Category: Kadalaass / കടലാസ്

Kadalaas

#savechellanam #savechellanamkochi പ്രിയരേ, ചെല്ലാനം-കൊച്ചി തീരം വീണ്ടുമൊരിക്കൽ കൂടി കടുത്ത കടൽക്ഷോഭം നേരിടുകയാണ്. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടൽക്ഷോഭങ്ങളിൽ ഒന്നാണ് സംഭവിച്ചത്. കേരത്തിലെ തീരമേഖല ഒന്നാകെ കടൽക്ഷോഭത്തിനു സാക്ഷ്യം വഹിക്കുകയുണ്ടായി. അപ്രതീക്ഷിതമായി കടന്നു വന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും ആണ് നമ്മുടെ തീരദേശത്ത് ദുരിതം വിതച്ചത്. എന്നാൽ ചെല്ലാനത്തെ സംബന്ധിച്ചിടത്തോളം ഈ കടൽകയറ്റം അപ്രതീക്ഷിതമായിരുന്നോ ? ഒരിക്കലും അല്ല. പതിറ്റാണ്ടുകളായി കടൽകയറ്റം തുടർക്കഥയായ ഒരിടമാണ് ചെല്ലാനം-കൊച്ചി തീരം. എല്ലാ വർഷക്കാലത്തും കടൽകയറ്റം ഉറപ്പായ ഒരിടമാണ് ചെല്ലാന-കൊച്ചി തീരം. ഇനി വരാനിരിക്കുന്ന മഴക്കാലത്തും ഇത് പോലെ തന്നെ അല്ലെങ്കിൽ ഇതിലും തീവ്രമായി കടൽകയറും എന്ന് ഉറപ്പാണ്. കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതി അനുസരിച്ച് കേരളം നേരിടുന്ന പ്രാദേശിക തല ദുരന്തമാണ് തീരശോഷണം. നമ്മുടെ സംസ്ഥാനത്തിൽ ഏറ്റവും അധികം തീരശോഷണം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് ചെല്ലാനം. ആകെ 17.5 കി.മി വിസ്തീർണ്ണമുള്ള ചെല്ലാനം പഞ്ചായത്തിൽ 1.5 കി.മി പ്രദേശം ഇതിനകം കടലെടുത്തു പോയിക്കഴിഞ്ഞു. ഈ പ്രശനം പരിഹരിക്കണം എന്നത് ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ്. എന്നാൽ നാളിതു വരെ മാറിമാറി ഭരിച്ച സർക്കാരുകളും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളും കുറ്റകരമായ അനാസ്ഥയാണ് ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടുത്ത തീരശോഷണമാണ് കടൽകയറ്റത്തിന് കാരണം. കൊച്ചി കപ്പൽ ചാലിന്റെ സാന്നിധ്യമാണ് തീരശോഷണത്തിനു കാരണം. എന്നാൽ കൊച്ചിൻ പോർട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഈ വസ്തുത അംഗീകരിക്കാനും ചെല്ലാനം-കൊച്ചി തീരത്തിന്റെ കടൽകയറ്റ ദുരന്തത്തിന്റെയും ദുരിതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. സർക്കാരിനെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരം ഈ പ്രശ്നം ബോധിപ്പിച്ചിട്ടും അവർ അവഗണന തുടരുകയാണ്. അത് കൊണ്ട് ശാശ്വതമായ ഒരു പരിഹാരം ഇപ്പോഴും അകലെയാണ്. ഈ അനാസ്ഥയും അവഗണനയും ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളെ ഒരു ദുരന്തമുഖത്തേക്കു തള്ളിയിട്ടിരിക്കുകയാണ്. എല്ലാ മഴക്കാലത്തും ആവർത്തിക്കുന്ന കടൽകയറ്റത്തിൽ പിടിച്ചു നിൽക്കാനുള്ള പോരാട്ടത്തിലാണ് ഈ