Tag: featured

Kadalaass Book Purchase Information കടലാസ് ശെരിക്കും കടലാസ്സിൽ വായിക്കാൻ

Kadalaass Book Purchase Information കടലാസ് ശെരിക്കും കടലാസ്സിൽ വായിക്കാൻ

ഒരു വല്യ സ്വപ്നമാരുന്നു ഇത്. കടലാസിനെ ഒരു പുസ്തകമാക്കുക. കൂടെ നിന്ന കുറെ പേരുണ്ട്.. നന്ദി മാത്രം. ഈ കഴിഞ്ഞ 7വർഷങ്ങളിൽ കടലാസ് എന്ന ആശയത്തെ പിന്തുണച്ച, വിമർശിച്ച, നിർദ്ദേശങ്ങൾ നൽകിയ ഏവർക്കും നന്ദി. ഇതൊരു പുസ്തകമായി കാണാൻ എന്നേക്കാൾ ആഗ്രഹിച്ച കുറെ നല്ല മനസ്സുകളുണ്ട്. എല്ലാവരെയും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് കടലാസ്സിന്റെ ആദ്യത്തെ പുസ്തകം നിങ്ങൾക്കായി സമർപ്പിക്കുന്നു… 145 എഴുത്തുകാരുടെ രചനകൾ കളറായി കടലാസ്സിൽ.
സ്നേഹത്തോടെ നിങ്ങളുടെ
കടലാസച്ചൻ ❤
വില – 200/-
കോപ്പികൾക്ക് – 9995159092

ആരാണ് ഈ ദയാബായി ?

ആരാണ് ഈ ദയാബായി ?

👇
78 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലായിലെ പൂവരണിയില്‍ ജനിച്ച് പതിനാറാം വയസ്സില്‍ ജന്മ നാട് വിട്ട മേഴ്‌സി മാത്യു എന്ന ആദിവാസികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തക…..

കേരള ജനത തിരസ്ക്കരിക്കുമ്പോള്‍ ലോക ജനത ആദരിക്കുന്ന ഇവര്‍ ആരെന്നു നാം അറിയുന്നില്ല …….

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം. എസ്. ഡബ്ല്യുവും പഠിച്ചിറങ്ങിയ വ്യക്തി…

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ് പ്രൊഫസര്‍…

ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂരഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായി
ഫാ. വടക്കന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഒരിക്കല്‍ കേരളത്തിലേക്കു വന്നത്. അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിലും പങ്കെടുത്ത് പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറിയ ഈ ദേശീയ മനുഷ്യാവകാശപ്രവര്‍ത്തകയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല. ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്.

”നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്” എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ”അതവിടെ നില്ക്കട്ടെ” എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
”അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ” എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ”ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്… അല്ലെങ്കില്‍ ഞാന്‍…” എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്.

”വാതില്‍ ആഞ്ഞടച്ച് ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല.

കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍… അവരെല്ലാം എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്.

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തിസാരിയുടെയും കാതിലും കഴുത്തിലുമണിയുന്ന ഗോത്രമാതൃകയിലുള്ള ആഭരണങ്ങളുടെയുംപേരില്‍ കുറച്ചുകണ്ടിട്ടില്ല.

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം. എസ്. ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്കു ജന്മംനല്കിയ കേരളം മാത്രമാണ്.

യഥാര്‍ഥത്തില്‍ ആരാണ്, കാട്ടിലെ മരംപോലെ പരുക്കന്‍ പുറംതോടും അരുവിപോലെ സ്‌നേഹത്തിന്റെ കുളിര്‍ജലമൂറുന്ന മനസ്സും കാത്തുസൂക്ഷിക്കുന്ന ഈ സ്ത്രീ?

കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 16ാം വയസ്സില്‍ സാമൂഹികസേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഒരു ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ അലയിടുന്ന മഠത്തിന്റെ ഗേറ്റിനുപുറത്ത് വിരുന്നിന്റെ അവശിഷ്ടങ്ങള്‍ക്കായി കൊടുംതണുപ്പില്‍ കാത്തുനില്ക്കുന്ന പാവപ്പെട്ട മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ജനാലയിലൂടെക്കണ്ട് ഹൃദയം തകര്‍ന്നുപോയ മേഴ്‌സി മദര്‍ സുപ്പീരിയറോടു കരഞ്ഞുപറഞ്ഞു:
”എന്നെ പോകാനനുവദിക്കൂ. ആ പാവങ്ങള്‍ക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് ക്രിസ്തുവുള്ളത്.”

പിന്നീടുള്ള മേഴ്‌സി മാത്യുവിന്റെ ജീവിതം ചരിത്രമാണ്. ബിഹാര്‍, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനംചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു!!..

40വര്‍ഷമായി മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ”നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്” എന്ന് ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.

”അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്കു ഭയമാണ്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു.”

ദയാബായി

ഒടുവില്‍ ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീടവര്‍ വിളിക്കുന്നത് ബായി എന്നാണ്, ദയാബായി.
(ഈ അമ്മയാണ് ക്രിസ്തുവിന്റെ യഥാർത്ഥ മണവാട്ടി) ജന്മനാട് എന്ന് തിരിച്ചറിയും ഈ അമ്മയെ 🙏🙏🙏

ജന്മദിനാശംസകൾ അമ്മേ.. 💐💐

Author: Unknown

Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry

യൂട്യൂബിലെ ഏറെ പ്രിയപ്പെട്ട ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധിയുടെ ഇന്റട്രാക്ടീവ് സെഷനുകൾ, പ്രത്യേകിച്ചും വിദ്യാർഥികളോടും യുവാക്കളോടുമായിമുള്ള സെഷനുകൾ. അയാൾ പ്രസംഗിക്കുന്നത് വളരെ കുറവാണ്, ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മൂപ്പർ ഏറെ സമയവും മാറ്റിവയ്ക്കുന്നത്. ഇന്ന് പുതുച്ചേരിയിലെ ഭാരതിസദൻ കോളേജ് ഫോർ വുമണ്സിൽ രാഹുൽ സംസാരിച്ചിരുന്നു. ആ ഒരു മണിക്കൂർ മാത്രം മതിയാവും ഈ മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കാൻ.

പെണ്കുട്ടികൾ പാട്രിയർക്കിയെ പറ്റിയും,റേപ്പിനെപ്പറ്റിയും, വനിതാ സംവരണത്തെപ്പറ്റിയും, ജെൻഡർ ഗ്യാപ്പിനെ പറ്റിയുമൊക്കെയാണ് രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ഓരോ ചോദ്യത്തിനും രാഹുൽ വിശദമായി മറുപടിയും നൽകുന്നുണ്ട്.ഫെമിനിസം എന്നതിന്റെ അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാൻ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ, രാഹുൽ ഗാന്ധിയുടെ ഇൻട്രാക്റ്റിവ്‌ സെഷനുകൾ കണ്ടാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അത്രെയേറെ ലളിതവും വ്യക്തവുമായിയാണ് അയാൾ തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. വേദിയിൽ നിൽക്കുന്നത് രാഹുൽ ഗാന്ധി ആയത് കൊണ്ട് തന്നെയാവണം ആ പെണ്കുട്ടികൾ അത്തരം ചോദ്യങ്ങൾ ചോദിക്കാൻ താല്പര്യപ്പെടുന്നതും.

റേപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് രാഹുലിന്റെ മറുപടി “ആദ്യം മാറേണ്ട കാര്യങ്ങളിൽ ഒന്ന് പീഡനത്തിന് ഇരയായ വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ്, ആ കാഴ്ചപ്പാട് മാറിയാൽ മാത്രമേ നമ്മൾ മറ്റെന്തും സാമൂഹിക പരമായി ചെയ്തിട്ട് കാര്യമുള്ളൂ. അതിനാൽ തന്നെ അത്തരം ഒരു ചിന്താപരമായ മാറ്റം സമൂഹത്തിൽ കൊണ്ട് വരണം” എന്നാണ് രാഹുൽ വിദ്യാർത്ഥികളോട് പറയുന്നത്. റിസർവേഷനെ സംബന്ധിച്ച ചോദ്യത്തിന് “50-50 എന്നതല്ല സ്ത്രീ ഇത്രയും നാൾ അനുഭവിച്ച അടിച്ചമർത്തലുകളെ കണിക്കിലെടുത്ത് 60-40 എന്ന പ്രൊപോഷനാണ് ആവശ്യം എന്ന പക്ഷക്കാരനാണ് ഞാൻ,എന്നാൽ അത് പുരുഷന്മാർക്ക് ഇടയിൽ ആദ്യം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും അതിനാൽ തന്നെ നമുക്ക് 50-50ൽ തുടങ്ങാം” എന്ന് പറയുമ്പോൾ അവിടെ മുഴങ്ങുന്ന കൈയ്യടികളിൽ നിന്ന് ആ പെണ്കുട്ടികളുടെ ആവേശം മനസ്സിലാക്കാം.

“എന്റെ പേര് സർ എന്നല്ല ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ” എന്ന വാചകം അയാളെ കൃത്യമായി നിർവചിക്കുന്നുണ്ട്. Harassment നെ സംബന്ധിച്ച ഒരു ചോദ്യം ഉയരുമ്പോൾ “നിങ്ങളെ Harrass ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും നിങ്ങൾ ശക്തമായി അതിനെതിരെ പ്രതികരിക്കണം” എന്നുമാണ് രാഹുൽ മറുപടി നൽകുന്നത്. “നിങ്ങളുടെ സഹോദരിമാർക്കോ സുഹൃത്തുക്കൾക്കോ അങ്ങനെ ഒന്ന് ഉണ്ടാവാതെ ഇരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം, നിങ്ങൾ അവർക്കൊപ്പം നിൽക്കണം. നിങ്ങൾക്കൊപ്പം എന്നും ഞാൻ ഉണ്ടാവും, എന്നെ പോലുള്ള ഒരുപാട് സഹോദരൻമാർ ഉണ്ടാവും” എന്നും രാഹുൽ പറയുമ്പോൾ ഇന്ത്യയിലെ രാഷ്ട്രീയക്കാരിൽ അധികം ആരിൽ നിന്നും കേൾക്കാത്ത ഒരു ശബ്ദമാണ് ആ പെണ്കുട്ടികൾ അവിടെ കേൾക്കുന്നത്.

“ടീച്ചർമാർ ചില ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് വിലക്കിയിട്ടുണ്ട്” എന്ന് ഒരു കുട്ടി പറയുമ്പോൾ, ആ ചോദ്യം തന്നെ എന്നോട് ചോദിക്കൂ എന്ന് പറഞ്ഞ് കുട്ടിയെകൊണ്ട് ആ വിലക്കപ്പെട്ട ചോദ്യം ചോദിപ്പിച്ച് അതിന് അയാൾ മറുപടി നൽകുമ്പോൾ ആ വേദിയിൽ അയാൾ പകർന്ന് നൽകുന്നത് ജനാധിപത്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൗന്ദര്യത്തെയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ സാക്ഷികയാക്കി പാട്രിയർക്കിയോട് എനിക്ക് വെറുപ്പാണ് എന്ന് രാഹുലിനെ പോലൊരു നേതാവ് വിളിച്ച് പറയുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിനോടുള്ള ഒരു ഉറച്ച സന്ദേശം കൂടിയാണ്.

ചോദ്യങ്ങളെ ഭയക്കുന്ന,ചോദ്യങ്ങളെ വിലക്കുന്ന നേതാക്കൾകിടയിൽ “ഞാൻ ഒരിക്കലും ചോദ്യങ്ങളെ ഭയക്കുന്നില്ല നിങ്ങൾ ചോദ്യങ്ങൾ ചോദിക്കണം എന്ന് രാഹുൽ സംസാരിക്കുമ്പോൾ, വിഡ്ഢി ചോദ്യം എന്നൊന്നില്ല നിങ്ങളുടെ ഏത് ചോദ്യത്തിനും പ്രസക്തിയുണ്ടെണ്ട്” എന്നും അയാൾ കൂട്ടിച്ചേർക്കുമ്പോൾ അയാളിലെ ജനാധിപത്യവാദിക്ക് നിറമേറുകയാണ്.

ചോദ്യം ചോദിക്കുന്ന ഓരോ ആളോടും വ്യക്തിപരമായി അയാൾ സംസാരിക്കുന്നുണ്ട്, മറുചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. “ഒരു പെണ്ണായത്തിന്റെ പേരിൽ അവസാനമായി എപ്പോഴാണ് എന്തെങ്കിലും നഷ്ടം ഉണ്ടായത്” എന്ന് ചോദിക്കുമ്പോൾ ചോദ്യം ചോദിച്ച പെണ്കുട്ടി തനിക്ക് എൻജിനീയറിങ് പഠിക്കണം എന്നായിരുന്നെന്നും എന്നാൽ മിക്സഡ് കോളേജിലേക്ക് രക്ഷകർത്താക്കൾ പോവാൻ അനുവദിച്ചില്ലെന്നും പറയുമ്പോൾ രാഹുലിന്റെ മുഖത്ത് ഉണ്ടാവുന്ന അസ്വസ്ഥത അയാളുടെ ആത്മാർത്ഥതയുടെ പ്രതിഫലനമാണ്. “തന്നെ എനിക്ക് എഞ്ചിനീയറായി കാണാൻ ആണ് ആഗ്രഹം, അതിന് വേണ്ടി ഞാൻ എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ചെചയ്യാം, വേണമെങ്കിൽ തന്റെ വീട്ടിൽ സംസാരിച്ച് അച്ഛനേയും അമ്മയെയും പറഞ്ഞ് മനസ്സിലാക്കാം” എന്നും അയാൾ പറയുമ്പോൾ ആ വേദിയിൽ ഇരിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ എനിക്കും അയാളെ ഒന്ന് മുറുകെ കെട്ടിപിടിക്കണം എന്ന് തോന്നിപ്പോയി.

“നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രരയാൽ മാത്രമേ നിങ്ങൾക്ക്‌ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ,അല്ലാത്ത പക്ഷം നിങ്ങൾ പുരുഷന്റെ കീഴിൽ തന്നെയായിരിക്കും. സമ്പത്തും സ്വാതന്ത്ര്യവും തമ്മിൽ വലിയ ഒരു ബന്ധമുണ്ട് അത് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ലക്ഷ്മി ദേവി പണത്തിന്റെ ദേവതയാണ് എന്നാൽ ഈ നാട്ടിൽ സ്ത്രീകളുടെ പക്കൽ സമ്പത്തില്ല, എന്തൊരു വിരോധാഭാസമാണ്. നിങ്ങൾ മുന്നോട്ട് പോവണം നിങ്ങളെ സഹായിക്കാൻ എന്നെ പോലെയുള്ള ഒരുപാട് സഹോദരൻ ഉണ്ടാവും. നിങ്ങൾ മുന്നോട്ട് തന്നെ പോവണം” എന്നും രാഹുൽ പറയുമ്പോൾ അത് ആ പെണ്കുട്ടികൾക്ക് സമ്മാനിക്കുന്ന ചിന്തകൾ, ആശയം, ആത്മവിശ്വാസം വളരെ വലുതാണ്.

അതിനൊപ്പം അയാൾ കൂടിച്ചേർന്ന ഒരു പ്രസക്തമായ കാര്യമുണ്ട്; ‘ഞാൻ ഇവിടെ പറഞ്ഞത് സഹോദരൻമാർ നിങ്ങളെ സഹായിക്കും നിങ്ങൾക്കൊപ്പം നിൽക്കും എന്നാണ് സംരക്ഷിക്കും എന്നല്ല, സംരക്ഷിക്കും എന്ന് പറയാത്തിന് കാരണം നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്ക് തന്നെ കഴിയും അതിന് വേറെ ആരുടെയും സഹായം വേണ്ട എന്നുള്ളത് കൊണ്ട് തന്നെയാണ്” എന്ന് അയാൾ അടിവരെയിടുമ്പോൾ അവിടെ പൊളിഞ്ഞ് വീഴുന്നത് ഇത്രയും നാൾ സമൂഹവും സാഹിത്യവും സിനിമയും ഒക്കെ ചേർന്ന് ഉണ്ടാക്കിയ രക്ഷകൻ സങ്കല്പങ്ങളെയാണ്.

വർത്തമാനക്കാല ഇന്ത്യയിൽ ക്യാമ്പസുകളിൽ ചെന്ന് ഏതൊരു ചോദ്യത്തെയും നേരിടുന്ന,അവരോട് ഫെമിനിസത്തെ പറ്റിയും അവരുടെ അവകാശങ്ങളെയും ഐഡന്റിറ്റിയേയും പറ്റി ഈ വിധം സംസാരിക്കുന്ന മറ്റൊരു നേതാവ് ഉണ്ടാകുമോ?അവിടെയാണ് രാഹുൽ വ്യത്യസ്തനാവുന്നത്, പ്രതീക്ഷയുടെ മുഖമാവുന്നത്.രാഹുലിനോടല്ലാതെ മറ്റാരോടെങ്കിലും ഇത്രയും ഫ്രീയായി, ഇത്തരം വിഷയങ്ങളെപ്പറ്റി ആ വിദ്യാർഥികൾ സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം മറ്റുള്ളവരും രാഹുൽ തമ്മിലുള്ള വ്യത്യാസം ആ വിദ്യാർത്ഥികൾക്കും തീർച്ചയായും ബോധ്യമുണ്ടാകും. ഈ കെട്ടക്കാലത്ത് ഒരു രാഹുൽ ഗാന്ധിയുണ്ടാവുക എന്നത് വേനലിലെ മഴ പോലെ തന്നെയാണ്. ആശ്വാസമാണ്, പ്രതീക്ഷയാണ്, അതൊരു വിശ്വാസമാണ്!

പരിപാടിയുടെ ലിങ്ക് ചുവടെ കമന്റിൽ നൽകാം എല്ലാപേരും കാണാൻ ശ്രമിക്കുക:

©️ Yathin Pradeep

Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam

ഓലതുമ്പത്തിരുന്ന് ഊയൽ ആടും… Violinist Malavika Kottayam Keyboard backup : Sunil Prayaag

Hai friends… അടുത്ത പാട്ട് വരുന്നുണ്ട്..” “ഓലതുമ്പത്തിരുന്ന് ഊഞ്ഞാൽ ആടും” പേജ് ഇലെ എല്ലാ followers ഇനും dedicate ചെയ്യുന്നു.. ഇഷ്ഠായൽ support ചെയ്യണേ..,,, plzz like, share and subscribe my page.. thank you so much for all your prayers, love and support.. Love you all❤️ Keyboard backup : Sunil Prayaag

Kannodu Kanbathellam… Violin by Kottayam Malavika

Kannodu kanbathellam എന്ന സോങ്ങ് ക്ലാരിറി ഇൽ വായിച്ച് ഇടാൻ request paranja എല്ലാവർക്കും വേണ്ടി … നോ delay effects.. pure clarity.. ഞങ്ങൾ തന്നെ record cheyth ഞാൻ തന്നെ വീഡിയോ എഡിറ്റ് ചെയ്തത് ആണ്.. ചെറിയ കുറവുകൾ ഒക്കെ undakum.. ക്ഷമിക്കുക.. 🙏.. plzz സപ്പോർട്ട്..
like,share and comment.
Love you all❤️❤️❤️😘
Keyboardist : Sunil Prayaag

എന്തുകൊണ്ടാണ് ഹിന്ദു ആചാര പ്രകാരം ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് .??

പലപ്പോഴും ഉയരുന്ന ഒരു സംശയമാണ് ഹിന്ദു ആചാര പ്രകാരം എന്തിനാണ് ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത്? കുഴിച്ചിട്ടാൽ പോരെ?

ഉത്തരം: പോര എന്നാണ്

കാരണമുണ്ട്.ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.

മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.

അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.

മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.

എന്തേ പ്ലാവ് ?. മറ്റ് മരങ്ങൾ പോരെ?
പോര.കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും…..

വേണമെങ്കിൽ തുറന്ന് നോക്കാം……

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.നോക്കൂ. ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു..

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് പച്ചയ്ക്ക് കീറിമുറിച്ച് കത്തിച്ചാണ് ദഹിപ്പിക്കുന്നത്.

ഇവിടെ പ്ലാവല്ല മാവാണ് വിറക്.. കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ

വളരെ ശാസ്ത്രീയമായ രീതിയാണ്. ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് . അതു കൊണ്ട് അറിയുക.

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും. രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും…..
ഓർക്കുക. മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്.

ശവം എടുക്കുന്നവർ ആദ്യം കുളിക്കണം….. എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം…

കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം. അപ്പോ ആകെ 3 കുളി. ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം …..
“മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ്?

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ
( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ്. അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്.

നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.

സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.

ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെആചാരങ്ങൾ
വളരെ ശ്രേഷ്ഠമാണ് – ശാസ്ത്രീയമാണ്. ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി കാണുന്നത്🙏🙏🕉️

അറിയാത്തവർക്ക് ഒരറിവയ്ക്കോട്ടേ…

ഇത്തിരിവെട്ടം 15

# ഇത്തിരിവെട്ടം 15

എന്തിനും ഏതിനും പരാതിപ്പെടുന്നവരും, തന്റെ ചുറ്റും കാണുന്നതിനെയെല്ലാം വെറുതെ കയറി ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും. സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇവയുടെയൊക്കെ നശികരണത്തിനും ഇവ വഴിതെളിക്കാറുണ്ട്. Pride and prejudice എന്ന നോവലിലെ ജെയ്ൻ ഓസ്റ്റിന്റെ വാക്കുകൾ കടമെടുത്താൽ, “ആത്മാഭിമാനവും ദുരഭിമാനവും സമാനമെന്ന് തോന്നിക്കുന്ന രണ്ട് പദങ്ങൾ ആണെങ്കിലും അവ തമ്മിൽ വലീയ അന്തരമുണ്ട്. സ്വന്തം സ്വഭാവ മഹിമയിൽ ഒരുവനുള്ള തിരിച്ചറിവും കരുതലുമാണ് ആത്മാഭിമാനം. എന്നാൽ മറ്റുള്ളവർ തന്നെ ബഹുമാനിക്കണമെന്നും പരിഗണിക്കണമെന്നുമുള്ള ചിന്തയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്ന അധമചോ തനയാണ് ദുരഭിമാനം. “ഇതേപോലെ സമാനത പുലർത്തുന്ന രണ്ട് വാക്കുകളാണല്ലോ വിമർശനവും അക്ഷേപവും. വിമർശനം, പ്രതിപക്ഷ ബഹുമാനത്തിന്റെയും സഭ്യതയുടെയും അതിർത്തി ലംഘിക്കുമ്പോൾ വ്യക്തിഹത്യയും ആക്ഷേപവുമായി മാറുന്നു. പല വിമർശനങ്ങളും പരാതികളും നമ്മുടെ സ്വന്തം കുറവുകളും പോക്രിത്തരങ്ങളും മറ്റുള്ളവരിലും നിന്നും മറച്ചുപിടിക്കാനുള്ള ഒരു തത്രപാടിന്റെ ഭാഗമാണ്. പൗലോ കൊയ്‌ലോയുടെ, The Dirty Laundry എന്ന കഥയെ ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്.

“യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ”നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.” അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല. ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ”നോക്കൂ… അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്. ”ഭർത്താവ് പറഞ്ഞു: ”ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.” യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല”. മഞ്ഞപിത്തം പിടിച്ച കണ്ണിലൂടെ കാണുന്നതൊക്കെ മഞ്ഞയായി മാത്രേ കാണൂ എന്നു നമ്മൾ കാലങ്ങളായി പറഞ്ഞു കൊണ്ടു നടക്കുന്നതുതന്നെ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കാണുന്ന ചില വെള്ളെഴുതുകൾ മാറാൻ കാഴചകൾക്ക് തെളിമ നൽകുന്ന, മറ്റുള്ളവരുടെ നന്മകൾ മനസിലാക്കി തരുന്ന കണ്ണടകളോ ലെൻസുകളോ വാങ്ങി വയ്ക്കേണ്ടിയിരിക്കുന്നു.

ഒരു കാരണവും ഇല്ലാതെ എപ്പോഴും പരാതിമാത്രം പറയുന്നവർക്ക് റഷ്യൻ പാരമ്പര്യത്തിൽ ഓർഫൻ ഓഫ് കാസൻ എന്നൊരു പദം ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

ഒരുമനുഷ്യനും തങ്ങളോട് എപ്പോളും പരാതിപ്പെടുന്ന, എപ്പോളും വിമർശിക്കുന്ന മനുഷ്യരെ കൊണ്ടു നടക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എല്ലാവരുടെയും ആഗ്രഹം തന്നെ സ്വയം പോസിറ്റീവായി സ്വയം നിലനിർത്തുക എന്നതുതന്നെയാണ്. മൂന്നുതരത്തിലുള്ള പരാതിപെടലുകളുണ്ട്: ശരീരവുമായി ബന്ധപ്പെട്ടത് (അതായതു സുഖ സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത്), അസൂയയുമായി ബന്ധപ്പെട്ടത് (മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ടിൽ നിന്നുള്ളവ), അവിശ്വസ്തതയുമായി ബന്ധപ്പെട്ടവ (പ്രണയം കുടുംബം ഇവയിൽ ഒക്കെ കാണുന്നവ). മൊബൈലിൽ സംസാരം തുടങ്ങുംപോളെ പരാതിപ്പെട്ടി തുറക്കുന്നതിനു പകരം അല്ലേൽ ചുമ്മാ വിമര്ശിക്കുന്നതിനു പകരം ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ സാൻവിച് പരാതിപെടലുകളിലേക്കോ വിമർശനങ്ങളിലേക്കോ, മാറേണ്ടതുണ്ട്. അതായതു മറ്റുള്ളവരുടെ നന്മകൾ പറയുന്നതിനിടയിൽ അൽപ്പം പരാതിയോ വിമർശനമോ നർമരൂപേണ അവതരിപ്പിക്കാൻ സാധിക്കുക, അല്ലേൽ നമ്മൾ സ്വന്തമെന്നു കരുതുന്നവർ പോലും നമ്മളെ വിട്ടിട്ട് പോയി എന്നു വരും. കാഫ്കയുടെ ദി ബുർറൗ ലെ ഗുഹക്കുള്ളിൽനിന്നും കേൾക്കുന്ന അനോനിമസ് ശബ്ദംപോലെ, ദി മെറ്റമോർഫിസിസിലെ ബഗ് പോലെ, ദി ഫാൾ ഓഫ് ഹൗസ് ഓഫ് അക്ഷറിലെ പ്രേതഭാവനത്തിലെ ശബ്ദംപോലെ എന്റെ ഉള്ളിലെ അനോനിമസ് സ്‌ട്രെയ്ൻജർ ആകാം മറ്റുള്ളവരെ വിമർശിക്കാൻ തക്ക പൊട്ടത്തരങ്ങൾ നമ്മുടെ മനസുകളിൽ ക്രീയേറ്റ് ചെയ്യുക. എനിക്കിഷ്ടപെടുന്നില്ല അതുകൊണ്ട് വിമർശിക്കുന്നു എന്നതാണ് മനുഷ്യന്റെ കാഴ്ചപ്പാട്. നമുക്ക് ഇഷ്ടപെടാത്തവ എന്റെ മുന്നിലുള്ളവന്റെ ഇഷ്ടമാണേൽ ഞാൻ എന്തിനാണ് വിമർശിക്കാൻ പോകുന്നത്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കൂടിൽ നിന്നുകൊണ്ട് ബാക്കിയുള്ള എല്ലാറ്റിനെയും കയറിയങ്ങ് വിമർശിക്കുക.

തനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് മറ്റൊരാളുടെ അഭിപ്രായത്തെ പരിഹസിക്കുക.
തന്റെ ശരികളിൽ മാത്രം നിന്നുകൊണ്ട് മറ്റൊരാളുടെ ജീവിതത്തെ judge ചെയ്യുക. എത്രത്തോളം അരോചകമാണല്ലേ ഇതൊക്കെ. എല്ലാവരിലും ശരികളുണ്ട് എന്നൊരു ബോധമാണ് വളർത്തേണ്ടത്. ചിലർ 6 എന്നുള്ളത് അവന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ 9 ആകാം. മറ്റുള്ളവന്റെ കണ്ണിൽകൂടി ചിലവ വായിക്കാൻ പഠിക്കുക അത്രതന്നെ. Personal choice എന്ന ഒന്നുണ്ട് സുഹൃത്തുക്കളെ. മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ ഉപദ്രവം ചെയ്യാത്ത എന്തും ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. ഒരാളുടെ ജീവിതത്തിനു എന്റെ വാക്കുകൾക്കൊണ്ട് പെരുമാറ്റം കൊണ്ടു വിലയിടാൻ “ഈ പറയുന്ന ഞാൻ ആരാണാവോ?” Let people do what makes them feel good”. അതല്ലേ അതിന്റെ ഒരു ഭംഗി..

✍️#Sjcmonk (#Shebinjoseph) #motivation #life

അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനായി കുറിച്ച വരികൾ

അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനായി കുറിച്ച വരികൾ
 
അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഭർത്താവിനയച്ച മനോഹരമായ ഒരു സന്ദേശത്തിൻ്റെ വിവർത്തനമാണിത്.
 
ദാമ്പത്യ ജീവിതത്തിൽ 5 വർഷമേ പിന്നിട്ടുള്ളുവെങ്കിലും വിവാഹം കഴിഞ്ഞിട്ട് അഞ്ചു പതിറ്റാണ്ടു കഴിഞ്ഞവർ പോലും സ്വായാത്തമാക്കേണ്ട ചില അനശ്വര നന്മകൾ ഈ കത്തിലുണ്ട്….
കുടുംബം സ്വർഗ്ഗമാകാക്കാനുള്ള കുറുക്കുവഴികൾ ഇതിലുണ്ട്…
 
ഈ കത്തിലെ നന്മകൾ നിങ്ങൾക്കും ഇഷ്ടപ്പെടും പ്രചോദനമാകും.
 
എൻ്റെ പ്രിയപ്പെട്ട ചേട്ടായി…
 
നമ്മുടെ വിവാഹത്തിൻ്റെ അഞ്ചാം വാർഷികം നമ്മൾ ഒന്നിച്ചാഘോഷിക്കുന്ന ഈ അവസരത്തിൽ, ഞാൻ ഈ കത്ത് എഴുതുന്നത് ചേട്ടായിയോട് നന്ദി പറയുന്നതിനു വേണ്ടി മാത്രമാണ്…. എന്നെ ഇത്രമാത്രം ശ്രദ്ധിക്കുന്നതിന് നന്ദി പറയാൻ വാക്കുകളില്ല എന്ന് എനിക്കറിയാം…🥰…. എന്നെ നയിക്കുന്നതിന്…. എപ്പോഴും എനിക്കു നൽകുന്ന സഹായത്തിന്… എൻ്റെ ആത്മീയ നിയന്താവായതിന് 🙏…. ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ എൻ്റെ കരങ്ങൾ പിടിക്കുന്നതിന്👩‍❤️‍💋‍👨…. എല്ലാക്കാര്യത്തിലും എന്നെ സഹായിക്കുന്നതിന് 😘….. ഏറ്റവും നല്ല ഉപദേശങ്ങൾ എനിക്കു നൽകുന്നതിന് …. എൻ്റെ ബുദ്ധിശൂന്യതകളും കോപവും സഹിക്കുന്നതിന് 🙄…. പൂർണ്ണ ഹൃദയത്തോടെ എന്നെ സ്നേഹിക്കുന്നതിന് 💕… നമ്മുടെ കുഞ്ഞിനു കൊടുക്കുന്ന വാത്സല്യത്തിനും ശ്രദ്ധയ്ക്കും …. ജ്വോഷായ്ക്കു ഒരു റോൾ മോഡൽ ആകുന്നതിന് … പ്രാർത്ഥനയിൽ ഞങ്ങളെ ഒരുമിച്ചു നിർത്തുന്നതിന്🙏….. നമ്മുടെ കുടുംബത്തിനു വേണ്ടി നിൻ്റെ ജീവിതം ബലിയായി നൽകുന്നതിന് 😘….. & അതിലെല്ലാം ഉപരിയായി ഏറ്റവും നല്ല ഭർത്താവും അപ്പനുമാകുന്നതിൽ 😍😍😍…. എൻ്റെ പൂർണ്ണ ഹൃദയത്തോടും ആത്മാവോടും കൂടെ നിന്നെ തിരിച്ചു സ്നേഹിച്ചു കൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. …. ചില സമയങ്ങളിൽ മോശം ഭാര്യയായതിനു ഞാൻ ക്ഷമ ചോദിക്കുന്നു…. 😟 എനിക്കു ഏറ്റവും നല്ല ജീവിത പങ്കാളിയെ നൽകിയതിനു അത്യുന്നതനായ ദൈവത്തിനു ഞാൻ നന്ദി പറയുന്നു.I ഞാൻ നിന്നെ അത്യധികം സ്നേഹിക്കുന്നു. 👩‍❤️‍💋‍👨….. സമയം മുന്നോട്ടു പോകുന്നതനുസരിച്ച് നമ്മുടെ സ്നേഹം സമൃദ്ധമാവുകയും അതിൽ കൂടുതൽ മനോഹരമായ പൂക്കൾ പുഷ്പിക്കുകയും ചെയ്യുമെന്നു പ്രത്യാശിക്കുന്നു.❣️❣️❣️❣️
 
NB : തൊടുപുഴക്കടുത്തു കലയന്താനി സ്വദേശികളും ഇപ്പോൾ കാനഡയിൽ താമസിക്കുന്നവരുമായ ഷിൻ്റോ – സോണിയ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 2021 ജനുവരി 24 നാണ് അഞ്ചു വർഷം പൂർത്തിയാകുന്നത്.
 
പ്രാർത്ഥനാശംസകൾ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/