Uncategorized

അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

Nelson MCBS

“അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ് ഞങ്ങൾക്കുവേണ്ടി “

സോളമനച്ചൻ
കൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ ഫാ. സോളമൻ സി.എം.ഐ !
അദ്ദേഹത്തേക്കുറിച്ചുള്ള ലേഖനം കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് അന്ധനായ ആ സഹവൈദികനെക്കുറിച്ച് അറിഞ്ഞത്.

ചമ്മൽ മറച്ചുവെക്കാതെ തന്നെയാണ് അന്നു തന്നെ അമല മെഡിക്കൽ കോളേജിലെ പ്രിയ സുഹൃത്ത് Fr. Deljo Puthoor നെ വിളിച്ച് നമ്പർ സംഘടിപ്പിച്ചത്. സ്വതസിദ്ധമായ വാചകമടിക്കപ്പുറം സോളമനച്ചനെക്കുറിച്ച് പറയാൻ ഫാദർ ഡെൽജോയ്ക്ക് നൂറുനാവ്. തുടർന്ന് സോളമനച്ചനോട് സംസാരിച്ചതിൻ്റെ ചൈതന്യത്തിലാണ് അന്ന് ഫേസ്ബുക്കിൽ എഴുതിയത്. അതിൻ്റെ ലിങ്ക് ചുവടെ:

https://www.facebook.com/simon.varghese.14/posts/1495503173991498

അല്ല, ആരു പറഞ്ഞു സോളമനച്ചൻ അന്ധനാണെന്ന്?

നമ്മെക്കാൾ പല മടങ്ങ് ജ്വാലയുള്ള ഉൾവെളിച്ചത്താൽ പ്രകാശിതനാണ്, അനേകം അംഗപരിമിതർക്ക് അത്താണിയായ ഈ വൈദികൻ!

തൻ്റെ അന്ധതയിൽ ദൈവത്തിൻ്റെ കരം കാണാൻ കഴിഞ്ഞു. അതാണ് അദ്ദേഹത്തിൻ്റെ ദർശനപരിമിതിയെ പ്രകാശമാനമാക്കിയ പരമാർത്ഥം.

വീണ്ടും അദ്ദേഹത്തെ ഓർമ്മയിൽ കൊണ്ടുവന്നത് ഇന്നത്തെ (ഞായർ, 4 ജൂലൈ 2021) മലയാള മനോരമയുടെ വാർഷികപ്പതിച്ചിലെ ‘ സോളമൻ്റെ ദർശനങ്ങൾ ‘ എന്ന ഫീച്ചറാണ്.

സോളമനച്ചൻ ജന്മനാ അന്ധനായിരുന്നില്ല

35 വയസ്സുവരെ അദ്ദേഹത്തിൻ്റെ കാഴ്ചയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ അദ്ദേഹം അന്ധനായി? അതറിയുമ്പോഴാണ് അതൊരു മിഷനറി സന്യാസത്യാഗത്തിൻ്റെ തിരുശേഷിപ്പായിരുന്നു എന്നു നാം സാദരം തിരിച്ചറിയുന്നത്.

മധ്യപ്രദേശിലെ ഭോപ്പാൽ പ്രവശ്യാംഗമാണദ്ദേഹം. അവിടെ ഒരു ആദിവാസി മേഖലയിൽ മിഷനറിയായിരുന്നു. നാലു വർഷത്തിനിടെ പത്തിലധികം തവണയാണ് അദ്ദേഹത്തെ മലേറിയ പിടികൂടിയത്. തുടർന്ന് തൻ്റെ യൗവനത്തികവിൽ കാഴ്ച ശക്തി പൂർണ്ണമായും…

View original post 487 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s