Category: Information

ആരാണ് ഈ ദയാബായി ?

ആരാണ് ഈ ദയാബായി ?

👇
78 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലായിലെ പൂവരണിയില്‍ ജനിച്ച് പതിനാറാം വയസ്സില്‍ ജന്മ നാട് വിട്ട മേഴ്‌സി മാത്യു എന്ന ആദിവാസികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തക…..

കേരള ജനത തിരസ്ക്കരിക്കുമ്പോള്‍ ലോക ജനത ആദരിക്കുന്ന ഇവര്‍ ആരെന്നു നാം അറിയുന്നില്ല …….

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം. എസ്. ഡബ്ല്യുവും പഠിച്ചിറങ്ങിയ വ്യക്തി…

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ് പ്രൊഫസര്‍…

ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂരഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായി
ഫാ. വടക്കന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഒരിക്കല്‍ കേരളത്തിലേക്കു വന്നത്. അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിലും പങ്കെടുത്ത് പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറിയ ഈ ദേശീയ മനുഷ്യാവകാശപ്രവര്‍ത്തകയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല. ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്.

”നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്” എന്നു ചോദിച്ചുകൊണ്ടായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ”അതവിടെ നില്ക്കട്ടെ” എന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
”അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ” എന്ന അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ”ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്… അല്ലെങ്കില്‍ ഞാന്‍…” എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്.

”വാതില്‍ ആഞ്ഞടച്ച് ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കിനിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല.

കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍… അവരെല്ലാം എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്.

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തിസാരിയുടെയും കാതിലും കഴുത്തിലുമണിയുന്ന ഗോത്രമാതൃകയിലുള്ള ആഭരണങ്ങളുടെയുംപേരില്‍ കുറച്ചുകണ്ടിട്ടില്ല.

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം. എസ്. ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്കു ജന്മംനല്കിയ കേരളം മാത്രമാണ്.

യഥാര്‍ഥത്തില്‍ ആരാണ്, കാട്ടിലെ മരംപോലെ പരുക്കന്‍ പുറംതോടും അരുവിപോലെ സ്‌നേഹത്തിന്റെ കുളിര്‍ജലമൂറുന്ന മനസ്സും കാത്തുസൂക്ഷിക്കുന്ന ഈ സ്ത്രീ?

കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 16ാം വയസ്സില്‍ സാമൂഹികസേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഒരു ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ അലയിടുന്ന മഠത്തിന്റെ ഗേറ്റിനുപുറത്ത് വിരുന്നിന്റെ അവശിഷ്ടങ്ങള്‍ക്കായി കൊടുംതണുപ്പില്‍ കാത്തുനില്ക്കുന്ന പാവപ്പെട്ട മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ജനാലയിലൂടെക്കണ്ട് ഹൃദയം തകര്‍ന്നുപോയ മേഴ്‌സി മദര്‍ സുപ്പീരിയറോടു കരഞ്ഞുപറഞ്ഞു:
”എന്നെ പോകാനനുവദിക്കൂ. ആ പാവങ്ങള്‍ക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് ക്രിസ്തുവുള്ളത്.”

പിന്നീടുള്ള മേഴ്‌സി മാത്യുവിന്റെ ജീവിതം ചരിത്രമാണ്. ബിഹാര്‍, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനംചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു!!..

40വര്‍ഷമായി മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ”നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്” എന്ന് ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.

”അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്കു ഭയമാണ്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു.”

ദയാബായി

ഒടുവില്‍ ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീടവര്‍ വിളിക്കുന്നത് ബായി എന്നാണ്, ദയാബായി.
(ഈ അമ്മയാണ് ക്രിസ്തുവിന്റെ യഥാർത്ഥ മണവാട്ടി) ജന്മനാട് എന്ന് തിരിച്ചറിയും ഈ അമ്മയെ 🙏🙏🙏

ജന്മദിനാശംസകൾ അമ്മേ.. 💐💐

Author: Unknown

വാലന്റൈൻസ് ഡേ വിശേഷങ്ങൾ

ഫെബ്രുവരി 14 വിശുദ്ധ വാലൻന്റൈൻ തിരുനാൾ ആശംസകൾ ഏവർക്കും നേരുന്നു..

പ്രണയദിനം ആഘോഷിക്കുന്നവർ അതിൻറെ ചരിത്രത്തിലേക്കു ഒന്നു പോകുന്നത് നന്നായിരിക്കും. റോമിലെ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ആണും പെണ്ണും കാണുകയോ പ്രണയിക്കുകയോ ചെയ്താല്‍ യുദ്ധവീര്യം ചോർന്നു പോകുമെന്നും കൂടാതെ വിവാഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടു. ഇക്കാരണത്താൽ പ്രണയവും സ്‌നേഹവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടിയ കാലത്തു അവര്‍ക്ക് സാന്ത്വനമായി എത്തിയ ഫാദർ വാലന്റൈന്‍ എല്ലാ വിലക്കുകളെയും ലംഖിച്ചു പ്രണയിക്കുന്നവര്‍ക്ക് വിവാഹിതരാകാൻ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.

ഭരണ കൂടത്തെ വെല്ലുവിളിച്ചു രഹസ്യമായി നടത്തിവന്ന വിവാഹങ്ങൾ ഒരു ദിവസം ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദർ വാലന്റൈനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടു .

തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യുവാക്കളെല്ലാം സ്‌നേഹവാക്കുകളുമായി ജയിലിൽ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി.

പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു “ലവ് ഫ്രം യുവര്‍ വാലന്റൈന്”‍. ഇതാണ് ചരിത്രം. എന്നിരിക്കെ തികച്ചും ഒരു രക്തസാക്ഷി ദിനമായ വാലന്റൈൻസ് ദിനം വളച്ചൊടിച്ചു കോലാഹലങ്ങൾക്കു വഴിമാറിയത് എങ്ങനെ ?ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, അങ്ങനെ ഫെബ്രുവരി 7 മുതൽ പാശ്ചാത്യർ ആഘോഷം തുടങ്ങുന്നു. ആഗോളവത്കരണത്തിന്റെയും പുത്തൻ സാമ്പത്തിക നയങ്ങളുടെയും ഭാഗമായി ഇന്ത്യയിലും ഇത്തരം ആഘോഷങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടായി എന്നത് പറയാതെ വയ്യ. ഏതായാലും ഒരു പുരോഹിതൻ തന്റെ നാട്ടിൽ നില നിന്നിരുന്ന മോശമായ പ്രവണതകൾക്ക് എതിരെ അതി ശക്തമായ നിലപാടുകളിലൂടെ രക്തസാക്ഷിത്വം വരിച്ച ഈ ദിനം വാലന്റൈൻ രക്തസാക്ഷി ദിനമായി ആചരിക്കാം. പ്രണയത്തിനു പ്രായവും പരിതഃസ്ഥിതിയും ഒന്നും തടസമില്ലെന്നു പറയുമ്പോഴും ജീവിത യാഥാർഥ്യങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന പ്രണയങ്ങൾ പലപ്പോഴും ദുരന്തങ്ങളായി മാറുന്നത് വർത്തമാന കാലത്തു പതിവാകുന്നു. ഫാദർ വാലന്റൈന്റെ ഓർമ്മ കൾക്ക് മുൻപിൽ നൂറു രക്ത പുഷ്പങ്ങൾ …

✍ റിയാ ടോം

നാളെ സംഭവിക്കാൻ പോകുന്ന കഥ

ഇത് കഥയാണ്.. നാളെ സംഭവിക്കാൻ
പോകുന്ന കഥ..

അന്താരാഷ്ട്ര വിപണിയിൽ പെട്രോളിൻ്റെ വില കുറയുമ്പോൾ..
നമ്മുക്കും “കുറയന്നത് “പോലെ..

അരിക്കും,ഗോതമ്പിനും സംഭവിക്കാൻ
പോകുന്ന കഥ.
വായിക്കണം

എഴുതിയ ആളിൻ്റെ പേരില്ലാതെ
whatsapp ൽ കിട്ടിയത്..
വളരെ രസകരമായ ഈ എഴുത്തിനും,
എഴുതിയ ആളിനും നന്ദി🙏
—————————————
ഇന്ത്യയുടെ ഒരു സത്യകഥ….
അലമ്പാക്കരുത്.
കഥ തുടരാം…..

ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം.

അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും “കുറയും.” നമ്മുടെ പെട്രോള്‍ വില കുറഞ്ഞ പോലെ

കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുമ്പോള്‍ പയ്യോളി എത്തുന്നതിന്റെ ഒന്ന് രണ്ടു കിലോമീറ്റര്‍ മുമ്പ് ഇടതു വശത്തായിട്ടാണ് തിക്കോടി എഫ്.സി.ഐ ഗോഡൗണ്‍.

സാധാരണഗതിയില്‍ ബസ് യാത്രക്കാരുടെ കണ്ണില്‍ പെടാതെ പോകാന്‍ വഴിയില്ല, ഒന്നൊന്നര കിലോമീറ്റര്‍ നീളമുണ്ട്, ഗോഡൗണിന്റെ ഉള്ളില്‍ തന്നെ റെയില്‍വേ ട്രാക്കുണ്ട്, അതില്‍ മിക്കവാറും സമയം ഗുഡ്‌സ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടാകും, ഒരു പാട് ലോറികകളും ആളും ബഹളവുമൊക്കെയുണ്ട്.

ഇവിടുന്നാണ് സിവില്‍ സപ്ലൈസിലേക്കും റേഷന്‍ കടകളിലേക്കുമൊക്കെയുള്ള അരി പോകുന്നത്.

കൂടാതെ ഭക്ഷ്യക്ഷാമം, കൊറോണ, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങി വല്ലതുമുണ്ടായാല്‍ പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അരി സൂക്ഷിക്കുന്നതും ഇവിടെയാണ്.

ഇതൊക്കെയാണെങ്കിലും ഇതൊരു ‘നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനമാണ്’. അത് കൊണ്ട് ഉടനെ വില്‍ക്കും, എന്ന് പറഞ്ഞാല്‍ ഉടനെ അദാനിയുടെ കയ്യിലെത്തും.

പല ഗോഡൗണുകളും ഇപ്പോള്‍ തന്നെ അദാനിയുടെ കയ്യിലെത്തി.

അതെന്താ അദാനിയുടെ കയ്യില്‍, നാട്ടില്‍ വേറെ മുതലാളിമാരില്ലേ, നമ്മള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലിസ്റ്റ് സൊസൈറ്റി അല്ലേ എന്ന് ന്യൂ-ജന്‍ ക്യാപിറ്റലിസ്റ്റുകള്‍ ചോദിക്കും.

വേറെ മുതലാളിമാരില്ലാഞ്ഞിട്ടാണോ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഖനികളും മുഴുവനും അദാനിയുടെ കയ്യിലെത്തിയത്- അല്ല ആ കഥ പിന്നെ പറയാം.

അതിനിടക്ക് ഓപ്പണ്‍ മാര്‍ക്കറ്റും ക്യാപിറ്റലിസവും കൊണ്ട് വന്നു അലമ്പാക്കരുത്. കഥ തുടരാം.

പഞ്ചാബില്‍, പട്യാലയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ സഞ്ചരിച്ചാല്‍ രാജ്പുര എന്ന കൊച്ചു നഗരത്തില്‍ എത്താം.

രാജ്പുരയുടെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെല്ലാം കൃഷിയാണ്, അരിയും ഗോതമ്പുമാണ് പ്രധാനം, മറ്റു കൃഷികളുമുണ്ട്. രാജ്പുരയില്‍ നിന്ന് പത്തു പതിനഞ്ചു കിലോമീറ്റര്‍ ഉള്ളോട്ടു പോയാല്‍ ഗാഗര്‍-സരായ് എന്ന ഗ്രാമത്തിലെത്താം,

അവിടുത്തെ ഒരു സാധാരണ കര്‍ഷകനാണ് ഗുല്‍ബീന്ദര്‍ സിങ്. രണ്ടു മൂന്നേക്കര്‍ ഭൂമിയുണ്ട്, ഒന്ന് രണ്ടു ട്രാക്ടറുകളുണ്ട്, നാലഞ്ചു മക്കളുമുണ്ട്. ഭാര്യയുടെ പേര് ഗുര്‍കിരണ്‍ കൗര്‍.

ഗുല്‍ബീന്ദര്‍ സിങ്ങും ഗുര്‍കിരണ്‍ കൗറും നാലഞ്ചു മക്കളും ചേര്‍ന്ന് കൊല്ലം മുഴുവന്‍ കൃഷി ചെയ്യും. വിളവെടുത്ത് കഴിഞ്ഞാല്‍ എല്ലാം കൂടി ട്രാക്റ്ററില്‍ കയറ്റി രാജ്പുരയിലേക്ക് കൊണ്ട് പോകും. രാജ്പുരയിലാണ് മണ്ടി.

മണ്ടി എന്നാല്‍ നെല്ലും ഗോതമ്പുമൊക്കെ കൃഷിക്കാരില്‍ നിന്ന് വാങ്ങി അവര്‍ക്ക് എം.എസ്.പി കൊടുക്കുന്ന സ്ഥലം.

എം.എസ്.പി എന്നാല്‍ താങ്ങു വില – മിനിമം സപ്പോര്‍ട്ട് പ്രൈസ്.

ഉത്തരേന്ത്യയില്‍ എം.എസ്.പി എന്ന് പറഞ്ഞാല്‍ അറിയാത്ത മനുഷ്യരില്ല.

എം.എസ്.പി കിട്ടുന്നത് കണക്കുകൂട്ടിയാണ് കടം വാങ്ങുന്നത്, വിത്തിറക്കുന്നത്. എം.എസ്.പി കിട്ടിയില്ലെങ്കില്‍ തീര്‍ന്നു, ആത്മഹത്യയാണ് മുമ്പില്‍.

മണ്ടിക്കാര്‍ ഇങ്ങനെ വാങ്ങി കൂട്ടുന്ന അരിയും ഗോതമ്പുമൊക്കെ എഫ്.സി.ഐ വാങ്ങും, വാങ്ങണമെന്ന് നിര്‍ബന്ധമാണ്.

രാജ്പുരി മണ്ടിയുടെ തൊട്ടടുത്ത് ഗുഡ്‌സ് ട്രെയിന്‍ വരും. ഗുഡ്‌സ് ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യന്‍ റയില്‍വെയുടേത് ആണ്.

അതും ‘നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖല സ്ഥാപനമാണ്’, അപ്പൊ പിന്നെ പറയേണ്ടതില്ലല്ലോ, അടുത്ത് തന്നെ ഗുഡ്‌സ് ട്രെയിന്‍ ഓടിക്കാനുള്ള കരാര്‍ അദാനി-റെയില്‍ കോര്‍പറേഷന് കൊടുക്കും.

ഓപ്പണ്‍ മാര്‍ക്കറ്റാണ്, ക്യാപിറ്റലിസം ആണ്, മറക്കാന്‍ പാടില്ല.

അങ്ങനെ രാജ്പുരിയില്‍ നിന്ന് കയറ്റിയ അരിയും കൊണ്ട് ഗുഡ്‌സ് ട്രെയിന്‍ ഒന്നൊന്നരമാസം ഓടിയോടി തിക്കോടി ഗോഡൗണില്‍ എത്തും.

അവിടുന്നാണ് നമ്മുടെ റേഷന്‍ കടക്കാരന്‍ രാമകൃഷ്ണന്‍ അരിയെടുക്കുന്നത്. ആ അരിയാണ് ബി.പി.എല്‍കാര്‍ക്കും എ.പി.എല്‍കാര്‍ക്കുമൊക്കെ റേഷന്‍ കടയില്‍ നിന്നു കൊടുക്കുന്നത്. അവിടുന്നാണ് കൊറോണ വരുമ്പോള്‍ മനുഷ്യര്‍ പട്ടിണി കിടക്കാതിരിക്കാന്‍ അരി എത്തിക്കുന്നത്.

അങ്ങനെയിരിക്കെ അതാ വരുന്നു പാര്‍ലമെന്റില്‍ ബില്ലുകള്‍, കൃഷി ബില്ല്, തൊഴില്‍ ബില്ല്, സ്വകാര്യ മണ്ടി ബില്ല്, എം.എസ്.പി ഇല്ലാതാക്കല്‍ ബില്ല്, സ്വകാര്യ റെയില്‍വേ ബില്ല്, സ്വകാര്യ ഗോഡൗണ്‍ ബില്ല്, കോണ്‍ട്രാക്ട് ഫാര്‍മിംഗ് ബില്ല്, കോര്‍പ്പറേറ്റ് ഫാര്‍മിംഗ് ബില്ല് – ചറപറാ ബില്ലുകള്‍.

കര്‍ഷകരുടെ ബഹളം നടുറോട്ടില്‍, ന്യൂ-ജെന്‍ ക്യാപിറ്റലിസ്റ്റുകളുടെ ആഹ്ലാദ പ്രകടനം ഇന്റര്‍നെറ്റില്‍, പാര്‍ലമെന്റില്‍ അടിപിടി, അങ്ങനെ ആകെ ജഗപൊക.

ഒരു സീസണ്‍ കൂടെ കഴിഞ്ഞു, വിളവെടുപ്പ് കാലം വന്നു. ഗുല്‍ബീന്ദര്‍ സിങ് സമരം ചെയ്തു തളര്‍ന്നു.

നാലു ഗുല്‍ബീന്ദര്‍ സിങ്ങുമാര്‍ സമരം ചെയ്താല്‍ തോല്‍ക്കുന്നവരാണോ അമ്പത്താറു ഇഞ്ചുകാര്‍. തെളിച്ച വഴിയില്‍ പോവാത്തത് കൊണ്ട് പോയവഴിവില്‍ തെളിക്കാമെന്ന് ഗുല്‍ബീന്ദര്‍ സിങ്ങും വിചാരിച്ചു.

അങ്ങനെ ട്രാക്ടറുകളില്‍ അരിയുമായി ഗുല്‍ബീന്ദര്‍ സിങ്ങും ഗുര്‍കിരണ്‍ കൗറും രാജ്പുരിയിലേക്ക് പുറപ്പെട്ടു. മിനിമം അഞ്ചാറു മണ്ടിയെങ്കിലും ഉണ്ടാകും രാജ്പുരിയില്‍,

ഗുല്‍ബീന്ദര്‍ സിങ് ഭാര്യയോട് പറഞ്ഞു. ഓപ്പണ്‍ മാര്‍ക്കറ്റാണ്, ക്യാപിറ്റലിസമാണ്, നമുക്ക് എല്ലാവരോടും വിലപേശി തകര്‍ക്കണം. ഒരു കാറ് വാങ്ങണം, ഫ്രിഡ്ജ്, എ.സി – നമുക്കങ്ങു സുഖിക്കണം.

രാജ്പുരിയിലെത്തിയപ്പോള്‍ ഗുല്‍ബീന്ദര്‍ സിങ് കണ്ടത് ആകെ ഒരു മണ്ടി – അദാനി അഗ്രി കോര്‍പ്.

എവിടെ ഓപ്പണ്‍ മാര്‍ക്കറ്റ്, എവിടെ ക്യാപിറ്റലിസം. പുതിയ മണ്ടി നടത്തിപ്പുകാരന്‍, കോട്ടിട്ടു ടൈ കെട്ടിയ ഒരു ചെറുപ്പക്കാരന്‍, ഗുല്‍ബീന്ദര്‍ സിങ്ങിനും ഭാര്യക്കും ചിക്കു ഷെയ്ക്കും ചിക്കന്‍ പപ്‌സും ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ നമുക്ക് വിലപേശല്‍ തുടങ്ങുകയല്ലേ, ഗുല്‍ബീന്ദര്‍ സിങ് ചെറുപ്പക്കാരനോട് ചോദിച്ചു. എന്ത് വിലപേശല്‍, ഇവിടെ ഫിക്‌സഡ് പ്രൈസാണ് സര്‍, ഇതാണ് പ്രൈസ് ലിസ്റ്റ്. അപ്പൊ ഓപ്പണ്‍ മാര്‍ക്കറ്റ്, ക്യാപിറ്റലിസം, വിലപേശല്‍ – ഗുര്‍കിരണ്‍ കൗര്‍ അമ്പരന്നു.

അദാനി അഗ്രി കോര്‍പുകാരന്‍ പറഞ്ഞ വില എം.എസ്.പിയുടെ പകുതിയായതിനാല്‍ ഗുല്‍ബീന്ദര്‍ സിങ് അവിടുന്നിറങ്ങി, പണ്ടത്തെ മണ്ടിയിലെത്തി.

എഫ്.സി.ഐ വാങ്ങാത്തതിനാല്‍ ഇനി അവിടെ അരി എടുക്കുന്നില്ലെന്ന് നടത്തിപ്പുകാരന്‍ പറഞ്ഞു. ഇപ്പോള്‍ എടുത്ത അരി തന്നെ അവിടെ കെട്ടിക്കിടക്കുകയാണ്. അങ്ങനെ ഗുല്‍ബീന്ദര്‍ സിങ് തിരിച്ചു അദാനി അഗ്രി കോര്‍പ്പിലെത്തി.

കിട്ടിയ വിലക്ക് അവിടെ വിറ്റു. ടൈ കെട്ടിയ ചെറുപ്പക്കാരനെ പഞ്ചാബിലെ സ്വതസിദ്ധമായ നാലഞ്ചു തെറികള്‍ വിളിച്ചു. ഞാനെന്തു ചെയ്യാനാണ് സര്‍, കോണ്‍ട്രാക്ട് ലേബറാണ്, മാസാവസാനം അയ്യായിരം രൂപ കിട്ടിയാല്‍ കിട്ടി – കോട്ടിട്ട മാനേജരുടെ കരച്ചില്‍.

അങ്ങനെ രാജ്പുരിയിലെ അദാനി അഗ്രി കോര്‍പ് ശേഖരിച്ച അരി, അദാനി റെയില്‍വേ കോര്‍പറേഷന്റെ ഗുഡ്‌സ് ട്രെയിനില്‍, തിക്കോടിയിലെ അദാനി ഫുഡ് കോര്‍പറേഷന്റെ ഗോഡൗണിലേക്ക് പുറപ്പെട്ടു.

ഏകദേശം ഭോപ്പാലില്‍ എത്തിയിട്ടുണ്ടാകും, അദാനിയുടെ ഗുജറാത്ത് ഓഫീസില്‍ നിന്ന് എന്‍ജിന്‍ ഡ്രൈവര്‍ക്ക് ഒരു കാള്‍. ഗുഡ്‌സ് ട്രെയിന്‍ അദാനി പോര്‍ട്ടിലേക്ക് തിരിച്ചു വിടണം.

ഓസ്ട്രേലിയലിലെ കാന്‍ബറയില്‍ നിന്ന് ആയിരം ടണ്‍ അരിയുടെ ഓര്‍ഡര്‍ ഉണ്ട്. നല്ല വിലയാണ്, കൂടാതെ അദാനി മൈനിങ് കോര്‍പറേഷന് ഓസ്ട്രേലിയയില്‍ കുറച്ചു ഡോളറിന്റെ ആവശ്യവുമുണ്ട്.

പതിനായിരം രൂപ തികച്ചു ശമ്പളമില്ലാത്ത കോണ്‍ട്രാക്ട് ലേബറായ എന്‍ജിന്‍ ഡ്രൈവര്‍ ഗുഡ്‌സ് ട്രെയിന്‍ അദാനി പോര്‍ട്ടിലേക്ക് വിട്ടു, അരി കാന്‍ബെറയിലേക്ക്.

റേഷന്‍ കടക്കാരന്‍ രാമകൃഷ്ണന്‍ രാവിലെ ഒരു പിക്കപ്പ് ലോറിയും വിളിച്ചു തിക്കോടി ഗോഡൗണിലേക്ക് പുറപ്പെട്ടു.

കുറെ ബി.പി.എല്‍കാര്‍ രാവിലെ തന്നെ റേഷന്‍ കടയുടെ മുമ്പില്‍ വന്നു നില്‍ക്കാന്‍ തുടങ്ങും. ഓപ്പണ്‍ മാര്‍ക്കറ്റിനെ പറ്റിയും ക്യാപിറ്റലിസത്തെ പറ്റിയും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഫ്രീലോഡര്‍സ് ആന്‍ഡ് കണ്‍ട്രി ഫെല്ലോസ്, രാമകൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു. രാമകൃഷ്ണന്‍ ഒരേ സമയം സി. രവിചന്ദ്രന്‍ ഫാന്‍സിന്റെയും മോഡി ഫാന്‍സിന്റെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മെമ്പറാണ്. കയ്യില്‍ ചരടൊക്കെയുണ്ട്.

രാമകൃഷ്ണന്‍ അദാനി ഫുഡ് കോര്‍പറേഷന്‍ സ്റ്റാഫായ ബാലകൃഷ്ണനെ കണ്ടു.

ഇമ്മാസവും അരി വന്നില്ല എന്ന് ബാലകൃഷ്ണന്‍ വിനയപുരസ്സരം രാമകൃഷ്ണനെ അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്നും, കാനഡയില്‍ നിന്നും, ബ്രൂണെയില്‍ നിന്നുമൊക്കെ അരിക്ക് ഓര്‍ഡര്‍ ഉണ്ട്. അരി സംഭരിക്കുന്ന മുതലാളിക്ക് അത് ഏറ്റവും വില കിട്ടുന്നിടത്ത് വില്‍ക്കാന്‍ അവകാശമുണ്ട്.

അതാണ് ഓപ്പണ്‍ മാര്‍ക്കറ്റ്.

രാമേട്ടന്‍ രാവിലെ കുളിച്ചു ഒരു സഞ്ചിയുമായി റേഷന്‍ കടയിലേക്ക് ഇറങ്ങി. രാമേട്ടന്‍ ബി.പി.എല്ലുകാരനാണ്. അരി വന്നോ, രാമേട്ടന്‍ രാമകൃഷ്ണനോട് ചോദിച്ചു. രാമേട്ടനിരിക്ക്, രാമകൃഷ്ണന്‍ പറഞ്ഞു. രാമകൃഷ്ണന്റെ അച്ഛന്റെ പ്രായമുണ്ട് രാമേട്ടന്. നിങ്ങളുടെ തലമുറയില്‍ പെട്ടവര്‍ സോഷ്യലിസം തലക്ക് പിടിച്ചവരാണ്, നിങ്ങള്‍ക്ക് ഫ്രീ മാര്‍ക്കറ്റ് എക്കണോമിയെ പറ്റി എത്ര പറഞ്ഞാലും മനസ്സിലാവില്ല.

ചുരുക്കി പറയൂ രാമകൃഷ്ണാ.

ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും “കുറയും.”

നമ്മുടെ പെട്രോള്‍ വില “കുറഞ്ഞ” പോലെ. രണ്ടു പേരും ചിരിച്ചു. രാമകൃഷ്ണന്‍ മൊബൈലില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എടുത്തു ന്യൂയോര്‍ക്കിലെ അരിയുടെ വില കാണിച്ചു കൊടുത്തു,

കിലോക്ക് 5 ഡോളര്‍, എന്ന് പറഞ്ഞാല്‍ 350 രൂപ. രാമേട്ടന്‍ 3500 രൂപയും കൊണ്ട് 10 കിലോ അരി വാങ്ങാന്‍ തൊട്ടടുത്ത റിലൈന്‍സ് ഫ്രഷ്മാര്‍ട്ടിലേക്ക് നടന്നു.

ഗുല്‍ബീന്ദര്‍ സിംഗിന്റെ വീട്ടിലേക്ക് രാവിലെ രണ്ടു കോട്ടിട്ട ചെറുപ്പക്കാര്‍ കയറി വന്നു. ഗുല്‍ബീന്ദര്‍ സിംഗിനിപ്പോള്‍ കൃഷിയില്ല. അദാനി അഗ്രി കോര്‍പ് കൊടുക്കുന്ന വില വിത്ത് വാങ്ങാന്‍ പോലും തികയാത്തത് കൊണ്ട് കൃഷി നിര്‍ത്തിയതാണ്.

മക്കള്‍ ദല്‍ഹിയില്‍ അദാനി ബില്‍ഡേഴ്‌സിന്റെ സൈറ്റില്‍ വാര്‍ക്കപ്പണി ചെയ്തു നാട്ടിലേക്കയക്കുന്ന പണം കൊണ്ടാണ് ഗുല്‍ബീന്ദര്‍ സിങ്ങും ഭാര്യയും ജീവിക്കുന്നത്.

കോട്ടിട്ട ചെറുപ്പക്കാര്‍ ഗുല്‍ബീന്ദര്‍ സിങ്ങിന് നല്ലൊരു ഓഫര്‍ കൊടുത്തു. അദാനി അഗ്രി കോര്‍പ് ആ ഗ്രാമം മുഴുവന്‍ മാക് ഡൊണാള്‍ഡ്‌സിന് ഉരുളക്കിഴങ്ങുണ്ടാക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഫാര്‍മിംഗ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഗുല്‍ബീന്ദര്‍ സിങ്ങിന്റെ ഭൂമി മുഴുവന്‍ അദാനിക്ക് കൊടുത്താല്‍ മാന്യമായ ഒരു വില അവരു തരും. ഗുല്‍ബീന്ദര്‍ സിങ്ങിനും ഭാര്യക്കും അവിടെ പണിയെടുത്തു ജീവിക്കുകയും ചെയ്യാം. മാന്യമായ ദിവസക്കൂലി കിട്ടും, 200 രൂപ.

അന്ന് സന്ധ്യക്ക് ഗാഗര്‍-സാരായിലെ കള്ളു ഷാപ്പില്‍ നിന്ന് ആനമയക്കി അടിച്ചു വന്ന ഗുല്‍ബീന്ദര്‍ സിങ് ഭാര്യയെ നോക്കി പാടി. നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ. അത് ജന്മിത്വത്തെ തോല്‍പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പാടിയ പാട്ടല്ലേ, നമ്മളിപ്പോള്‍ ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസ്റ്റ് എക്കണോമിയല്ലേ. ഗുര്‍കിരണ്‍ കൗര്‍ ചോദിച്ചു. ഗുല്‍ബീന്ദര്‍ സിങ് സര്‍വ ശക്തിയുമെടുത്തു ഭാര്യയെ ഒരു ആട്ട് ആട്ടി. അതിനു ശേഷം ഗുല്‍ബീന്ദര്‍ സിംഗിനെ പറ്റി ആരും കേട്ടിട്ടില്ല.

അഞ്ചെട്ടു വര്‍ഷം കഴിഞ്ഞു. ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ യുങ് ഷൂ വാന്‍ എന്ന ഒരു ചൈനക്കാരന് ഭയങ്കര തുമ്മല്‍. തുമ്മല്‍ നിര്‍ത്താതായപ്പോള്‍ ഒരു ലാബില്‍ കഫം ടെസ്റ്റ് ചെയ്തു. ഇത് വരെ കണ്ടു പിടിക്കാത്ത ഒരു വൈറസാണെന്ന് മനസ്സിലായി. അയാളുടെ സമ്പര്‍ക്ക പട്ടിക എടുത്തപ്പോഴേക്ക് കുറേപേര്‍ അമേരിക്കയിലെത്തിയിട്ടുണ്ട്.

സമ്പര്‍ക്കക്കാരുടെ സമ്പര്‍ക്ക പട്ടികയില്‍ കുറേപേര്‍ ഇന്ത്യയില്‍. നാട് മുഴുവന്‍ വൈറസായി. അന്നത്തെ പ്രധാനമന്ത്രി യോഗി ആദിത്യനാഥ് മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്കാര്‍ക്കും പണിയില്ല, പണമില്ല. പട്ടിണി ഒഴിവാക്കണമെങ്കില്‍ പത്തു കിലോ അരി വീതം നാട്ടുകാര്‍ക്ക് കൊടുക്കണം.

യോഗി ആദിത്യനാഥ് ചുറ്റും നോക്കി. ഗോഡൗണ്‍ ഒന്നും സര്‍ക്കാരിന്റെ കയ്യിലില്ല.

അദാനിയെ വിളിച്ചു, അരി കിട്ടിയില്ല.

മണ്ടി ഉണ്ടോ എന്ന് നോക്കി. ഇല്ല.

ഗുല്‍ബീന്ദര്‍ സിങ് എവിടെ, റേഷന്‍കട എവിടെ, രാമകൃഷ്ണന്‍ എവിടെ. കഥ കഴിഞ്ഞു.

കടപ്പാട് –

#FarmersProtest

ചെവിപുരാണം

ചെവിപുരാണം

ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അണ്ടർ റേറ്റഡ് ആയ അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ എന്നൊരു ഉത്തരമേയുള്ളു!

കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാകവികൾ ചെവികൾക്ക് മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ!?

പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ; എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്.

കണ്ണും, മൂക്കും, ചുണ്ടും എല്ലാംകൂടി മുഖത്തുകേറി ഞെളിഞ്ഞിരുന്നപ്പോൾ, സ്ഥലക്കുറവ് മൂലം പാർശ്വവൽക്കരിക്കപ്പെടേണ്ടി വന്നവൻ!

കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം മുഴുവൻ താങ്ങുന്നവൻ…

മാസ്‌ക് വെക്കുമ്പോൾ വലിഞ്ഞു മുറുകുന്നവൻ…

ഹെൽമറ്റ് വെക്കുമ്പോൾ ഞെരിഞ്ഞു അമരുന്നവൻ…

മുഖത്തിന് ചന്തം കൂട്ടാൻ വേണ്ടി കുഞ്ഞുംനാളിലേ കുത്തി കിഴിക്കപ്പെടുന്നവൻ…

കുത്തിക്കിഴിച്ച മുറിവ് അടഞ്ഞു പോകാതിരിക്കാനായി ഒരു പവൻ സ്വർണത്തിന്റെ കനം അടിച്ചേല്പിക്കപ്പെടുന്നവൻ…

കണക്ക് തെറ്റിച്ചതിന്റെ പേരിൽ കിഴുക്കു കൊള്ളേണ്ടിവരുന്നവൻ..

ഒരുറുമ്പിനെ പോലും നോവിക്കാതിരുന്നിട്ടും, അടിച്ചു ചെവിക്കുറ്റി പൊട്ടിക്കും, ചെവിക്കല്ല് ഇളക്കും എന്നൊക്കെ ഭീഷണി കേൾക്കേണ്ടി വരുന്നവൻ…

തോളിൽ കേറി ഇരിക്കുന്നവർ, കടിയ്ക്കുമോ എന്ന ഭയത്താൽ ഓരോ നിമിഷവും ഉള്ളുരുകി ജീവിക്കേണ്ടി വരുന്നവൻ..

വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ പെൻസിലും പേനയും വിരലും കൊണ്ട് കുത്തും, ഇളക്കലും നേരിടേണ്ടി വരുന്നവൻ…

എല്ലാം സഹിച്ചിട്ടും ഉടമസ്ഥന്റെ ശ്രദ്ധക്കുറവിന് ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി പുറത്തു കളഞ്ഞു എന്നു പഴി കേൾക്കേണ്ടി വരുന്നവൻ…

മടുത്തു, ഈ ജീവിതം!🦻🦻😄😄😄)

അന്ന്… ഇന്ന്

അന്ന്

ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു…!

ഇന്ന്

ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്നു..!

അന്ന്

ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു….!

ഇന്ന്

അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു…!

അന്ന്

നൂറ് രൂപ കൊടുത്താൽ ഒരു സഞ്ചി നിറച്ച് സാധനങ്ങൾ വാങ്ങി വരുന്നു…!

ഇന്ന്

ഒരു സഞ്ചി നിറച്ച് കാശ് കൊടുത്ത് ഒന്നും രണ്ടും സാധനങ്ങൾ വാങ്ങുന്നു..!

അന്ന്

പത്തുപേർ കഴിക്കാൻ എട്ട് പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി പന്ത്രണ്ട് പേരോളം കഴിച്ച് തീർക്കുന്നു….!

ഇന്ന്

പത്ത് പേർക്ക് കഴിക്കാൻ ഇരുപത്പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി, എട്ടോ പത്തോപേർ കഴിച്ച് ബാക്കി കച്ചറയിലിടുന്നു…!

അന്ന്

ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു…!

ഇന്ന്

ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു…!

അന്ന്

അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു…!

ഇന്ന്

ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു…!

അന്ന്

ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു…!

ഇന്ന്

ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു…!

അന്ന്

വീട്ടിനകത്ത് ഭക്ഷണം കഴിച്ച് പുറത്ത് കക്കൂസിൽ പോകുന്നു.

ഇന്ന്

പുറത്ത് ഭക്ഷണം കഴിച്ച് അകത്ത് കക്കൂസിൽ പോകുന്നു.

അന്ന്

നീന്തിക്കുളിക്കാനായി നമ്മൾ കുളങ്ങൾ സംരക്ഷിക്കുന്നു…!

ഇന്ന്

നീന്തൽ പഠിക്കാനായി നാം കുളം നികത്തി സ്വിമ്മിംങ് പൂൾ പണിയുന്നു…!

അന്ന്

മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു…!

ഇന്ന്

മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു…!

അന്ന്

കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു…!

ഇന്ന്

തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു…!

അന്ന്

ഉള്ളത് കൊണ്ട് ഓണം പോലെ…!

ഇന്ന്

ഓണത്തിന് ഉള്ളത് പോലെ…!

അന്ന്

അദ്ധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു…!

ഇന്ന്

കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അദ്ധ്യാപകർ പ്രാർത്ഥിക്കുന്നു…!!

ഒരു കഥ പറയാം, കോവിഡ് പ്രതിസന്ധിയിൽ നിന്നും നാം കര കയറിയെന്നാണോ?

സ്കൂളുകളിലും കോളേജുകളിലും ക്ലാസ്സുകൾ ആരംഭിക്കുന്നു, സിനിമാ തിയേറ്ററുകൾ തുറക്കുന്നു, വാക്സിൻ വരുന്നു…. ചുറ്റും ശുഭസൂചകമായ വാർത്തകൾ ആണല്ലോ?! അപ്പോൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും നാം കര കയറിയെന്നാണോ?

ഒരു കഥ പറയാം,

പണ്ടൊരു കുറുക്കൻ ആകസ്മികമായി ഒരു തടാകക്കരയിൽ വെച്ച് ഒരു സിംഹത്തിന്റെ മുന്നിൽ വന്നു പെട്ടു, പേടിച്ചരണ്ട കുറുക്കൻ ഒന്നും ചെയ്യാനാവാതെ വിറച്ചു നിന്ന് പോയി. അല്പം സമയത്തിന് ശേഷം കുറുക്കൻ സമചിത്തത വീണ്ടെടുത്ത് ഓടി അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ കയറി ഒളിച്ചു. പിന്നീട് ഉള്ള ദിവസങ്ങളിൽ കുറുക്കൻ അതീവ ജാഗരൂകനായി, ആ വഴി വെള്ളം കുടിക്കാൻ പോവുന്നത് ഒഴിവാക്കി മറ്റു സ്ഥലങ്ങളെ ആശ്രയിച്ചു. സിംഹത്തിന്റെ ഇരയാവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളോടും കുറുക്കൻ ഈ വിവരം പങ്കു വെച്ചു. വേനൽ വന്നു, വെള്ളം സമൃദ്ധമായി കിട്ടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതായി. കുറുക്കന് വീണ്ടും റിസ്ക് എടുത്ത് സിംഹത്തെ കണ്ട ജലാശയത്തിലേക്ക് പോകേണ്ടി വന്നു. മൃഗങ്ങൾ എല്ലാവരും കൂടി ഇക്കാലയളവിൽ സിംഹത്തിനെ നിരീക്ഷിച്ചു. സിംഹം എന്തൊക്കെയാണ് ചെയ്യുന്നത്, എങ്ങനെ ഒക്കെയാണ് പെരുമാറുന്നത്, ഇരപിടിക്കുന്നത് എന്നൊക്കെ കണ്ടെത്തുകയും പരസ്പരം പങ്കു വെക്കുകയും ചെയ്തിരുന്നു. അതിനാൽ വെള്ളം കുടിക്കാൻ തടാകത്തിലേക്ക് പോകുമ്പോൾ എങ്ങനെ സിംഹത്തെ ഒഴിവാക്കി അപകടത്തിൽ പെടാതിരിക്കാം എന്ന് അവർ മനസ്സിലാക്കി. സിംഹം ഇല്ലാത്ത സമയം നോക്കി പെട്ടന്ന് പോയി വെള്ളം കുടിച്ചു വരാനും പഠിച്ചു.

കുറെ നാളുകൾ കഴിഞ്ഞു. ഒരു ദിവസം കുറുക്കൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ, സിംഹം അല്പം അകലെ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. പക്ഷേ, കുറുക്കനെ കണ്ടിട്ടും സിംഹം മൈൻഡ് ചെയ്യുന്നേയില്ല. ധൈര്യം കൈവരിച്ച കുറുക്കൻ പിന്നീടും ഇത് ആവർത്തിച്ചു നോക്കി. എന്നിട്ടും സിംഹം ഒന്നും ചെയ്യുന്നില്ലെന്നു കണ്ട കുറുക്കൻ “ഹിതോക്കെയെന്ത്!” എന്ന ഭാവത്തിൽ സിംഹത്തിന്റെ തൊട്ടടുത്തു നിന്നും വെള്ളം കുടിയും കുളിയും ഒക്കെ തുടങ്ങി. എന്നാൽ മറ്റൊരിടത്തു നിന്നും ഇരപിടിച്ചിട്ടായിരുന്നു സിംഹം ഇവിടെ വെള്ളം കുടിക്കാൻ വന്നിരുന്നത് എന്ന വിവരം കുറുക്കൻ അറിഞ്ഞിരുന്നില്ല. സിംഹത്തിന് മറ്റു ഇരകളെ കിട്ടാത്ത ഒരു ദിവസം വന്നു. സിംഹത്തിന് പുല്ലു വില കൊടുക്കാതെ മുന്നിൽ ചെന്ന് നിന്നു കൊടുത്ത കുറുക്കനെ സിംഹം ഒറ്റയടിക്ക് കടിച്ചു മുറിച്ചു ശാപ്പിട്ടു.

കഥയിലെ ഗുണപാഠം പിടി കിട്ടിയല്ലോ?

കൊറോണ വൈറസ് എങ്ങും പോയിട്ടല്ല നമുക്ക് നിയന്ത്രണങ്ങൾ നീക്കേണ്ടി വന്നത്. ജീവിതം നിലനിർത്താൻ വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ ഈ നിർണായ ഘട്ടത്തിൽ പടിക്കൽ കൊണ്ട് നാം കലം ഉടയ്ക്കരുത്, കഥയിലെ വിഡ്ഢിയായ കുറുക്കനാവരുത്. (കഥയുടെ ആശയം സുഹൃത്ത് Lisan)

കൊറോണ വൈറസിനോടുള്ള കരുതൽ നമ്മൾ ഒരു വർഷം മുൻപ് തുടങ്ങിയതാണ്. അത് കൊണ്ട് നമ്മൾ ഇത് വരെ അതിജീവിച്ചു, ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും, എന്തിന്, നമ്മുടെ നാട്ടിൽ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ഒരു ആരോഗ്യ അടിയന്തിരാവസ്ഥയോ, മരണങ്ങളോ ഇവിടെ ഉണ്ടായില്ല. രോഗികളുടെ എണ്ണം ഒറ്റയടിക്ക് കൂടി ആരോഗ്യ സംവിധാനങ്ങൾ തകർന്നില്ല. പകരം “ഫ്ളാറ്റനിങ് ഓഫ് ദി കേർവ്” എന്നൊക്കെ സാങ്കേതികമായി വിശേഷിപ്പിക്കുന്ന രീതിയിൽ വാക്സിൻ എത്തുന്നതിന് അരികെ വരെ നാം എത്തി. കേന്ദ്ര സർക്കാർ ഇന്ത്യ മൊത്തം ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ഘട്ടം ഘട്ടമായി അൺലോക്ക് ചെയ്തതിന് ഒപ്പം തന്നെ നമ്മളും നിയന്ത്രണങ്ങൾ ഓരോന്നായി നീക്കി. ജീവൻ രക്ഷിക്കുമ്പോൾ തന്നെ ജീവനോപാധികളും പരിപാലിക്കേണ്ടതുണ്ടല്ലോ.

ഈ ഒരു അവസരത്തിൽ കുറച്ച് നെഗറ്റീവ് ആകുന്നതിൽ ക്ഷമിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള കോവിഡ് കണക്കുകൾ അത്ര ശുഭലക്ഷണം അല്ല കാണിക്കുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നു, ആകെ ടെസ്റ്റ് ചെയ്യുന്നവരിൽ പോസിറ്റീവ് ശതമാനവും കൂടുന്നു. കോവിഡ് ഐസിയുകൾ എല്ലാം നിറഞ്ഞു തന്നെയിരിക്കുന്നു. കോവിഡ് ആശുപത്രികളിൽ കട്ടിലിന് ക്ഷാമം അനുഭവപ്പെടുന്നു. ഓരോ ദിവസവും മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നു.

അതായത് കോവിഡ് ഇവിടെയൊക്കെ തന്നെ ഉണ്ട്. വീണ്ടും ഒരു തരംഗത്തിനായി തക്കം പാർത്തുകൊണ്ട്.

അമേരിക്കയും, യൂറോപ്പും, മിഡിൽ ഈസ്റ്റും ഉൾപ്പെടെ നമുക്ക് മുമ്പേ സഞ്ചരിച്ച പല രാജ്യങ്ങളിലും എല്ലാം ഇതേ കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അതു കാണാതിരിക്കരുത്, അതിൽ നിന്ന് പാഠം പഠിക്കാതിരിക്കരുത്. കോവിഡിന്റെ താണ്ഢവത്തിനു ശേഷം ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ചിട്ടുണ്ടാവും എന്നു കരുതിയ പലസ്ഥലങ്ങളിലും രോഗവും മരണവും കുത്തനെ കൂടുന്നത് നാം കണ്ടു കഴിഞ്ഞു.

കേരളത്തിൽ മരണശതമാനം വളരെ കുറവല്ലേ, പിന്നെ എന്തിന് ഭയം?

2021 ജനുവരി മാസം കേരള സർക്കാർ ആരോഗ്യ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കൊന്നു പരിശോധിക്കണം. കേരളത്തിൽ ഇതു വരെ കോവിഡ് സ്ഥിരീകരിച്ച ആളുകളിലെ മരണത്തിൻ്റെ ശതമാനം പ്രായം തിരിച്ച് കൊടുത്തിരിക്കുന്നത് കാണാം. എഴുപതിനും എൺപതിനും ഇടയിൽ പ്രായം ഉള്ളവരുടെ മരണ ശതമാനം 2.87 ആണ്. അതായത് ഈ പ്രായക്കാരിൽ 100 പേർക്ക് രോഗം വന്നാൽ അതിൽ 3 പേര് വരെ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് അർഥം. കേരളത്തിലെ കോവിഡ് മരണത്തിൻ്റെ യഥാർത്ഥ കണക്ക് ഔദ്യോഗിക കണക്കിനേക്കാൾ കൂടാനാണ് സാധ്യത. 60 നും 70 നും ഇടയിൽ പ്രായം ഉള്ളവരിൽ ഇത് 1.48 ഉം 80 നും 90 നും ഇടയിൽ 4.55 ഉം ആണ്. അതായത് 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് കോവിഡ് വന്നാൽ മരണ സാധ്യത അത്ര കുറവല്ല. മറ്റൊരു കണക്ക് സൂചിപ്പിക്കുന്നത് മരിച്ചവരിൽ 95% മറ്റു പലതരം രോഗം ഉള്ളവരും 5% രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരും ആയിരുന്നു എന്നതാണ്.

ഒരിക്കൽ ഇറ്റലിയിലേയും അമേരിക്കയിലേയും ജനങ്ങളുടെ അന്തകനായി നാം വായിച്ചറിഞ്ഞ കോവിഡ് നമ്മുടെ കുടുംബത്തിൽ നിന്നും അയൽപക്കത്തു നിന്നും പലരേയും കൊണ്ടുപോയി. സ്വന്തം പരിചയത്തിൽ ഉള്ള ഒരാളെയെങ്കിലും കോവിഡ് കാരണം നഷ്ടപ്പെടാത്ത ആരും ഇന്നിത് വായിക്കുന്നവരിൽ ഉണ്ടാവില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കാനും മരണ നിരക്ക് ഇനിയും കൂടാനും ഉള്ള സാധ്യതയും കരുതിയിരിക്കണം.

രോഗികളുടെ എണ്ണം കൂടിയത് അപ്രതീക്ഷിതമോ?

രോഗികളുടെ എണ്ണത്തിൽ ഒരു വലിയ കയറ്റത്തിന് ശേഷം ഉണ്ടായ ഇറക്കം, വാക്സിൻ വന്നു എന്ന വാർത്ത, സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ… ഇതെല്ലാം ഒരല്പം ആത്മവിശ്വാസക്കൂടുതൽ നമ്മളിൽ ഉണ്ടാക്കിയോ, സുരക്ഷാ നിർദ്ദേശങ്ങൾ അനുവർത്തിക്കുന്നതിൽ ഉപേക്ഷകൾ ഉണ്ടായോ എന്ന് വിമർശന ബുദ്ധിയോടെ നാം ആലോചിക്കേണ്ടതാണ്.

കോവിഡിനെ കുറിച്ച് മനസ്സിലാക്കിയിടത്തോളം ഇതിൻ്റെ ആക്രമണം കടലിലെ തിരമാലകൾ പോലെയാണ്. ഒന്ന് ശമിച്ച ശേഷം മറ്റൊന്ന്. ചിലത് ശക്തി കുറഞ്ഞതെങ്കിൽ ചിലത് വളരെ ശക്തി കൂടിയത്.

വാക്സിൻ ആരംഭഘട്ടത്തിൽ എത്തിയതേയുള്ളൂ. വലിയ ശതമാനം ആളുകളിലേക്കെത്താൻ ഇനിയും മാസങ്ങളെടുക്കും. പകർച്ചവ്യാധി കെട്ടടങ്ങുന്ന തരത്തിൽ ബഹുഭൂരിപക്ഷം ആൾക്കാർ പ്രതിരോധശക്തി നേടുന്ന സമയം കൈവരിക്കാൻ ഇനിയെത്ര നാൾ എന്നത് ആർക്കും ഉറപ്പിച്ചു പറയാറായിട്ടില്ല. അതുകൊണ്ട് സൂക്ഷ്മത കൈവിടാതിരിക്കാം.

മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞല്ലോ, കേരളത്തിലാണല്ലോ ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും, ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റും മറ്റും?!

മറ്റു പല സംസ്ഥാനങ്ങളും കുറച്ചു മാസങ്ങൾക്ക് മുൻപ് തന്നെ സമാന അവസ്ഥയിലൂടെ കടന്നു പോയിരുന്നു. കേരളത്തിന്റെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ഏകദേശം ഇരട്ടിയോളം എത്തിയിരുന്നു മഹാരാഷ്ട്രയിലൊക്കെ.

എന്നാൽ നിലവിൽ അവിടങ്ങളിൽ നിന്നും വിഭിന്നമായി രോഗബാധിതരാവാൻ സാധ്യത കൂടുതലുള്ള ആളുകളുള്ള, രോഗാണുക്കൾക്ക് പടർന്നു പിടിക്കാൻ കൂടുതൽ ഘടകങ്ങൾ ഉള്ള സമൂഹമാണ് കേരളത്തിൽ. താരതമ്യേന ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ആയുർദൈർഘ്യം കൂടുതലാണെന്നും വയോധികരുടെ ശതമാനം ഉയർന്നതാണെന്നും കാണാം.

കോവിഡ് നമ്മളുടെയും വേണ്ടപ്പെട്ടവരുടെയും ജീവനും ആരോഗ്യവും കവരാതിരിക്കാൻ നാം ഇനിയെന്താണ് ചെയ്യേണ്ടത്?

കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു, ആകാംക്ഷയോടെയാണ് സംസാരിച്ചത്. സുഹൃത്തിന്റെ ഹെൽമെറ്റ് കുറെ മണിക്കൂറുകൾ ഉപയോഗിച്ചതിന്റെ പിറ്റേന്ന് സുഹൃത്ത് കോവിഡ് പോസിറ്റിവായത്രേ! രോഗഭീതിയിലാണ് അദ്ദേഹം വിളിക്കുന്നത്, നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ എത്ര നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നുവെന്ന്!

കരുതലും ജാഗ്രതയും പറച്ചിലിൽ മാത്രം പോരാ പ്രവൃത്തിയിലും തുടരണം. നിത്യവൃത്തിക്കായും, ജീവനോപാധികൾക്കായും, അവശ്യ കാര്യങ്ങൾക്കായും ജോലികൾ ചെയ്യേണ്ടി വരും, യാത്രകൾ നടത്തേണ്ടി വരും. എന്നാൽ അപ്പോഴും മാസ്ക് പോലുള്ള സുരക്ഷാ ഉപാധികളെ നിസ്സാരവൽക്കരിക്കരുത്. മാസ്ക് മാസ്കിന്റെ സ്ഥാനത്തു തന്നെ ഇരിക്കട്ടെ.

വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മുറികളിലുള്ള ഇടപഴകൽ ഒഴിവാക്കുക, അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുക, ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക, ആവശ്യമില്ലാത്ത യാത്രകൾ കുറച്ചു നാൾ കൂടി മാറ്റിവെക്കുക. ജീവൻ ബാക്കി ഉണ്ടാവുക എന്നതാണല്ലോ പരമപ്രധാനം.

സിനിമ തീയറ്ററുകൾ തുറന്നു. തീയേറ്ററുകൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടത്തിന്റെ ചിത്രങ്ങൾ കണ്ടു തുടങ്ങി. ബീച്ചുകളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും തിങ്ങി നിറഞ്ഞു. കാണുന്ന ചിത്രങ്ങളിൽ മാസ്ക് താടിയിലും ചെവിയിലും! വ്യായാമവും വിനോദവും ഒക്കെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ് എന്നതിൽ ഒരു തർക്കവുമില്ല. പക്ഷേ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ അതിലേറെ അപകടകരമാണ് എന്ന് മറക്കരുത്.

കല്യാണങ്ങളും ആഘോഷങ്ങളും ഒക്കെ പലസ്ഥലങ്ങളിലും പഴയതുപോലെ ആയി തുടങ്ങി. പല ചടങ്ങുകളിലും കോവിഡ് മുൻകരുതലുകൾ കാറ്റിൽ പറത്തുന്നു. ആഘോഷങ്ങളും സന്തോഷങ്ങളും വേണ്ട എന്നല്ല, പക്ഷേ മുൻകരുതലുകൾ മറക്കാൻ പാടില്ല.

മുൻ വർഷങ്ങളുമായി താരതമ്യം ചെയ്താൽ എല്ലാ ചടങ്ങുകളിലും ഇപ്പോൾ കാണുന്ന പ്രധാനവ്യത്യാസം “കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം” എന്ന അറിയിപ്പാണ്. പക്ഷേ പലസ്ഥലങ്ങളിലും ഈ അറിയിപ്പ് എന്തോ ആചാരം പോലെ എഴുതിവെക്കുന്നത് മാത്രമേ കാണാറുള്ളൂ, പലസ്ഥലങ്ങളിലും പാലിക്കുന്നത് കാണാറില്ല.

ഒന്ന് ആലോചിക്കൂ… ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്തു തുടങ്ങി. ഏതാനും മാസങ്ങൾകൊണ്ട് എല്ലാവർക്കും വാക്സിൻ ലഭിക്കുന്ന അവസ്ഥ സംജാതമാകും എന്നു തന്നെ പ്രതീക്ഷിക്കാം. അത്രയും കാലം കൂടി ഒന്ന് പിടിച്ചുനിന്നു കൂടെ ? പടിക്കൽ എത്തിയിട്ട് കലം ഉടക്കണോ ? അല്ലെങ്കിൽ തന്നെ വൈറസ് മ്യൂട്ടേഷൻ എങ്ങനെയൊക്കെ ആയിരിക്കാം അത് വാക്സിൻ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചേക്കാം എന്നൊക്കെയുള്ള വിശകലനത്തിലാണ് ശാസ്ത്രലോകം. അതിനൊക്കെയുള്ള പഠനങ്ങളും ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അതിനിടയിൽ നമ്മളായി “പണി” ചോദിച്ചു മേടിക്കരുത്.

അതുകൊണ്ട്,

വായും മൂക്കും മൂടി മാസ്ക് ഇരിക്കട്ടെ…
കൈകൾ ശുചിയായി ഇരിക്കട്ടെ…
വീട്ടിലുള്ള വൃദ്ധജനങ്ങൾ നമ്മൾ കാരണം രോഗികളാവാതിരിക്കട്ടെ… കൂടുതൽ പേരുടെ ജീവൻ നഷ്ടമാകാതിരിക്കട്ടെ …

Author: Unknown

വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും ഒരു മലയാളിയുടെ കിടിലൻ കണ്ടുപിടുത്തം 😮😮

Watch “വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും ഒരു മലയാളിയുടെ കിടിലൻ കണ്ടുപിടുത്തം  😮😮” on YouTube

The Case for LESS Sensitive COVID Tests

The Case for LESS Sensitive COVID Tests

Thanks to Brilliant for sponsoring this video – the first 200 people to click on https://www.brilliant.org/MinutePhysics will get 20% off a Premium subscription to Brilliant.

This video written & produced in collaboration with Aatish Bhatia, https://www.aatishb.com

This video is about how cheap, fast, and LESS sensitive rapid antigen tests might be better for screening (& maybe surveillance) than PCR COVID tests due to the nature of contagiousness/infectiveness at various points on the viral load trajectory of symptomatic and asymptomatic COVID sars-COV-2 carriers.

REFERENCES

Thanks to Daniel Larremore for feedback on early versions of this video https://larremorelab.github.io/

Rapid Antigen Testing:

COVID-19 testing: One size does not fit all. https://science.sciencemag.org/conten…

Rethinking Covid-19 Test Sensitivity — A Strategy for Containment. https://www.nejm.org/doi/full/10.1056…

Test sensitivity is secondary to frequency and turnaround time for COVID-19 screening. https://advances.sciencemag.org/conte…

The effectiveness of population-wide, rapid antigen test based screening in reducing SARS-CoV-2 infection prevalence in Slovakia. (pre-print, not yet peer reviewed) https://www.medrxiv.org/content/10.11…

Effective Testing and Screening for Covid-19. https://www.rockefellerfoundation.org…

Brown University & Harvard University modeling of COVID-19 testing shortfall. https://globalepidemics.org/testing-t…

Fast Coronavirus Tests are coming. https://media.nature.com/original/mag…

Open letter signed by epidemiologists and infectious disease experts supporting widespread & frequent rapid antigen testing for COVID-19: https://www.rapidtests.org/expert-letter

More information on various COVID-19 tests: https://chs.asu.edu/diagnostics-commo…

Field performance and public health response using the BinaxNOW Rapid SARS-CoV-2 antigen detection assay during community-based testing. https://academic.oup.com/cid/advance-…

Performance of an Antigen-Based Test for Asymptomatic and Symptomatic SARS-CoV-2 Testing at Two University Campuses. https://www.cdc.gov/mmwr/volumes/69/w…

Asymptomatic Spread:

People without symptoms spread virus in more than half of cases, CDC model finds https://www.washingtonpost.com/scienc…

(More than half of all) SARS-CoV-2 Transmission From People Without COVID-19 Symptoms. https://jamanetwork.com/journals/jama…

Three Quarters of People with SARS-CoV-2 Infection are Asymptomatic: Analysis of English Household Survey Data. https://www.ncbi.nlm.nih.gov/pmc/arti…

Viral Load Curve:

SARS-CoV-2 viral dynamics in acute infections. (pre-print, not yet peer reviewed)
https://www.medrxiv.org/content/10.11…

Support MinutePhysics on Patreon! http://www.patreon.com/minutephysics
Link to Patreon Supporters: http://www.minutephysics.com/supporters/

MinutePhysics is on twitter – @minutephysics
And facebook – http://facebook.com/minutephysics

Minute Physics provides an energetic and entertaining view of old and new problems in physics — all in a minute!

Created by Henry Reich

This is hillarious

This is hillarious..🤣🤣🤣🤣🤣🤣

Ordering a Pizza in 2021

CALLER:
Is this Pizza Delight?

GOOGLE:
No sir, it’s Google Pizza.

CALLER:
I must have dialed a wrong number. Sorry.

GOOGLE:
No sir, Google bought Pizza Delight last month.

CALLER:
OK. I would like to order a pizza.

GOOGLE:
Do you want your usual, sir?

CALLER:
My usual? You know me?

GOOGLE:
According to our caller ID data sheet, the last 12 times you called you ordered an extra-large pizza with three cheeses, sausage, pepperoni, mushrooms and meatballs on a thick crust.

CALLER:
OK! That’s what I want …

GOOGLE:
May I suggest that this time you order a pizza with ricotta, arugula, sun-dried tomatoes and olives on a whole wheat gluten-free thin crust?

CALLER:
What? I detest vegetable!

GOOGLE:
Your cholesterol is not good, sir.

CALLER:
How the hell do you know!

GOOGLE:
Well, we cross-referenced your home phone number with your medical records. We have the result of your blood tests for the last 7 years.

CALLER:
Okay, but I do not want your rotten vegetable pizza! I already take medication for my cholesterol.

GOOGLE:
Excuse me sir, but you have not taken your medication regularly. According to our database, you purchased only a box of 30 cholesterol tablets once, at Drug RX Network, 4 months ago.

CALLER:
I bought more from another drugstore.

GOOGLE:
That doesn’t show on your credit card statement.

CALLER:
I paid in cash.

GOOGLE:
But you did not withdraw enough cash according to your bank statement.

CALLER:
I have other sources of cash.

GOOGLE:
That doesn’t show on your last tax return unless you bought them using an undeclared income source, which is against the law.

CALLER:
WHAT THE HELL!

GOOGLE:
I’m sorry, sir, we use such information only with the sole intention of helping you.

CALLER:
Enough already! I’m sick to death of Google, Facebook, Twitter, WhatsApp and all the others. I’m going to an island without internet, cable TV, where there is no cell phone service and no one to watch me or spy on me.

GOOGLE:
I understand sir, but you need to renew your passport first. It expired 6 weeks ago…
Too good 😂😂😂

Author: Unknown

133 Covid Vaccination Centers of Kerala

സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

1 Alappuzha Vandanam MCH
2 Alappuzha Alappuzha GH
3 Alappuzha Chengannur DH
4 Alappuzha Chempumpuram CHC
5 Alappuzha Purakkad PHC
6 Alappuzha Chettikad CHC
7 Alappuzha Mavelikkara DH
8 Alappuzha Kayamkulam THQH
9 Alappuzha Sacred Heart General Hospital

10 Ernakulam Ernakulam GH
11 Ernakulam Piravom TH
12 Ernakulam Chengamanad CHC
13 Ernakulam Kuttampuzha FHC
14 Ernakulam Chellanam PHC
15 Ernakulam Government Medical College Ernakulam
16 Ernakulam Aster Medcity Kochi
17 Ernakulam Mar Baselios Medical Mission Hospital
18 Ernakulam Mosc Medical College Hospital
19 Ernakulam Ernakulam Govt District Homoeo Hospital
20 Ernakulam District Ayurveda Hospital
21 Ernakulam Thammanam UFHC

22 Idukki Idukki DH
23 Idukki Thodupuzha DH
24 Idukki Holy Family hospital Muthalakodam
25 Idukki Kattappana TH
26 Idukki Chithirapuram CHC
27 Idukki Rajakkadu CHC
28 Idukki Nedumkandam THQH
29 Idukki St Johns Hospital Kattappana
30 Idukki Peeerumedu THQH

31 Kannur Kannur GMCH
32 Kannur Kannur DH
33 Kannur Iritty TH
34 Kannur Panoor TH
35 Kannur Mayyil CHC
36 Kannur Kottiyoor FHC
37 Kannur Kadirur FHC
38 Kannur Therthally FHC
39 Kannur Govt Ayurveda Hospital Cherukunnu

40 Kasaragod Kanahangad DH
41 Kasaragod Kasaragod GH
42 Kasaragod Ennappara FHC
43 Kasaragod Panathady TH
44 Kasaragod Nileshwaram TH
45 Kasaragod Mangalapady TH
46 Kasaragod Bedadka TH
47 Kasaragod Periye CHC
48 Kasaragod Medical College Ukkinadukka

49 Kollam Women and Children (Victoria) Hospital
50 Kollam Karunagappally THQH
51 Kollam Punalur THQH
52 Kollam Govt Medical College Kollam
53 Kollam Travancore Medical College
54 Kollam Nedumoncavu CHC
55 Kollam Chavara CHC
56 Kollam Mancode Chithara FHC
57 Kollam Kollam District Ayurveda Hosptial

58 Kottayam Pala GH
59 Kottayam Uzhavoor K R Narayanan Memorial Speciality Hospital
60 Kottayam Vaikom THQH
61 Kottayam Kottayam MCH
62 Kottayam SH Medical Centre Kottayam
63 Kottayam Kothala GAH
64 Kottayam Changanassery GH
65 Kottayam Edayarikkapuzha CHC
66 Kottayam Erumely CHC

67 Kozhikode Kozhikode GMCH
68 Kozhikode Kozhikode GH
69 Kozhikode Nadapuram TH
70 Kozhikode Koyilandy THQH
71 Kozhikode Perambra TH
72 Kozhikode Mukkam CHC
73 Kozhikode Narikkuni CHC
74 Kozhikode Panangad FHC
75 Kozhikode DISTRICT AYURVEDIC HOSPITAL KOZHIKODE
76 Kozhikode ESI Hospital FEROKE
77 Kozhikode Aster MIMS Calicut

78 Malappuram Govt. Medical College Hospital Manjeri
79 Malappuram District Hospital Tirur
80 Malappuram District Hospital Nilambur
81 Malappuram District Ayurveda Hospital Valavannur
82 Malappuram Taluk Head Quarters Hospital Malappuram
83 Malappuram Taluk Head Quarters Hospital Ponnani
84 Malappuram Taluk Head Quarters Hospital Kondotty
85 Malappuram Community Health Centre Neduva
86 Malappuram KIMS Al Shifa Hospital Perinthalmanna

87 Palakkad Nenmara CHC
88 Palakkad Agali CHC
89 Palakkad Ambalappara CHC
90 Palakkad Nanniyodu CHC
91 Palakkad Chalissery CHC
92 Palakkad Kottopadam PHC
93 Palakkad DIistrict Hospital Palakkad
94 Palakkad Palakkad DAH
95 Palakkad Koppam CHC

96 Pathanamthitta Pathanamthitta GH
97 Pathanamthitta Adoor GH
98 Pathanamthitta Konny THQH
99 Pathanamthitta Thiruvalla THQH
100 Pathanamthitta Ranny THQH
101 Pathanamthitta Ayiroor District Ayurveda Hospital
102 Pathanamthitta Kottanad Government Homeo Hospital
103 Pathanamthitta Kozhencherry DH
104 Pathanamthitta Believers Church Medical College Hospital

105 Thiruvananthapuram Sree Gokulam MCH and Research Foundation
106 Thiruvananthapuram Nedumangad District Hospital
107 Thiruvananthapuram Parasala Taluk Hospital
108 Thiruvananthapuram Vithura Taluk Hospital
109 Thiruvananthapuram Manamboor CHC
110 Thiruvananthapuram DAH VARKALA
111 Thiruvananthapuram Thycaud Women and Children Hospital
112 Thiruvananthapuram KIMS HEALTHCARE MANAGEMENT LTD
113 Thiruvananthapuram NIMS MEDICITY
114 Thiruvananthapuram Poozhanad PHC
115 Thiruvananthapuram Pangappara PHC

116 Thrissur Irinjalakuda GH
117 Thrissur Thrissur GH
118 Thrissur Perinjanam CHC
119 Thrissur Velur FHC
120 Thrissur Kodungallur THQH
121 Thrissur Chalakudy THQH
122 Thrissur Amala Institute Of Medical Sciences
123 Thrissur Thrissur MCH
124 Thrissur Vaidyaratnam Ayurveda College

125 Wayanad Mananthavady DH
126 Wayanad Sulthan Bathery THQH
127 Wayanad Vythiri THQH
128 Wayanad Appappara FHC
129 Wayanad Kurukkanmoola PHC
130 Wayanad Pulpally CHC
131 Wayanad Varadoor PHC
132 Wayanad Pozhutana FHC
133 Wayanad DM WIMS Meppadi

👆👆👆 സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ 👆👆👆

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്???

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… ???

1. നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

2.വായന മറന്ന പലരെയും, വീണ്ടും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ വർഷം…
പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം…

3.ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച വർഷം…

4.എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ വർഷം…

5.ദുഷ് ചിലവില്ലാതെ പെരുന്നാളും, ഓണവും ആഘോഷിക്കാൻ പഠിപ്പിച്ച വർഷം…

6.ദൈവാരാധന പ്രകടന പരമല്ല, മനസ്സുകൊണ്ട് ചെയ്യാമെന്ന് പഠിപ്പിച്ച വർഷം….

7.അനാവശ്യമായി തെരുവിൽ ചുറ്റിക്കറങ്ങാതെ വീട്ടിൽ സമയം ചിലവഴിക്കാൻ പഠിപ്പിച്ച വർഷം…

8.ആർഭാടങ്ങൾ ഇല്ലാതെയും വിവാഹം നടത്താമെന്ന് പഠിപ്പിച്ച വർഷം….

9.മനുഷ്യനെ വൃത്തിയിൽ നടക്കാൻ പ്രേരിപ്പിച്ച വർഷം…

10.ചിലവ് ചുരുക്കി ജീവിക്കാൻ മനുഷ്യനെ പഠിപ്പിച്ച വർഷം…

അങ്ങിനെ എന്തെല്ലാം നമ്മെ ബോധ്യപ്പെടുത്തിയ വർഷം എങ്ങിനെയാണ് മോശമാവുക…!!!