Information

ബ്രണ്ണൻ സായിപ്പ്

ബ്രണ്ണൻ കോളേജ് ആണല്ലോ ഇപ്പോൾ സംസാര വിഷയം,, ബ്രണ്ണൻ കോളേജിന്റെ ചരിത്രം അറിയാമോ? 1862 യിൽ ‘എഡ്‌വേർഡ് ബ്രണ്ണൻ’ സായിപ്പ് ആണ് ഇത് ആരംഭിക്കുന്നത്, ജാതി / മത / വർണ്ണ വ്യത്യാസം ഇല്ലാതെ നാട്ടുകാരായ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം നൽകാൻ വേണ്ടി തന്റെ കൈവശം ഉണ്ടായിരുന്ന 8900 രൂപ മുടക്കി ബ്രണ്ണൻ സായിപ്പ് ഒരു ഫ്രീ സ്കൂൾ ആരംഭിച്ചു, ഇതാണ് പിന്നീട് ബ്രണ്ണൻ കോളേജ് ആയിട്ട് മാറുന്നത്,,


ബ്രണ്ണൻ സായിപ്പ് ബ്രിട്ടീഷ് കപ്പലിൽ കേബിൾ ബോയ് ആയിട്ട് ജോലി നോക്കുന്ന കാലം, യാത്രമദ്ധ്യേ തലശ്ശേരിക്ക് അടുത്ത് വച്ച് കപ്പൽ അപകടത്തിൽ പെടുന്നു, മത്സ്യതൊഴിലാളികൾ ആണ് ബ്രണ്ണൻ സായിപ്പിനെ രക്ഷിക്കുന്നത്,, പിന്നീട് തലശ്ശേരിയിൽ തന്നെ താമസിക്കുവാൻ ബ്രണ്ണൻ സായിപ്പ് തീരുമാനിച്ചു,, 1846 യിൽ പാവപ്പെട്ടവരെയും, അനാഥരെയൂം സംരക്ഷിക്കുവാൻ ബ്രണ്ണൻ സായിപ്പ് ഒരു ട്രസ്റ്റ്‌ ആരംഭിച്ചു, തന്റെ സമ്പാദ്യമായ 1.5 ലക്ഷം രൂപ ബ്രണ്ണൻ സായിപ്പ് ട്രസ്റ്റിന് നൽകുകയും ചെയ്തു,


പിന്നിടാണ് എല്ലാവർക്കും പഠിക്കാൻ ഒരു സ്കൂൾ എന്ന ആവശ്യം ബ്രണ്ണൻ സായിപ്പിന്റെ മനസ്സിൽ ഉണ്ടാകുന്നത്, അങ്ങനെ ആണ് 1862 യിൽ തലശ്ശേരിയിൽ സ്കൂൾ ആരംഭിക്കുന്നത്, തന്റെ കൈവശം ഉണ്ടായിരുന്ന 8900 രൂപ ഉപയോഗിച്ചാണ് ബ്രണ്ണൻ സായിപ്പ് സ്കൂൾ ആരംഭിക്കുന്നത്, ഇത് പിന്നീട് ബ്രണ്ണൻ കോളേജ് എന്ന് അറിയപ്പെട്ടു, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ, സുധാകരൻ ഉൾപ്പെടെ ഉള്ള നിരവധി പ്രമുഖർ ഇവിടെ പഠിച്ചിട്ടുണ്ട്,,


പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ആണ് ബ്രണ്ണൻ സായിപ്പ് സ്കൂൾ ആരംഭിക്കുന്നത്, വിദ്യാഭ്യാസം സൗജന്യം ആയിരുന്നത് കൊണ്ട് തന്നെ എല്ലാവർക്കും പഠിക്കാൻ ഉള്ള അവസരം കിട്ടി,, ആ കാലത്ത് ജാതിയും,പണവും നോക്കിയാണ് വിദ്യാഭ്യാസം ലഭിച്ചിരുന്നത്, എന്നാൽ ബ്രണ്ണൻ സായിപ്പ് ജാതിയോ, മതമോ, പണമോ, ഒന്നും നോക്കാതെ എല്ലാവർക്കും സ്കൂളിൽ പ്രവേശനം നൽകി,,


തലശ്ശേരി സെന്റ് ജോൺസ് പള്ളി പണിയുന്നതും ബ്രണ്ണൻ സായിപ്പ് ആണ്,, 1869 യിൽ ആയിരുന്നു ബ്രണ്ണൻ സായിപ്പിന്റെ മരണം, സെന്റ് ജോൺസ് പള്ളിയിൽ ആണ് അദ്ദേഹത്തെ അടക്കിയത്,,,l

Advertisements

Categories: Information

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s