Category: Liturgy

ദൈവസ്നേഹം Luke 8, 1-3

Friday 24th in Ordinary Time

Gospel text (LK 8,1-3)

Theme: ദൈവസ്നേഹം

🌺 കീർത്തിക്കുവേണ്ടി ദൈവത്തെ ശുശ്രൂഷിക്കരുത്

“അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽ നിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹെറോദോസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്നയും സൂസന്നയും തങ്ങളുടെ സന്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടോപ്പമുണ്ടായിരുന്നു.” (ലൂക്കാ 8:1-3)

വിചിന്തനം
യേശുവിന്റെ പരസ്യജീവിതകാലത്ത്, സുവിശേഷവേലയിൽ അവിടുത്തെ ഏറ്റവും അധികം സഹായിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരാണ്. തിരക്കിട്ട ശുശ്രൂഷാജീവിതത്തിൽ, യേശുവിനെയും ശിഷ്യന്മാരെയും പരിചരിച്ചുകൊണ്ട് ഒട്ടേറെപ്പേർ അവരെ അനുഗമിച്ചിരുന്നു. തിരുലിഖിതങ്ങളിൽ ഇവരെക്കുറിച്ചുള്ള പരാമർശം തീരെ കുറവാണുതാനും. എന്നാൽ ഇതെന്റെയർത്ഥം, അവരുടെ പ്രവർത്തനങ്ങൾക്ക് തീരെ പ്രാധാന്യം കുറവായിരുന്നു എന്നല്ല. യേശു ദൈവമാണെന്നും, എല്ലാവിധ ദൈവശുശ്രൂഷകളും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നുപോലെയാണെന്നും തിരിച്ചറിഞ്ഞവരായിരുന്നു അവർ. ദൈവത്തെ ആരാധിക്കുന്പോൾ, ദൈവത്തിന്റെ നാമത്തിൽ പ്രവർത്തിക്കുന്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാമിന്ന്?

മനുഷ്യരിൽ എക്കാലവും പാപത്തോട് ഒരു ചായ്‌വ് ഉണ്ട്. ഇത് തിരിച്ചറിഞ്ഞ പൗലോസ്‌ അപ്പസ്തോലൻ എഴുതി: “നന്മ ഇച്ഛിക്കാൻ എനിക്ക് സാധിക്കും; എന്നാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തത് ഞാൻ ചെയ്യുന്നുവെങ്കിൽ, അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്” (റോമാ 7:18-20). ദൈവരാജ്യശുശ്രൂഷക്കും, സഭാപ്രവർത്തനങ്ങൾക്കും, മറ്റു സേവനങ്ങൾക്കും ഒട്ടേറെ അവസരങ്ങളിൽ നമ്മെ പ്രേരിപ്പിക്കുന്നത്, നന്മ ചെയ്യണം എന്ന ആഗ്രഹമാണ്. എന്നാൽ ഇത്തരം നല്ലനല്ല ആഗ്രഹങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരുന്പോൾ ഒട്ടേറെപ്പേർക്ക് തെറ്റ് പറ്റുന്നു. ഇതിനുകാരണം, എന്തിനും ഏതിനും അംഗീകാരം ആഗ്രഹിക്കുന്ന നമ്മിലെ പാപം തന്നെയാണ്. മറ്റുള്ളവരെ സേവിക്കുന്നതിലധികം സേവിക്കപ്പെടാനും, അംഗീകരിക്കുന്നതിലധികം അംഗീകരിക്കപ്പെടാനും, സ്നേഹിക്കുന്നതിലധികം സ്നേഹിക്കപ്പെടാനും ഉള്ള താല്പര്യം നമ്മിലെല്ലാവരിലും നൈസര്‍ഗ്ഗികമായി ഉള്ളതാണ്. നമ്മിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും   ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത ഒരാൾക്കും നിസ്വാർത്ഥമായി ദൈവത്തെ ശുശ്രൂഷിക്കാനാവില്ല.

യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളുടെതന്നെ കാര്യമെടുക്കുക. സമൂഹത്തിൽ ഒട്ടേറെ നിലയും വിലയുമുള്ള കൂസായുടെ ഭാര്യ യോവാന്ന മുതൽ പാപകരമായ ജീവിതം നയിച്ചുവന്നിരുന്ന മഗ്ദലേന മറിയം വരെ ആ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. അന്നത്തെ സാമൂഹികപരിസ്ഥിതിയിൽ ഈ രണ്ടുസ്ത്രീകളും ഒരുമിച്ച് പ്രവർത്തിക്കുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു. എന്നാൽ യേശുവിനോടുള്ള സ്നേഹം, അവിടുത്തെ ശുശ്രൂഷിക്കാൻ പ്രേരണ നൽകിയപ്പോൾ, യൊവാന്ന തന്റെ പ്രശസ്തി ഉപേക്ഷിക്കാൻ തയ്യാറായി. യേശുവിന്റെ സൌഖ്യസ്പർശനം അനുഭവിച്ച മറിയത്തിനാകട്ടെ, അവിടുത്തെ സ്നേഹം  തന്റെ ഭയത്തെയും അപകർഷതാബോധത്തെയും കീഴടക്കാൻ പ്രേരകമായി. യേശുവിലെ ദൈവീകത്വം മനസ്സിലാക്കിയ ഇവർക്ക്, അവിടുത്തെ സേവിക്കുന്നതിൽ മാത്രമായിരുന്നു തത്പരത. അതുകൊണ്ടുകൊണ്ടുതന്നെ എളിമയുടെയും ത്യാഗത്തിന്റെയും മകുടോദാഹരണമായ യേശുവിന്റെ കാലടികളെ പിഞ്ചെല്ലാൻ അവർക്കായി.

ഹൃദയ എളിമയുള്ള ഈശോയേ, അങ്ങെന്നോട് കാണിക്കുന്ന കരുണയും സ്നേഹവും എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുവാനും, അതിന്റെ ഉപകാരസ്മരണ കവിഞ്ഞൊഴുകുന്ന ഒരു ഹൃദയവുമായി, ഇനിയുള്ള എന്റെ ജീവിതം മുഴുവൻ അങ്ങേക്ക് വേണ്ടി ശുശ്രൂഷ ചെയ്യുവാനും എന്നെ പ്രാപ്തനാക്കണമേ. ആമേൻ….

Fr Merton, Diocese of Verapoly

God bless you..
By Fr Mer10  …

Liturgic day: Saturday 24th in Ordinary Time Luke 8, 4-15

Liturgic day: Saturday 24th in Ordinary Time

Theme:  വിശ്വാസം

Gospel text (Lk 8,4-15)

👉🏾ഏതുതരം മണ്ണാണ് നമ്മിലുള്ളത്?👈🏾

പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുന്പോൾ ചിലത് വഴിയരികിൽ വീണു. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേൽ വീണു. അത് മുളച്ചുവളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലത് മുൾചെടികൾക്കിടയിൽ വീണു. മുൾചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. ചിലത് നല്ല നിലത്തുവീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തി പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”….. Tomorrow’s Gospel Continues till Verse 15…
🙏 വിചിന്തനം
യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക് എല്ലായ്പ്പോഴും കാണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് അവിടുത്തെ  ഒരു വലിയ ജനക്കൂട്ടം പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഒട്ടേറെ പട്ടണങ്ങളിൽനിന്നായി പതിവിലും വലിയ ഒരു ജനക്കൂട്ടം തന്റെ ചുറ്റും കൂടിയതുകണ്ട ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്രമിക്കുകയാണിവിടെ. അത്ഭുതങ്ങളും  അടയാളങ്ങളും ചെയ്യുന്ന വെറുമൊരു അത്ഭുതപ്രവർത്തകൻ മാത്രമല്ല താനെന്നും, തന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും യേശു കേൾക്കാൻ ചെവിയുള്ള എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. യേശുവിന്റെ വചനത്തിന് ചെവി കൊടുക്കുന്നവരാണോ നമ്മൾ?

യേശുവിന്റെ വചനം ശ്രവിക്കുന്നവരായിരുന്നു അവിടുത്തെ ചുറ്റുമുണ്ടായിരുന്നവരൊക്കെയും. എന്നാൽ വചനം സ്വീകരിക്കുന്ന കാര്യത്തിൽ അവരെല്ലാം വ്യത്യസ്തരായിരുന്നു, അതുകൊണ്ടുതന്നെ അവരിൽ വചനം ഫലമണിഞ്ഞതും പലവിധത്തിലായിരുന്നു. മുൻവിധികളോടെ ഹൃദയം കഠിനമാക്കി വചനം കേട്ടവരിൽ അത് ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റുചിലരാകട്ടെ കേട്ട വചനത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കാതെ അത് പ്രാവർത്തികമാക്കി. പക്ഷേ മനസ്സിലുറക്കാതിരുന്നതിനാൽ കുറെക്കാലത്തിനുശേഷം അവരതു മറന്നുപോയി. വേറെയുംചിലർ വചനം ഗ്രഹിച്ചെങ്കിലും, അതിനെതിരായ ലൌകീക പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാൻ മടി കാട്ടിയവരാണ്. അതുകൊണ്ട്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നു ഉത്തമബോധ്യം ഉള്ളപ്പോഴും, അവർ ദൈവത്തിനായി സമയം കണ്ടെത്താതെ ലൌകീകസുഖങ്ങളുടെ പിന്നാലെ നിരന്തരം പോയി. ഇനിയും ഒരുകൂട്ടർ ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച്, അതേക്കുറിച്ച് ധ്യാനിച്ച്‌, അതെങ്ങിനെ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് അന്വേഷിക്കുന്നവരാണ്. വചനം മനസ്സിലാക്കുവാൻ വേണ്ടി ശ്രവിക്കുന്നവരാണിവർ. അതിനായി അവർ തങ്ങളുടെ ഹൃദയം എളിമപ്പെടുതുന്നു, എത്രയൊക്കെ തിരക്കുകൾ വേറെ ഉണ്ടെങ്കിലും സദാ ദൈവത്തിന് സമയം കണ്ടെത്തുന്നു.

മനുഷ്യസൃഷ്ടിയെക്കുറിച്ച് ഉൽപത്തി പുസ്തകം പറയുന്നത്, ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി (cf. ഉൽപത്തി 2:7) എന്നാണ്. മണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരിലേക്കും ദൈവം വചനത്തിന്റെ വിത്തുകൾ ഇന്നും അയക്കുന്നുണ്ട്. ഈ വിത്തുകളെല്ലാം മുളപൊട്ടി വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാൽ ഒരു വചനം തന്നെ പലരിലും പലവിധത്തിലാണ് പ്രവർത്തിക്കുന്നത്. കാരണം, വിത്ത് ഒന്നുതന്നെയെങ്കിലും അത് വീഴുന്ന മണ്ണ് പല തരത്തിലുള്ളതാണ്. ഏതുതരം മണ്ണാണ് നമ്മിലുള്ളത്? വചനം സ്വീകരിക്കാനും അത് പ്രാവർത്തികമാക്കുവാനും ബുദ്ധിമുട്ടുന്ന ഒരു വ്യക്തി ആണോ നിങ്ങളിന്ന്? ഓർക്കുക, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. എത്ര കഠിനമായ പാറയെയും നൂറുമേനി വിളയുന്ന ഫലഫുയിഷ്ടമായ മണ്നാക്കിമാറ്റാൻ ദൈവത്തിനാവും. ദൈവവചനം സ്വീകരിക്കണമെന്നും അതനുസരിച്ച് ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരിലെല്ലാം തന്റെ ആത്മാവിലൂടെ ദൈവം കൃപ ധാരാളമായി വർഷിക്കുന്നുണ്ട്. ദൈവവചനത്തിനുവേണ്ടി ദാഹിക്കുന്ന ഒരു ഹൃദയം നമുക്കുണ്ടോ?
👉🏾❤

സ്നേഹപിതാവേ, അങ്ങയുടെ ഏകാജാതന്റെ വചനങ്ങൾ കേൾക്കുന്പോഴാണ് എന്നിൽ ജീവനുണ്ടാകുന്നത്. അവിടുത്തെ വചനം ഗ്രഹിക്കുന്പോഴാണ് എന്റെ ജീവിതം ഫലദായകമാകുന്നത്. ആയതിനാൽ, അങ്ങയുടെ വചനം കേൾക്കാൻ എന്റെ ചെവികളെയും, അത് ഗ്രഹിക്കാൻ എന്റെ ഹൃദയത്തെയും, അതേറ്റുപറഞ്ഞ് ഉറപ്പിക്കാൻ എന്റെ അധരങ്ങളെയും തുറക്കണമേ.

🙏🏼ആമേൻ. 🙏

Fr Merton, Diocese of Verapoly

God bless you..
By Fr Mer10  …

Homily on Blessed Virgin Mary

Homilies for the Nativity of Blessed Virgin Mary 8th September 

പരിശുദ്ധ ദൈവമാതാവിനെക്കുറിച്ചുള്ള പ്രസംഗങ്ങൾ 

Fr Soji Chackalackal, Emmaus Retreat Centre

Fr Josen Kochanichottil, Emmaus Retreat Centre

Fr Jomy Panathara, Lisieux Athirampuzha

Litany \ Litanies of Blessed Virgin Mary

പരിശുദ്ധ ദൈവമാതാവിനെക്കുറിച്ചുള്ള ലുത്തിനിയകൾ

Mary, Mother of God 3

St Thomas Day Message by Fr Thomas Chackalackal MCBS

ദുക്റാന തിരുനാൾ സന്ദേശം

Dukrana Message

by

Fr Soji Chackalackal MCBS

Fr Soji Chackalackal MCBS (Mob. +91 8606401185)

Assistant Director, Emmaus

Emmaus Retreat Centre

Mallappally West P.O.,

Anickadu, Pathanamthitta – 689585

Mob. 09496710479, 07025095413 (Common Numbers)

Fr Eappachan, Director, Emmaus: 09447661995, 09495683234 (Personal)

Email: emmausrc@gmail.com

Facebook: Emmaus Retreat Centre

Web: https://emmausrc.wordpress.com

Homily on First Holy Communion

Homily on First Holy Communion

First Holy Communion

💖 Dear boys 👱 and girls 👩,

🙇 👏 I would like to congratulate you today because you look like princes and princesses in your shining, beautiful pants and shirts, dresses and crowns. You are happy and all smiles today and your parents, teachers and relatives are proud of you. They want to keep the sweet memory of this day by taking your pictures. They also want you to remember this day through out your life by giving you beautiful gifts like small bibles, beautiful rosaries, shining prayer books and other precious gifts. My question is why we all are happy today and why do we celebrate this day as the most important day of your life? You might have heard of Napoleon Bonaparte the French emperor who conquered most countries of Europe and wished to conquer the whole world. Somebody asked him a question. What is the most important day in your life. They expected answers like the day of his coronation as emperor, the day of his royal wedding, the day of his famous victories. But he said, “The most important and the most memorable day of my life is my First Communion Day.” For each one of you this day should remain as the happiest and most memorable day of your life.

💎💎💎💎💎💎💎💎💎💎💎💎

💎 ☝Why this is the happiest day of your life?☝💎 It is because you are receiving the biggest celebrity, Jesus our God and Savior, as the guest of honor into your hearts and lives, for the first time, in Holy Communion. It means somebody very, very big is coming to stay with you, bless you, protect you and guide you. That is why we have all these celebrations. The next question is how does Jesus come to our hearts? Jesus comes to our hearts in the form of consecrated bread and wine. Do you see Jesus in the bread and wine? No. Can you taste Jesus or touch Jesus or smell Jesus in the Holy Eucharist we receive today? No. Then why do you believe that you are receiving Jesus in Holy Communion? It is because Jesus said that he would be there in the consecrated bread and wine. Nothing is impossible for God. So Jesus is really present in the consecrated host and wine. Ever since his resurrection on Easter Sunday Jesus has a glorified body. In Holy Communion we are receiving that glorified body of Jesus. That is why we cannot see or touch or taste Jesus’ human body and blood when we receive Holy Communion. 💎

☝ The next question is why Jesus comes to us as bread and wine, as food and drink? You know the reason. We cannot live many days without eating or drinking. It means food is essential for the life of our bodies. In the same way spiritual food is essential for the life of our souls.  And the food for our souls is the body and blood of Jesus. That is why Jesus said that we would be spiritually dead if we don’t eat his body and drink his blood. Hence you have to receive Jesus in the Holy Communion every time you participate in a Holy Mass and you have to receive Jesus after asking his pardon and forgiveness for your sins and with great reverence and respect. 🙏

👉 A final question: What will you do after receiving Jesus in Holy Communion? First, you have to invite Jesus into your heart. Then you have to thank Jesus for coming to your heart. Then you have to tell him all your needs and the needs of your parents, relatives, teachers and friends. Finally you must remember that you are carrying Jesus to your homes and schools as Jesus’ mother Mary carried Jesus to her cousin Elizabeth. It means that you have to behave well because you are carrying God Himself in your heart and soul. When you are alone tell Jesus living in your soul, about your parents, relatives, teachers, pastors, friends and their needs. Ask Jesus to make you a good boy or girl, an ideal student and a well behaving and obedient son or daughter.

👍 I would like to thank every one who prepared these boys and girls to receive their first Holy Communion and remind the parents of these children that it is how you live and how you practice your faith in the family that is going to influence your children. Hence continue to train them in Christian faith and its practice, not by advice but by exemplary Christian lives. God bless you. 👍🙌

😇 Blessed Imelda, the Patron saint of First communicants: 😇 Blessed Imelda Lambertini had a remarkable experience of this love. She lived in Bologna, Italy, in the 1300s. She wanted to be a nun from the time she was a little girl, and she joined that Dominican convent at the age of nine, to better prepare herself for the day when she would take the habit. Her greatest desire was to receive Holy Communion, but in those days you had to be at least twelve-years- old to do so. Imelda begged for an exception to the rule, but the chaplain refused. She kept praying for special permission. Her prayers were miraculously answered on the Feast of the Ascension in 1333. After Mass, she stayed in her place in the chapel, where one of the nuns was putting away the sacred vessels. Suddenly, the nun heard a noise and turned towards Imelda. Hovering in mid air in front of Imelda as she knelt in prayer was a sacred host, the Blessed Eucharist, shining with a bright and forceful light. The frightened nun ran to find the chaplain. By the time the chaplain arrived, the rest of the nuns and other onlookers had crowded, awe-struck, into the chapel. When the priest saw the shining, hovering host, he put on his vestments, went over to the girl, took the miraculous host in his hands, and gave her Holy Communion. Some minutes later, after the crowd had dispersed, the mother superior came over to Imelda to call her for breakfast. She found the girl still kneeling, with a smile on her face. But Imelda was dead. She had died of love, in ecstasy after receiving Christ in the Eucharist. He had longed to be with her even more than she had longed to be with him. Blessed Imelda’s body is incorrupt, and you can still see it today in the Church where she is interred, in Bologna. She is the patron saint of First Holy Communicants.👼 .

A good homily: http://www.americancatholic.org/Newsletters/CU/ac0495.asp

For an interesting video sermon visit: http://www.catholic.org/video/?v=984