Category: meditation

In God we have everything

Rose Flower

In God we have everything:

 

A love that can never be fathomed;

A life that can never die;

A righteousness that can never be tarnished;

A peace that can never be understood;

A rest that can never be disturbed;

A hit that can never be dismissed;

A hope that can never be disappointed;

 A glory that can never be clouded;

A light that can never be darkened;

A happiness that can never be interrupted;

A strength that can never be enfeebled;

A purity that can never be defiled;

A wisdom that can never be baffled;

A source that can never be exhausted.

Easter Thought (Malayalam)

ഈശോ ഉയിർത്ത പ്പോൾ …. കല്ലറ പൊട്ടി പിളർന്നപ്പോൾ …. വീണ്ടും ജീവിക്കുന്ന യേശുവിനെ കണ്ടപ്പോൾ …. മഗ്ദലേന മറിയത്തിനും യേശുവിന്റെ അമ്മയായ മറിയത്തിനും യേശുവിന്റെ ശിഷ്യന്മാർക്കും അതിരറ്റ സന്തോഷവും അതിലേറെ സമാധാനവും സ്വാതന്ത്യ വും കൈവന്നു. എന്നാൽ പടയാളികൾക്കും യഹൂദർക്കും അത് അങ്കലാപ്പ് ഉണ്ടാക്കി. ഭയപ്പാട് ഉണ്ടാക്കി. സന്തോഷം പോയി. സമാധാനം പോയി. സ്വാതന്ത്ര്യം പോയി. അവരുടെ സന്തോഷവും സമാധാനവും യേശുവിനെ കല്ലറയിൽ അടച്ചപ്പോൾ ആയിരുന്നു. കല്ലറ പൊട്ടി പിളർന്നപ്പോൾ ….. യേശു ഉയിർത്തെണീറ്റപ്പോൾ സന്തോഷവും സമാധാനവും കൈവരിച്ച മഗ്ദലേനമറിയത്തെ പ്പോലെയും യേശുവിന്റെ അമ്മയായ മറിയത്തെപ്പോലെയും യേശുവിന്റെ ശിഷ്യന്മാരെപ്പോലെയും  യേശുവിനെ കല്ലറയിൽ കൊട്ടി അടച്ചപ്പോൾ സന്തോഷവും സമാധാനവും സ്വാതന്ത്യ വും കൈവരിച്ച പടയാളികളെ പോലെയും യഹൂദരെ പോലെയും ഇന്നും രണ്ടു കൂട്ടം ആളുകൾ ഉണ്ട്. സത്യവും നീതിയും സ്നേഹവും കാരുണ്യവും കനിവും ഒക്കെയും കല്ലറയിൽ അടക്കുമ്പോൾ സന്തോഷിക്കുന്ന, സമാധാനത്തിൽ ആയിരിക്കുന്ന, സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു കൂട്ടർ. മറ്റേ കൂട്ടർക്കോ? കല്ലറ ക്ക് മുന്നിലെ കാവൽക്കാർ മറിഞ്ഞു വീണപ്പോഴാണ്. കല്ലറയെ കൊട്ടിയടച്ച കല്ലുരുട്ടി മാറ്റ പ്പെട്ടപ്പോൾ ആണ്… മുദ്ര വെച്ച കല്ലറ പൊട്ടി പിളർന്ന പ്പോഴാണ് … സന്തോഷവും സമാധാനവും സ്വാതന്ത്യ വും കൈവരിച്ചതു. അവർക്ക് മറക്കപെട്ട സത്യം സന്തോഷം നല്കില്ല നിഷേധിക്കപെട്ട നീതി സമാധാനം നല്കില്ല. അണ പൊട്ടി ഒഴുകാത്ത സ്നേഹവും കാരുണ്യവും കനിവും അവർക്ക് ശാ ന്തിയും സമാധാനവും സന്തോഷവും നല്കുകയില്ല. പുതിയ മാപ്പാപ്പയെ ഈ തുറക്കപ്പെട്ട കല്ലറയുടെ വക്ത്താവായാണ് ലോകം മുഴുവനും വാഴ്ത്തുന്നത് . പുതിയ പപ്പാ അടഞ്ഞ ബുള്ളറ്റ് പ്രൂഫ്‌ പാപ്പ മൊബീൽ തുറന്നിട്ട്‌ ജനങ്ങളെ ആശീർ വ്വദിച്ചു ജനങ്ങൾക്കിടയിലൂടെ നീങ്ങി. ലാറ്റിൻ അമേരിക്കയിൽ നിന്ന്  വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെടാൻ പോകുന്ന  എൽസാൽവദോറിലെ ആർച്ച് ബിഷപ്പ് ഓസ്കാർ റൊമേരോക്ക് സത്യവും നീതിയും സ്നേഹവും കാരുണ്യവും കനിവും ഒക്കെയും കല്ലറയിൽ അടക്കപ്പെട്ടപ്പോൾ സ്വസ്ഥമായി ഉറങ്ങാനായില്ല. ദിവ്യബലി മദ്ധ്യേ അൾത്താരയിൽ വെടിയേറ്റ്‌ വീണു കാസയിലെ തിരു രക്തത്തോട് സ്വന്തം രക്തം കൂടി കലർന്ന് മരിച്ച ആർച്ച് ബിഷപ്പ് ഓസ്കാർ റൊമേരോയുടെ നാട്ടിൽ  നിന്ന് കല്ലറ തുറന്ന് കനിവും കാരുണ്യവും സ്നേഹവും സ്വാതന്ത്ര്യവും ആവോളം ഏകാൻ ഉയിർപ്പിക്കപെട്ടവന്റെ വിജയ കൊടിയുമായി ഫ്രാൻസിസ് പാപ്പ ഇന്ന് ഏവരുടേയും കണ്മുമ്പിൽ നിറയുന്നു.

യേശുവിന്റെ മരണത്തിനു ഒരുക്കമായി മറിയം കൊണ്ട് വന്ന നാർദിൻ സുഗന്ധ ദ്രവ്യ കുപ്പി യേശുവിന്റെ മനുഷ്യത്വത്തിന്റെ പ്രതീകമാണ്. കുപ്പി തുറന്നപ്പോൾ വീട് മുഴുവൻ നിറഞ്ഞ പരിമളം യേശുവിന്റെ ദൈവത്വവും. കല്ലറയിൽ അടക്കപെട്ട മനുഷ്യത്വം കല്ലറ പൊട്ടി തുറന്നു ദൈവത്വം ഉയിർത്തെ ണീ റ്റു. പുതു ജീവന്റെ പ്രതീകമായി നല്കുന്ന മുട്ട അമ്മ കോഴിയുടെ സഹനത്തിന്റെ ചൂട് ഏറ്റു വാങ്ങി പൊട്ടി പിളർന്നാലെ ജീവനുള്ള കോഴികുഞ്ഞു പുറത്തു വരികയുള്ളൂ . നമ്മുടെ ജീവിതമാകുന്ന കല്ലറകൾ പിളരട്ടെ.  നമ്മുടെ ജീവിതമാകുന്ന നാർദിൻ സുഗന്ധ ദ്രവ്യ കുപ്പി തുറക്കട്ടെ. ജീവിതത്തിന്റെ തൊണ്ട് പൊട്ടി പുതു ജീവൻ പകരട്ടെ …. ആമേൻ