Article

ഡോക്ടർമാർ ദൈവങ്ങളല്ല

ഡോക്ടർമാർ ദൈവങ്ങളല്ല

ആൻസൻ കുറുമ്പത്തുരുത്ത്
9846281932


ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരിക്കലെങ്കിലും നാം അറിയുന്ന സാന്നിധ്യം. പ്രവർത്തനങ്ങൾ കൊണ്ട്, സേവനം കൊണ്ട് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന വിഭാഗം. ഡോക്ടർമാർ…. ഡോക്ടർമാർ ദൈവങ്ങളല്ല.. മനുഷ്യരാണ്.. പച്ചമനുഷ്യർ… അവർക്കുമുണ്ട് സ്വപ്നങ്ങൾ.. അവർക്കുമുണ്ട് ജീവിതം… അവർക്കുമുണ്ട് ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യം.. അവർക്കുമുണ്ട് ദുഃഖങ്ങൾ..

ഒരിക്കൽ അപകടത്തിൽ പരിക്ക് പറ്റിയ മകനെയും കൊണ്ട് ഒരാൾ ആശുപത്രിയിൽ എത്തുന്നു.. ഡ്യൂട്ടി ഡോക്ടറും നഴ്‌സുമാരും പ്രാഥമിക പരിശോധനകളൊക്കെ പൂർത്തിയാക്കി…അടിയന്തിര ഓപ്പറേഷൻ നടത്തുന്നതിനായി പ്രധാന ഡോക്ടറെ വിളിക്കുന്നു… വിളിക്കുന്ന സമയത്തും അവരുടെ മുഖത്ത് ഒരു വിഷാദം തളംകെട്ടി നിന്നിരുന്നു… ചികിത്സ വൈകുന്നു എന്നാരോപിച്ച് പുറത്തു കുട്ടിയുടെ പിതാവും ബന്ധുക്കളും രോഷാകുലരായി പ്രതികരിക്കുന്നു… കുറച്ചു സമയത്തിനുശേഷം പ്രധാന ഡോക്ടർ കാറിൽ നിന്നിറങ്ങി വരുന്നത് കണ്ട അവർ ഡോക്ടർക്കുനേരെ മുറിപ്പെടുത്തുന്ന വാക്കുകൾ പ്രയോഗിക്കുന്നു… ‘താനൊക്കെ എന്തിനാടോ ഈ കുപ്പായം ഇടുന്നത്… സ്റ്റെതസ്കോപ്പ് ഊരിവെച്ച് വല്ല കൂലിപ്പണിക്കും പോടോ’എന്നൊക്കെയുള്ള വാക്കുകൾക്കിടയിലൂടെ ഡോക്ടർ നിർവികാരനായി ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിക്കുന്നു.. ഒരു മണിക്കൂറിനു ശേഷം ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ പുറത്തിറങ്ങി… പിന്നാലെ വന്ന ഡോക്ടർ പറഞ്ഞു.. “ഓപ്പറേഷൻ വിജയകരമായി നടന്നു..കുട്ടിക്ക് കുഴപ്പമൊന്നുമില്ല..”. കടന്നുവന്ന അതേ ഭാവത്തോടെ തന്റെ കാറിനരികിലേക്ക് നടന്നുപോകുന്ന പ്രധാന ഡോക്ടറെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു “ഇന്ന് ആ ഡോക്ടറുടെ ഏക മകൻ ഒരപകടത്തിൽ മരിച്ചു.. സംസ്കാര ചടങ്ങുകൾ കഴിഞ്ഞിട്ട് വരാൻ കാത്തുനിന്നതുകൊണ്ടാണ് വരാൻ അല്പം വൈകിയത്… ഡോക്ടർമാർ ദൈവങ്ങളല്ലടോ.. അവരും മനുഷ്യരാണ്..”

ഇതുകേട്ട ആ പിതാവ് മാപ്പ് പറയാൻ കാറിനരികിലേക്ക് ഓടിച്ചെന്നെങ്കിലും കടമ നിറവേറ്റിയ ആ ഡോക്ടർ അപ്പോഴേക്കും പോയിരുന്നു…. അതേ അവർ മനുഷ്യരാണ്.. കർമങ്ങളിൽ ദൈവീക സ്പർശം ഉള്ളവർ….. ജനനങ്ങളും, മരണങ്ങളും, മുറിവുകളും, കരച്ചിലുകളുമെല്ലാം ഓരോ ദിവസവും കാണുന്നവർ… ആശ്വാസമേകുന്നവർ… കരുത്ത് പകരുന്നവർ… വ്യക്തിജീവിതത്തിലെയും, കുടുംബജീവിതത്തിലെയും സന്തോഷങ്ങളും സങ്കടങ്ങളും അപരന്റെ ആരോഗ്യത്തിനുവേണ്ടി മാറ്റിവെയ്ക്കുന്നവർ…

ഈ കാലഘട്ടത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ മാത്രം രാജ്യത്തിന് നഷ്ടമായത് 798 ഡോക്ടർമാരെയാണ്… നിസ്വാർത്ഥമായി സേവനം ചെയ്‌ത് കടന്നുപോയവർ.. ഈ ദിനത്തിൽ അവരെയും ഓർമിക്കാം…

ഡോക്ടർമാർ ദൈവങ്ങളല്ല.. മനുഷ്യരാണ്.. പ്രവർത്തനങ്ങളിൽ ദൈവാംശമുള്ള പച്ചമനുഷ്യർ….

എല്ലാ ഡോക്ടർമാർക്കും ഇന്നേദിനത്തിന്റെ ആശംസകൾ…

വാക്കുകൾക്കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മുറിവുണക്കാൻ നമുക്കും ശ്രമിക്കാം…

Advertisements

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s