Article

World Environment Day, June 5, Message in Malayalam

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു. ഓരോ വര്‍ഷവും ഒരോ സന്ദേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ‘പരിസ്ഥിതി പുനസ്ഥാപനം’ എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.

നമ്മള്‍ പലപ്പോഴും ആവാസവ്യവസ്ഥയെക്കുറിച്ചും പുനസ്ഥാപനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാല്‍ ഇത് എന്താണ് സൂചിപ്പിക്കുന്നതെന്നും എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഒരു വ്യക്തിക്ക് എന്ത് ചെയ്യാനാകുമെന്നും അറിയാമോ? നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ദുര്‍ബലമായതോ ദുര്‍ബലാവസ്ഥിയിലോ ആയ ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. ആവാസവ്യവസ്ഥയെ പല തരത്തില്‍ പുനസ്ഥാപിക്കാന്‍ കഴിയും. പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്.

പരിസ്ഥിതിയുടെ അടിസ്ഥാനമായ ജൈവവൈവിധ്യവും മനുഷ്യരുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജൈവവൈവിധ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യരില്‍ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് കാരണമാകാതിരിക്കുകയും നല്ലൊരു ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

കാലാകാലങ്ങളില്‍ പ്രകൃതി സ്വയം പുനരുജ്ജീവിപ്പിക്കുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ്. നാം ശ്വസിക്കുന്ന വായു, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നല്‍കിയിട്ടുണ്ട്. പ്രകൃതി നമുക്ക് മനോഹരമായ പലതും നല്‍കിയിട്ടുണ്ട്. അതിനാല്‍, അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ്. എന്നാല്‍ പലപ്പോഴും പരിസ്ഥിതിയെ മനസ്സിലാക്കുന്നതില്‍ മനുഷ്യര്‍ പരാജയപ്പെടുന്നു. എല്ലായ്പ്പോഴും ആഗോളവത്കരണത്തിനു പുറകേയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. വനനശീകരണം, ആവാസവ്യവസ്ഥയുടെ കയ്യേറ്റം, മൃഗങ്ങളെ വേട്ടയാടല്‍ എന്നിവയാണ് പരിസ്ഥിതിയോടുള്ള മനുഷ്യന്റെ ചെയ്തികളുടെ ചില ഉദാഹരണങ്ങള്‍. പരിസ്ഥിതിയെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സുസ്ഥിര ലക്ഷ്യങ്ങള്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങള്‍ക്ക് ഒരു ദിവസം മാത്രം പോരാ, ഒരു ആയുസ്സ് മുഴുവന്‍ പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന വലിയ ലക്ഷ്യമുണ്ട്.

Author: Unknown

Categories: Article

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s