Uncategorized

നാര്‍ക്കോ ടെററിസം കേരളത്തില്‍

Nelson MCBS

നാര്‍ക്കോ ടെററിസം കേരളത്തില്‍

(കെസിബിസി ജാ​​ഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസദ്ധീകരിച്ചത് )

മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതേസമയം നാടിനെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട, അതിനായി തയ്യാറായി ഇറങ്ങിത്തിരിച്ചവര്‍ തന്നെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഭീകരവാദികളുടെ കൈകളിലേല്‍പ്പിക്കാന്‍ ഈ അവിശുദ്ധ ചേരിയുടെ വക്താക്കളും പ്രചാരകരും വില്പനക്കാരുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇക്കാലത്ത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഭീകരവാദം എന്തെന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള അവലോകനമാണ് ഈ ലേഖനം.

അന്താരാഷ്ട്ര സമൂഹത്തിന്‍റെ തിരിച്ചറിവുകള്‍

നാര്‍ക്കോ-ടെററിസം സംബന്ധിച്ച ആഗോളപ്രതിഭാസങ്ങളെ വിലയിരുത്താനും ചെറുക്കാനും 2003 മെയ് 20ന് ഒത്തു കൂടിയ അമേരിക്കന്‍ സെനറ്റ് സമ്മേളനത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നല്‍കിയ ആദ്യ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉല്‍പാദകരായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ മാറാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 3,400 ടണ്‍ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍ നിന്ന് കള്ളക്കടത്ത്കാര്‍ക്കും കൃഷിചെയ്തവര്‍ക്കും ലഭിച്ചത് 2.5 ബില്യണ്‍ ഡോളറായിരുന്നു, 2002 ല്‍ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ ഇരട്ടിയിലധികമാണ്…

View original post 841 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s