Uncategorized

പുലർവെട്ടം 499

Nelson MCBS

{പുലർവെട്ടം 499}

 
“History is cyclical, and it would be foolhardy to assume that the culture wars will never return.”
 
– Frank Rich
 
ഇതായിരുന്നു അവൻ്റെ ആദ്യത്തെ പ്രലോഭനം. നാല്പത് ദിവസം അവൻ മരുഭൂമിയിലായിരുന്നു. അതിൻ്റെയൊടുവിൽ അവന് വിശന്നു. തിന്മ ഉടൽരൂപത്തിൽ അവൻ്റെ മുൻപിലെത്തി : ഈ കല്ലുകളെ അപ്പമാക്കുക. ഒറ്റനോട്ടത്തിൽ അപ്പമാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഉരുളൻ ചുണ്ണാമ്പുകല്ലുകൾ മണലിൽ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്. കല്ലിനെത്തന്നെ തിന്നാനുള്ള വിശപ്പുണ്ട്. എന്നാൽ ആ വിശപ്പിനും മീതേ ഉയർന്നുനിൽക്കാൻ അവനാകും: മനുഷ്യർ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ഈശ്വരൻ്റെ അധരങ്ങളിൽ നിന്ന് മൊഴിയുന്ന വാക്ക് കൊണ്ട് കൂടിയാണ്.
 
നമ്മൾ ക്രിസ്തുവല്ലാത്തതുകൊണ്ട് വിശപ്പ് എന്ന കടമ്പയിൽ തട്ടി വീണേപറ്റൂ. അദ്ധ്യാപകൻ കുട്ടിയുടെ പൊതിച്ചോറ് കവരുന്ന കഥ എഴുതിയത് ഒരു അദ്ധ്യാപകൻ തന്നെയായിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള. ബഷീറിൻ്റെ ജന്മദിനം വിശപ്പിന്റെ കഥ മാത്രമാണ്. ആ പേരിൽത്തന്നെ ഇവിടെ കഥകളും കവിതകളുമുണ്ടായി. ചലച്ചിത്രങ്ങളിൽ വിശപ്പ് ഒരു പ്രമേയമായി. ഓർക്കുന്നുണ്ട് പഴയകാലത്തെ വിദ്യാലയ യുവജനോത്സവങ്ങളിൽ നാടകത്തിന്റെ അരങ്ങിൽനിന്ന് ചെറിയ കുട്ടികളുടെ ശബ്ദം മൈതാനത്തേക്കിറങ്ങി വന്നു : അമ്മാ വിശക്കുന്നു. കല ഒരു കാലത്തിന്റെ കണ്ണാടിപ്പൊട്ടാണ്.
 
പൊതുവേ ആ കാലം കടന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് Perfect Ok തുടങ്ങിയ ഫലിതങ്ങൾ ഉണ്ടാവുന്നത്. കാര്യങ്ങൾ മെച്ചപ്പെട്ടുവെന്ന് കരുതുമ്പോൾ ഭൂതകാലത്തിൽ അതുണ്ടായിരുന്നുവെന്നും നാളെ അതൊരു സാധ്യതയായി നിൽക്കുന്നുണ്ടെന്നുമുള്ള ബോധം കുറേക്കൂടി വിനയത്തോടെ ജീവിതത്തെ…

View original post 197 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s