Uncategorized

പുലർവെട്ടം 502

Nelson MCBS

{പുലർവെട്ടം 502}

 
തന്നെ വിശ്വസിക്കുന്നതിന് മുൻപ് നാണയമാറ്റക്കാർ നാണയം പരിശോധിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഉരച്ച് നോക്കണമെന്ന് രാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്റെ വിപ്രതിപത്തി അദ്ദേഹത്തിന്റെ ഭാഷണങ്ങളിലെ തുടർച്ചയായ ഒരു വിചാരമായിരുന്നു. അതിൻ്റെ സത്യസന്ധത പരിശോധിക്കുവാൻ നരേന്ദ്രൻ തീരുമാനിച്ചു. ഗുരുവിൻ്റെ അഭാവത്തിൽ കിടക്കയുടെ താഴെ ഒരു നാണയം വച്ചു. പിന്നീട് അതിന് മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്ന മട്ടിൽ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചു വച്ച ആ നാണയത്തെ അവർ കണ്ടെടുത്തു. അങ്ങനെ നാണയത്തെക്കുറിച്ചുള്ള ഗുരുവിന്റെ പാഠത്തെ നരേന്ദ്രൻ അതിലൂടെ അടിവരയിട്ട് പഠിച്ചു. പൂർണ്ണമായി ഗുരുചരണങ്ങളിൽ അർപ്പിക്കുകയും ചെയ്തു.
 
ഗുരുക്കന്മാർ എന്തുകൊണ്ടാണ് ധനത്തെ ഇത്രയും കഠിനമായി നേരിടുന്നത്. അതിൽ ഒരപകടത്തിൻ്റെ ഒരു വിത്ത് അത്ര ആഴത്തിലല്ലാതെ മൂടിയിട്ടിട്ടുണ്ടെന്ന് അവർ ഭയന്നു. Behind every great fortune there is a crime വലി എന്ന പ്രസ്താവന എത്ര സത്യസന്ധമായ നിരീക്ഷണമാണ്. മൂന്ന് പ്രതലങ്ങളിലായി കണ്ടെത്തേണ്ട വീണ്ടുവിചാരമാണിത്.
 
a) അത് രൂപപ്പെടുന്ന രീതി. കണക്കില്ലാത്ത ധനത്തിന് പിന്നിൽ അധാർമ്മികമായ ഒരു ജീവിതമുണ്ട്. ഏതെങ്കിലും തരത്തിൽ ഒരു ചൂഷണത്തിന്റെ കഥയുണ്ട് അതിന് പിന്നിൽ. പ്രകൃതി / മനുഷ്യൻ ഇതിലേതെന്ന് ഒന്നുറപ്പാക്കിയാൽ മാത്രം മതി.
 
b) അത് ചിലവഴിക്കുന്ന രീതി. ആഡംബരം ഒരു പാപമാണെന്ന് ആരുമിപ്പോൾ പറഞ്ഞുകൊടുക്കാറില്ലത്രേ. എന്താണ് ആഡംബരമെന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തന്നത് ഗാന്ധിയാണ്. പാർക്കുന്ന പരിസരത്തിന് നിരക്കാത്തത് എന്താണോ അത്…

View original post 182 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s