Uncategorized

മുറിവുകൾ

Site Title

ഓരോ തവണയും വാക്കുകൾ കൊണ്ടും നിശബ്ദത കൊണ്ടും ഒരു പോലെ മനസ്സ് മുറിപ്പെടുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, അനുഭവങ്ങൾ എന്നെ എന്തോ പഠിപ്പിക്കാൻ മറന്നു പോകുന്നുണ്ടല്ലോ എന്ന്… പേരുകൾ മാത്രമേ മാറുന്നുള്ളു, രൂപങ്ങൾ മാത്രമേ മാറുന്നുള്ളു.. പക്ഷെ ഹൃദയത്തിന്റെ ആഴത്തിൽ പതിപ്പിക്കുന്ന മുറിവ് ഒന്ന് തന്നെയാണ്.. എവിടെയോ വായിച്ചു മറന്ന വരികൾ ഇപ്പൊ ഓർക്കുന്നു.. മുറിവ് ഉണങ്ങണമെങ്കിൽ മുറിവിൽ തൊടാതെ ഇരിക്കണം എന്ന്.. പക്ഷെ വീണ്ടും വീണ്ടും ആ മുറിവ് തന്നെയാണ് പ്രഹരമേല്കുന്നത്…

മുറിയപ്പെടാൻ സാധിക്കുന്നതും ഒരു ഭാഗ്യം തന്നെയാണ്.. കാരണം ജീവന്റെ ഉൾതുടിപ്പുകൾ കുറച്ചു കൂടെ അനുഭവ വേദ്യമാക്കാൻ മുറിവുകൾ നമ്മെ സഹായിക്കും.. മുറിവ് ഉണങ്ങുമ്പോൾ പുതിയ കോശങ്ങൾ വരും..എല്ലാം പുതിയതാകും, അപ്പോഴും ഓർമ്മിക്കാനായി ഒരു പാട് അവിടെ അവശേഷിക്കുന്നുണ്ടാകും, ഓർമയുടെ കാറ്റ് വീശുമ്പോൾ പിന്നെയും രക്തം പൊടിയുന്ന ആ മുറിവിനോടൊപ്പം.

മുറിവുകൾ ഉണ്ടാകട്ടെ, രക്തം പൊടിയട്ടെ കാലം ആകുന്ന മരുന്നിൽ ആ മുറിവുകൾ ഉണങ്ങട്ടെ.. മുറിയപ്പെടാൻ ഒരിക്കലും ഭയക്കരുത്, നിങ്ങൾ മുറിപ്പെട്ടാൽ മാത്രമേ, നിന്റെ തൊട്ടു അടുത്തു ഇരിക്കുന്നവരുടെ ഹൃദയത്തിൽ നിന്ന് ചോര ഒഴുകുന്നത് നിനക്ക് കാണാൻ സാധിക്കുള്ളു.. യാതൊരുവിധ മുൻവിധി കൂടാതെ അവരെ ചേർത്ത് പിടിക്കാൻ നിനക്ക് കഴിയുള്ളു, കാരണം മുറിവുകളുടെ വേദന നിനക്ക് അറിവുള്ളതാണല്ലോ..അവയുടെ പാടുകൾ നിന്റെ ഉള്ളിൽ നീ ഇപ്പോഴും ഒരു തരി നോവോടെ സംവഹിക്കുന്നുണ്ടല്ലോ… മുറിയപ്പെട്ടവർക്കേ മുറിവുണക്കാനാകൂ.. അതുകൊണ്ടാണല്ലോ ആ മുപ്പത്തിമൂന്നുകാരന്റെ ദേഹം മുഴുവൻ ചോര വാർന്നോഴുകുന്ന അടിപ്പാടുകൾ..

View original post

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s