Uncategorized

പുലർവെട്ടം 503

Nelson MCBS

{പുലർവെട്ടം 503}

 
ഉരഞ്ഞുതീർന്ന, പൊടിഞ്ഞുതുടങ്ങിയ പാദരക്ഷകളെ തന്റെ ചിത്രത്തിന് വാൻഗോഗ് വിഷയമാക്കിയിട്ടുണ്ട്. മാർട്ടിൻ ഹൈദഗർ, ഴാക് ദറിദ തുടങ്ങിയ ചിന്തകർ കലാചരിത്രത്തെ അപഗ്രഥിക്കുമ്പോൾ ആ സീരീസിനെ തങ്ങളുടെ നിരീക്ഷണങ്ങൾക്ക് ആധാരമാക്കുന്നുണ്ട്. അതിൽത്തന്നെ A Pair of Peasant Shoes സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഹൈദഗർ നിരീക്ഷിക്കുന്നത് പോലെ പാടത്തെ മണ്ണൊന്നും അതിൽ പതിഞ്ഞിട്ടില്ല. എന്നിട്ടും മണ്ണിൽ പണിയെടുക്കുന്ന ഒരാളുടെ എല്ലാ ക്ലേശങ്ങളും അതിൽ ആലേഖനം ചെയ്തിട്ടുണ്ട്.
 
വെറുതെ കുട്ടനാടൻ വയൽവരമ്പുകളോർക്കുന്നു. ചേറിൽനിന്ന് കയറിവരുന്നവർക്ക് പാദരക്ഷകളുടെ സൗഭാഗ്യം പോലും അന്നില്ലായിരുന്നു. അപ്പൂപ്പനുൾപ്പെടെയുള്ളവരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. എന്നിട്ടും വിണ്ടുകീറിയ കാലടികളിൽ ശിരോലിഖിതം കോറിയിടുകയെന്ന വല്ലാത്ത ഒരു ദുര്യോഗമുള്ളചിലരിൽ അവർ പെടുന്നുണ്ട്. എല്ലാവരുടെയും നിലനില്പ് ഉറപ്പ് വരുത്തുന്ന അവരോട് പകരം നമ്മൾ എന്താണ് ചെയ്തത്? കൃഷിയേക്കാൾ അനിശ്ചിതവും അരക്ഷിതവുമായ ജീവിതം.
 
ജയ് ജവാൻ, ജയ് കിസാൻ എന്നായിരുന്നു ഒരുകാലത്ത് പള്ളിക്കൂടങ്ങളിൽ മുഴങ്ങിയിരുന്ന കുട്ടികളുടെ കോറസ്സ്. അതേ കിസാൻമാർ കാലുവെന്ത നായയെപ്പോലെ നഗരങ്ങളിലേക്ക് പാഞ്ഞുചെല്ലുമ്പോൾ അവരെത്തടയാൻ രാജപാതകളിൽ കിടങ്ങ് കുത്തേണ്ടി വരുന്ന സൈനികർ സന്തുഷ്ടരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
 
ചെറിയൊരു മെസ് നടത്തുന്നുണ്ട്. പെട്ടന്നൊരു ദിവസം നിരത്തിൽ ഏത്തപ്പഴങ്ങളുടെ കൂമ്പാരമുണ്ടാവുകയാണ്. തീരെ ചെറിയ വിലയ്ക്ക് അത് ലഭിക്കുമെന്നുറപ്പായപ്പോൾ പ്രാതലിനോടൊപ്പം ഒരു പഴം നുറുക്കുകൂടി കൊടുത്ത് കാര്യങ്ങൾ ജോറാക്കി.പിന്നീട് ആലോചിക്കുമ്പോഴാണ് അത് പിടുത്തം കിട്ടുന്നത്. ചുവട്ടിലൊഴിച്ച വെള്ളത്തിന്റെ വിലപോലും 10-12 മാസം അതിനെ പരിപാലിച്ച കർഷകന് കിട്ടുന്നുണ്ടാവില്ല. അപ്പോൾപ്പിന്നെ ഒരു പഴവും മധുരിക്കുന്നില്ല. ഒരു കാര്യത്തിന് വിലയിടിഞ്ഞു…

View original post 162 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s