Author Archives

Nelson

"It is love alone that gives worth to all things." St. Theresa of Avila
"In the Evening of Life We will be Judged on Love Alone." – St. John of the Cross.

ഇരകൾ

കഥാപീടിക|KADHAPEEDIKA

വർഷങ്ങൾക്ക് ഇപ്പുറം പഴയ
ഇരയെ തേടി വീണ്ടും ആ വാര്‍ത്ത
കടന്നു വന്നു.
ഒരു രക്തസാക്ഷികൂടി ബലി
നോറ്റിരിക്കുന്നു.
അധികാര ചിന്തയുടെ നരബലി.

ഹർത്താൽ എന്ന ആചാരത്തോടെ
പ്രധിഷേധ പ്രവര്‍ത്തികൾ ആരംഭം
കുറിച്ചു.
ഒരാഴ്ച്ചക്കാലം ഗ്ലിസറിൻ ഇടാത്ത ദുഖാചരണം.
വേട്ടക്കാരന്റെ തോക്കിനെ തള്ളി
പ്രതിഭാഗം കൈ മലർത്തി.
ഒരു വർഷത്തിനകം സ്മരണാർഥം എന്ന്
എഴുതിയ ചുവര് ജന്മം കൊള്ളും, കാലം അതിലും മരണം എഴുതും.

പെറ്റമ്മയുടെ നോവ് ഇന്നലത്തെ രാവിൽ ഉറച്ചു പോയി.

പിതാവിന്റെ കനവുകൾ മാവിൻ ചിതയിൽ എരിഞ്ഞൊടുങ്ങി.
ഒന്നുമറിയാതെ പൈതൽ കത്തിയമര്‍ന്ന
താതന്റെ പുകയെ വാനോളം എത്തി
നോക്കി.
ഒരു ജന്മം മോഹിച്ച മറുപാതി
പെയ്തൊഴിയാതെ ഇരുണ്ടുകൂടി.
ബലിക്കഴിക്കപ്പെട്ട ആത്മാക്കൾ വേലിക്കൽ ചെന്നു തിരിഞ്ഞു നോക്കി.

അതെ,
ഞാനും ഒരു രക്തസാക്ഷി
ഏമാന്റെ മൂർച്ചയിൽ ചിറകറ്റ
ജീവിക്കുന്ന രക്തസാക്ഷി……….. ❣️

©മനിതൻ©

View original post

കനലിടങ്ങൾ

കഥാപീടിക|KADHAPEEDIKA

പൂതി കൂടിയപ്പോഴാണ് നാട്ടിലെ സ്ഥിരം രാക്കോഴി വക്കിച്ചേട്ടൻ ആ രഹസ്യം പറയുന്നത്. പാലക്കാട് തെക്കേ ഭാഗത്ത് വേണു വൈദ്യൻ ഒരു മരുന്ന് ഉണ്ടാക്കുന്നുണ്ടത്ര. അതാണു പുള്ളിയുടെ കേളികളുടെ രഹസ്യന്ന്. പിന്നെ വേറൊന്നും ആലോചിക്കാൻ നിന്നില്ല വൈകിട്ട് തന്നെ വണ്ടി കേറി. ചെന്നപ്പോൾ സത്യമാണ് അങ്ങനൊരു മക്കിടി ഉണ്ട് കാമാക്ഷിയോ കാമിനിയോ അങ്ങനെ എന്തോ പേരാണ്. സാധനം ഒപ്പിച്ച് പിറ്റേന്ന് നേരം വൈകുന്നതിന് മുന്നേ തിരിച്ചെത്തി എല്ലാം ഏർപ്പാടാക്കി. നേരം കടന്നു പോയി, ചുറ്റുപാടൊക്കെ നോക്കി പയ്യെ വാതിൽ തുറന്നു അകത്തു കയറി. ആളുണ്ട്, ചുമന്ന സാരിയാണ് വേഷം. അവിടെ തങ്ങി നിന്ന ബീഡിയും കുട്ടിക്കുറ പൗഡറും ചേർന്ന ഗന്ധം മനം മടുപ്പിച്ചു.ആൾപെരുമാറ്റം കേട്ട് ആ സ്ത്രീ തിരിഞ്ഞു നോക്കി. ഇരുണ്ട നിറം മുപ്പത് വയസ്സ് എങ്കിലും കാണുമായിരിക്കും. നോക്കി കൊല ചെയ്യുന്ന കൊണ്ടാവണം അവർ തലയാട്ടി സമ്മതം അറിയിച്ചു. അപ്പോഴാണ് അവരുടെ മാറിലെ നഖക്ഷധതങ്ങൽ ശ്രദ്ധിക്കുന്നത്. കുറച്ചു മുമ്പത്തെ നിമിഷം വരെ അതിനു കാരണം ആയിരിക്കാം. എന്തായാലും അതോടെ പാലക്കാടൻ വൈദ്യന്റെ ഒറ്റമൂലി ഒരു മൂലക്ക് ഒതുങ്ങി. എന്തു പറ്റിയതാണ് എന്ന ചോദ്യം അവിടെ ഒരു അധികപറ്റായിരുന്നു.

അവരോട് അവിടെ ഇരിക്കുവാൻ ആഗ്യം കാട്ടി. മുഖത്തെ ഭാവമാറ്റം ആ സ്ത്രീയെ വല്ലാതെ കുഴക്കി. ഒരു മൗനം ഞങ്ങൾക്കിടയിൽ അഴിഞ്ഞു വീഴുകയായിരുന്നു. ‘സർ സമയം പോകുന്നു’ അവർ തന്നെ തുടങ്ങി വെച്ചു.

വേറെ ആരെങ്കിലും വരുമോ ഇപ്പോ
ഇനിയിപ്പോ ആരും വരുമെന്ന് തോന്നുന്നില്ല

“ഇത്…

View original post 260 more words

Shadow (2018)

കഥാപീടിക|KADHAPEEDIKA

Language : Mandarin

Director : Zhang Yimou

ചൈനീസ് രാജഭരണ കാലത്ത് രാജാക്കന്മാരും അതുപോലെ ഉയർന്ന സ്ഥാനം വഹിക്കുന്നവരും തങ്ങളുടെ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവരുടെ രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ ഷാഡോ അഥവാ നിഴലുകള്‍ ആയി ഉപയോഗിച്ചിരുന്നു. നിഴലുകളായി ജീവിച്ചിരുന്നവർ അവരുടെ യജമാനന്മാർക്കായി ജീവൻ ത്യജിക്കാൻ പോലും തയ്യാറായിരുന്നു.ഇത്തരത്തിൽ ഉള്ള ഒരു നിഴലിന്റെ കഥയാണ് ചൈനീസ് ചിത്രമായ ഷാഡോ പറയുന്നത്.

ചിത്രത്തിന്റെ കളർ ഗ്രേഡിങ് പോലും ഇത്തരത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.ഇടക്കിടെ പെയ്യുന്ന മഴയും മഴക്കൊപ്പം കൂടുന്ന പശ്ചാത്തല സംഗീതവും വല്ലാത്തൊരു മൂഡാണ് ഉണ്ടാക്കുന്നത്.കൂടെ എടുത്തു പറയേണ്ടത് ഇതിലെ വിഷ്വൽസാണ്, കറുപ്പും വെളുപ്പും ചേര്‍ന്ന് തരുന്ന ഭംഗി.

ഷാഡോ എന്നത് മുൻനിർത്തി മനുഷ്യന്റെ മറ്റൊരു വശം കൂടി സംവിധായകന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.തന്റെ വളഞ്ഞ വഴിയിലൂടെ രാജപദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാജാവ് മുതൽ ചിലത് നേടാന്‍ ശരിയോ തെറ്റോ എന്നൊന്നും ഇല്ല എന്ന് പറയുന്ന സൈനാധിപന്റെ ഭാര്യ വരെ കാണിച്ച് തരുന്നത് ഈ നിഴലായ മനുഷ്യ വശം തന്നെയാണ്.അധികാരവും ചതിയും പ്രണയവും പ്രതികാരവും എല്ലാം ഒരു മഴ പെയ്തു തീരുന്നത് പോലെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകന്‍.അതുകൊണ്ട് ആണ് ഷാഡോ വെറുമൊരു പ്രതികാര ചലച്ചിത്രം ആയി മാറാതെ മികച്ചൊരു ആസ്വാദനം ആകുന്നത്.തീർച്ചയായും മികച്ചൊരു സിനിമ കാഴ്ചയാണ് ഷാഡോ സമ്മാനിക്കുന്നത് .

View original post

നായാട്ടിന്റെ രാഷ്ട്രീയം

കഥാപീടിക|KADHAPEEDIKA

നായാട്ട് ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകളില്‍ ഒന്ന്. ആദ്യം മുതലേ എടുത്തു നോക്കിയാല്‍ കാണാം സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് .നായാട്ട് കൂടുതലായി ചർച്ച ചെയ്യപ്പെടുന്നതും അതുകൊണ്ട് ആണ്. പോലീസ് കൊട്ടേഷൻ എന്ന് വിശേഷിപ്പിച്ച,അധികാരം ഉണ്ടെങ്കില്‍ എന്തും ചെയ്യാം എന്ന് പറഞ്ഞു വെക്കുന്ന ആദ്യ ഭാഗത്തെ രംഗം.ഈ കിടക്കുന്ന ആളും നമ്മളും തമ്മില്‍ വലിയ ദൂരമില്ല എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ.
അന്വേഷണം ഏൽപ്പിച്ചവർ തന്നെ അവസാന നിമിഷം തനിക്ക് എതിരെ തിരിഞ്ഞത് നിസ്സഹായമായി നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥ.തുടങ്ങിയ ഒരുപിടി നിമിഷങ്ങള്‍.ഈ പറഞ്ഞത് എല്ലാം വിരൽ ചൂണ്ടുന്നത് ഭരണകൂടത്തിന്റെ അധികാര കിരീടത്തിലേക്ക് ആണ്.നിയമ സംവിധാനത്തെക്കാൾ ശക്തമായ ഭരണകൂടത്തിലേക്ക്.

നായാട്ട് പറയുന്നത് അധികാരത്താൽ വേട്ടയാടപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ ആണ്.അത് കൊണ്ട് തന്നെ ആകും മുൻനിര കഥാപാത്രങ്ങള്‍ ദളിതര്‍ ആയത്. ഭരണകൂടത്താൽ അത്രമേൽ തിരസ്കരണം അനുഭവിക്കുന്ന വേറൊരു വിഭാഗം ഉണ്ടാവില്ല.ഒരു വാഗ്ദാനം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന മനുഷ്യർ.ആദ്യത്തെ പ്രശ്നം ഉണ്ടാകുമ്പോള്‍ സ്കൂള്‍ അനുവദിക്കാം എന്നൊരു ഉറപ്പ് കൊണ്ട് മുഴുവന്‍ വിഭാഗത്തെ അനുനയിപ്പിച്ച് നിർത്തുന്നുണ്ട് സിനിമയില്‍.തങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ മെരുക്കി എടുക്കാം എന്നത് കൊണ്ട് തന്നെ മുതലെടുപ്പ് രാഷ്ട്രീയ കാരുടെ പ്രിയപ്പെട്ടവർ. ഈ മുതലെടുപ്പ് വീരർക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ കുറച്ചു ആളുകള്‍ ഈ വിഭാഗത്തില്‍ നിന്നും ഉണ്ടാകും.അധികാരത്തിനും സമ്പത്തിനും കാവൽക്കാരായി ഒടുവില്‍ തഴയപ്പെടുന്നവർ.സിനിമയി തന്നെ വോട്ടിന്റെ എണ്ണം നോക്കിയാണ് കൂടെ നിർത്തുന്നത്. എക്കാലവും കീഴില്‍ നിൽക്കാൻ, പറഞ്ഞും…

View original post 158 more words

പുലർവെട്ടം 467

Nelson MCBS

{പുലർവെട്ടം 467}

 
ആകാശങ്ങളിലെ ഞങ്ങളുടെ അച്ഛാ / Our Father in Heaven
 
വിദ്യാലയത്തിൽ സ്പ്യെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് ജ്യേഷ്ഠനോട് കള്ളം പറഞ്ഞാണ് ആ പതിനേഴ്കാരൻ അന്ന് വീടുവിട്ടിറങ്ങിയത്.തിരുവണ്ണാമലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നീടൊരിക്കലും അയാൾ അവിടേയ്ക്ക് മടങ്ങി വന്നില്ല.ചെറിയൊരു കത്ത് വീട്ടുകാർ കണ്ടെത്തി വായിക്കുന്നത് പിന്നീടാണ്: ഞാനെന്റെ അച്ഛനെ തേടിപ്പോവുകയാണ്.അതിനും നാലുവർഷം മുമ്പ് അച്ഛൻ മരിച്ചിരുന്നു. പിന്നെ എന്താണ് അയാൾ തിരഞ്ഞുപോകുന്നത്?അതേ.രമണമഹർഷിയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
 
ചെറുതും വലുതുമായ അനാഥത്വത്തിന്റെ നിസ്സഹായതയിൽ നിന്നും അശാന്തിയിൽനിന്നുമാണ് എല്ലാ ആത്മീയാന്വേഷണങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നുന്നു.ഭൂമിയുടെ ആന്തരിക ഭൂപടത്തെ രൂപപ്പെടുത്തിയ എല്ലാവരിലും അതിന്റെ ഇഴകൾ പിണഞ്ഞു കിടക്കുന്നു.അതാരുമാവാം.നമുക്ക് പരിചയമുള്ള ചില നാമങ്ങൾ ഓർമ്മിക്കുക.പുഴയിൽ ഒഴുകിപ്പോകുന്ന ആ കുട്ടിയെ നോക്കുക.വെള്ളത്തിൽനിന്ന് എടുക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ മോശയെന്ന് അവന് പേര് കിട്ടി.എല്ലാ അർത്ഥത്തിലും അനാഥൻ.വേറൊരു ദേശത്തും കാലത്തും ഒരു നവജാതപൈതലുമായി ആഷാഢത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാൾ ശിഷ്ടകാലത്തിലേക്കുള്ള അവൻ്റെ വളർത്തുഗൃഹം തിരഞ്ഞുപോവുകയാണ്.കുട്ടി ഇനിയൊരിക്കലും തൻ്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരിക്കില്ല.കരിനീലവർണ്ണമുള്ള ആ കുഞ്ഞ് ശ്യാമകൃഷ്ണനായും അറിയപ്പെടും.പിന്നെയും മുൻപോട്ടു പോകുമ്പോൾ ഭൂമിയെ നിർവാണരഹസ്യം പഠിപ്പിക്കേണ്ട മറ്റൊരു കുഞ്ഞ് പിറന്നു.ചിപ്പിയുടഞ്ഞ് മുത്ത് അവശേഷിക്കുന്നത് പോലെ അമ്മ മായാദേവി കടന്നുപോയി.ബോധോദയത്തിൽ മായ(illusion) അലിഞ്ഞു പോകുന്നതിൻ്റെ രൂപകകഥയായി അതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.നാല് നൂറ്റാണ്ടുകൾക്ക് ശേഷം യേശുവെന്ന സുകൃതമുണ്ടാവുന്നു.ചൂണ്ടിക്കാണിക്കുവാൻ മണ്ണിന് മീതേ അച്ഛനെന്നൊരാൾ ഇല്ലെന്നതായിരുന്നു ആ കുഞ്ഞിന്റെ പ്രശ്നം.ജോസഫ് വളർത്തച്ഛനാണ്.സമാനതകളുടെ ഈ കഥ നബിത്തിരുമേനിയിലെത്തി അവസാനിപ്പിക്കേണ്ടതുണ്ട്.ഏകദേശം 570 ൽ ആണ് അറേബ്യൻ നഗരമായ മെക്കയിൽ കുഞ്ഞിന്റെ പിറവി.പിറക്കുന്നതിന്…

View original post 82 more words

Mathavinte Vanakkamasam – May 12

Nelson MCBS

മാതാവിന്റെ വണക്കമാസം – മെയ്  12

Mathavinte Vanakkamasam May 12

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

പന്ത്രണ്ടാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”
(ലൂക്കാ 1:30).

ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം
💙💙💙💙💙💙💙💙💙💙💙💙

പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി.

കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും”.

മറിയം പറഞ്ഞു: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കു പോലെ എന്നില്‍ സംഭവിക്കട്ടെ.” മേരി എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന്‍ നമുക്ക് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടതായി വരുമെന്നറിഞ്ഞിട്ടും അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി.

ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും നസ്രസിലെ വിനീതമായ ജീവിതവും ദാരിദ്ര്യ ക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യ ജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം.

ഒരിക്കല്‍…

View original post 855 more words

പുലർവെട്ടം 465

Nelson MCBS

{പുലർവെട്ടം 465}

 
ഫ്രോയിഡിൻ്റെ ആത്മകഥയിൽ നിന്നാണ്: അച്ഛനായിരുന്നു അയാളുടെ ഹൃദയത്തിലെ ആരാധനാമൂർത്തി. പന്ത്രണ്ടുവയസ്സുള്ളപ്പോഴായിരുന്നു അത്. പുറത്തുപോയ അച്ഛൻ തിരക്കുപിടിച്ച് വളരെ വേഗത്തിൽ മടങ്ങിയെത്തി. എന്തുപറ്റി എന്നവനാരാഞ്ഞപ്പോൾ അയാൾ പറഞ്ഞു, തെരുവിലൂടെ നടന്നു വരുമ്പോൾ ഒരു പയ്യൻ ഒരു പ്രകോപനമില്ലാതെ അയാളെ പ്രഹരിക്കുകയും തൊപ്പിയൂരി ഓടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. വഴിമാറി നടക്കെടാ ജൂതാ എന്ന് അലറി വിളിച്ചു കൊണ്ടായിരുന്നു അത്. ഉള്ളു നുറുങ്ങി കൊച്ചുഫ്രോയിഡ് ചോദിച്ചു: എന്നിട്ട് പപ്പ എന്ത് ചെയ്തു?
‘ഞാൻ ഓടയിലെ അഴുക്കുവെള്ളത്തിൽ ഇറങ്ങി എൻ്റെ തൊപ്പിയെടുത്തു’.
പിന്നീടൊരിക്കലും ഫ്രോയ്ഡ് അച്ഛനെ ആദരിച്ചിട്ടില്ല.
 
ഏറ്റക്കുറച്ചിലുകളോടെ ഇത്തരം ഒരു വിഗ്രഹഭഞ്ജനം ഏതൊരാളുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അച്ഛൻ്റെ തോളിലിരുന്നാണ് ഒരിക്കൽ കുട്ടികൾ ദേശവും ലോകവും കണ്ടിരുന്നത്. അയാൾക്ക് എല്ലാവരെക്കാളും ഉയരമുണ്ടെന്നാണ് അവർ ധരിച്ചത്. അയാളൊരു ശരാശരി മനുഷ്യനോ അല്ലെങ്കിൽ അതിനേക്കാൾ കുറിയവനോ ആണെന്ന ബോധത്തിൽ അച്ഛനെന്ന ഹീറോ നിശിതമായി വിചാരണ ചെയ്യപ്പെടുന്നു.
 
അച്ഛൻ ഒരു സാധു നിലനില്പാണ്. കുഞ്ഞുങ്ങളുടെ ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും പരിഹരിക്കാനാവാതെ അവരോട് കള്ളക്കഥകൾ പറഞ്ഞ് മുന്നോട്ട് പോകുന്നൊരാൾ.
 
Pursuit of Happiness ഇനിയും കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടുനോക്കാവുന്നതാണ്.യഥാർത്ഥമായ ഒരു ജീവിതരേഖയെ ആധാരമാക്കിയാണത്. വീടോ കൃത്യമായ വരുമാനമോ ഇല്ലാത്ത ഒരാൾ നിലനില്പിനു വേണ്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോ കണക്കൊരു നഗരത്തിൽ അലയുകയും പോരാടുകയും ചെയ്യുന്നതിന്റെ ആവിഷ്കാരമാണത്. You are a good Pappa എന്ന് ഒരു ഘട്ടത്തിൽ അയാളുടെ അഞ്ചുവയസ്സുള്ള കുട്ടി അഗതികൾക്കുള്ള രാത്രിമന്ദിരത്തിൽ അയാളെ…

View original post 124 more words

Mathavinte Vanakkamasam – May 11

Nelson MCBS

മാതാവിന്റെ വണക്കമാസം – മെയ് 11

Mathavinte Vanakkamasam May 11

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

പതിനൊന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”
(ലൂക്ക 1:38).

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക
💙💙💙💙💙💙💙💙💙💙💙💙

ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം” ദൈവസുതന്‍റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എപ്രകാരം സംഭവിക്കും? ന്യായയുക്തമായ ഒരു സംശയമായിരുന്നു അത്. മേരി ദൈവത്തോട് കന്യാവ്രതം വാഗ്ദാനം ചെയ്തിരുന്നു എന്നുള്ള വസ്തുത അത് സൂചിപ്പിക്കുന്നു. ദൈവദൂതന്‍ മറിയത്തിന് സംശയ നിവാരണം വരുത്തി. “പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആയതിനാല്‍ നിന്നില്‍ നിന്നു പിറക്കുന്നവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍ പരിശുദ്ധനായിരിക്കും.”

മേരിയുടെ പ്രശ്നത്തിന് ദൈവദൂതന്‍ പരിഹാരം നിര്‍ദ്ദേശിച്ച ഉടനെ പരിശുദ്ധ കന്യക പ്രതിവചിച്ചു: “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഇപ്രകാരമുള്ള സന്നദ്ധത ദൈവവചനം സ്വീകരിക്കുന്നതില്‍ നമുക്കുണ്ടോ? ക്രിസ്തുനാഥന്‍ ഒരിക്കല്‍ വിതക്കാരന്‍റെ ഉപമ അരുളിച്ചെയ്തു: “വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലത് വഴിയരികില്‍ വീണു. അത് ആകാശപ്പറവകള്‍ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു…

View original post 860 more words

Mathavinte Vanakkamasam – May 10

Nelson MCBS

മാതാവിന്റെ വണക്കമാസം – മെയ്10

Mathavinte Vanakkamasam May 10

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

പത്താം തീയതി
💙💙💙💙💙💙💙💙💙💙💙💙

“അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”
(ലൂക്ക 11:27).

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത
💙💙💙💙💙💙💙💙💙💙💙💙

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ” അവള്‍ ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു.

എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു. “മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ നിത്യഭരണം നടത്തും. അവന്‍റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല”.

മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. കൂടാതെ നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തും അവളുടെ വാര്‍ദ്ധക്യത്തില്‍…

View original post 879 more words

അമ്മ കവിതകൾ

Nelson MCBS

Amma

അമ്മ കവിതകൾ
********

അമ്മ- ജെറിൻ ജേക്കബ്

സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താൽ ശാസിക്കുമമ്മ
എൻ ജീവമാർഗദർശിയാണമ്മ.
എൻ കുടുംബത്തിൻ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേർവഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തൻ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലർകാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.

*************

സാന്ത്വനിപ്പിക്കാനാരുണ്ട്

ഭൂമിമാതാവെ നിൻ വയറ്റിൽ
പിറന്നിതാ ഞങ്ങൾ;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരിൽ
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ
അമ്മേ നിൻ തുളച്ച മാറിൽ!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യൻ
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാൻ? ആരുണ്ട് സാന്ത്വനിപ്പിക്കാൻ?
പക്ഷിമ്രുഗാദികൾ അമ്മയുടെ മക്കൾ,
അവരെയും നശിപ്പിച്ചു ,
ഒടുവിൽ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെൽക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനിൽ,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനർജ്ജനിക്കാൻ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിൻ
വേഗമാ മാമരങ്ങളെ കാക്കുവിൻ
അമ്മയെ രക്ഷിക്കുവിൻ
വരാൻ പോകുന്ന മക്കൾക്കുവേണ്ടി.

ഗായത്രി.ഡി. 9, ഇ ജി.എച്ച്.എസ്.മുതലമട

*************

അമ്മ

അമ്മതന്‍ ഉമ്മ മറന്നുപോയോ
അമ്മിഞ്ഞപാല് നുകര്‍ന്ന മധുരവും
നെഞ്ചിലെ ചൂടും മറന്നുപോയോ
ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍ തുറന്നു
നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു
നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു
അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ
പിഞ്ചിളം കവിളു നനഞ്ഞു കുതിര്‍ന്നു
അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള
വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു
അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്

View original post 590 more words