Uncategorized

Nelson MCBS

{പുലർവെട്ടം 489}

അർജുന ഉവാച
അഥ കേന പ്രയുക്തോ ഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ
അർജുനൻ പറഞ്ഞു : വാർഷ്ണേയാ, ഏതിനാലാണ് ഒരാൾ തനിക്കിഷ്ടമില്ലെങ്കിൽപ്പോലും ബലാൽക്കാരേണയെന്ന പോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് ? (ഭഗവദ്ഗീത, അദ്ധ്യായം മൂന്ന് / ശ്ലോകം 36)
കത്തോലിക്കാ സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ച ജോൻ ഓഫ് ആർക്കിനോട് സംസാരിച്ചിരുന്നത് യഥാർത്ഥത്തിൽ ദൈവം തന്നെയായിരുന്നുവെന്ന സന്ദേഹത്തിൽ എഴുതി അവസാനിപ്പിച്ച കുറിപ്പിൽ ഒരു അനൗചിത്യത്തിൻ്റെ പ്രശ്നമില്ലേ എന്നൊരാൾ സ്നേഹപൂർവ്വം ചോദിക്കുന്നു. നമ്മൾ പരാമർശിച്ച നാടകത്തിന്റെ ഭരതവാക്യം തന്നെ അതിലാണ്. 1456 എന്ന് കാലം നിർണ്ണയിച്ച് അവസാനിക്കുന്ന നാടകത്തിൽ 1920കളിലെ വേഷവിധാനങ്ങളുമായി എത്തുന്നൊരാൾ ജോൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിക്കുകയാണ്. അവളുടെ തിരുസ്വരൂപങ്ങൾ പലയിടങ്ങളിൽ നിന്നായി ഉയർന്നുവരുന്ന ദൃശ്യവുമുണ്ട്. ഒരിക്കൽക്കൂടി മടങ്ങിവരാനുള്ള അവളുടെ ആഗ്രഹത്തിൽ പെട്ടന്ന് കഥാപാത്രങ്ങളെല്ലാം മാഞ്ഞുപോവുകയാണ്. ലോകം വിശുദ്ധർക്ക് വേണ്ടി ഇനിയും പരുവപ്പെട്ടിട്ടില്ല എന്ന അവളുടെ ആത്മഭാഷണത്തോടുകൂടിയാണ് : O God that madest this beautiful earth, when will it be ready to receive Thy saints? How long, O Lord, how long?”
ജോൻ ഓഫ് ആർക്കിൻ്റെ integrity ആയിരുന്നില്ല നമ്മുടെ പ്രശ്നം. ദൈവസ്വരങ്ങളെ ആരായുന്നു എന്ന് കരുതുന്നവർ അനുഭവിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചാണ്. ആഭ്യന്തര യുദ്ധത്തിന്റെ പ്രാരംഭദിനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ് ലഭിച്ച സന്ദേശം പോലെയാണത്. ഒന്നുകൊണ്ടും ഭയപ്പെടേണ്ട, ദൈവം അങ്ങയുടെ പക്ഷത്താണ്. പ്രസിഡൻ്റിൻ്റെ മറുപടി…

View original post 195 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s