Uncategorized

ആശ്വാസപുത്രനായ ബർണബാസ് തിരുമേനി

Nelson MCBS

ആശ്വാസപുത്രനായ ബർണബാസ് തിരുമേനി

വിശുദ്ധ ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങളിൽ ആദിമസഭയിലെ ധീരനായ മിഷണറി ബർണബാസിനെ നാം കണ്ടുമുട്ടുന്നു. തന്റെ നാമഹേതുക വിശുദ്ധനെപ്പോലെ സുവിശേഷ തീക്ഷ്ണതയാൽ എരിയുന്ന ധീരനായ മിഷണറിയായിരുന്നു ജേക്കബ് മാർ ബർണബാസ് പിതാവ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മിഷണറി ചരിത്രത്തെ തനിക്ക് മുമ്പ് എന്നും തനിക്ക് ശേഷമെന്നും രണ്ടായി പകുത്ത വ്യക്തിത്വത്തിനുടമയാണ് തിരുമേനി. 1930ൽ ആരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം പുനരൈക്യ പരിശ്രമങ്ങളോടൊപ്പം സുവിശേഷ പ്രഘോഷണത്തിനും മിഷൻ പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുത്തിരുന്നതിനാൽ നിരവധി ആളുകൾ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലൂടെ ക്രിസ്തു സ്നേഹത്തിൽ പങ്കുകാരായി. ആദ്യ കാലങ്ങളിൽ കേരളത്തിലും (1930 കാലങ്ങളിൽ കന്യാകുമാരി തിരുവതാംകൂറിന്റെ ഭാഗമായിരുന്നല്ലോ) പിന്നീട് ജോലി തേടി കേരളം വിട്ടു പുറത്തേക്കു പോയ മലയാളികളുടെ ഇടയിലും മാത്രം പ്രവർത്തിച്ചിരുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അതിരുകളില്ലാത്ത വിശാലമായ സുവിശേഷ പ്രഘോഷണത്തിന് തുടക്കം കുറിച്ചത് ബർണബാസ് പിതാവാണ്.

2007 മാർച്ച് 10ന് മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്തോലിക് വിസിറ്റർ ആയി ബഥനി ആശ്രമത്തിന്റെ നവജ്യോതി പ്രൊവിൻസിന്റെ പ്രഥമ പ്രൊവിൻഷ്യലായിരുന്ന ഫാ.ചാക്കോ ഏറത്ത് നിയോഗിക്കപ്പെട്ടപ്പോൾ അത് സഭയുടെ സുവിശേഷ പ്രഘോഷണത്തിന്റെ പുതുയുഗത്തിന് നാന്ദി കുറിക്കുകയായിരുന്നു. അതിന് മകുടം ചൂടിയെന്നോണം ഇന്ത്യയിലെ ഏറ്റവും വിശാലമായ(വടക്കേ ഇന്ത്യയിലെ 22 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന) ഗുഡ്ഗാവ് സെന്റ് ജോൺ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി 2015 മാർച്ച് 26ന് നിയോഗിക്കപ്പെട്ടത്. ഒറിയ, പഞ്ചാബി, ഹിന്ദി, കൊക്ബ്രോക് തുടങ്ങി നിരവധി…

View original post 225 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s