Uncategorized

പുലർവെട്ടം 501

Nelson MCBS

{പുലർവെട്ടം 501}

 
ഇടയൻ: ഞാൻ എന്റെ ആട്ടിൻ പറ്റങ്ങളെ ആലയിലാക്കി – മഴമേഘങ്ങളേ, ഇനി ആവോളം ചെയ്തുകൊള്ളുക.
ബുദ്ധൻ : എനിക്ക് ആടില്ല ആലയുമില്ല – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ഇടയൻ : എനിക്കായ് ചൂടുള്ള അത്താഴം കാത്തിരിപ്പുണ്ട് – മഴമേഘങ്ങളേ, ആവോളം ചെയ്തുകൊള്ളുക.
ബുദ്ധൻ : ഈ രാത്രിയിൽ പട്ടിണിയാണെൻ്റെ അത്താഴം – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ഇടയൻ : എനിക്ക് സുന്ദരിയായ ഭാര്യയുണ്ട് – ഈ രാത്രിയിൽ ഞാൻ അവളോടൊപ്പം ഉറങ്ങും, മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ബുദ്ധൻ : സ്വന്തം ആത്മാവിനോടുതന്നെ രമിക്കുവാൻ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട് – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.”
 
നികോസ് കസൻദ്സാക്കിസിൻ്റെ സോർബ ദ ഗ്രീക്കിൽ നിന്നാണ് അതീവ സൗന്ദര്യമുള്ള ഈ സംഭാഷണം നാം വായിച്ചെടുക്കുന്നത്. വളരെക്കുറച്ച് കാര്യങ്ങളിലേക്ക് ജീവിതം ചുരുങ്ങുന്നതിൻ്റെ അഴകാണ് ബുദ്ധ പ്രസരിപ്പിക്കുന്നത്. ശങ്കരാചാര്യരുടെ കൗപീനപഞ്ചകത്തിൽ കുറിച്ചിട്ടുള്ളത്പോലെ ഒരു ചെറുതുണ്ടം വസ്ത്രത്തിലേക്ക് ജീവിതത്തെ ചുരുക്കിയെഴുതിയവർക്ക് പ്രലോഭനീയമായ ഒരു ചാരുതയുണ്ട്.
 
പ്രതിദിന അപ്പത്തെക്കുറിച്ചാണ് നമ്മൾ സംസാരിച്ചുകൊണ്ടിരുന്നത്. ജീവിക്കാനായി ഏറ്റവും കുറച്ചുകാര്യങ്ങൾ മാത്രം മതിയെന്ന ബോധത്തിലേക്കുള്ള ക്ഷണമാണ് കർത്തൃപ്രാർത്ഥനയിലെ ആ പരാമർശം. മനുഷ്യോചിതമായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അന്നന്നുവേണ്ട ആഹാരം എന്ന വാക്കിന്റെ സൂചന. കുഞ്ഞുങ്ങൾ വിശന്ന് കരയരുത്. പാർക്കുന്ന പുര ഈ മഴയത്ത് ചോരരുത്. പത്രക്കാരന് കൊടുക്കാനുള്ള വരിസംഖ്യ മുടങ്ങരുത്. ഏറ്റവും ബേസിക് ആയ കാര്യങ്ങൾ മുടങ്ങരുതെന്ന് സാരം. ഭൗതിക വസ്തുക്കളെക്കുറിച്ചുള്ള ഒരു ദൈവികേച്ഛയുടെ ഭാഗമാണിത്. മരുഭൂമിക്കിടയിൽ ആകാശത്തുനിന്ന്…

View original post 130 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s