കാൻ ആപ്പിൽ സൗകര്യമുണ്ട്. ഈ കൊറോണ കാലഘട്ടത്തിൽ ഈ സേവനം ഉപയോഗപ്പെടുത്തുന്നത് വഴി പ്രായമായവർക്കൊക്കെ എത്രയോ ഉപകാരകാരമാണ്.

നമ്മുടെ ഇന്ത്യയിൽ കിടക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങാതെ നമുക്കിപ്പോൾ ഗവണ്മെന്റ് ഡോക്ടറെ കാണാം എന്നുള്ളത് അഭിമാനകരം തന്നെയാണ്.

ഇത്രയും ഉപകാരിയായ ഒരു ആപ്ലിക്കേഷനെ നിങ്ങൾക്ക് പരിചയപ്പെടുത്തണം എന്ന് തോന്നിയതിനാലാണ് ഇതിവിടെ കുറിക്കുന്നത്. ആപ്പിന്റെ ലിങ്ക് താഴെ കമന്റിൽ ചേർക്കുന്നു.

ഓർമയിൽ വെക്കു, എപ്പോഴെങ്കിലും നിങ്ങൾക്കും ഉപകാരം വന്നേക്കാം.

Author: Unknown

eSanjeevaniOPD App

eSanjeevaniOPD – National Teleconsultation Service

Advertisements

നിങ്ങളുടെ വീട്ടിലോ ബന്ധുക്കളിലോ ക്യാന്‍സര്‍ രോഗിയുണ്ടോ എങ്കിലിത് ശ്രദ്ധിക്കൂ…

Watch “നിങ്ങളുടെ വീട്ടിലോ ബന്ധുക്കളിലോ ക്യാന്‍സര്‍ രോഗിയുണ്ടോ എങ്കിലിത് ശ്രദ്ധിക്കൂ…” on YouTube

കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

Watch “കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?” on YouTube

നടൻ അനിൽ ചേട്ടന് ഉണ്ടായ മുങ്ങി മരണം ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Watch “നടൻ അനിൽ ചേട്ടന് ഉണ്ടായ മുങ്ങി മരണം ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.” on YouTube

കൊറോണ വൈറസിന്റെ ലണ്ടനിലെ ജനിതകമാറ്റം അപകടമോ ? വാക്സിനുകൾ ? ഭയപ്പെടുത്തുന്ന വാർത്തയുടെ സത്യമെന്ത് ?

Watch “കൊറോണ വൈറസിന്റെ ലണ്ടനിലെ ജനിതകമാറ്റം അപകടമോ ? വാക്സിനുകൾ ? ഭയപ്പെടുത്തുന്ന വാർത്തയുടെ സത്യമെന്ത് ?” on YouTube