Category: Reflections

യാത്ര

Journey of Life

ലോകം ഒരു യാത്രയിലാണ്

പറക്കുന്ന പക്ഷികളും 

ചിലയ്ക്കുന്ന പ്രാണികളും 

ചലിക്കുന്ന ജീവികളും യാത്രയിലാണ് …

 

               ഒഴുകുന്ന പുഴയും 

               അതിൽ നീന്തി തുടിക്കുന്ന മത്സ്യങ്ങളും 

               യാത്രയിലാണ്…

 

കറങ്ങുന്ന ഭൂമിയും 

അതിൽ വേരുകൾ കുത്തിയിറക്കി 

ചില്ലകൾ വിടർത്തുന്ന സസ്യങ്ങളും യാത്രയിലാണ്…

 

           ചില യാത്രകൾ സൂര്യനെപ്പോലെ പ്രകാശിക്കും 

 

ചില യാത്രകൾ രാത്രിപോലെ  കറുപ്പിക്കും 

 

ചില യാത്രകൾ തളിര്ത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ  പോലെയാണ് 

 

ചില യാത്രകൾ ഇലകളറ്റ വെറും ചില്ലകൾ പോലെയാണ്      

 

നമ്മുടെ ജീവിത യാത്രയെ സ്വയം പരിചിന്തനം നടത്താം… 

അത് പ്രകാശിപ്പിക്കുകയാണോ അതോ ഇരുളിലാഴ്ത്തുകയാണോ 

മതി ഒരു മിന്നാമിനുങ്ങിനോളം വെട്ടം 

ഇരുളിൽ പ്രകാശം പരത്തുവാൻ

– Mons Aryappallil MCBS

ഓർമ്മകൾ ജീവിക്കട്ടെ

Vinu Kurian 1

ജരാനരകൾ ബാധിച്ചു
പ്രായം കാർന്നുതിന്നുന്ന മനുഷ്യ ഉടലുകൾ
ആരോ അവരെ വൃദ്ധർ എന്ന് വിളിക്കുന്നു

ബാല്യത്തിന്റെ വൃകൃതിയും
കൗമാരത്തിന്റെ കുസൃതിയും
യവ്വനത്തിന്റ തുടിപ്പും
മധ്യവയസ്‌കതയുടെ  ചെയ്തുകൂട്ടലുകളും കടന്നുപോയി

പ്രഭാതത്തിൽ അറിയാതെ ജീവിതമാരംഭിച്ചു
മധ്യാഹ്നത്തിൽ തിരക്കിലായിരുന്നു
സായാഹ്നത്തിൽ  തിരിച്ചറിവുകളുണ്ടായി

കാലചക്രത്തിൽ കൂടെയുണ്ടായിരുന്നവർ മണ്മറഞ്ഞു
മരണം കറുപ്പിച്ച ജീവിതങ്ങൾ ഇന്ന് ഭയം ജനിപ്പിക്കുന്നു
ജീവിതം വെച്ചുനീട്ടിയ തിരിച്ചറിവുകൾ നഷ്ടമാകാതെ മരണമെന്ന പ്രതിഭാസത്തിനുമുമ്പിൽ തളർന്നുറങ്ങാതിരിക്കട്ടെയെന്ന പ്രാർത്ഥന മാത്രം

രാത്രിയുടെ യാമങ്ങൾ കറുപ്പിച്ചപ്പോൾ
അവനും  യാത്രയായി പുതിയ കുരുന്നിനു ജീവൻ പകർന്നു
ജനനത്തിനും മരണത്തിനുമിടയിലെ ചലനവും ശ്വാസവും നിലച്ചാലും
ഓർമ്മകൾ എന്നും ജീവിക്കട്ടെ…

– Mons Aryappallil MCBS

Jail, Sherin Chacko

അനുതാപ സങ്കീര്‍ത്തനം

Message from a Prisoner

St Peter in Prison

തടവറയിലെ ഒരു ഗായകന്റെ കഥ വായിച്ചിരിക്കുന്നത് ഇങ്ങനെ..

അദ്ദേഹം ഗിറ്റാര്‍ വായിച്ചുകൊണ്ട് പാട്ടുപാടി.

അധികാരികള്‍ ഗിറ്റാര്‍ തല്ലിപോളിച്ചുകളഞ്ഞു.

വീണ്ടും അയാള്‍ കൈകൊട്ടി പാട്ടുപാടി.

തടവറയില്‍ കഴിയുന്ന മറ്റുള്ളവര്‍ ആ ഗാനത്തില്‍ മുഴുകി.

അപ്പോള്‍ അധികാരികള്‍ അയാളുടെ കൈകള്‍ മുറിച്ചുമാറ്റി.

അവിടെയും അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചില്ല.

കാലുകൊണ്ട്‌ താളംപിടിച്ചു അയാള്‍ പാടി.

അങ്ങനെ അദ്ദേഹത്തിന്‍റെ നാവും മുറിച്ചുമാറ്റപ്പെട്ടു.

ഇതൊന്നും വകവയ്ക്കാതെ ശരീരം കൊണ്ട് അയാള്‍ താളം പിടിച്ചു.

അതെ, അയാളുടെ ഉള്ളിലാണ് സംഗീതം അതെടുത്തു കളയാന്‍ നമുക്കാവില്ല……

                    എവിടെയും തളരാത്ത മനസാണ് നമുക്ക് വേണ്ടത്…..

Sherin Chacko, Ramakkalmettu, Kerala, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Easter Message by Sherin Chacko

ഉയിർപ്പുതിരുനാൾ Easter 

മിശിഹാ ഉത്ഥാനംചെയ്തു!

 Christ is Risen

ഇനി നമുക്ക് ആശയ്ക്കു വകയുണ്ട്. നമ്മള്‍  പാപത്തിന്‍റെ അധീനതയിലല്ല.

                     സ്നേഹം വിജയിച്ചിരിക്കുന്നു.

ഒരു ക്രിസ്ത്യാനിയുടെ വിശ്വാസ ജീവിതത്തിലെ പ്രതിക്ഷയുടെയും പ്രത്യാശയുടെയും സുദിനം.

ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?

ഈശോ ഒരിക്കല്‍ തന്‍റെ ശിഷ്യരോട് ചോദിച്ച ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍ ഇന്നും പ്രസക്തങ്ങളാണ്.

പലതരത്തിലുള്ള ധാരണകള്‍ യേശുവിനെപ്പറ്റി ഉണ്ടാവുക സ്വാഭാവികമാണ്. യേശുവിനെ അടുത്തറിഞ്ഞ ശിഷ്യരെ സംബന്ധിച്ചിടത്തോളം അവിടുന്ന് ജീവനുള്ള, ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായിരുന്നു. ഈശോയുടെ കുരിശുമരണത്തിന്‍റെ യഥാര്‍ഥലക്ഷ്യം മനസ്സിലാക്കാന്‍ സ്വശിഷ്യന്മാര്‍ക്കുപോലും സാധിച്ചത് വൈകിയാണ്.

പലവിധത്തില്‍ ഈ ദിനം നാം കൊണ്ടാറുണ്ട്. ഈ ആഘോഷങ്ങളില്‍ യഥാര്‍ത്ഥ ഈസ്റ്ററി ന്‍റെ സന്ദേശം പലപ്പോഴും മറന്നുപോകാറുണ്ടോ എന്ന് നാം വളരെ ആഴമായി ചിന്തിക്കണം.

ശാരീരികവും മാനസികവുമായി ഏറ്റവും ദാരുണമായ സഹിച്ച് ലോകപാവങ്ങള്‍ക്ക് ബലിയായി തീര്‍ന്ന അവിടുത്തെ ത്യാഗം ഈസ്റ്റര്‍ ദിനത്തില്‍ മാത്രം അനുസ്മരിക്കേണ്ട ഒന്നല്ല. ഓരോ നിമിഷവും ഓര്‍ക്കേണ്ടതാണ്. വിവിധങ്ങളായ ആര്‍ഭാടങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍ക്കപ്പുറം ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് നമ്മുടെ മനസില്‍ ഉണ്ടാവട്ടെ.

നിങ്ങള്ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്അന്വേഷിക്കുന്നതെന്ത്?”

 Ressurection of Jesus

ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കല്‍ ചെന്നവര്‍ക്ക് ലഭിച്ച സന്ദേശം.

അതെ, കര്‍ത്താവിന്‍റെ ശുന്യമായ കല്ലറ ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്‍റെ പ്രത്യാശയുടെ അടയാളം. അതെ, നിത്യതയുടെ സന്ദേശം.

മരണത്തിലൂടെ പ്രിയപ്പെട്ടവരെ വേര്‍പിരിയുമ്പോള്‍ തകര്‍ന്നടിഞ്ഞ മനസിന്‌ ഉറ്റവരെ നിത്യതയില്‍ കണ്ടുമുട്ടാമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനം.

ഉയിര്‍പ്പ് പെരുന്നാള്‍ സമാധാനത്തിന്‍റെ സന്ദേശം കൂടിയാണ്. പ്രശനമില്ലായ്മ്മയുടെ സാന്നിധ്യമില്ലായ്മ്മയല്ല, ക്രിസ്തുവിന്‍റെ സാന്നിധ്യമാണ്.

യേശുവിന്‍റെ ജീവിതത്തിലൂടെയൊന്ന് കടന്നുപോയാല്‍ വളരെ പരാജയങ്ങളുടെ ഒരു വലിയ പട്ടിക നമുക്ക് കാണാന്‍ സാധിക്കും.

പ്രിയപ്പെട്ടവരാല്‍ വെറുക്കപ്പെട്ടവന്‍….

സുഹ്യത്തുക്കളാല്‍ പീഡിപ്പിക്കപ്പെട്ടവന്‍…

ചാര്‍ച്ചക്കാരാല്‍ പിന്തള്ളപ്പെട്ടവന്‍…അപമാനത്തിന്‍റെ മൂര്‍ത്ത രൂപം…..

ഈ അപമാനങ്ങളുടെവിജയമാണ് യേശുവിന്‍റെ അഭിമാനം.

നമ്മുടെയൊക്കെ ജീവിതത്തില്‍ പരാജയമുണ്ടാകുമ്പോള്‍, മറ്റുള്ളവര്‍ക്കു ഒരു അപമാനപാത്രമാകുമ്പോള്‍ , ഇവയൊക്കെ വെള്ളിയാഴ്ച കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടങ്കില്‍ തീര്‍ച്ചയായും ഞായറാഴ്ച ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ഈസ്റ്റര്‍ ആഘോഷത്തിന്‍റെ മാത്രമല്ല..കരച്ചിലിന്‍റെതു കൂടിയാണ്. മാതാവ്‌ യേശുവിന്‍റെ കല്ലറയ്ക്കല്‍ നിന്നു കരയുന്നത് നാം കാണുന്നു.ഇതിനെകുറിച്ച് ആഴമായി നമ്മള്‍ മനസ്സിലാക്കണം, ധ്യാനിക്കണം.

അവനെ കണ്ടില്ലെന്നുള്ള കരച്ചില്‍….

ജീവിതത്തില്‍ ക്രിസ്തു നഷ്‌ടപ്പെടുമ്പോള്‍…ഇത്തരത്തിലുള്ള കരച്ചിലുകള്‍ അനിവാര്യമാണ്. ആ കരച്ചിലിനു ശേഷം പിന്നീടു കാണുന്നത് അരുമനാഥനെയാണ്.

ലോകം മുഴുവന്‍ സന്തോഷത്തിലും, സമാധാനത്തിലും, ദൈവീക സ്‌നേഹത്തിലും കഴിയണമെന്ന് ഉയിര്‍പ്പ് തിരുനാള്‍ നമ്മോടു ആവശ്യപ്പെടുന്നു.

പിതാവായ ദൈവത്തിനു തന്‍റെ പുത്രനെ പരാജയങ്ങളുടെ നടുവില്‍ നിന്നും ശ്രേഷ്ഠനാക്കി മാറ്റുവാന്‍ സാധിച്ചുവെങ്കില്‍, തീര്‍ച്ചയായും, നമ്മെ ശ്രേഷ്ഠരാക്കി മാറ്റുവാന്‍ പുത്രന് സാധിക്കും.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Easter Message by Fr Soji Chackalackal MCBS

ഈസ്റ്റർ സന്ദേശം Easter Homily

Fr Soji Chackalackal MCBS

Fr Soji Chackalackal MCBS (Mob. +91 8606401185)

Assistant Director, Emmaus

Emmaus Retreat Centre

Mallappally West P.O.,

Anickadu, Pathanamthitta – 689585

Mob. 09496710479, 07025095413 (Common Numbers)

Fr Eappachan, Director, Emmaus: 09447661995, 09495683234 (Personal)

Email: emmausrc@gmail.com

Facebook: Emmaus Retreat Centre

Web: https://emmausrc.wordpress.com

Great Saturday Message by Sherin Chacko

ദുഃഖശനി (Great Saturday)

Child Praying

ദൈവം നമ്മോടു കൂടെ ഇല്ലാതിരിക്കുന്ന ഒരേ ഒരു ദിവസം.

കൂടുതല്‍ വ്യാഖ്യാനം നല്‍കിയാല്‍, സന്തോഷത്തിന്‍റെ ശനിയെന്ന് വിളിക്കാം..

മരണത്തില്‍ മറഞ്ഞുപോയ ആത്മാക്കളെ പാതാളത്തില്‍ നിന്നും പറുദീസയിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍ത്താവ്……

മരണത്തില്‍ മറഞ്ഞുപോയ ആത്മാക്കള്‍ക്ക് മാത്രമുള്ളതല്ല പാതാളവും പറുദീസയും….

ഇതു ഒരു ഓര്‍മ്മയാചരണത്തിനപ്പുറം അന്നത്തെയും ഇന്നത്തെയും യാഥാര്‍ത്ഥ്യം….

പലവിധകാരണങ്ങളാല്‍ ദൈവിക സാമിപ്യo നഷ്ടപ്പെട്ടതിന്‍റെ ഫലമായി പാതാളത്തില്‍ കിടക്കുന്ന നമ്മെ അവിടുന്ന് പറുദീസ അനുഭവത്തിലേയ്ക്ക് വിളിക്കുന്നു…

ആ വിളിക്കായി നമുക്ക് കാതോര്‍ക്കാം….

പാതാളത്തില്‍ നിന്നും പറുദീസയിലേയ്ക്ക് കരകേറ്റപ്പെടണo. അതായത്, പാവത്താല്‍ കലുഷിതമായ നമ്മുടെ മനസും ശരീരവും ഇന്നേ ദിവസം മരിക്കപ്പെടണo. അതിയായ ആഗ്രഹത്തോടെ, അതിലേറെ പുതിയൊരു ഉത്ഥാനത്തിനായി കാത്തിരിക്കാം….

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Easter Message by Fr Xavier Khan Vattayil

ഈസ്റ്റർ സന്ദേശം Easter Message

Fr Xavier Khan Vattayil

ഫാദര്‍ സേവിയര്‍ ഖാന്‍ വട്ടായില്‍

അഭിഷേകാഗ്നി Abhishekagni 360

അന്ധകാരത്തിലെ പ്രത്യാശ Andhakarathile Prathyasha

Rev. Fr Xavier Khan Vattayil

Rev. Fr Xavier Khan Vattayil, Diocese of Palakkadu

Director of Sehion Retreat Centre, Thavalam, Attappady

Nombukalam – Seventh Wednesday – Reflection

നോമ്പുകാലം ഏഴാം ബുധന്‍

ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം, അവന്‍റെ ശക്തിയോടും മഹത്വത്തോടും നമ്മെ യോജിപ്പിക്കുന്നു.

വിശുദ്ധിയില്‍ അവന്‍ പാപത്തെയും മരണത്തെയും ജയിച്ചതുപോലെ അവന്‍ നമ്മെ അവന്‍റെപിന്നിലേക്ക് അടുപ്പിക്കുകയും അവന്‍റെ മഹത്വത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

അവനില്‍ വിശ്വസിക്കുന്നവരാരും ഒരിക്കലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കും.

ഇവയാണ് ഇന്നത്തെ വചനഭാഗങ്ങളിലൂടെ ഈശോ നമ്മോടു സംസാരിക്കുന്നത്.

അവന്‍റെ വാക്കുകള്‍ നമുക്ക്’ ശ്രവിക്കാം……

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Maundy Thursday (Pesaha Vyazham) Message by Sherin Chacko

പെസഹാ വ്യാഴം (Maundy Thursday)

 The Last Supper

ക്രിസ്തുദേവന്‍ കുരിശുമരണത്തിനു മുന്‍പ് തന്‍റെ പന്ത്രണ്ട് അരുമശിഷ്യരുമൊത്ത് ആഗ്രഹത്താല്‍ ആഗ്രഹിച്ച ഒരു ആധ്യാത്മിക വിരുന്നിന്‍റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്.

                              താലത്തില്‍ വെള്ളമെടുത്തു

                               വെണ്‍കച്ചയുമരയില്‍ ചുറ്റി.

                               മിശിഹാ തന്‍ ശിഷ്യന്‍മാരുടെ

                               പാദങ്ങള്‍ കഴുകി, പാദങ്ങള്‍ കഴുകി…”

എന്ന പ്രശസ്തമായ ഗാനവും മനസ്സിനെ ആര്‍ദ്രമാക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുമാണ്‌ പെസഹാ വ്യാഴത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്.

ഒരു തുണ്ടുതുണിയും ഒരു തുണ്ടപ്പവുംകൊണ്ട് ക്രൈസ്തവ വിശ്വാസത്തെ നിര്‍വച്ചിക്കുകയാണ് ഈശോ.

ദൈവാലയത്തിനുള്ളില്‍ നടക്കുന്ന പെസഹ കര്‍മ്മങ്ങള്‍ കേവലം പഴയനിയമമാണ്. ദൈവാലയത്തിനു പുറത്ത് പുതിയ നിയമം നടക്കണമെന്ന് നാം മറക്കണ്ട.

 Mar Alenchery washes the feet

പെസഹ വ്യാഴാഴ്ചയുടെ കര്‍മ്മങ്ങളില്‍ പ്രധാനമായും മൂന്നു വസ്തുതകളാണ്.

1. അടിമയെപ്പോലെ അരുമശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നു.

2. പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നു.

3. പൗരോഹിത്യസ്ഥാപിക്കുന്നു

  1. അടിമയെപ്പോലെ അരുമശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നു.

താലത്തില്‍ വെള്ളമെടുത്തു.              

വെണ്‍കച്ചയും അരയില്‍ ചുറ്റി.              

മിശിഹാതന്‍ ശിഷ്യന്മാരുടെ                

പാദങ്ങള്‍ കഴുകി പാദങ്ങള്‍ കഴുകി.”

ആരാണ് വലിയവന്‍ എന്ന ശിഷ്യന്മാരുടെ തര്‍ക്കങ്ങള്‍ക്ക് ഉത്തരമായി കര്‍ത്താവ് വരുന്നു….അതെ, ഒരു കച്ചമുണ്ടും, പച്ചവെള്ളവും കൊണ്ട്….

           മനുഷ്യന്‍റെ കാലോളം തലതാഴ്ത്തിയവന്‍. മണ്ണോളം താഴ്ന്നവന്‍ സ്വന്തം ശരീരത്തെ വിഭജിച്ച് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തിയതിന്‍റെ സ്മരണ.

2013 മാര്‍ച്ച് 13 ന് വത്തിക്കാന്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട നമ്മുടെ മാര്‍പാപ്പ അവിടെ ഉണ്ടായിരുന്ന സകല മക്കളോടും തന്നെ ആശിര്‍വ്വദിക്കാന്‍ ആവശ്യപ്പെട്ട് തലകുമ്പിട്ടത്‌ ഈ എളിമയുടെ പകര്‍പ്പ് തന്നെ. അടിമയെപ്പോലെ ദാസന്‍റെ പാദം കഴുകുന്ന ക്രിസ്തുവും, ഇടയന്‍ കുഞ്ഞാടിന് പകരം അറക്കപ്പെടുന്നതും…….എന്തിനു മറ്റൊരു വ്യാഖ്യാനം നല്‍കുന്നു അല്ലെ?

അത്രയ്ക്ക് സപ്ഷ്ടമാണ് ഇതിലെ ആന്തരികര്‍ത്ഥം.

ഗുരുവെന്നു വിളിപ്പു നിങ്ങള്‍.

പരമാര്‍ത്ഥയുണ്ടതിലെങ്കില്‍

ഗുരുനല്‍കിയ പാഠം നിങ്ങള്‍

സാദരം ഓര്‍ത്തിടുവിന്‍.”

ആണ്ടിലൊരിക്കല്‍ ആവര്‍ത്തന വിരസമായി കടന്നുവരുന്ന വെറും ഒരു അനുഷ്ടാനം മാത്രമാണോ?

നാളുകളായി നാമൊക്കെ ഈ പെസഹ വിരുന്നില്‍ പങ്കെടുക്കുന്നില്ലേ?

അനേക തവണ അവന്‍റെ നാമഗീതങ്ങള്‍ ആലപിക്കുന്നില്ലേ?

ഈ ലോകത്ത് ഏറ്റവും ചെറിയവനാകാന്‍ സാധിക്കുന്നത് ആര്‍ക്കാണ്?

നിസംശയം നമുക്ക് പറയാം. ഏറ്റവും വലിയവനേ ഏറ്റവും ചെറിയവനാകാന്‍ സാധിക്കുകയുള്ളൂ. അതാണ്  പെസഹായില്‍ നമുക്ക് ലഭിക്കുന്ന പാഠം. നാമൊക്കെ അനുവര്‍ത്തിക്കേണ്ടതും എന്നാല്‍ മറന്നുപോകുന്നതുമായ താഴ്മയുടെ വലിയ പാഠം.

അവിടുത്തെ എളിമയുടെ മുന്‍പില്‍ നമ്മുടെ പൊള്ളത്തരങ്ങള്‍ ഓര്‍ക്കുമ്പോള്‍ നാം സ്വയം എത്രയോ വിഡ്ഢികളാണെന്ന് ചിന്തിച്ചുപോകുന്നില്ലേ?.

നിസ്സഹായനായ ഒരു മനുഷ്യകുഞ്ഞായി കാലിത്തൊഴുത്തിൽ ജനിക്കണമെങ്കില്‍ അവിടുന്ന് എത്രമാത്രം എളിമപ്പെട്ടിരിക്കണം.

ഇന്ന് നമ്മുടെ സമൂഹത്തില്‍, എന്‍റെ കുടുംബത്തിലെ കലഹങ്ങളളുടെ പിന്നിലുള്ള വാസ്തവം എന്താണ്…..ഭാര്യയോ, ഭര്‍ത്താവോ, ആരെങ്കിലും ഒരാള്‍ ഒന്നു ചെറുതാകാന്‍ മനസുവച്ചാല്‍ ക്ഷമിക്കാവുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ. രാഷ്ട്രിയ പ്രശ്നങ്ങളും, പള്ളിവഴക്കുകളും, കുടുംബ പ്രശ്നങ്ങളും എല്ലാത്തിനും പിന്നില്‍ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ബലഹീനതകളാണ്.

ജീവനും ജീവിതത്തിനും വില കല്പ്പിക്കാത്ത    മനുഷ്യന്‍റെ അധമമായ, ഹീനമായ വലിമയുടെ മുന്‍പില്‍ ആരും കൊല്ലപ്പെടാതിരിക്കാന്‍ സ്വയം കൊല്ലപ്പെട്ടവന്‍റെ അന്ത്യഅത്താഴത്തില്‍ പങ്കുകൊള്ളുംപോഴെങ്കിലും ജീവന്‍റെയും ജീവിതത്തിന്‍റെയും മുല്യം ഒന്ന് മനസ്സിലാക്കിയെങ്കില്‍..

മരണത്തോട് മല്ലടിക്കുന്നവനെ ആശുപത്രിയില്‍ എത്തിക്കുന്നതിനേക്കാള്‍ നമ്മുടെ വ്യഗ്രത അതിന്‍റെ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്തുന്നതാണോ?.

നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന വേളയില്‍…ഒരുപക്ഷെ, നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും..

എല്ലാവരുടെയും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് മാര്‍പാപ്പ കടന്നുവരുന്നത്. ആരും പ്രതിക്ഷിക്കാത്ത ഒരു പാവപ്പെട്ട മനുഷ്യന്‍. അദ്ദേഹത്തെ തിരഞ്ഞെടുത്ത ശേഷം ഈ വാര്‍ത്ത‍ ലോകത്തെ അറിയിക്കാനായി ഫ്രാന്‍സിലെ കര്‍ദ്ദിനാള്‍ പത്രോസിന്‍റെ മട്ടുപാവില്‍ നിന്ന് മാര്‍പാപ്പയുടെ പേര് ഉന്നയിച്ചപ്പോള്‍ ചാനലുകള്‍ ഒരു നിമിഷം നിശബദമായി നിന്നു. ആര്‍ക്കും മനസിലായില്ല. പിന്നീടാണ് മനസിലായത്…….

നാമൊക്കെ നിരന്തരം ഈ മാര്‍പ്പാപ്പയെ ശ്രവിച്ചുകൊണ്ടിരിക്കുന്നു.

എന്താണ് ഈ മാര്‍പാപ്പയുടെ പ്രത്യേകത…….അധികാരത്തെ സേവനമായികാണുന്ന മാര്‍പാപ്പ.

സഭയുടെ മേല്‍പ്പട്ടുസ്ഥാനത്തിന്‍റെ പട്ടുവസ്ത്രം ഊരി വച്ചിട്ട് തന്‍റെ മക്കളിലൂടെ ഇറങ്ങിനടക്കുന്ന മാര്‍പാപ്പ.

പെസഹായ്ക്ക് ക്രിസ്തു സ്വീകരിച്ച അതേ നിലപാട്……ഇതായിരിക്കണം ക്രൈസ്തവന്‍റെ നിലപാട്.

ധനവാന്‍റെ ധനത്തിന്‍റെ ഭാരവും, അഭ്യസ്തവിദ്യരുടെ മസ്തിഷകത്തിന്‍റെ കനവും…..പദവിയുടെ പ്രമുഖ സ്ഥാനവും ഇറക്കിവെച്ച് അപരിനില്‍ ഈ പെസഹ കുഞ്ഞാടിനെ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

നമ്മുടെ പാതകളിലെ അധികാരത്തിന്‍റെ ഭാരം ഇറക്കിവയ്ക്കുമ്പോള്‍ മാത്രമാണ് പെസഹ അര്‍ത്ഥമുള്ളതകുന്നത്.

 Holy Communion offers

  1. പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നു.

ഇതു എന്‍റെ ശരിരമാണ്.”

ഇതു വളരെ പ്രധാനപ്പെട്ടതാണ്. (This is my body) ഇതു എന്‍റെ ശരീരം പോലെയാണെന്നല്ല ഈശോ പറഞ്ഞത്.

ഇതു എന്‍റെ ശരീരം, ഇതു നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ ഭക്ഷിച്ചില്ലെങ്കില്‍ മരിക്കും”

എവിടെ നിങ്ങള്‍ ആചരിക്കുന്നുവോ അവിടെ ഞാനുണ്ട്. റോമിലെ ഫ്രാന്‍സിസ് മാര്‍പാപ്പ ആചരിക്കുമ്പോഴും ഇന്നലെ പട്ടം കിട്ടിയ കൊച്ചച്ചന്‍ ആചരിക്കുമ്പോഴും, ഒരു ധ്യാനഗുരു ആചരിക്കുമ്പോഴും, ഒരു സാധാരണ കപ്പേളയില്‍ ആചരിക്കുമ്പോഴും ഒരുപോലെയാണ് ഈ സാന്നിധ്യം കടന്നുവരുന്നത്. ഈ അപ്പം പതിനൊന്നു ശിഷ്യന്മാര്‍ സ്വീകരിച്ചപ്പോള്‍ ദൈവം അവരിലേയ്ക്ക് പ്രവേശിച്ചു. എന്നാല്‍, ഒരാള്‍ സ്വീകരിച്ചപ്പോള്‍ …….”സാത്താന്‍ പ്രവേശിച്ചു”

ഒരേ കാസയില്‍ നിന്നു പാനം ചെയ്തു ഭക്ഷിച്ചാലും ചിലരിലേയ്ക്ക് ക്രിസ്തു പ്രവേശിക്കുമ്പോള്‍ ചിലരിലേക്ക് പിശാച് പ്രവേശിക്കുന്നു. യോഗ്യതയില്ലാതെ സ്വീകരിക്കുന്ന പക്ഷം.

പക്ഷെ, ഒന്ന് ഓര്‍ക്കുക

ക്രിസ്തുവിന്‍റെ ശരീരം ബലിവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന നിമിഷം, പുരോഹിതന്‍ അത് ആശിര്‍വ്വദിക്കുമ്പോള്‍, രക്തവും മാംസവുമായി മാറുന്നു.

നാമൊക്കെ വ്യക്തി ജീവിതത്തില്‍ , സമൂഹത്തില്‍ , ആയിരിക്കുന്ന അവസ്ഥയില്‍ തകര്‍ക്കപ്പെടുമ്പോള്‍ ഒരു ഗോതന്പ്മണി ഫലം പുറപ്പെടുവിക്കുന്നതിനുവേണ്ടി തകര്‍ക്കപ്പെടുന്നതുപോലെ തകര്‍ക്കപ്പെട്ട ഒരു ഗോതന്പുമണിയില്‍ നിന്ന് ജിവന്‍റെ അപ്പമായി രൂപം കൊണ്ട അവിടുത്തെ നോക്കി സഹിക്കുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

ഇതിന്‍റെ ശക്തിയും ബലവും തിരിച്ചറിയാതെപോകുന്നതാണ് നമ്മുടെ ഏറ്റവും വലിയ ഗതികേട്.

ആധുനിക ലോകം പറക്കുകയാണ്. എല്ലാം മനുഷ്യന്‍റെ കൈവെള്ളയില്‍… ഞാനും നിങ്ങളും, എന്തും ഏതും ഒരു മൊബൈല്‍ ദൂരത്തില്‍.. നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം…ഈ പുരോഗമാനത്തില്‍

എന്നാല്‍, നാം തീര്‍ത്തുകൊണ്ടിരിക്കുന്ന മതില്‍ വീടിനു ചുറ്റിനുമല്ല, ഹ്യദയത്തിനു ചുറ്റുമാണ്.

ആധുനിക മനുഷ്യന്‍റെ ജീവിതം സിസേറിയനിലും ഡേ കെയറിലും തുടങ്ങി വ്യദ്ധ സദനത്തില്‍ അവസാനിക്കുന്നു.

മാതാപിതാക്കള്‍ക്ക് മക്കളോടൊപ്പം ആയിരിക്കാന്‍ സമയമില്ല…

മക്കള്‍ക്ക്‌ മാതാപിതാക്കളെ വേണ്ടേ…വേണ്ട…

സമയകുറവില്‍ ഈശോ നമ്മോട് പറയുന്ന ഒരു സത്യം ഉണ്ട്.

ഞാന്‍ നിങ്ങളോട് കൂടെ വസിക്കും.”

മലയാള കവിതാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മുരുകന്‍ കാട്ടാക്കട എന്ന കവി നമുക്കെല്ലാവര്‍ക്കും സുപരിചിതനാണ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള  ഫാ.ജോയ് ചെഞ്ചെരിയുടെ  ഈരടികള്‍ രചയിതാവിന് ഇദ്ദേഹത്തെക്കൊണ്ട് പാടിപ്പിക്കണമെന്ന ആഗ്രഹത്തില്‍ ഒരുപാടു ബുദ്ധിമുട്ടി ഒരുവിധത്തില്‍ സമ്മതിപ്പിച്ചു. പിന്നീട് വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള  കവിതയിലെ വരികളുടെ മുഴുവന്‍ പൊരുളും ചോദിച്ചറിഞ്ഞ മുരുകന്‍ കാട്ടാക്കട പലതവണ പാടാനാവാതെ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. കാരണം, ചങ്കിലെ ചോരയാല്‍ പ്രാണനിലെഴുതിയ നേരിന്‍റെ പേരാണ് സ്നേഹമെന്ന്.” തുടങ്ങുന്ന കവിതയില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്യശ്യനായ ഒരു ഗുരുസാന്നിധ്യം.

തള്ളിപ്പറയുന്നവന്‍റെ നാവിനു ബലം നല്കാന്‍ സ്വയം മുറിച്ചു നല്കിയ ഒരാളെ കുറിച്ചു ആലപിക്കുമ്പോള്‍ എങ്ങനെ നാവിടറിപ്പോകാതിരിക്കും?.

മനുഷ്യനാല്‍ കടിച്ചു ചവച്ചരയ്ക്കപ്പെടാന്‍ പറ്റിയ ഒരു അപ്പക്കഷണത്തില്‍ സന്നിഹിതനാകുന്ന അവിടുത്തെ വലിമ നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിലും എത്രയോ മഹിമയുള്ളതുതന്നെ

നാളുകളായി ആ ബലിപീഠത്തെ നമ്മള്‍ സമീപിക്കുന്നില്ലേ?

അനേക തവണ അവന്‍റെ നാമഗീതങ്ങള്‍ ആലപിക്കുന്നില്ലേ?

സുഹ്യത്തേ, എന്തേ നമ്മുടെ മിഴി നനയാതെ പോയത്?

സ്വരമിടറാതെ പോയത്?

മനസ്താപത്തിന്‍റെ ചുടുകണ്ണുനീരാല്‍ സ്വയം വിശുദ്ധികരിച്ച് നമുക്ക് വിശുദ്ധ കുര്‍ബാനയെ അനുഭവിക്കാം. അവിടുത്തെ ബലിയോട് ചേര്‍ന്ന് നമ്മുടെ കണ്ണുനീര്‍ ആ കാസയില്‍ ചേര്‍ത്തു വയ്ക്കാം.

ക്രിസ്തു നമുക്കു വേണ്ടി, നമ്മുടെ രക്ഷക്ക് വേണ്ടി കീറിമുറിക്കപ്പെട്ടതുപോലെ അള്‍ത്താരയിലെ അടയാളങ്ങളുടെ ആഘോഷങ്ങള്‍ക്കപ്പുറം ജിവിതം അപരനുവേണ്ടി കീറിമുറിക്കപ്പെടുമ്പോള്‍ മാത്രമാണ് പരിശുദ്ധ കുര്‍ബാന ജീവിതം കൊണ്ട് തെളിയിക്കപ്പെടുന്നത്.

 Holy Mass

  1. പൗരോഹിത്യസ്ഥാപിക്കുന്നു.

ശില്പ്പിയും ശില്പ്പവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ, പരിശുദ്ധ കുര്‍ബാനയും പൗരോഹിത്യo തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്ലെങ്കില്‍ പൗരോഹിത്യo ഇല്ല. പൗരോഹിത്യo ഇല്ലെങ്കില്‍ പരിശുദ്ധ കുര്‍ബാനയുമില്ല.

കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ച പുരോഹിതാ , നിന്‍റെ ജീവിതം എത്രയോ ധന്യം.

പ്രാര്‍ത്ഥിക്കുന്ന കുടുംബത്തില്‍ നിന്നും മാത്രമേ ദൈവം ഒരു പുരോഹിതനെ തിരഞ്ഞെടുക്കുകയുള്ളു. മറ്റൊരു ക്രിസ്തുവാണ് പുരോഹിതന്‍. നമ്മുടെ കുടുംബത്തില്‍ നിന്നും ഒരു എം.പി യോ എം.എല്‍.എ യോ മറ്റോ ഉണ്ടാകുക എന്നതിനേക്കാള്‍ എത്രയോ അനുഗ്രഹമാണ് നമ്മുടെ കുടുംബത്തില്‍ നിന്നും ഒരു പുരോഹിതന്‍ ജനിക്കുക എന്നത്. സാധാരണ ഒരു കുടുംബത്തില്‍ നിന്നും ദൈവവിളി സ്വീകരച്ച് നിത്യപുരോഹിതനീശോയെ പിന്‍തുടരാന്‍ ഇറങ്ങിതിരിച്ചവരാണ് വൈദികര്‍.

ഉജ്ജ്വലമല്ലീ പൂവിന്‍ വര്‍ണ്ണം സുന്ദരമല്ല.

വിരിഞ്ഞുവരുമീ മലരിനു പടരും പരിമളമില്ല.

എങ്കിലുമതിനെ പൂജയ്ക്കായി തിരിച്ചു നിര്‍ത്തണമേ.

വാടുംമുന്‍പേ കനിവാര്‍ന്നതിനെ ഇറുത്തെടുക്കണമേ.

ഇന്ന് പലരും വൈദികരെ വാക്കാലും പ്രവര്‍ത്തിയാലും ആക്രമിക്കുന്നതും കലഹിക്കുന്നതും നിരന്തരം നമ്മള്‍ കാണാറുണ്ട്. ദൈവത്തിന്‍റെ ദാസന്‍മാരായ വൈദികരെ ശാസിക്കാനോ നിയന്ത്രിക്കാനോ ഉള്ള അധികാരം ദൈവം നമ്മുക്ക് തന്നിട്ടില്ല എന്ന സത്യം  മനുഷ്യര്‍ മനസിലാക്കണം. അവിടുന്ന് തന്നെ എത്രയോ തവണ ഈ സത്യം വിളിച്ചോതുന്നു.

എന്‍റെ അഭിഷിക്തരെ തൊട്ടുപോകരുത്,എന്‍റെ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.” (സങ്കിര്‍ത്തനം:105:15)

മനുഷ്യരെയും വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് ഓടുന്ന  ജീവിതമാകുന്ന തേര് തെളിക്കുന്ന ധീരയോദ്ധാവാണ്പുരോഹിതര്‍. തളർച്ചയിൽ അവര്‍ തഴച്ചു വളരണം. തെറ്റുകളിൽ നിന്നും കുറവുകളിൽ നിന്നും നടന്നകലാൻ അവർക്ക്നമ്മുടെ പ്രാര്‍ത്ഥന തന്നെ തുണ ആകട്ടെ. സ്വന്തം വീടും നാടും ഉപേക്ഷിച്ച് നമുക്കുവേണ്ടി ജീവിക്കാന്‍ വന്നിരിക്കുന്ന സമര്‍പ്പിതര്‍ക്ക് നാം മാതാപിതാക്കളും, സഹോദരീസഹോദരന്‍മാരും, കുഞ്ഞുമക്കളും ആയി മാറാം. നമ്മുടെ കുടുംബത്തിലെ ഒരംഗമായി സ്വീകരിച്ചു അവരെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.

ഉപഭോഗസംസ്‌കാരവും ആഡംബരജീവിത പ്രവണതയുമൊക്കെ യുവതലമുറയില്‍ ദൈവവിളി കാതോര്‍ക്കുന്നതിനു തടസമാകാറുണ്ടെങ്കിലും കേരളത്തിലെ സമര്‍പ്പിതരുടെ മാതൃകാജീവിതവും അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളും കൊണ്ടാവണം ദൈവവിളി സ്വീകരിക്കുന്ന യുവജനങ്ങളുടെ എണ്ണം ഏറിവരികയാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭയ്ക്ക് ദൈവം കുറവുകൾ ഒന്നും വരുത്തുകയില്ല എന്നതിന്‍റ തെളിവാണിത്. വിശ്വാസത്തിന്‍റെ വേരുകള്‍ അറ്റുപോയിട്ടില്ല എന്ന ഓര്‍മപ്പെടുത്തലും വിശ്വാസികളുടെ ദൈവാനുഭവത്തിനു കുറവുണ്ടാകുന്നില്ല എന്നതിനു  തെളിവും, ദൈവം മനുഷ്യ കരങ്ങളിലൂടെ പ്രവർത്തിക്കുന്നു എന്നതിനു  മാതൃകയും  ആണ് നമ്മുടെ ഇടയിൽ ഉണ്ടാവുന്ന ദൈവവിളികള്‍. വലിയ സന്തോഷം നല്‍കുന്ന ഒരനുഭവമാണിത്.

പിച്ചവച്ച് നടന്ന കുടുംബത്തിൽ നിന്നും ബലിപീഠത്തിൽ പൂർത്തിയാക്കുന്ന ഒരു യാഗയാത്രയായ ദൈവവിളി സ്വീകരിക്കുവാൻ ഉതകുന്ന ഒരു ദൈവവിളി സംസ്‌കാരം കുടുംബത്തിൽ വളർത്തിയെടുക്കാം. മാതൃകാപരമായ സമര്‍പ്പിതജീവിതത്തിലൂടെയും കുടുംബജീവിതത്തിലൂടെയും വളര്‍ത്തിയെടുക്കുന്ന നല്ല ദൈവവിളികളിലാണ് സഭയുടെ ഭാവി.

എരിഞ്ഞമരുന്ന തീക്കനലിനു ചാരെ സ്നേഹത്തിന്‍റെ വിരുന്നൊരുക്കി കാത്തിരിക്കുന്നവനാണ് നമ്മുടെ ഗുരു. സ്വജീവിതം സ്നേഹമെന്ന വികാരത്തില്‍ അലിയിച്ചു ചേര്‍ത്ത അവിടുന്ന് നമ്മെയും ആ സ്നേഹത്തിന്‍റെ ആഴങ്ങളിലേയ്ക്ക് വിളിക്കുന്നു………..

അനേകര്‍ക്ക് സ്നേഹത്തിന്‍റെ കൂടാരമായിത്തിരാന്‍…………. അവിടുന്ന് നമ്മെയും വിളിക്കുന്നു…….

ആ വിളിക്കായി കാതോര്‍ക്കാം……………

                                  “ഇതു എന്‍റെ ശരീരം, ഇതു എന്‍റെ രക്തം

                                   ഇതു നിനക്കായി…ഇനിയും നിനക്കായി…”

 

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Nombukalam – Seventh Tuesday Reflections

നോമ്പുകാലം ഏഴാം ചൊവ്വ

ക്രിസ്തുവിന്‍റെ മരണ- ഉത്ഥാന ജീവിതത്തെ ഒരു ഗോതന്പുമണി മണ്ണിൽ വീണ് അഴുകി ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതന്പു ചെടിയുമായി ഉപമിക്കുകയാണ് ഇന്നത്തെ വചനഭാഗങ്ങളിലൂടെ.

അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.” (1 കോറിന്തോസ് 15:43)

യേശുവിൽ ഒരു പുതു ജീവിതം ലഭിക്കുമ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരെ യേശുവിലേക്ക് ആനയിക്കാനാവുകയുള്ളൂ.

അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അങ്ങയുടെ വഴികൾ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാൻ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ.” (പുറപ്പാട് 33:13).

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Nombukalam – Sixth Saturday Reflections

നോമ്പുകാലം ആറാം ശനി

Prayer

ദൈവാലയവുമായി ബന്ധപ്പെട്ട പലരും പറയുന്നത് കേട്ടിട്ടുണ്ട്……ആര്‍ഭാടമാണ്, ധുര്‍ത്താണ് എന്നൊക്കെ. ആര്‍ഭാടവും ധുര്‍ത്തും ഒഴിവാക്കേണ്ടതു തന്നെയാണ്. എന്നാല്‍, ദേവലയത്തിനു ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതൊക്കെ ആര്‍ഭാടത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ല. വ്യത്തിയായും വെടിപ്പായും ദൈവാലായം സുക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. ഇവയൊക്കെ ദൈവം ആഗ്രഹിക്കുന്നു.

ദൈവാലയത്തോടും, ദൈവത്തോടുമുള്ള കടമ നിര്‍വഹിക്കാറുണ്ടോ?

പിശുക്ക് കാണിക്കുന്നത് ദൈവത്തോടും ദൈവാലയത്തോടും ആണോ?

ദൈവത്തോടും ദൈവികകാര്യങ്ങളോടും നാം ചെയ്യേണ്ട കടമകള്‍ ശരിയായ വിധത്തില്‍ നിര്‍വ്വഹിച്ചാല്‍ നമ്മുടെ വ്യക്തിജിവിതത്തിലും ഒപ്പം കുടുംബ ജിവിതത്തിലും അനുഗ്രഹമുണ്ടാകും.

ഇന്നത്തെ വചന ഭാഗത്തിലുടെ ഈശോ ഇതു വ്യക്തമാക്കുന്നു.

പെസഹായ്ക്ക് ഇനി ആറു ദിനങ്ങള്‍ മാത്രം. അന്ന് ഈശോ ഒരു വിട്ടില്‍ പോയി ഭക്ഷണത്തിന് ഇരുന്നു.ലാസറിന്‍റെസഹോദരി മര്‍ത്താ സുഗന്ധതൈലമെടുത്ത് ഈശോയുടെ പാദങ്ങളില്‍ പുശി. സ്നേഹം പ്രകടിപ്പിക്കുന്നു.

അപ്പോള്‍ കള്ളനായ യുദാസ് പറയുന്നു.

“ഇതു വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തില്ലേ?”

എന്നാല്‍, . അവന്‍ കള്ളനായിരുന്നതിനാല്‍ ആണ് ഇങ്ങനെ പറയുന്നത് എന്ന് യോഹന്നാന്‍ പറയുന്നു.

എന്നാല്‍, ഈശോ പറയുന്നു.

“അവളെ തടയേണ്ട”

ദരിദ്രര്‍ക്ക് കൊടുക്കാന്‍ ഈശോ ആഗ്രഹിക്കുന്നു. ദൈവത്തിനു കൊടുക്കാനുള്ളത് ദൈവത്തിനു കൊടുക്കണമെന്ന് ഇന്നത്തെ വചന ഭാഗങ്ങളിലുടെ ഈശോ സംസാരിക്കുന്നു.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Palm Sunday Message by Sherin Chacko

ഓശാന ഞായര്‍ (Palm sunday)

Palm Sunday

വിശുദ്ധ വാരഘോഷത്തിന് തളിര്‍നാമ്പും വലിയ നോയമ്പിന് തീവ്രതയും പകര്‍ന്നുകൊണ്ട് ഓശാന തിരുനാള്‍ എത്തികഴിഞ്ഞിരിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്‍റെയും പ്രതീകമായ കുരുത്തോലകളേന്തി ഇന്നുമുതല്‍ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിക്കുന്നു.

യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദി൯റെ പുത്രനു ഹോസാന! കർത്താവി൯റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന! മത്തായി:21 : 9

ഓശാന ഞായറിന്‍റെ ആഘോഷകരമായ ചടങ്ങുകളുടെ ചൈതന്യം കര്‍ത്താവിന്‍റെ ജറുസലേം പ്രവേശനമാണ്‌. അതിന്‍റെ അനുസ്‌മരണത്തിന്‍റെ ഭാഗമായി ദൈവാലയങ്ങളില്‍ കുരുത്തോല വിതരണവും വെഞ്ചരിച്ച കുരുത്തോല കരങ്ങളിലേന്തി ഭക്തജനങ്ങള്‍ യേശുവിന്‍റെ ജെറുസലേം യാത്രയെ അനുസ്മരിച്ച് ദേവാലയ പ്രദക്ഷിണം നടത്തുന്നു.

ദേവാലയ വാതില്‍ക്കല്‍,

വാതിലുകളെ ശിരസ്സുയര്‍ത്തുവിന്‍നിത്യ കവാടങ്ങളേതുറക്കുവിന്‍,മഹത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നൂ.

എന്ന്പുരോഹിതന്‍ മൂന്നാവര്‍ത്തി ഉച്ചത്തില്‍ പറഞ്ഞാണ് ദേവാലയത്തിലേക്ക് വിശ്വാസികളുമൊത്ത് പ്രവേശിക്കുന്നത്.

‘പരിശുദ്ധമായ കരങ്ങളും, നിര്‍മ്മലമായ മനസ്സാക്ഷിയുള്ളവനും, സ്വയം വഞ്ചിച്ചു കള്ളസത്യം ചെയ്യാത്തവനും; അവനു കര്‍ത്താവിന്‍റെ അനുഗ്രഹവും രക്ഷകനായ ദൈവത്തിന്‍റെ സമ്മാനവും ലഭിക്കും’ എന്ന ആഹ്വാനമാണ് ഓശാനത്തിരുനാളില്‍ മുഴങ്ങുന്നത്.

അവിടുത്തെ ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്‌ നാം മറക്കരുത്‌. ബലിയര്‍പ്പിക്കാന്‍ ബലിമൃഗമില്ലാതെ ജറുസലേം നഗരിയിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യഹൂദനാണ്‌ ഈ മിശിഹായെന്ന്‌ നാം കാണണം. അവന്‍റെ രാജകീയ പ്രവേശത്തിന്‍റെ പ്രൗഡിക്ക്‌ പിന്നില്‍ അതിദയനീയമായ കുരിശുമരണമുണ്ടെന്ന്‌ തിരിച്ചറിയാതെയാണ്‌ ജനം അവന്‌ ഓശാന പാടുന്നത്‌.

അര്‍ത്ഥമറിഞ്ഞും അറിയാതെയും കുരുത്തോലകളേറ്റ്‌ വാങ്ങുന്ന നാം ജറുസലേമിലേയ്‌ക്ക്‌ മിശിഹായെ ആനയിച്ച ജനക്കൂട്ടത്തിന്‌ തുല്യരാവുകയാണ്‌.

ആള്‍ക്കൂട്ടത്തിലാരൊക്കെയോ ഓശാന പാടി…..

കുറേപ്പേര്‍ അതേറ്റു പാടി…….

ആരൊക്കെയോ വസ്‌ത്രം വിരിച്ചു….

ഒലിവിന്‍ ചില്ലകള്‍ കൈകളിലെടുത്തു,….കുറേപ്പേര്‍ അതാവര്‍ത്തിച്ചു…..

ഒരുതരം ജനകീയ ആത്മീയതയുടെ ശൈലി.

 Palm Girl

അര്‍ത്ഥമറിയാത്ത ഓശാനവിളികള്‍ക്കും….. വസ്‌ത്രംവിരിച്ച വഴികള്‍ക്കും…….രണ്ടുമൂന്ന്‌ രാത്രികളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.ആഴമില്ലാത്ത ആത്മീയതയ്‌ക്ക്‌ ഒന്നിരുണ്ട്‌ വെളുക്കുന്ന ദൈര്‍ഘ്യമേയുള്ളൂ. ഇന്നും ഈ ജനകീയ ആത്മീയത നമ്മെ വഴിതെറ്റിക്കുന്നുണ്ട്‌.

ഉദ്ദേശിച്ചവ കിട്ടാതെവരുമ്പോഴും ആഗ്രഹിച്ചവ നടക്കാതെ വരുമ്പോഴും നമ്മുടെ ഓശാനകള്‍ ആക്രോശങ്ങളാകുന്നെങ്കില്‍ നമുക്കുള്ളത്‌ ഉപരിപ്ലവമായ ആത്മീയതയാണന്ന്‌ നാം ഭയപ്പെടണം.

അവിടുത്തെ നഗരപ്രവേശനത്തിന്‌ നാം വിളിക്കുന്ന ഓശാന, ഗാഗുല്‍ത്തായ്‌ക്കപ്പുറം നീളുന്ന നമ്മുടെ വിശ്വസ്‌തതയുടെ അടയാളമാകാന്‍ നമുക്ക്‌ സാധിക്കുന്നുണ്ടോ?.

സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ദിനമാണെങ്കിലും അതിനു ശേഷം എല്ലാം മാറിമറിയുന്ന വൈരുദ്ധ്യങ്ങളുടെ ദിനവും. ഒറ്റിക്കൊടുക്കപ്പെടലിന്‍റെയും, ഒറ്റപ്പെടുത്തലിന്‍റെയും തിരസ്കരണത്തിന്‍റെയും, ഏകാന്തതയുടെയും, ആരംഭം.  യേശുവിന്‍റെ ജീവിതത്തില്‍ പലപ്പോഴായി നാംഇവയെല്ലാം നാം ദര്‍ശിക്കുന്നെങ്കിലും ഈ വിശുദ്ധവാരത്തില്‍ അതിന്‍റെ പൂര്‍ത്തിയിലെത്തുന്നു.

ഓശാന എന്ന വാക്ക് രക്ഷിക്കണമേ‘എന്ന് പ്രാര്‍ത്ഥനയേയാണ് കുറിക്കുന്നത്.

ഈശോയുടെ ജീവിതത്തില്‍ പ്രധാനമായും മൂന്നു യാത്രകള്‍ കാണാന്‍ സാധിക്കും. ഉയര്‍പ്പിനു ശേഷവും ഉയര്‍പ്പിനു പിന്‍പും. ഇതില്‍ പ്രധാനപ്പെട്ട യാത്രയാണ്‌ കഴുതയെ വാഹനമാക്കിയുള്ള അവിടുത്തെ യാത്ര.

ക്രിസ്തുവിന്‍റെ രാജകീയ പ്രവേശം സാധാരണ രാജക്കന്മാരുടേതു പോലല്ല. വിനീതരുടെയും നിരാലംബരുടെയും ആശ്രയമാകുന്ന; സാധാരണക്കാരിലും സാധാരണക്കാരനായ രാജാവാണ് ക്രിസ്തു. സമാധാനത്തിന്‍റെ രാജാവ്. പ്രൗഢിയുടെ ചിഹ്നമായ കുതിരപ്പുറത്തല്ല; വെറും ഒരു കഴുതയുടെപുറത്തായിരുന്നു ക്രിസ്തു എഴുന്നെള്ളിയത്. നമ്മുടെ സംസാരഭാഷയില്‍ പോലും ഒരാളെ അപമാനിക്കാന്‍ ഏറ്റവും നല്ല പദമായി കഴുത മാറിയിരിക്കുകയാണ്. കഴുത എന്ന് വിളിച്ചാല്‍ ഏറ്റവും ഹീനമായ, അധമമായ, മോശക്കാരനെന്നോ, താഴ്ന്നവനെന്നോ, അപഹാസ്യനെന്നോ എന്നൊക്കെ തുല്യം നില്‍ക്കുന്ന പ്രേയോഗമായി കഴുത ഇടം നേടിയിരിക്കുന്നു.

ഈ ഇംഗ്ലീഷ് (donkey) കവിതയിലൂടെ ചുറ്റിസഞ്ചരിക്കുമ്പോള്‍….

 Palms Sunday

നമ്മുടെയൊക്കെ ജീവിതവുമായി ചേര്‍ത്തുവയ്ക്കാവുന്ന കവിത.

Donkey

   BY G. K. CHESTERTON

When fishes flew and forests walked

And figs grew upon thorn,

Some moment when the moon was blood

Then surely I was born.

With monstrous head and sickening cry

And ears like errant wings,

The devil’s walking parody

On all four-footed things.

The tattered outlaw of the earth,

Of ancient crooked will;

Starve, scourge, deride me: I am dumb,

I keep my secret still.

Fools! For I also had my hour; O

ne far fierce hour and sweet:

There was a shout about my ears,

And palms before my feet.

മത്സ്യങ്ങള്‍ ആകാശത്ത് പറക്കുകയും കാട് കാല്‍നട ചെയ്യുകയും എല്ലാ വൃക്ഷങ്ങളിലും അത്തിപ്പഴങ്ങള്‍ നിറയുകയും ചെയ്ത അന്ന്… ചന്ദ്രന്‍ ചോരനിറം അണിഞ്ഞ അന്നാണ് ഞാന്‍ പിറവി കൊണ്ടത്‌.. പെരിയ തലയും കഠോരമായ ശബ്ദവുമായി ആയിരുന്നു. .ഭിമന്‍ പക്ഷിയുടെ ചിറകുപോലുണ്ടായിരുന്നു എന്‍റെ  ചെവികള്‍ .. നടത്തമോ ചെകുത്താന്‍ നാലുകാലില്‍ നടക്കുന്നതുപോലുണ്ടായിരുന്നു.. സമതലഭംഗി  ഇല്ലാത്ത ഭൂമി  പോലെ.. മണ്ടന്‍ എന്ന് എന്നെ പരിഹസിച്ചോളൂ.. പക്ഷെ ഞാന്‍ എന്‍റെ മഹത്വം രഹസ്യമായി വച്ച്.. എനിക്കും ഒരു ദിനം എന്റേത് മാത്രമായി വന്നു ചേരും വരെ: എന്‍റെ കാതുകളില്‍ ഒരു ശബ്ദം വന്നു പതിച്ചു.. എങ്ങും കുരുത്തോലകള്‍ .. ആര്‍പ്പ് വിളികള്‍.. അവര്‍ എന്‍റെ വഴിയില്‍ ആ കുരുത്തോലകള്‍ വിതറി ബഹുമാനിച്ചു..

ഈ കവിതയിലെ ഓരോ വരികളും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ പകര്‍പ്പാണ്. പലപ്പോഴും കഴിവില്ലാത്താവനെന്നും,മോശക്കാരനെന്നും, വിധിയെഴുതുമ്പോളും മറ്റുള്ളവരാല്‍ വിധിക്കപെടുമ്പോഴും ഒന്ന് ഓര്‍ക്കുക ദൈവം നമ്മെ സപ്ര്‍ശിച്ചാല്‍……….നാമൊക്കെ ക്രിസ്തുവായി മാറും.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തുവിന്‍റെ യാത്രയ്ക്ക് തിരഞ്ഞെടുത്തത് കഴുതയെയായിരുന്നു. ലോകത്തില്‍ കരുത്തന്മാരായ, സുന്ദരന്‍മാരായ അനേകം ജീവജാലങ്ങള്‍ ഉണ്ടായിരുന്നു. അനേകം, കുതിരകളും, ആനകളും, ഒട്ടകങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍, ഈശോ തിരഞ്ഞെടുത്തതോ?

കഴുതയുടെ ശ്രേഷ്ഠതകൊണ്ടോ, മഹത്വം കൊണ്ടോ, വലിപ്പം കൊണ്ടോ, ആ ഉയര്‍ന്ന തലകണ്ടിട്ടോ അല്ല , മറിച്ച് ആ താഴ്ന്ന തലകണ്ടിട്ടാണ്.

ഓര്‍ക്കുക, മറ്റൊരു കാര്യം:

ഈശോ കഴുതയുടെ പുറത്തുകേറി യാത്രചെയ്യുന്ന സമയത്ത് കഴുത തല ഉയര്‍ത്തിപിടിച്ചിരുന്നു എങ്കില്‍ കഴുതയുടെ തലയുടെ മറവില്‍ യേശുവിന്‍റെ മുഖം മറഞ്ഞുപോകുമായിരുന്നു.

ഈ ദിനം ഏറ്റവും വലിയ പ്രതിബിംബമായി കഴുത മാറുന്നു.

മറ്റൊരു വ്യാഖ്യാനം നല്‍കിയാല്‍,

ഒരു പക്ഷേ, കഴുതയ്ക്ക് ചിന്തിക്കാമായിരുന്നു.

ഈ ജനങ്ങളെല്ലാം ഓശാന പാടുന്നത് എന്നോടാണ്.

ആളുകള്‍ എല്ലാം വസ്ത്രം വഴിയില്‍ വിരിക്കുന്നത്‌ എനിക്ക് യാത്ര ചെയ്യുവാനാണ്.

കുരുത്തോല വീശുന്നത് എന്നെ പാടി സ്തുതിക്കാനാണ്.

എന്നൊക്കെ, ഒരുപക്ഷെ, അഹങ്കരിക്കാമായിരുന്നു..

നമ്മെക്കാള്‍ വിവേകബുദ്ധിയുള്ളതുകൊണ്ട്  ആ ആരവങ്ങള്‍ എല്ലാം കര്‍ത്താവിനുള്ളതായിരുന്നു എന്ന് കഴുത  തിരിച്ചറിഞ്ഞു.

നമ്മുടെ ജീവിത മനോഭാവത്തെയും കഴുതയുടെ മനോഭാവത്തെയും  ഒന്ന് താരതമ്യപ്പെടുത്തി ചിന്തിച്ചാല്‍ നമ്മുടെ അവസ്ഥയോ?

പലപ്പോഴും ഓശാനകളും ആരവങ്ങളും സ്തുതിപ്പുകളും എനിക്കുള്ളതാണ് എന്ന് അഹങ്കരിക്കുന്ന നാം മറന്നുപോകുന്നത് ഈ  കഴുതയെ അല്ലെ?

ആ രാജാവിന്‌ മഹത്വം പാടുവാന്‍ നമ്മുടെ മനസ്സില്‍ ഇത്തിരി ഇടമുണ്ടോ?

സ്തുതികള്‍ അര്‍പ്പിക്കാന്‍ നമ്മുടെ നാവിനു ബലമുണ്ടോ?

സ്വയം എളിമപ്പെടുവാന്‍ തയ്യാറാണെങ്കില്‍ അവിടെ കര്‍ത്താവ് വരും എന്ന് സംശയമില്ല.

ഈശോയുടെ മുഖം ഉയരുവാന്‍ എന്‍റെ തല അല്പം താഴ്ത്തികൊടുത്താല്‍, അവിടുത്തെ മുഖം ലോകത്തിനു വിളങ്ങുമെങ്കില്‍ അല്പം താഴ്ത്തി കൊടുക്കുവാന്‍ നമുക്ക് സാധിക്കണം.

എളിമയുടെ സന്ദേശവുമായി ഒരു ഓശാന പെരുന്നാൾ കൂടി വന്നു ,എല്ലാവരാലും അവഗണിക്കപ്പെട്ട കഴുതയെ വാഹനമാക്കി ക്രിസ്തു ലോകത്തിനു മുന്നില് എളിമയുടെ പ്രതീകമായി ,ക്രിസ്തുവിനെ വഹിച്ച കഴുത എല്ലാവരാലും മാനിക്കപ്പെട്ടു.

ലോകം നമ്മെ തള്ളിയാലും ക്രിസ്തുവിനെ വഹിക്കുന്നവരായി നാം മാറിയാൽ ഇ ലോകം നമ്മെ മാനിക്കും. അതാണ് ഓശാന നല്കുന്ന സന്ദേശം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Nombukalam – Sixth Friday Reflections

നോമ്പുകാലം ആറാം വെള്ളി

 നാല്പതാം വെള്ളി 

The Crownof Thorns

അമ്പത് നോമ്പ് ആരംഭിച്ച് നാല്പത് ദിനങ്ങള്‍ പിന്നിട്ടതോടെ ക്രിസ്തുമതവിശ്വാസികള്‍ക്ക് ഇനിയുളളതു തീവ്ര വ്രതശുദ്ധിയടെ നാളുകള്‍. അമ്പത് നോമ്പിലെ വെള്ളിയാഴ്ചകളില്‍ ദു:ഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് നാല്‍പ്പതാം വെള്ളി. ക്രിസ്തുദേവന്‍ പരസ്യജീവിതത്തിനു മുന്നോടിയായി നാല്‍പ്പത് ദിവസമാണ് ഉപവസിച്ചത്.

1997 -ല്‍ മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു റോബര്‍ട്ടോ ബെനീനി (Roberto Benigni) സംവിധാനംചെയ്ത് അഭിനയിച്ച “ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ” എന്ന ചിത്രം. (മലയാളംസിനിമയല്ല…) ആദ്യപകുതിയില്‍ ധാരാളം ചിരിക്കാനും രണ്ടാംപകുതിയില്‍ ചിന്തിക്കാനും വകനല്‍കുന്ന ചിത്രം കൊണ്സേന്ട്രേഷന്‍ ക്യാമ്പില്‍ വന്നുപെടുന്ന ഒരു പിതാവിന്‍റെയും മകന്‍റെയും കഥ പറയുന്നു. മകനെ ആ ക്യാമ്പിന്‍റെ ക്രൂരതകള്‍ അറിയിക്കാതിരിക്കാന്‍ ആ പിതാവുപെടുന്ന ബുദ്ധിമുട്ടുകള്‍ നാം അവിടെ കാണുന്നു.

ഇന്നത്തെ സുവിശേഷത്തില്‍ ക്രിസ്തുവും ഏതാണ്ട് ഇതേ “റോള്‍ ” ആണ് കൈകാര്യം ചെയ്യുന്നത്. ലാസറിനെ ഉയര്‍പ്പിക്കാന്‍ ജറൂസലേമിലേയ്ക്ക് പോകുന്ന ക്രിസ്തു തന്നെ അഭിമുഖീകരിക്കുവാനിരിക്കുന്ന പ്രശ്നങ്ങള്‍ അറിയുന്നു. എങ്കിലും അവയില്‍നിന്നും ഒളിച്ചോട്ടം നടത്തുന്നുമില്ല.അത്ഭുതപ്രവര്‍ത്തനത്തെക്കാള്‍ ക്രിസ്തുവിന്റെ ശ്രദ്ധ ദൈവപിതാവിനു മഹത്വം നല്‍കുക എന്നതായിരുന്നു.

യേശു പറഞ്ഞു:

“യേശു ലാസറിന്‍റെ ശവകുടീരത്തിങ്കല്‍ വന്നു,അത് ഒരു ഗുഹയായിരിന്നു അതിന്‍മേല്‍ ഒരു കല്ലും വച്ചിരിന്നു.യേശു പറഞ്ഞു ആ കല്ലെടുത്ത് മാറ്റുവിന്‍ ,അവന്‍ ഉച്ചത്തില്‍ പറഞ്ഞു ലാസറേ പുറത്തു വരുക:അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു .”                                                                                                                                                                                  യോഹന്നാന്‍:11:38-44

യേശു ഇന്ന് നമ്മളെ നോക്കി പറയുന്നു ആ കല്ലെടുത്ത് മാറ്റുവിന്‍.

ശക്തിയേറിയ സ്‌ഫോടനങ്ങള്‍ നടത്തിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. അതുപോലെ, നോമ്പുകാലമെന്നത് ദൈവവുമായുള്ള ബന്ധത്തില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്ന പാപമാകുന്ന കല്ലുകള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുകയും എടുത്തുമാറ്റുകയും ചെയ്യുന്നതിനുള്ള അവസരമായി മാറണം.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Nombukalam – Sixth Thursday Reflections

നോമ്പുകാലം ആറാം വ്യാഴം

The bond

ഗാന്ധിജിയെക്കുറിച്ച്‌ ഒരു കഥയുണ്ട്‌.

ഒരു നാള്‍ ഗാന്ധിജി ട്രെയിനില്‍ സഞ്ചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്‍റെ ഒരു ചെരിപ്പ്‌ പുറത്തേക്ക്‌ വീണു. ഉടന്‍തന്നെ അദ്ദേഹം തന്‍റെ രണ്ടാമത്തെ ചെരിപ്പും പുറത്തേക്ക്‌ വലിച്ചെറിഞ്ഞു. ഇതുകണ്ട ഒരു സഹയാത്രികന്‍ എന്തിനാണങ്ങനെ ചെയ്‌തതെന്ന്‌ ഗാന്ധിജിയോട്‌ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

എന്തായാലും എന്റെ ഒരു ചെരുപ്പ്‌ പോയി. അതുമാത്രമായി ആര്‍ക്കെങ്കിലും കിട്ടിയിട്ട്‌ കാര്യമില്ല. കിട്ടുന്നവന്‌ അതിന്റെ ജോഡി കൂടി കിട്ടിയിട്ടേ പ്രയോജനമുള്ളൂ.”

രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ.” ലൂക്കാ:3:11

പലവിധത്തിലുള്ള സന്പത്തു നമുക്ക് കാണാം. അത് ആരോഗ്യമാകാം, പണമോ പദവിയോ ആകാം.

ചുറ്റുപാടും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങള്‍. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യംവും, ബുദ്ധിമാന്ദ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കിടപ്പാടമില്ലാത്തവര്‍ അങ്ങനെ വിവിധ രീതിയില്‍ നീളുന്ന ഇല്ലായ്മകള്‍. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്കു സാധിച്ചാല്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും.

ഇവരെല്ലാം വിശാലമനസ്‌ക്കരായവരുടെ കരുണക്കായ് യാചിക്കുന്നു.

ഈ ചെറുജീവിതം എത്രയോ മഹത്തരമാണ്…… വിലകുറിച്ചതിനെ കാണരുതേ..ഒപ്പം സോദരന്‍റെ ജീവിതത്തെയും.

തിന്മ നിറഞ്ഞ ഈ ലോകത്ത് ജീവിതം പരമാവതി നന്മയിൽ ആയിരിക്കാൻ ശ്രമിക്കുക, എല്ലാവര്‍ക്കും നന്മ ചെയ്യുക…പാവപ്പെട്ടവരെ സഹായിക്കുക !

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko