Tag: featured

Daivaputhranu… | Malayalam Classic Movie | Aranazhika Neram | Movie Song

Daivaputhranu… | Malayalam Classic Movie | Aranazhika Neram | Movie Song

Advertisements

Song : Daivaputhranu Veedhiyorukkuvan…
Movie : Aranazhika Neram [ 1970 ]
Director : K.S.Sethumadhavan
Lyrics : Vayalar Ramavarma
Music : G.Devarajan
Singer : P.Susheela

Nee Ente Prarthana Kettoo | Kattu Vithachavan | Mary Shaila

Old is Gold | Nee Ente Prarthana Kettoo | Kattu Vithachavan | Mary Shaila

Advertisements

Song ; Nee Ente Prarthana Kettoo
Movie ; Kaatu vithachavan
Lyrics : Poovachalkhadar
Music : Peter & Rueban
Singer : Mary Shaila

പ്രതിരോധം അപരാധമല്ല

കുരിശുയുദ്ധങ്ങൾ നടന്നില്ലായിരുന്നുവെങ്കിൽ പത്താം നൂറ്റാണ്ടിൽത്തന്നെ ലോകം ഇസ്ലാമികവൽക്കരിക്കപ്പെട്ടു പോയേനെ അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇന്ന് നമ്മൾ കാണുന്ന വിഭിന്നവും വൈവിദ്ധ്യവുമായ ജീവിതങ്ങളും സംസ്കാരങ്ങളും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുകയായിരുന്നു. നമുക്ക് മുൻപിൽ തെളിവായിട്ട് അഫ്ഗാനിസ്ഥാനിൽ തകർന്നു കിടക്കുന്ന ബുദ്ധപ്രതിമകൾ സാക്ഷ്യമായി നിൽക്കുന്നുണ്ട്. കൂടാതെ ഇന്നത്തെ കാലത്തും ഇസ്ലാമിക അധിനിവേശം കടന്നു പോകുന്ന വഴിത്താരകളിൽ പൂർവ സംസ്കൃതികളുടെ പൊട്ടും പൊടികളും പോലും അവശേഷിക്കുന്നില്ല എന്നും നമുക്കറിയാം.

കുരിശുയുദ്ധം യഥാർത്ഥത്തിൽ ഒരു പ്രതിരോധമായിരുന്നു . ഈ പ്രതിരോധം തന്നെയാണ്
മാനവരാശിയുടെയും ശാസ്ത്രഞ്ജാനത്തിന്‍റെയും കുതിച്ചുചാട്ടത്തിന് ചവിട്ടു പടി പോലെ നിന്നത്.

ഇസ്ലാമിക അധിനിവേശം ലോകമെങ്ങും വ്യാപിച്ചിരുന്നുവെങ്കിൽ ലോകത്തിൽ ഇന്ന് രാമായണം, മഹാഭാരതം സൂത്രപിഠകം ബൈബിൾ ഒന്നും അവശേഷിക്കുമായിരുന്നില്ല.

ശാസ്ത്രം നൂറ്റാണ്ടുകൾ പിറകോട്ടടിച്ചു ആറാം നൂറ്റാണ്ടിന്റെ ഭൂമിയിൽ ഇന്നുമതിന്റെ കല്‍ചക്രങ്ങൾ ഉരുട്ടിക്കൊണ്ടിരുന്നേനെ.

ഒരുപക്ഷേ പത്താം നൂറ്റാണ്ടിൽ കുരിശുയോദ്ധാക്കൾ പരാജയപ്പെടുകയായിരുന്നു എങ്കിൽ ഐസക് ന്യൂട്ടനും, തോമസ് ആൽവ എഡിസണും, മേരി ക്യൂറിയും, ഹോക്കിൻസും മദ്രസയിലെ ഓത്ത് പള്ളിക്കൂടത്തിൽ കാലം കഴിച്ച് പോയനെ.

കുരിശുയുദ്ധങ്ങൾ പരാജയപ്പെടുത്തിയത് പത്താം നൂറ്റാണ്ടിൽ സംഭവിക്കേണ്ടിയിരുന്ന ഒരു ഏകലോക ഗവൺമെന്റ് എന്ന സാധ്യതയെയായിരുന്നു.

അന്നത് വിജയിച്ചിരുന്നുവെങ്കിൽ ഒരേ വസ്ത്രം ഒരേ ഭാഷ ഒരേ മതം ഒരേ സമയകാലം എന്ന അവസ്ഥയിലേക്ക് ലോകം നീങ്ങിപ്പോയേനെ

വിമർശനങ്ങൾക്കും ഉപരിയായി കുരിശുയുദ്ധങ്ങളെ നിലനിൽപ്പിന്റെ, പ്രതിരോധമായി പരിഗണിക്കാവുന്ന ഒന്നായി മാത്രമേ കണക്ക് കൂട്ടുവാനാകൂ ഈ പ്രതിരോധം പിൽക്കാലത്ത് മാനവ നന്‍മയ്ക്ക് കാരണം ആയിത്തീർന്നതിനാൽ കുരിശ്ശുയുദ്ധം കാലത്തിന്റെ അനിവാര്യത ആയിരുന്നു എന്ന് നിസ്സംശയം പറയാനാകും..
⚔️✝️💪👍
കടപ്പാട്

Aparajitha is Online

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ​ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തരം പരാതികള്‍ ഉള്ളവ‌‍ര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. 9497996992 എന്ന മൊബൈല്‍ നമ്പര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകള്‍ ഉപയോ​ഗിക്കാം.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളം കേള്‍ക്കുന്നുണ്ട്. അത്തരത്തില്‍ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആര്‍ജ്ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്ക് യോചിക്കാത്തതാണ്. നാടിന് ചേരാത്ത ഒന്നാണത്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും.

സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ടായി. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുന്നും വാങ്ങുന്നുമുണ്ട്. ഇത് അങ്ങേയറ്റം ഗൌരവമുള്ള സാമൂഹിക വിപത്തായി കണ്ട് സ്ത്രീധനത്തെയും ഗാര്‍ഹിക പീഡനത്തെയും കൈകാര്യം ചെയ്യണം. ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ വിട്ടുഴവീഴ്ചയില്ലാതെ നിലപാടെടുക്കാന്‍ കഴിയണം

പെണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കായി മാറ്റുകയാണെന്ന് ഓര്‍ക്കണം.

ഇതോടൊപ്പം ആള്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹത്തെ വ്യാപാരകരാറായി തരം താഴ്ത്തരുത്. ഇത്തരം കാര്യങ്ങള്‍ വീടിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളില്‍ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികവും മാനസ്സികവുമായ പീഡനം സഹിച്ച്‌ കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുകയുമരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവര്‍ത്തിത്വമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Red Media

https://keralapolice.gov.in/page/aparjitha-is-online

Advertisements

Violin by Malavika Kottayam on World Music Day

Hai dear friends… ഇന്ന് ലോക സംഗീത ദിനം… എല്ലാ സംഗീതം ഇഷ്ടപ്പെടുന്നവർക്ക്, എൻ്റെ എല്ലാ ഗുരുക്കന്മാർ, എല്ലാവർക്കും ഞാൻ ഈ പാട്ട് dedicate ചെയ്യുന്നു.. love you all.. ❤️

കോഴികൾ പഠിപ്പിച്ച പാഠം

*കോഴികൾ പഠിപ്പിച്ച പാഠം !!*


കപ്പൂച്ചിൻ സഭാംഗം ഡിജനച്ചൻ പങ്കുവച്ച അനുഭവമാണത്.
സംഭവം നടക്കുന്നത് ആലപ്പുഴയിലെ ഒരു ഗ്രാമത്തിലാണ്.
അച്ചനറിയാം ആ സ്ത്രീയെ.
വിധവ.
മൂന്നു മക്കളുണ്ട്.
5 സെൻ്റ് സ്ഥലത്തൊരു ചെറിയ വീടും.
കൂലിവേല ചെയ്ത് ജീവിക്കുന്നു.

അയൽവാസി ഒരു ധനികനാണ്.
ഈ സ്ത്രീയുടെ കോഴികൾ അയാളുടെ പറമ്പിലേക്ക് ചെല്ലുന്നു എന്നും പറഞ്ഞ് എന്നും വഴക്കാണ്.
വഴക്ക് മൂത്ത് ഒരു ദിവസം അയാൾ പറഞ്ഞു: “ഇനി നിൻ്റെ കോഴികൾ എൻ്റെ പറമ്പിൽ വന്നാൽ ഞാനവയെ കൊന്നുകളയും”.

അന്നു മുതൽ അവൾ കോഴികളെ കൂട്ടിലിട്ട് വളർത്താൻ തുടങ്ങി.
എപ്പോഴെങ്കിലും അഴിച്ചുവിടുകയാണെങ്കിൽ അയാളുടെ പറമ്പിലേയ്ക്ക് പോകുന്നില്ലെന്നുറപ്പു വരുത്തി.

ഒരു ദിവസം കോഴികളെ അഴിച്ചുവിട്ട് എന്തോ ആവശ്യത്തിന് പുറത്തു പോയ് വന്നപ്പോൾ ഹൃദയം തകർക്കുന്ന കാഴ്ചയാണവൾ കണ്ടത്:
നാലു കോഴികളെ കഴുത്തറത്ത് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.

പറഞ്ഞതുപോലെ തന്നെ തൻ്റെ അയൽവാസിയാണ് അത് ചെയ്തെന്നവൾക്കു മനസിലായി.
കണ്ണുനീരോടു കൂടി അവളും മക്കളും ചേർന്ന് ആ കോഴികളുടെ പപ്പു പറച്ച് വൃത്തിയാക്കി. നന്നായി വരട്ടിയെടുത്തു.
അതിനു ശേഷം ഒരു പാത്രം നിറയെ വറുത്ത കോഴിയുമായ് അയാളുടെ വീട്ടിലേയ്ക്ക് ചെന്നു.

എന്നിട്ടവൾ ഇങ്ങനെ പറഞ്ഞു:
”ചേട്ടാ,
തെറ്റ് എൻ്റേതാണ്.
കോഴികൾ ചേട്ടൻ്റെ പറമ്പിലേയ്ക്ക് വരാതെ നോക്കേണ്ടത് എൻ്റെ കടമയായിരുന്നു.
അതു കൊണ്ട് ചേട്ടൻ അവയെ കൊന്നതിൽ എനിക്ക് വിഷമമില്ല.

ഞങ്ങൾ അവയെ പപ്പും പൂടയും പറച്ച് വറുത്തെടുത്തു.
ഞാനും മൂന്നു മക്കളും ഒരാഴ്ച തിന്നാലും തീരാത്തത്ര ഇറച്ചിയുണ്ട്.
അതു കൊണ്ട് കുറച്ച് ഇങ്ങോട്ടു കൊണ്ടുവന്നു.
വേണ്ടാന്ന് പറയരുത്.
പകയും വൈരാഗ്യവും മനസിൽ വയ്ക്കരുത്.

ഞങ്ങൾക്ക് അയൽക്കാരായി നിങ്ങളെ ഉള്ളൂ. കോഴികളെ ഇന്നല്ലെങ്കിൽ നാളെ കൊന്നു തിന്നേണ്ടതല്ലെ?
ഇനിയുള്ളവയെ ഞാൻ വിറ്റൊഴിവാക്കിക്കൊള്ളാം…….”
അയാൾക്കാ പാത്രം നൽകി അവൾ തിരിച്ചു പോയി.

അന്നു രാത്രി ആ ധനികന് നന്നായ് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം അതിരാവിലെ അയാൾ വന്ന് അവരുടെ പറമ്പുകളെ തമ്മിൽ വേർതിരിക്കുന്ന വേലി പൊളിച്ച് മാറ്റി. എന്നിട്ടവളോടു പറഞ്ഞു:

“മാപ്പാക്കണം.
ഞാൻ കാരണം ഇനി നീ കോഴികളെ വളർത്താതിരിക്കരുത്.
നമ്മൾ തമ്മിൽ ഇനി കലഹം വേണ്ട.
നീ പറഞ്ഞതാ ശരി,
ഞങ്ങൾക്കും എന്തെങ്കിലും വന്നാലും നിങ്ങൾ മാത്രമെയുള്ളൂ.
ഞാൻ വേറെ കോഴികളെ വാങ്ങിത്തരാം. വേണ്ടാന്ന് പറയരുതേ…”
മിഴികൾ തുടച്ചു കൊണ്ടയാൾ തിരിച്ചു പോയി.

ഹൃദയ സ്പർശിയായ അനുഭവം, അല്ലെ?

*എന്തുമാത്രം കലഹങ്ങളാണ് ഈ ലോകത്തിൽ ഓരോ ദിവസവും നടക്കുന്നത്?*
എന്തിന് ലോകത്തെ നോക്കുന്നു,
നമ്മുടെ കുടുംബങ്ങളിൽ,
സുഹൃത്തുക്കൾ തമ്മിൽ,
ബന്ധുക്കൾ തമ്മിൽ,
മാതാപിതാക്കളും മക്കളും തമ്മിൽ,
ഭാര്യാ ഭർത്താക്കൾ തമ്മിൽ,
കൂടപ്പിറപ്പുകൾ തമ്മിൽ…..

ഒന്നു വിട്ടു കൊടുക്കാൻ പലപ്പോഴും നമ്മളാരും തയ്യാറല്ല.
അതു കൊണ്ടാണ് ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവർ തമ്മിൽ കലഹിക്കാതെ ഐക്യത്തിൽ ജീവിക്കാൻ വേണ്ടി മാത്രം ക്രിസ്തു ചങ്കുപൊട്ടി പ്രാർത്ഥിച്ചത്.
സാധിക്കുമെങ്കിൽ അതൊന്നു വായിക്കണം. അത്രയ്ക്കു മനോഹരമാണത്. (യോഹ 17:20-26)

ശത്രുതയും വൈരാഗ്യവും വച്ചു പുലർത്തി എവിടം വരെ നാം യാത്ര ചെയ്യും.
*കുഴിമാടം വരെ*.
അല്ലെ?
അവിടുന്നങ്ങോട്ടോ……..

*നമ്മളെല്ലാം ഒരേ ദൈവത്തിൻ്റെ മക്കളല്ലെ?*

പൂന്താനത്തിൻ്റെ ഈ വരികളോടെ
നിറുത്തുകയാ..

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു ന‍ാം വൃഥാ?

🙏

World Environment Day, June 5, Message in Malayalam

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു. ഓരോ വര്‍ഷവും ഒരോ സന്ദേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ‘പരിസ്ഥിതി പുനസ്ഥാപനം’ എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.

നമ്മള്‍ പലപ്പോഴും ആവാസവ്യവസ്ഥയെക്കുറിച്ചും പുനസ്ഥാപനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാല്‍ ഇത് എന്താണ് സൂചിപ്പിക്കുന്നതെന്നും എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഒരു വ്യക്തിക്ക് എന്ത് ചെയ്യാനാകുമെന്നും അറിയാമോ? നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ദുര്‍ബലമായതോ ദുര്‍ബലാവസ്ഥിയിലോ ആയ ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. ആവാസവ്യവസ്ഥയെ പല തരത്തില്‍ പുനസ്ഥാപിക്കാന്‍ കഴിയും. പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്.

പരിസ്ഥിതിയുടെ അടിസ്ഥാനമായ ജൈവവൈവിധ്യവും മനുഷ്യരുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജൈവവൈവിധ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യരില്‍ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് കാരണമാകാതിരിക്കുകയും നല്ലൊരു ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

കാലാകാലങ്ങളില്‍ പ്രകൃതി സ്വയം പുനരുജ്ജീവിപ്പിക്കുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ്. നാം ശ്വസിക്കുന്ന വായു, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നല്‍കിയിട്ടുണ്ട്. പ്രകൃതി നമുക്ക് മനോഹരമായ പലതും നല്‍കിയിട്ടുണ്ട്. അതിനാല്‍, അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ്. എന്നാല്‍ പലപ്പോഴും പരിസ്ഥിതിയെ മനസ്സിലാക്കുന്നതില്‍ മനുഷ്യര്‍ പരാജയപ്പെടുന്നു. എല്ലായ്പ്പോഴും ആഗോളവത്കരണത്തിനു പുറകേയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. വനനശീകരണം, ആവാസവ്യവസ്ഥയുടെ കയ്യേറ്റം, മൃഗങ്ങളെ വേട്ടയാടല്‍ എന്നിവയാണ് പരിസ്ഥിതിയോടുള്ള മനുഷ്യന്റെ ചെയ്തികളുടെ ചില ഉദാഹരണങ്ങള്‍. പരിസ്ഥിതിയെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സുസ്ഥിര ലക്ഷ്യങ്ങള്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങള്‍ക്ക് ഒരു ദിവസം മാത്രം പോരാ, ഒരു ആയുസ്സ് മുഴുവന്‍ പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന വലിയ ലക്ഷ്യമുണ്ട്.

Author: Unknown

ചരിത്രവും സത്യവും വളച്ചൊടിക്കരുത്

Nelson MCBS

ചരിത്രവും സത്യവും വളച്ചൊടിക്കരുത്

കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ 80:20 അ​നു​പാ​തം റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത് ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന് അ​ന​ല്പ​മാ​യ ആ​ശ്വാ​സ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ന്യൂ​ന​പ​ക്ഷ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​ന്ന വ​ലി​യ പി​ഴ​വു​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് ആ​നു​കൂ​ല്യം കി​ട്ടു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. എ​ല്ലാ​വ​ര്‍​ക്കും നീ​തി ല​ഭി​ക്ക​ണം. ആ​ർ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​നും പാ​ടി​ല്ല.

എ​ന്താ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍?

ഒ​രു ബ​ഹു​സ്വ​ര​സ​മൂ​ഹ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളാ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍. ‘Minority rights are absolute rights’ എ​ന്നാ​ണ് ഭ​ര​ണ​ഘ​ട​നാ ശി​ല്പിയാ​യ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​മി​തി​യി​ല്‍ ഇ​തേക്കു​റി​ച്ചു പ്ര​സ്താ​വി​ച്ച​ത്. ന്യൂ​ന​പ​ക്ഷ​ത്തി​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ക​രു​ത​ല്‍ ല​ഭി​ക്കേ​ണ്ട​ത് അ​തി​ലെ ന്യൂ​ന​പ​ക്ഷ​ത്തി​നാ​ണ്.

നീ​തിനി​ഷേ​ധ​ത്തി​ന്‍റെ ച​രി​ത്രം എ​ന്ത്?

സം​സ്ഥാ​നം ഭ​രി​ച്ച​വ​ര്‍ വോ​ട്ടുബാ​ങ്ക് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തെ നി​ര​ന്ത​രം അ​വ​ഗ​ണി​ച്ചു. ഇ​തി​നു ര​ണ്ടു കാ​ര​ണ​ങ്ങ​ളു​ണ്ട്: 1. സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങു​ന്ന രീ​തി ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​നി​ല്ല. 2. അ​ങ്ങ​നെവ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ഗ്ര​ഹി​ക്കു​ന്ന ഈ ​സ​മൂ​ഹ​ത്തി​ലെ ആ​രെ​യെ​ങ്കി​ലു​മൊ​ക്കെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വി​ല​യ്‌​ക്കെ​ടു​ത്ത് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന​ത് വ​ര്‍​ഗീ​യ​ത​യാ​ണെ​ന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാം.

ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​നു​ണ്ടാ​യ പ്ര​ധാ​ന അ​വ​ഗ​ണ​ന​ക​ള്‍ ഇ​വ​യാ​ണ്: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ 80 ശ​ത​മാ​നം മു​സ്‌​ലിം സ​മൂ​ഹ​ത്തി​നും 20 ശ​ത​മാ​നം മ​റ്റ് എ​ല്ലാ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ള്‍​ക്കു​മാ​യി നി​ശ്ച​യി​ച്ച​ത്; പ്ര​ധാ​ന​മ​ന്ത്രി ജ​ന​വി​കാ​സ് കാ​ര്യ​ക്രം സ​മി​തി​ക​ളി​ല്‍ ക്രൈ​സ്ത​വ​രെ ത​ഴ​ഞ്ഞ​ത്; ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ പ്രാ​തി​നി​ധ്യം കു​റ​ച്ച​ത്…

View original post 723 more words

മഹാന്മാർ കടന്നുവരുമ്പോൾ

മഹാന്മാർ കടന്നുവരുമ്പോൾ

ആൻസൻ കുറുമ്പത്തുരുത്ത്

ഇന്ന് ജൂൺ ഒന്ന്..
പുതിയ ഒരധ്യയന വർഷത്തിനു തുടക്കം കുറിക്കുന്നു…

പുത്തനുടുപ്പും പുതിയ ബാഗും പുസ്തകങ്ങളുമൊക്കെയായി ചിരിച്ചും കളിച്ചും മാതാപിതാക്കളുടെ കൈപിടിച്ചും, കൂട്ടത്തിൽ ചിലർ കരഞ്ഞും…വിദ്യാലയത്തിലേക്ക് കടന്നുവരുന്ന ഇന്നലെകളിലെ ഓർമകൾ.മാതാപിതാക്കളുടെ കൈകളിൽ നിന്നും അധ്യാപകരുടെ കരങ്ങളിലേക്ക് കുട്ടികളെ വിട്ടുകൊടുക്കുമ്പോൾ താൽക്കാലികമായ ആ വേർപാട് കൊടുക്കുന്ന വേദനയിൽ അലറിക്കരയുന്ന കുട്ടികൾ..അത് കണ്ട് ചിരിക്കുന്ന ചുറ്റുമുള്ളവർ… കൗതുകം തുളുമ്പുന്ന ചില മുഖങ്ങൾ ചിലർ ക്യാമറയിൽ പകർത്തുന്നു… ചിലർ പത്രമാധ്യമങ്ങളിൽ ഇടം നേടുന്നു…മുൻവർഷങ്ങളിലെ കാഴ്ചകൾ അപ്രകാരമായിരുന്നല്ലോ… ഓർക്കുമ്പോൾ മനസ്സിന് കുളിരും സുഖവും നൽകുന്ന ഓർമകൾ…

ഇന്ന് ആകെ മാറിയിരിക്കുന്നു… വിദ്യാലയ അനുഭവമില്ലാതെ, വിദ്യാലയം കാണാതെ രണ്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ ആവർക്ക് ടെലിവിഷനും,ഫോണും,കമ്പ്യൂട്ടറുമൊക്കെ ക്ലാസ്സ്‌മുറികളായി…. ഓൺലൈൻ പഠനം എന്ന നൂതന പഠനാനുഭവം അവർ സ്വീകരിച്ചു…

വർഷങ്ങൾക്ക് മുൻപ്..ചാറ്റൽ മഴയുള്ള ഒരു ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവത്തിൽ പ്രധാനാധ്യാപകൻ കുട്ടികളോടായി പറഞ്ഞ വാക്യങ്ങൾ ഇങ്ങനെയാണ്.. “മക്കളേ ചാറ്റൽ മഴയുണ്ട്… മഹാന്മാർ കടന്നുവരുമ്പോൾ അവർക്ക് അകമ്പടിയായി ചാറ്റൽ മഴയുണ്ടാകും “എത്ര സുന്ദരമായ വാചകം…. അദ്ദേഹം കൂട്ടിച്ചേർത്തു… മാതാപിതാക്കൾ നിങ്ങളെക്കുറിച്ച് കാണുന്ന സ്വപ്‌നങ്ങൾ വളരെ വളരെ വലുതായിരിക്കും… ആ സ്വപ്നങ്ങൾ സഫലമായാൽ നിങ്ങളെല്ലാവരും മഹാന്മാരാണ്…വലിയ മനുഷ്യരാണ്..അങ്ങനെ നോക്കുമ്പോൾ ഈ പെയ്യുന്ന ചാറ്റൽ മഴ നാളെകളിലെ നിങ്ങളിലെ മഹാന്മാർക്കുള്ള, വലിയ മനുഷ്യർക്കുള്ള പ്രകൃതിയുടെ സ്വാഗതമാണ്…

പ്രിയപ്പെട്ടവരേ,
പുതിയ അധ്യയന വർഷത്തിലേക്ക് ഓൺലൈനിലൂടെ നാം പ്രവേശിക്കുകയാണ്… പുറത്ത് ചാറ്റൽ മഴ പെയ്താലും, സൂര്യന്റെ പൊൻകിരണങ്ങൾ കൊണ്ട് പ്രകൃതിയുടെ പുഞ്ചിരി നമുക്ക് സമ്മാനിച്ചാലും അധരങ്ങളിൽ പുഞ്ചിരിയോടെ നമുക്ക് പുതിയ വർഷത്തിലേക്ക് പ്രവേശിക്കാം…

പുതിയ കാലഘട്ടത്തിലെ പഠനാനുഭവങ്ങളെ പൂർണ്ണമനസ്സോടെ ഉൾക്കൊള്ളാം… ഏറ്റെടുക്കാം…മുന്നേറാം… എങ്കിലും പ്രതീക്ഷയുടെ ഒരു തരിവെട്ടം ഉള്ളിൽ സൂക്ഷിക്കാം… അധികം വൈകാതെ നാം വിദ്യാലയത്തിലേക്ക് കടന്നുവരും, ബെല്ലടിയൊച്ചയ്ക്ക് കാതോർക്കും… അസ്സംബ്ലിയ്ക്കായി നിരന്നുനിൽക്കും… കൂട്ടുകാരോത്ത് കളിക്കും…. ‘ടീച്ചറേ ഇവൻ എന്നെ, ഇവൾ എന്നെ’എന്നൊക്കെ വിളിച്ച് പരാതിയുമായി കടന്നുവരും… ഉച്ചഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കും…. ദിനാചരണങ്ങളും, പഠനയാത്രകളും, വാർഷികവുമൊക്കെ നാം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യും… നമ്മുടെ വിദ്യാലയ അനുഭവങ്ങളിലേക്ക് നാം തിരിച്ചുവരും…

ആഗ്രഹിക്കുന്നു…

ഇന്നത്തെ ചാറ്റൽമഴയും, ഇന്നത്തെ സൂര്യന്റെ പ്രകാശകിരണങ്ങളും മഹാന്മാരുടെ കടന്നുവരവിനുള്ള അകമ്പടിയാകട്ടെ…..

നല്ലോർമകളുടെ ഒരുപാടൊരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്ന വിദ്യാലയകാലഘട്ടം ആസ്വദിക്കാം… ഓർത്തെടുക്കാം…

എല്ലാവർക്കും പ്രവേശനോത്സവത്തിന്റെ എല്ലാവിധ ആശംസകളും…

Advertisements

കൊക്കോ ദ്‌ മേർ എന്ന ഇരട്ടത്തെങ്ങ്

😮😮ലോകത്തെ ഏറ്റവും ഭാരമേറിയ വിത്ത് ഏതിനാണെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കൊക്കോ ദ്‌ മേർ എന്ന ഇരട്ടത്തെങ്ങ്. ഒരു തേങ്ങക്ക് 15 മുതല്‍ 40 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഇതിന്റെ ഒരു തേങ്ങ സ്വന്തമാക്കാന്‍ റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ നല്‍കിയെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇത്രയധികം വില നല്‍കാന്‍ എന്താണ് ഇതിന്റെ പ്രത്യേകത എന്നു തോന്നുണ്ടാകും. ഭൂമിയിലെ അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ദ്‌ മേർ തേങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യം ഇരട്ടത്തെങ്ങന്നും അറിയപ്പെടുന്നു. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെയായിട്ടാണ് കാണപ്പെടുന്നത്.കൊക്കോ ദ്‌ മേർ പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇത് പൂവിട്ടാല്‍ തേങ്ങ മൂക്കാന്‍ 6-7 വര്‍ഷമെടുക്കും. നട്ടാല്‍ മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. 5000ത്തോളം വൃക്ഷങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. ശ്രീലങ്ക, മാലി ദ്വീപ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും അപൂര്‍വ്വമായി ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഈയിനത്തില്‍പ്പെട്ട ഒരേയോരു തെങ്ങ് മാത്രമാണുള്ളത്. ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഇത്. സെഷല്‍സില്‍ നിന്നും 1894 ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്. 1998 ല്‍ ആദ്യമായി ഈ വൃക്ഷം പൂവിട്ടപ്പോള്‍ മാത്രമാണ് ഇത് പെണ്‍മരമാണെന്നറിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പൂവിട്ടെങ്കിലും തേങ്ങ പിടിച്ചില്ല. 2013 ല്‍ തായ്ലാന്‍ഡില്‍ നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് രണ്ടു ഇരട്ടത്തേങ്ങകള്‍ ഉണ്ടായി. 2013ല്‍ കായ പിടിച്ച തേങ്ങകള്‍ മൂപ്പെത്തിയത് ഈ വര്‍ഷം മെയ് മാസത്തിലാണ്. തെങ്ങില്‍ നിന്നും പറിച്ച അവ ഉടനെ തന്നെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തത്. നൂറ്റാണ്ടുകളായി മനുഷ്യരെ കുഴക്കിയ വൃക്ഷമാണ് കൊക്കോ ദ്‌ മേർ . മാലദ്വീപ് തീരത്ത് അത്യപൂര്‍വ്വമായി ലഭിച്ചിരുന്ന കൊക്കോ ദ്‌ മേർ വിത്ത് കടലില്‍ നിന്നും വരുന്നതാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ആള്‍താമസമില്ലാത്ത സെഷല്‍സ് ദ്വീപുകളിലെ മരങ്ങളില്‍ നിന്നും വിഴുന്ന തേങ്ങകള്‍ ഭാരം മൂലം കടലിന്റെ അടിത്തട്ടിലേക്കു പോകും. തൊണ്ടും ചകിരിയും അഴുകിയ ശേഷം പൊന്തിവരുന്ന തേങ്ങ മാലദ്വീപ് തീരങ്ങളിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അത്യപൂര്‍വ്വമായ ഇത്തരം തേങ്ങ കിട്ടിയാല്‍ മാലദ്വീപ് സുല്‍ത്താനു നല്‍കണമെന്ന് നിയമം പോലുമുണ്ടായിരുന്നു. കടലിന്റെ അടിത്തട്ടില്‍ വളരുന്ന അദ്ഭുത ശക്തിയുള്ള വിത്തായാണ് കൊക്കോ ദ്‌ മേറിനെ കണക്കാക്കിയിരുന്നത്. ഇരട്ടത്തേങ്ങ കൈവശമുണ്ടെങ്കില്‍ സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുമെന്ന് യൂറോപ്യന്‍മാരും വിശ്വസിച്ചിരുന്നു..

Advertisements