Tag: Audio Book

കുന്തുരുക്കം 4: റോസാപ്പൂമൊട്ടുകളെ സ്വന്തമാക്കുക | ജി. കടൂപ്പാറയിൽ

കുന്തുരുക്കം 4: റോസാപ്പൂമൊട്ടുകളെ സ്വന്തമാക്കുക | ജി. കടൂപ്പാറയിൽ

പൂക്കളെ നമ്മള്‍ സ്വന്തമാക്കേണ്ടത് അവ കൊഴിഞ്ഞ് ഇല്ലാതായതിനു ശേഷമല്ല. മറ്റുള്ളവരുടെ നന്മ പറയേണ്ടത് അവരുടെ മരണശേഷമല്ല. നിങ്ങളുടെ മാതാപിതാക്കളും മക്കളും ജീവിത പങ്കാളിയും സ്നേഹിതരും സഹപാഠികളും സഹപ്രവര്‍ത്തകരും വിടര്‍ന്നു കൊണ്ടിരിക്കുന്ന റോസാപ്പൂമൊട്ടുകളാണ്. അവയെ സ്നേഹിക്കാന്‍, ആദരിക്കാന്‍ ശ്രമിക്കുക.

അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നന്മകള്‍ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പറയുക. നന്മകള്‍ പറയാന്‍ അവരുടെ മരണം കഴിയാന്‍ നമ്മള്‍ കാത്തിരിക്കുന്നതെന്തിന്?

പൂക്കള്‍ ഒപ്പമുള്ളപ്പോള്‍ അവയെ സ്വന്തമാക്കാന്‍ ശ്രമിക്കുക.

Audio Book കുന്തുരുക്കം 2 : ഇപ്പോള്‍ എവിടെ ആയിരിക്കും ഫാ. ജി. കടൂപ്പാറയിൽ

Audio Book കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും ഫാ. ജി. കടൂപ്പാറയിൽ

കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും
“നീ ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ നക്ഷത്രങ്ങളിലേയ്ക്ക് നോക്കുക. അവിടെ നിന്നെ നയിക്കാനായി പൂര്‍വ കാലത്തെ മഹാന്മാരായ രാജാക്കന്മാരുണ്ട്.” – ലയണ്‍ കിംഗ്.

നമ്മുടെ മരിച്ചവരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്. ഞാന്‍ മുകളിലേയ്ക്ക് നോക്കാറുണ്ട്. ആകാശത്ത് തിളങ്ങി നില്‍ക്കുന്ന താരകളെ കാണാറുണ്ട്. അപ്പോള്‍ കണ്ണുകള്‍ നിറയാറുമുണ്ട്. https://youtu.be/JYS1CFvvt7g