Tag: Health / Medicine

ഉത്തരവാദിത്തമുള്ള പൗരൻ

🤣🤣🤣🤣🤣🤣🤣🤣

ഒരു പണിക്കും പോകാതെ വീട്ടിൽ ചുമ്മാ കുത്തിയിരിക്കുന്നവനെ പണ്ടൊക്കെ വിളിച്ചിരുന്നത് *”മടിയൻ”* *”ഒരു വകക്ക് കൊള്ളാത്തവൻ”* എന്നൊക്കെയായിരുന്നു
ഇപ്പൊ വിളിക്കുന്നത് *”ഉത്തരവാദിത്തമുള്ള പൗരൻ”* എന്നാണ്.

😀😀😀😀😀😀😀😀😀😀

ഏത്തമിടൽ’ സൂപ്പർ വ്യായാമമെന്ന് പഠനം

👨‍👩‍👧‍👦 സ്മാർട്ട് പാരന്റിങ് 👨‍👩‍👧‍👦

🔳 𝐊𝐉

‘ഏത്തമിടൽ’ ശിക്ഷയല്ല സൂപ്പർ വ്യായാമമെന്ന് പഠനം ⁉️

▫️ പെരുമാറ്റ വൈകല്യങ്ങൾക്ക് വളരെയേറെ പ്രയോജനകരമാണീ വ്യായാമം
▫️ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്

കൂട്ടുകാർ ഏത്തമിടൽ എന്ന് കേട്ടിട്ടുണ്ടോ? ആരെങ്കിലും ഏത്തമിട്ടിട്ടുണ്ടോ? എന്താണ് ഈ ഏത്തമിടൽ? പണ്ടൊക്കെ സ്കൂളുകളിലും മറ്റു കുട്ടികൾക്ക് നൽകിയിരുന്ന ഒരു ശിക്ഷ രീതിയായിരുന്നു ഇത്. രണ്ട് കൈകളും കൊണ്ട് ചെവിയുടെ അറ്റത്ത് പിടിച്ചുകൊണ്ട് എഴുന്നേല്ക്കുകയും ഇരിക്കുകയും ചെയ്യുക എന്നതാണ് ഏത്തമിടൽ. വലത് കൈ ഇടത് ചെവിയിലും ഇടത് കൈ വലത് ചെവിയിലുമാണ് പിടിക്കേണ്ടത്. ഇങ്ങനെ അൻപതും നൂറും തവണയൊക്കെ ചെയ്യിപ്പിക്കുക എന്നത് പണ്ടത്തെ ഗുരുക്കൻമാരുടെ ഒരു ശിക്ഷ നടപടിയായിരുന്നു. ഇങ്ങനെ ഏത്തമിടിക്കുന്നത് ആകെ നാണക്കേടുണ്ടാക്കുന്ന ഒരു പരിപാടിതന്നെയായിരുന്നു കുട്ടികൾക്ക്. ക്ലാസിലെ എല്ലാ കുട്ടികളുടേയും മുൻപിൽ വച്ച് ഇങ്ങനെ ഏത്തമിടേണ്ടി വരുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ ശിക്ഷ കിട്ടിയിരുന്നു.

എന്നാൽ നമ്മുടെ ഈ ഏത്തമിടൽ ശിക്ഷ അത്രയ്ക്ക് മോശം പരിപാടിയല്ലെന്നാണ് അങ്ങ് അമേരിക്കയിൽ നിന്ന് വരുന്ന വാർത്തകള്‍. കാലിഫോർണിയ സർകലാശാലയിലെ ഡോ ജോയ് പി ജോൺസ് നടത്തിയ പഠനത്തിലാണ് ഏത്തമിടലിന്റെ നല്ല വശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായത്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഈ ഏത്തമിടൽ അപ്രത്യക്ഷമായെങ്കിലും അവിടെ ഇതിന് വൻ പ്രചാരമാണിപ്പോൾ. പക്ഷേ അത് ശിക്ഷയായിട്ടല്ലെന്നു മാത്രം. അത് തലച്ചോറിനുള്ള സൂപ്പർ വ്യായാമമുറയായാണ് ചെയ്യുന്നത്. ‘സൂപ്പർ ബ്രെയിൻ യോഗ’ എന്ന സൂപ്പർ പേരിലാണത് അറിയപ്പെടുന്നത് തന്നെ.

നൂറ് ബില്ല്യണിലധികം ബ്രെയിൽ സെൽസ് അഥവാ ന്യൂറോണുകളുമായാണ് ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത്. പൂർണ വളർച്ചയെത്തിയ മനുഷ്യരിൽ മുന്നൂറ് മില്ല്യൺ ന്യൂറോണുകൾ തലച്ചോറിന്റെ വലതും ഇടതും വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.

ഇതിന് പറ്റിയ വ്യായാമമാണത്രേ നമ്മുടെ ഏത്തമിടൽ അഥവാ സൂപ്പർ ബ്രെയിൻ യോഗ.

ചെറിയ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും അത് ഏറെ പ്രയോജനകരമാണെന്നാണ് കണ്ടുപിടുത്തം. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ (Attention Deficit Disorder (ADD), കണക്കിലേറെ പ്രസരിപ്പ് Attention Deficit Hyperactivity Disorder (ADHD), Down Syndrome, മറവി രോഗം മുതലായ പെരുമാറ്റ വൈകല്യങ്ങൾക്ക് വളരെയേറെ പ്രയോജനകരമാണീ വ്യായാമം. മനസിനെ ഏകാഗ്രമാക്കാനും ബുദ്ധിവികാസത്തിലും, ഓർമശക്തി കൂട്ടാനും ശരീരത്തിലെ എനർജി ലെവൽ ഉയർത്താനും ഏത്തമിടൽ കൊണ്ട് സാധിക്കുമത്രേ. ബ്രെയിനിലെ ന്യൂറോപ്പാത്ത് വഴികളെ സ്റ്റുമുലേറ്റ് ചെയ്യുകയും ചെവിയുടെ മാംസളമായ കീഴ്ഭാഗത്തെ അക്യുപങ്ചർ പോയിന്റുകളെ ശക്തമാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ താഴെയുള്ള എനർജിയെ ശരീരത്തിലാകമാനം എത്തിക്കാനും ഇതിനാകുന്നു.

അപ്പോൾ ഒരു നാണക്കേടും വിചാരിക്കണ്ട ഇന്നു മുതൽ തന്നെ നമ്മുടെ ഏത്തമിടലിലെ തിരികെ കൊണ്ടുവരാം. നമ്മുടെ പഴയ ഗുരുവര്യൻമാരൊക്കെ കിടുവാ അല്ലേ…

കടപ്പാട്: മനോരമ

അനീമിയ അഥവാ വിളർച്ചയുടെ ആരും ശ്രദ്ധിക്കാത്ത ചില പ്രധാന ലക്ഷണങ്ങൾ. അനീമിയക്ക് ചില ഫുഡ് കോമ്പിനേഷനുകൾ

Watch “അനീമിയ അഥവാ വിളർച്ചയുടെ ആരും ശ്രദ്ധിക്കാത്ത ചില പ്രധാന ലക്ഷണങ്ങൾ. അനീമിയക്ക് ചില ഫുഡ് കോമ്പിനേഷനുകൾ” on YouTube

മുറിയിൽ നിന്ന് പുറത്തിറങ്ങാതെ നമുക്കിപ്പോൾ ഗവണ്മെന്റ് ഡോക്ടറെ കാണാം

രാവിലെ എഴുന്നേൽറ്റത് മുതൽ കഴുത്തിന് വല്ലാത്ത വേദനയായിരുന്നു.
ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ വേദന കൂടി, കിടക്കാനോ ഇരിക്കാനോ കഴിയാൻ സാധിക്കാത്ത അത്ര വേദന. ആശുപത്രിയിലേക്ക് പോകണമെന്ന് ആഗ്രഹം തോന്നിയെങ്കിലും സഹിക്കാൻ ആകാത്ത വേദന കാരണം പുറത്തേക്ക് ഇറങ്ങാൻ നിവർത്തിയില്ല. അങ്ങനെ വിക്സ് പുരട്ടി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.

വേദനക്കൂടിക്കൂടി വന്നതിനാൽ ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഓൺലൈനായി ഡോക്ടറെ കാണുന്ന സേവനമായ സഞ്ജീവിനി ആപ്പ് ഒന്ന് പരീക്ഷിക്കാം എന്ന് കരുതിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എന്റെ സ്ഥലവും ഭാഷയുമെല്ലാം കൊടുത്ത് 5 മിനിറ്റിനുള്ളിൽ ലോഗിൻ കംപ്ലീറ്റ് ചെയ്തു.

കേന്ദ്രസർക്കാരിന്റെ ഡോക്ടർ ആണെന്ന് പറഞ്ഞപ്പോൾ ഹിന്ദിയോ ഇംഗ്ളീഷോ ആണ് പ്രതീക്ഷിച്ചത്. പ്രതീക്ഷതിന് വിപരീതമായി വീഡിയോ കാൾ കണക്ട് ആയത് തിരുവനന്തപുരത്തുള്ള സർക്കാർ ക്യാൻസൽട്ടിങ്ങ് കേന്ദ്രത്തിലേക്കാണെന്ന് എഴുതികാണിച്ചു.

ഒരു മലയാളി ഡോക്ടർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഡോക്ടർ വളരെ സൗമ്യതയോടെ എന്റെ രോഗവിവരങ്ങൾ ചോദിച്ച് മനസിലാക്കി മരുന്ന് കുറിച്ചു. അങ്ങനെ പത്ത് മിനുറ്റുകൊണ്ട് സൗജന്യമായി ഡോക്ടറെ കണ്ടു.

വീഡിയോ കാൾ ഡിസ്കണക്ട് ആകുമ്പോൾ പ്രൊഫൈലിൽ നിന്ന് മരുന്നിന്റെ വിവരങ്ങൾ എടുക്കാമെന്ന് ഡോക്ടർ തന്നെ ആപ്പിന്റെ രീതികൾ പരിചയപ്പെടുത്തിത്തന്നു.

കാൾ ഡിസ്കകണക്ട് ആയതും സെക്കന്റുകൾക്കുള്ളിൽ ആവശ്യമായ മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ വന്നു.
അനിയനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്ന് വാങ്ങിപ്പിച്ചു.

മെഡിക്കൽ ഷോപ്പിൽ 60 രൂപയാണ് മരുന്നിന് ആകെ ചിലവ് വന്നത്.

എത്ര ലളിതമാണ് ഇപ്പോൾ കാര്യങ്ങൾ…
10 മിനുറ്റ് പോലും വേണ്ടിവന്നില്ല ഒരു ഡോക്ടറെ കാണാൻ!

ഞാൻ പോലും കേന്ദ്ര സർക്കാരിന്റെ ഈ സേവനം ആദ്യമായാണ് ഉപയോഗപ്പെടുത്തിയത്. നമ്മളിൽ പലരും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. നമുക്ക് മാത്രമല്ല കേട്ടോ നമ്മുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഇതുപോലെ ഡോക്ടറുടെ സേവനം ലഭിക്കാൻ ആപ്പിൽ സൗകര്യമുണ്ട്. ഈ കൊറോണ കാലഘട്ടത്തിൽ ഈ സേവനം ഉപയോഗപ്പെടുത്തുന്നത് വഴി പ്രായമായവർക്കൊക്കെ എത്രയോ ഉപകാരകാരമാണ്.

നമ്മുടെ ഇന്ത്യയിൽ കിടക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങാതെ നമുക്കിപ്പോൾ ഗവണ്മെന്റ് ഡോക്ടറെ കാണാം എന്നുള്ളത് അഭിമാനകരം തന്നെയാണ്.

ഇത്രയും ഉപകാരിയായ ഒരു ആപ്ലിക്കേഷനെ നിങ്ങൾക്ക് പരിചയപ്പെടുത്തണം എന്ന് തോന്നിയതിനാലാണ് ഇതിവിടെ കുറിക്കുന്നത്. ആപ്പിന്റെ ലിങ്ക് താഴെ കമന്റിൽ ചേർക്കുന്നു.

ഓർമയിൽ വെക്കു, എപ്പോഴെങ്കിലും നിങ്ങൾക്കും ഉപകാരം വന്നേക്കാം.

Author: Unknown

eSanjeevaniOPD App

eSanjeevaniOPD – National Teleconsultation Service

Advertisements