Category: Motivational

എന്നെങ്കിലും നിങ്ങളെ തേടി നിങ്ങളുടെ അച്ഛൻ വരും

Nelson MCBS

മഹായുദ്ധകാലത്ത് തടവുകാരനായി പിടിക്കപ്പെട്ട നിക്കോളാസ് എന്ന സൈനികൻ തടവുശിക്ഷ കഴിഞ്ഞ് തന്റെ ഭാര്യയേയും മകനേയും കാണാൻ എത്തിയപ്പോൾ യുദ്ധകാലത്തു തന്നെ കടുത്ത പട്ടിണിയും ക്ലേശവും മൂലം അവർ എവിടേക്കോ നാടുവിട്ടു എന്ന ദുരന്തവാർത്തയാണ് കേട്ടത്.

യാത്രാമദ്ധ്യേ ഭാര്യ മരിച്ചു പോയി എന്ന വാർത്തയും പിന്നീട് കിട്ടി…..

കടുത്ത ഈശ്വരവിശ്വാസിയും സദാ പ്രാർത്ഥനാ നിരതനുമായിരുന്ന നിക്കോളാസ് അതോടെ ശക്തനായ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറി…

തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയാത്ത ഈശ്വരനെ തനിക്ക് ആവശ്യമില്ല എന്ന് അയാൾ ഉറച്ച തീരുമാനമെടുത്തു.

ഉപജീവനത്തിനും ദുഃഖാനുഭവങ്ങൾ മറക്കാനുമായി ഒരു ചെറിയ ഫാക്ടറിയിൽ അയാൾ ജോലിക്ക് കയറി.
പിന്നീട് , അവിടെ തൊഴിലാളിയായിരുന്ന ഒരു ദരിദ്ര സ്ത്രീയായ ജസീന്തയെ വിവാഹവും ചെയ്തു…

പക്ഷേ… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള മോഹം ജസീന്ത പ്രകടിപ്പിച്ചപ്പോൾ നിക്കോളാസ് രോഷാകുലനായി.

” ഈശ്വരൻ എന്ന പരമ ദുഷ്ടൻ എന്റെ ഭാര്യയേയും മകനേയും തട്ടിയെടുത്തില്ലേ…?
ദത്തെടുക്കുന്ന കുഞ്ഞിനേയും തട്ടിയെടുക്കില്ലെന്ന് ആരറിഞ്ഞു….? “

പക്ഷേ , ജസീന്തയുടെ നിർബന്ധപൂർവ്വമായ പ്രേരണകൾക്കും നിരന്തര കരച്ചിലിനും വഴങ്ങി ഒടുവിൽ നിക്കോളാസ് ദത്തെടുക്കാൻ സമ്മതം മൂളി.

ജസീന്ത ഒരു അനാഥാലയത്തിൽ എത്തി.
അവിടെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അധികൃതരുമായി സംസാരിച്ച് പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.

പക്ഷേ ജസീന്ത യോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല.
തന്നോടൊപ്പമുള്ള തന്റെ സഹോദരനെ കൂടി ദത്തെടുത്താൽ മാത്രമേ താൻ വരൂ എന്നവൾ വാശി പിടിച്ചു ; കരഞ്ഞു.

ഇത് മരിച്ചു പോയ…

View original post 196 more words

മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ ?

120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്, 33വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.*

എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്.
പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്.

മറ്റെല്ലാ ജീവികളും ഈശ്വരൻ /പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ

50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്

നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി

*എന്താണ് ഇതിനൊരു പരിഹാരം

അതാണ് 5 P പ്രോഗ്രാം

1. Proper Food
2. Proper Breathing
3. Proper Exercise
4. Proper Relaxation
5. Proper Thinking

1.Proper Food

a. എന്ത് കഴിക്കണം
b. എത്ര കഴിക്കണം
C. എപ്പോൾ കഴിക്കണം
d. എങ്ങിനെ കഴിക്കണം
എന്നതൊക്കെ അറിയണ്ടേ?

a. മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്. എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും.
ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വേണം ഭക്ഷണം തെരഞ്ഞെടുക്കാൻ.

ഭക്ഷണത്തെ പ്രധാനമായും;
◆ സത്വഗുണ- പ്രധാനമായ ഭക്ഷണം
◆ രജോഗുണ പ്രധാനമായ ഭക്ഷണം
◆ തമോഗുണ പ്രധാനമായ ഭക്ഷണം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.

ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം.
ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആ ഭക്ഷണം നല്ലതാണോ എന്ന് കണ്ണുകളും (പാകമായതാണോ, കേടായതാണോ, നിറം)
മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ)
നാവും (വളിച്ചതാണോ ,കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ)
കൈകളും (കൂടുതൽ തണുത്തതോ ചൂടുള്ളതോ ആണോ) പരിശോധിക്കണം. അതിനാണത്രെ വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്.

b. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്.
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം. അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ ഒരു നേരത്തേക്ക് ആവശ്യമുള്ളൂ എന്നർത്ഥം.
അതന്നെ 2 നേരമോ മൂന്ന് നേരമോ ആയി കഴിക്കണം.
അതേപോലെ എപ്പോൾ വയറു നിറഞ്ഞു എന്ന് തോന്നിയാലും വീണ്ടും ഭക്ഷണം കഴിക്കരുത്.

c. വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ട് എന്നുള്ള സൂചനയാണ് വിശപ്പ്.
രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള മിനിമം 4 മണിക്കൂറെങ്കിലും വേണം.
അതുപോലെ വിശപ്പില്ലാത്തപ്പോഴും വായയ്ക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്.
ഇത് ഭക്ഷണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്.
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി യും , രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി യും
3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി യും
4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി യുമെന്നാണ് ‘മനീഷി’ കളുടെ അഭിപ്രായം.
എന്നാലും, ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം കഴിക്കുക. ഇടയ്ക്ക് രണ്ടായഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നതും വളരെ നല്ലതാണ്.

ഒരു ഹർത്താൽ ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും.
“ലംഘനം പരമൗഷധം” എന്നാണ് ചരക- ന്റെ അഭിപ്രായം.

d. നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുൻപോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം.
എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് – സിപ്പാ- യി മാത്രം അല്പം മാത്രം കുടിക്കാവുന്നതാണ്.

2.Proper Breathing

ചെറിയ കുട്ടികൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ?
ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ വയർ ചുരുങ്ങുന്നതായും കാണാം. അതുപോലെയാണ് ശ്വസിക്കേണ്ടത്. ശ്വാസോച്ഛ്വാസവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട്. ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ.
പണ്ട് നമ്മൾ മരം കയറുകയും ഓടുകയും മലകയറുകയും അദ്ധ്വാനിക്കുകയും ചെയ്തിരുന്നപ്പോൾ കിതയ്ക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഇത്തരം പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി.
വളരെ ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും തലച്ചോറിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.

3. Proper Exercise

ഈശ്വരൻ / പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറുവാനുമൊക്കെയുള്ള സംവിധാനത്തിലാണ്. എന്നാൽ ഇന്ന് നമ്മൾ ഇതൊന്നും ചെയ്യാത്തതിനാൽ ശരീരത്തിൽ മേദസ്സ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും, അത് പലവിധ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇതിന് ഒരു പരിഹാരമാണ് വ്യായാമം.
സൂര്യനമസ്ക്കാരമോ, യോഗയോ, നടത്തയോ, നീന്തലോ മറ്റ് ഏതെങ്കിലും ശാസ്ത്രീയ വ്യായാമ മുറകളോ നിത്യവും പരിശീലിക്കുന്നത് വളരെ നല്ലതാണ്.

4.Proper Relaxation

ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല. ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്. അതിനാൽ;

ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചവസാനിപ്പിച്ചിരിക്കണം.

ഭക്ഷണം എപ്പോഴും വയറു നിറച്ചു കഴിക്കാതിരിക്കുക

നേരത്തെ ഉറങ്ങണം (ദിവസവും രാത്രി 10 മണിക്ക് മുൻപായി).

അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്.

അതേ പോലെ മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം.

ആഴത്തിലുള്ള ധ്യാനം വഴി ശരീരവും മനസ്സും ഒരേപോലെ വിശ്രമിക്കുന്നു.

നിത്യവും 20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറങ്ങുന്നതിനെക്കാൾ ഗുണമത്രെ

5.Proper Thinking

നോക്കൂ.. നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന 99% കാര്യങ്ങളും നമ്മൾക്ക് വളരെ അനുകൂലമാണ്. എന്നിട്ടും നമ്മൾ എന്തിനാണ് വിഷമിക്കുന്നത്?
എല്ലാവരും അടിസ്ഥാന പരമായി നല്ലവരാണ്. വളരെ സന്തോഷത്തോടെ, പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ എല്ലാവരോടും എപ്പോഴും പെരുമാറുക. ആരെയും കുറ്റപെടുത്താതിരിക്കുക, തെറ്റുകൾ സ്നേഹപൂർവ്വം നമുക്ക് തിരുത്താൻ ശ്രമിക്കാം.

ചോ: ഒരു ചായ നന്നായി എന്ന് നമ്മൾ പറയുമ്പോൾ ആർക്കാണ് സന്തോഷമുണ്ടാവുന്നത്?
ഉ: അതുണ്ടാക്കിയ ആൾക്ക്.

ചോ: ഒരു ചിത്രം മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത്?

ഉ: അത് വരച്ചയാൾക്ക്.

ചോ: അങ്ങനെ- യെങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ് ?
ഉ: ഈശ്വരൻ

ചോ: ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ.

ചോ: അപ്പോൾ എതെങ്കിലും ഒരു സൃഷ്ടി മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് ?

ഉ: സൃഷ്ടാവായ ഈശ്വരന്.

ചോ: ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ.

ചോ: അപ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ വിഷമമുണ്ടാവുന്നത്?
ഉ: നമുക്ക് തന്നെ

അതിനാൽ എല്ലാകാര്യങ്ങളിലും നന്മ മാത്രം കാണുക.🙏🙏🙏

WhatsApp courtesy

Advertisements

വിറ്റാമിൻ F ന്റെ ഗുണം

🥰🥰🥰🥰🥰🥰🥰

എന്തിനാണ് നമുക്ക് പല തരത്തിലുള്ള, സ്വഭാവമുള്ള സുഹൃത്തുക്കൾ ഉണ്ടാകേണ്ടത്?

ചിലരോട് നമുക്ക് ബഹുമാനമാണ്.
ചിലരുടെ കൂടെ നമ്മൾ കളിതമാശകൾ പങ്കുവെയ്ക്കുന്നു.
ചിലരുടെ കൂടെ നമ്മൾ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
ചിലരുടെ കൂടെ ചേർന്ന് നമ്മൾ പാട്ടും ചിരിയുമായി കൂടുന്നു.
ചിലരുടെ പ്രശ്നങ്ങൾക്ക് നമ്മൾ കാത് കൊടുക്കുന്നു, പരിഹരിക്കാൻ ശ്രമിക്കുന്നു.
ചിലരെ നമ്മൾ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നു.
ചില സുഹൃത്തുക്കൾ ഇതെല്ലാം ചേർന്നത് ആണ്.
നമ്മൾ പരസ്പരം എല്ലാവരുടേയും നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.

നമ്മുടെ ഓരോ സുഹൃത്തുക്കളും ഒരു ചിത്രത്തിന്റെ പല പല ചെറിയ കഷണങ്ങൾ പോലെയാണ്. അവയെല്ലാം യഥാസ്ഥാനത്ത് ചേർത്ത് വെയ്ക്കുമ്പോൾ അത് ഒരു മനോഹരമായ ചിത്രം ആയിത്തീരും.
എന്നാൽ അതിൽ ഒന്ന് എടുത്ത് മാറ്റിയാൽ ആ ചിത്രം അപൂർണ്ണമാകും.

ഡോക്ടർമാർ പറയുന്നത് സുഹൃത്തുക്കൾ ഉണ്ടാകേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണെന്നാണ്നമുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്ന വിറ്റാമിൻ F (FRIENDS) ആണ് സുഹൃത്തുക്കൾ.

ധാരാളം സുഹൃദ് വലയങ്ങൾ ഉള്ളവർക്ക് ഡിപ്രഷൻ, സ്ട്രോക്ക് മുതലായവ ഉണ്ടാകുവാനുള്ള സാധ്യത താരതമേന്യ കുറവാണ് എന്നാണ് ഗവേഷകർ പറയുന്നത്.
പതിവായി ഈ “വിറ്റാമിൻ F”ന്റെ ഗുണം ആസ്വദിക്കുന്നവർക്ക്, അവരുടെ വയസ്സ് യഥാർത്ഥ വയസ്സിനേക്കാൾ 20-30 കുറവ് ആയത് പോലെ അനുഭവപ്പെടും.

ഊഷ്മളമായ സൗഹൃദം നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കും, ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയ്ക്കും. നമ്മുടെ കയ്യിൽ ഉള്ള വിറ്റാമിൻ F ന്റെ സ്റ്റോക്ക് കൂടിക്കൊണ്ട് ഇരിക്കട്ടെ.
ഒരിക്കലും അത് കുറയ്ക്കാതിരിക്കുക. കാരണം ഒരു മരുന്ന് കടയിലും കിട്ടാത്ത അമൂല്യമായ ഓഷധക്കൂട്ട് ആണ് സൗഹൃദം.

🥰🥰🥰🥰🥰🥰🥰

Advertisements
Advertisements

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം

ലോകം മുഴുവനും ഒരു നെഗറ്റിവിറ്റിയിലൂടെ( നിഷേധാത്മകത) കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. എന്തിനും ഏതിനും നിഷേധാത്മകതയെ മുറുകെപ്പിടിക്കുകയാണ് എല്ലാവരും. നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യുന്നവർ പ്രശസ്തരാകുന്ന ഒരു ലോകമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ന് പ്രശസ്തരാകണമെങ്കിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യണം. പണ്ടത്തെ സത്യവും നീതിയുമൊക്കെ പഴഞ്ചനായും അന്നത്തെ നിഷേധാത്മകത ഇന്നത്തെ ഫാഷനായും മാറിയിരിക്കുന്നു. റോജിൻ തോമസ് കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തു ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം (വീട്). […]

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം

ഒരു നല്ല സന്ദേശം

🍀🍃 💚ഒരു നല്ല സന്ദേശം💚

💢മരിച്ചാലുടനെ
നമ്മുടെ മേൽവിലാസം
“ബോഡി” എന്നാകുന്നു.💢

💢നമ്മളെപ്പറ്റി
ബോഡി കൊണ്ട്
വന്നോ
ബോഡി എപ്പഴാ
എടുക്കുന്നത്,
എന്നിങ്ങ
നെയാകും
ചോദ്യങ്ങൾ,,,,,,,💢

🤝💢നമ്മുടെ
പേരുപോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിലാണോ
നമ്മൾ
ആളാവാൻ ശ്രമിച്ചത്
അവരുടെയൊക്കെ
മുമ്പിൽ നമ്മൾ
വെറും ബോഡി
മാത്രം…💢🤝
🤝അത്രയേ ഉള്ളൂ…നമ്മൾ🤝

💢🤝അതിനാൽ
ജീവിതം
തന്നവന് നന്ദി
പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.💢🤝

💢🤝നിങ്ങൾക്ക്
ആനന്ദം
കണ്ടെത്താൻ കഴിയുന്ന
നല്ല കാര്യങ്ങളിൽ ആനന്ദിക്കുക…💢🤝

💚🤝മാതാ പിതാക്കളെ
ജീവിതാവസാനം
വരെ സ്നേഹത്തോടെ പരിചരിക്കുക…🤝💚

💢🤝യാത്രകൾ
ചെയ്യുക
പ്രകൃതിയെ
ആസ്വദിക്കുക….💢🤝


💚💢🤝ഇഷ്ടപെട്ട ആഹാരം
കഴിക്കുക ഇഷ്ടമുള്ള
വസ്ത്രം ധരിക്കുക……
തമാശകൾ
ആസ്വദിച്ച്
പൊട്ടിച്ചിരിക്കുക.💚💢

💚💚💚💢ഡാൻസ് ചെയ്യാൻ
അറിയില്ലെങ്കിലും
ചെയ്യുക.💢💢💚💚💚

💚💚💚❤️മനസ്സിനെ ചെറുപ്പമായും
പോസിറ്റീവ്
ആയും
നിലനിർത്തുക❤️💚💚💚

💚🖤🤍💙💜❤️💚നമ്മളെ സ്നേഹിക്കുകയും
സഹായിക്കുകയും
ചെയ്യുന്നവരെ
ജീവനുതുല്യം
സ്നേഹിക്കുക..
അല്ലാത്തവരെ വെറുക്കാതിരിക്കുക.💚❤️💜💙🤍🖤💚

💫❤️എന്തൊക്കെ
മറന്നാലും
ആരോഗ്യം ശ്രദ്ധിക്കുക…❤️💫

💥💥💥എന്തിനെയും
പോസിറ്റീവ് ആയി
നേരിടാൻ
മനസ്സിനെ
സജ്ജമാക്കുക…💥💥💥

💥🤝കുട്ടികളെ
പോലെ എല്ലാം
ആസ്വാദിക്കുക
അറിവ് നേടുക…🤝💥💫

🤝🤝🤝❤️അശരണരെയും
പാവപ്പെട്ടവരെയും സഹായിക്കുക…🤝🤝🤝🤝❤️

🖤🤍❤️ഓർക്കുക മരണം
ജീവിതത്തിലെ
ഏറ്റവും
വലിയ നഷ്ടമല്ല.❤️🤍🖤

💢🤝എന്നാൽ ജീവിച്ചിരി
ക്കുമ്പോൾ
തന്നെ മരിച്ച
പോലെ, *ജീവിക്കുന്നതാണു
നഷ്ടം.🤝💢😥😢😢😢😢

💢🤝ജനിച്ചു വീണ
ഈ ഭൂമിയിൽ
നിന്നും
നമുക്ക്
സ്വന്തം
ആത്മാവ്
മാത്രമേ തിരിച്ചു
കൊണ്ടുപോകാൻ
കഴിയൂ എന്ന
യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക..💢🤝

🌹🌹 ❤️❤️❤️🤝ജീവിതം ഒന്നേ ഉള്ളൂ
അത് ഇഷ്ടമുള്ള
വ്യക്തിയോട്, വ്യക്തികളോട്
ചേർന്ന് ആസ്വദിച്ചു
ജീവിച്ചു
തീർക്കുക.
സ്വാർത്ഥത വെടിഞ്ഞു മറ്റുള്ളവരെയും
പരിഗണിക്കുക,
ബഹുമാനിക്കുക.🤝🤝🤝❤️

🤝🤝🤝🤝💚ബന്ധങ്ങൾ
ഇടയ്ക്കിടെ
നട്ടുനനക്കണം…💚🤝🤝🤝

മിനുക്കണം…
പുതുക്കണം..

🤝🤝🤝💢അകലാൻ ശ്രമിക്കുമ്പോൾ
അടുക്കാൻ ശ്രമിക്കുക
തന്നെ വേണം.💢🤝🤝🤝

💚❤️💙🤝💢എന്നോട്
അവൻ/
അവൾ അങ്ങനെ
ചെയ്തല്ലോ
എന്ന
പരിഭവം ഉണ്ടാകും.
ക്ഷമിക്കുക.❤️💚💚💢🤝

🤝🤝🤝🤝💫💚സൗഹൃദങ്ങൾ
മാത്രമല്ല,
കുടുംബ
ബന്ധങ്ങൾ
പോലും
തകരാൻ നന്നേ
ചെറിയ
ഒരു കാരണം മതി.💫💫💫💫🤝💥

🤝🤝🤝💚💚💚❤️❤️അകൽച്ച
തോന്നി
തുടങ്ങുമ്പോഴേ
കൂടുതൽ
അടുക്കാൻ
ശ്രമിക്കണം.❤️💚🤝🤝🤝🤝🤝

🤍🖤💜❤️💙💚ഒരു ചെറിയ
അനിഷ്ടം
മതി ഉള്ള
സൗഹൃദം
മങ്ങാൻ.🤝❤️💚💙💜🖤🤍

🤝🤝🤝🤝❤️പറ്റാത്ത ഒരു
വാക്ക് മതി,
ചേർന്നു
നിന്നിരുന്ന
കണ്ണി ഇളകാൻ…💚💚💚🤝

💚💚💚🤝സംസാര
ത്തിനിടക്ക്
അറിയാതെ
വരുന്ന
ചില
പരാമർശങ്ങൾ
മതി ദീർഘകാലം
തെറ്റി നടക്കാൻ…..❤️❤️❤️❤️🤝

🤝🤝💚ഒടുവിൽ പിണക്കമായി.
വിളി നിന്നു..
ശത്രുവായി.💢💢💥

💚🤝അവിടെ
കണ്ടാൽ ഇവിടെ
മാറിപോകലായി……💢💢💢❤️💥

🤝🤝💢കാലം ഏറെ
ചെന്നാൽ, പിന്നെ
ആരാദ്യം മിണ്ടും
എന്നായി……💢💢🤝

💫💫💫💫🤝കാലം ഏറെ
കഴിഞ്ഞ്
എന്തിനാ
തെറ്റിയത്
എന്ന് പോലും
ഓർമയുണ്ടാവിൽ ഉണ്ടാവില്ല, ഒരു പക്ഷേ……🤝💫💫💫💫

💢🤝എന്നിട്ടും
മിണ്ടാതെ,
വിളിക്കാതെ
നടക്കും.💢🤝

💥💥💥💥ഇന്നു കാണുന്നവരെ
നാളെ കാണില്ല.
എന്നാണു
നാമൊക്കെ
ഇവിടുന്നു സലാം
പറഞ്ഞു
പോവുക
എന്നു ആർക്കും
അറിയില്ല.🤝💫💫💫💥💚

💫💫💫💫💫💫❤️”ഒരു പൊരി
മതി എല്ലാം
ഒടുങ്ങാൻ,❤️🤝

❤️🤝🤝🤝ഒരു ചിരി മതി എല്ലാം
ഒതുങ്ങാൻ”🤝🤝🤝💫

🤝🤝🤝❤️💥സ്വന്തക്കാർ മരിച്ചു കഴിയുമ്പോൾ ആണ് അവരെക്കുറിച്ചുള്ള നല്ല💢🔥 ഓർമകളും ചിന്തകളും വരുന്നത്.❤️❤️❤️❤️🤝🤝🤝💚

അപ്പോഴാണ് ദുഃഖം തോന്നുന്നത്. ജീവിച്ചിരിക്കുമ്പോൾ സ്വാർത്ഥതയും ego യും കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും.

ഭക്തി മാത്രം പോര,
നല്ല പ്രവർത്തിയും വേണം.

മരിച്ചു കഴിഞ്ഞാൽ തെറ്റു തിരുത്താനോ മാപ്പു പറയാനോ ആകില്ല.
🤝നമ്മളും ഒരുനാൾ മരിക്കും എന്ന യാഥാർഥ്യം ആരും ചിന്തിക്കുന്നില്ല.🤝

💚അറിയുക,
കാത്തു
സൂക്ഷിക്കുക, ബന്ധങ്ങളെ,….
സൗഹൃദങ്ങളെ
ക്ഷമിക്കുക, സ്നേഹിക്കുക.🤝

Value relation.
ഇന്നു രാജാവ്, നാളെ ജഡം!🤝

Advertisements

ആ നിമിഷം എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം അനുഭവപ്പെട്ടു

ആഫ്രിക്കയിലെ ശതകോടീശ്വരൻ ഫെമി ഒറ്റെഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു “സർ നിങ്ങളെ ജീവിതത്തിൽ സന്തോഷവാനാക്കിയത് എന്താണെന്ന് ഓർക്കുന്നുണ്ടോ?”

💡ഫെമി പറഞ്ഞു: “ഞാൻ ജീവിതത്തിലെ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ അർത്ഥം ഞാൻ മനസ്സിലാക്കി.

💡 സമ്പത്തും മാർഗങ്ങളും ശേഖരിക്കുക എന്നതായിരുന്നു ആദ്യ ഘട്ടം. എന്നാൽ എനിക്ക് ആവശ്യമുള്ള സന്തോഷം ലഭിച്ചില്ല.

💡 വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടം വന്നു. എന്നാൽ വിലയേറിയ വസ്തുക്കളുടെ തിളക്കം അധികകാലം നിലനിൽക്കില്ലെന്നും ഞാൻ മനസ്സിലാക്കി.

💡 വലിയ പ്രോജക്ടുകൾ ലഭിക്കുന്നതിന്റെ മൂന്നാം ഘട്ടം വന്നു. നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരുന്നത് അപ്പോഴാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. എന്നാൽ ഇവിടെ പോലും ഞാൻ സങ്കൽപ്പിച്ച സന്തോഷം ലഭിച്ചില്ല.

💡 വികലാംഗരായ ചില കുട്ടികൾക്കായി വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം. ഏകദേശം 200 കുട്ടികൾ.

💡സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം ഞാൻ ഉടനെ വീൽചെയറുകൾ വാങ്ങി. എന്നാൽ ഞാൻ അദ്ദേഹത്തോടൊപ്പം പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. ഞാൻ തയ്യാറായി.

💡അവിടെ ഞാൻ എന്റെ സ്വന്തം കൈകൊണ്ട് കുട്ടികൾക്ക് വീൽ ചെയർ നൽകി. കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു. ഒരു പൂന്തോട്ടത്തിൽ ശലഭങ്ങൾ പാറി നടക്കുന്നത് പോലെ കുട്ടികൾ എല്ലാം ഞാൻ കൊടുത്ത വീൽചെയറിലിരുന്ന് ചുറ്റിനടന്ന് ആസ്വദിക്കുന്നത് ഞാൻ കണ്ടു. എന്റ കണ്ണുകൾ അറിയാതെ നിറഞ്ഞു.

💡 ആ നിമിഷം എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം അനുഭവപ്പെട്ടു. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ ഒരു കുട്ടി എന്റെ കാലുകൾ പിടിച്ചു. ഞാൻ കാലുകൾ മോചിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ കുട്ടി എന്റെ മുഖത്തേക്ക് ഉറ്റുനോക്കി കാലുകൾ മുറുകെ പിടിച്ചു.
••••••••••••••••••••••••••••••••••
💡ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: മോന് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ? ആ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല, ജീവിതത്തോടുള്ള എന്റെ മനോഭാവത്തെ പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു.

💡കുട്ടി പറഞ്ഞു: “ഞാൻ നിങ്ങളുടെ മുഖം ഓർമിക്കാൻ ആഗ്രഹിക്കുന്നു, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗത്തിൽ കണ്ടുമുട്ടുമ്പോൾ, നിങ്ങളെ തിരിച്ചറിയാനും വീണ്ടും നന്ദി പറയാനും കഴിയും.”

💡ധനം സ്വരൂപിക്കുന്നതിലല്ല മഹത്വം ഉള്ളത്. അത് അതിന്റ അവകാശികൾക്ക് എത്തിച്ചു കൊടുക്കുമ്പോഴാണ് മഹത്വമുള്ളത്.

💡പാവങ്ങളെ ആശ്വസിപ്പിക്കുമ്പോൾ, അവരുടെ കണ്ണുനീർ തുടക്കുമ്പോൾ മാത്രമാണ് സമ്പത്തിന്റ മഹത്വവും, ഐശ്വര്യവും അതോടൊപ്പം ഹൃദയത്തിൽ സമാധാനവും സന്തോഷവും

Advertisements

പോയിരുന്ന് പഠിക്കെടാ | Reading Day Special Interview Part 02 | Sri. Jimmy K Jose

പോയിരുന്ന് പഠിക്കെടാ | Reading Day Special Interview Part 02 | Sri. Jimmy K Jose

Advertisements

Reading Day Special Interview Part 01
https://youtu.be/1oZfUJB2FPk

✅ For business inquiries: familytipsofficial@gmail.com
Support Our Social Media 👇
👍 Facebook Page – https://www.facebook.com/familytipsof…
👍 Instagram – https://www.instagram.com/familytipso…

Thumbnail Design – Sipson Antony
https://www.facebook.com/sipson.antony

Don’t Click – https://www.youtube.com/c/familytips
#readingday #June19 #pn_panikkar

✅Watch other videos 👇

▶️ Easy WhatsApp Trick | Online Class| Work at Home | WhatsApp Web
https://youtu.be/4FiDquhicus

▶️ The Best Mobile APP for NEET|JEE MAIN|UGC NET|CMAT|GPAT
https://youtu.be/IcqufgVeCi4

▶️Last Date 30 June 2021 പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ|How to Link PAN and Aadhaar
https://youtu.be/5yFew0h9w5k

▶️ കുട്ടനാട് മുങ്ങുമോ.?#SaveKuttanad | The reality of Kuttanad
https://youtu.be/rwmky5JSs9k

▶️Clubhouse പണിയാകുമോ?Clubhouse App Malayalam First Look
https://youtu.be/nwvJPwj3810

▶️ Online Class എന്തൊക്കെ ശ്രദ്ധിക്കണം? ഒരു Second പോലും Skip ചെയ്യാതെ കാണേണ്ട Video| Parents Must Watch
https://youtu.be/M4fqYJXy-GY

▶️ പുതിയ നിയമം നിങ്ങൾക്ക് പണി തന്നേക്കാം | WhatsApp three red ticks | The truth behind this news
https://youtu.be/0kIeqEmvPHQ

▶️ മിക്ക സ്ത്രീകൾക്കും ഇത് അറിയില്ല | Very Simple Trick 👇
https://youtu.be/2UCiK7M1jtM

▶️ മൊറൊട്ടോറിയം | moratorium | Malayalam | RBI Circular 👇
https://youtu.be/uGx52t2zsvs

▶️ ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന്‌ പണികിട്ടി 👇
https://youtu.be/6Tw0r3_e-aQ

▶️ YouTube Shorts | Big BREAKING News | Youtubers Doubt | YouTube New Update 2021 | 👇
https://youtu.be/s4wxRMIR6_U

▶️ Free Online courses || BEST 5 ONLINE COURSE WEBSITE || സൗജന്യമായി ഏതു കോഴ്സും പഠിക്കാം 👇
https://youtu.be/zhUNEH99BSQ

▶️ 1 രൂപ പോലും മുടക്കാതെ ലോകത്തിലെ നിരവധി സ്ഥലങ്ങൾ visit ചെയ്യാം 👇
https://youtu.be/lM31kUzRmBk

▶️ Rubik’s cube 👇
https://youtu.be/TCW1LcdrFbg

▶️ 📲Smartphone Trick | Android Trick 👇
https://youtu.be/4eYnCVb4Rkc

ബിഗ് സല്യൂട്ട്… അഭിമാനമുള്ള വ്യക്തിത്വം

നാരങ്ങാ വെള്ളം വിറ്റ് ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്പെക്ടർ; ഇത് പൊരുതി​ നേടിയ വിജയം

Advertisements

ഓരോ പെൺകുട്ടിയും എന്നും കേൾക്കണം

ഗോപിനാഥ് സാറിന്റെ വാക്കുകൾ ഓരോ പെൺകുട്ടികളും എന്നും കേൾക്കണം. ഹൃദയം കൊണ്ട് സ്വീകരിക്കണം.👍 ധൈര്യവതിയായി വളരണം.👍. എന്തും നേരിടാനുള്ള തൻ്റേടിയായ പെണ്ണായി കരുത്തായി മുന്നോട്ട് വളരണം. നന്നായി പഠിച്ചു ജോലി നേടുക.👍. ആ സമയത്ത് പ്രണയിച്ചു നടക്കരുത്.👍 വ്യക്തമായ ബോധ്യങ്ങളോടെ ജീവിക്കുക.👍. ആത്മഹത്യയും മരണവും തോൽവിയും ഒന്നിനും മാർഗ്ഗമല്ല. സാറിൻ്റെ വാക്കുകൾ പൊരുളാക്കി മാറ്റി കരുത്തുറ്റ സ്ത്രീകളാകുക. വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വയ്ക്കരുത്.👍

#ഉത്ര.. #വിസ്മയ.. #അർച്ചന……
ഇതുകൊണ്ടൊന്നും ഈ ദുരന്തങ്ങൾ അവസാനിക്കുന്നില്ല. കല്യാണങ്ങളുടെ സിസ്റ്റം തന്നെ മാറണം. അത് നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നിന്ന് തുടങ്ങണം.

Advertisements
Advertisements

വിസ്മയ വിസ്മരിക്ക പ്പെടാതിരിക്കട്ടെ

ആയുർവേദDoctor ആയി qualified ആയ കുട്ടികോഴ്സ് കഴിഞ്ഞ ഉടനെ 100 പവനും, ഒരേക്കർ 20 സെന്റ് സ്ഥലവും, കാറും ഒക്കെ കൊടുത്തു കെട്ടിച്ചു കൊടുക്കുന്നതിനു പകരം, ആ കുട്ടിക്ക് practise ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയാൽ മതിയായിരുന്നു, ഇന്നും ആത്മാഭിമാനത്തോടെ ജീവിച്ചിരുന്നേനെ 😑 പെണ്മക്കള്ളടെ ഭാവിജിവിതം ഓർത്തു ആശങ്കപ്പെടുന്ന മാതാപിതാക്കളോട് ഒരു പെണ്കുട്ടിയുടെ അച്ഛനായി നിന്നുകൊണ്ട് പറയട്ടെ, മകളുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവർക്കു ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാഹചര്യം ആദ്യം നൽകു, അതാണ് നിങ്ങൾക്കു അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, പെട്ടെന്ന് നടത്തുന്ന ഒരു വിവാഹമല്ല അതിനുള്ള മാർഗംഎന്നാണ് മാതാപിതാക്കളും പൊതുസമൂഹവും ഇതൊക്കെ മനസിലാക്കുക.

വായനാദിനം പ്രചോദനമാകട്ടെ!

ജീവിതത്തിനു അർത്ഥവും രൂപവും ഭാവവും നൽകുന്നതിൽ മറ്റുള്ളവരുടെ ചിന്തകൾക്കും വിശ്വാസങ്ങൾക്കും ഭാവനകൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഓരോ പുപുസ്തകവും ഒരു വ്യക്തിയുടെ ജീവിത ചിന്തകളോ ഭാവനയോ അനുഭവങ്ങളോ ഒക്കെയാണ് നമ്മുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്. ഒരു നല്ല പുസ്തകത്തിന് നമ്മുടെ ജീവിതത്തിനു മാറ്റു കൂട്ടാൻ തീർച്ചയായും സാധിക്കും. എന്റെ സ്വന്തം അനുഭവങ്ങൾ തന്നെ സാക്ഷി. എന്റെ ചിന്തകൾക്കു രൂപവും ഭാവവും നൽകിയതിൽ വായനകക്കുള്ള പങ്കു അനിഷേധ്യമാണ്. വായിക്കുന്നവൻ വിളയുമെന്നും വായിക്കാത്തവൻ വളയുമെന്നും കുഞ്ഞുണ്ണി മാഷെപ്പോലുള്ളവർ അഭിപ്രായപെട്ടതും ചേർത്തുവായിക്കേണ്ടതാണ്.

വായന ഒരു ശീലമാക്കാനും നമ്മുടെ വായനകൾക്കു പുതിയ മാനങ്ങൾ രചിക്കാനും ഈ വായനാദിനം പ്രചോദനമാകട്ടെ!