Article

മഹാന്മാർ കടന്നുവരുമ്പോൾ

മഹാന്മാർ കടന്നുവരുമ്പോൾ

ആൻസൻ കുറുമ്പത്തുരുത്ത്

ഇന്ന് ജൂൺ ഒന്ന്..
പുതിയ ഒരധ്യയന വർഷത്തിനു തുടക്കം കുറിക്കുന്നു…

പുത്തനുടുപ്പും പുതിയ ബാഗും പുസ്തകങ്ങളുമൊക്കെയായി ചിരിച്ചും കളിച്ചും മാതാപിതാക്കളുടെ കൈപിടിച്ചും, കൂട്ടത്തിൽ ചിലർ കരഞ്ഞും…വിദ്യാലയത്തിലേക്ക് കടന്നുവരുന്ന ഇന്നലെകളിലെ ഓർമകൾ.മാതാപിതാക്കളുടെ കൈകളിൽ നിന്നും അധ്യാപകരുടെ കരങ്ങളിലേക്ക് കുട്ടികളെ വിട്ടുകൊടുക്കുമ്പോൾ താൽക്കാലികമായ ആ വേർപാട് കൊടുക്കുന്ന വേദനയിൽ അലറിക്കരയുന്ന കുട്ടികൾ..അത് കണ്ട് ചിരിക്കുന്ന ചുറ്റുമുള്ളവർ… കൗതുകം തുളുമ്പുന്ന ചില മുഖങ്ങൾ ചിലർ ക്യാമറയിൽ പകർത്തുന്നു… ചിലർ പത്രമാധ്യമങ്ങളിൽ ഇടം നേടുന്നു…മുൻവർഷങ്ങളിലെ കാഴ്ചകൾ അപ്രകാരമായിരുന്നല്ലോ… ഓർക്കുമ്പോൾ മനസ്സിന് കുളിരും സുഖവും നൽകുന്ന ഓർമകൾ…

ഇന്ന് ആകെ മാറിയിരിക്കുന്നു… വിദ്യാലയ അനുഭവമില്ലാതെ, വിദ്യാലയം കാണാതെ രണ്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ ആവർക്ക് ടെലിവിഷനും,ഫോണും,കമ്പ്യൂട്ടറുമൊക്കെ ക്ലാസ്സ്‌മുറികളായി…. ഓൺലൈൻ പഠനം എന്ന നൂതന പഠനാനുഭവം അവർ സ്വീകരിച്ചു…

വർഷങ്ങൾക്ക് മുൻപ്..ചാറ്റൽ മഴയുള്ള ഒരു ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവത്തിൽ പ്രധാനാധ്യാപകൻ കുട്ടികളോടായി പറഞ്ഞ വാക്യങ്ങൾ ഇങ്ങനെയാണ്.. “മക്കളേ ചാറ്റൽ മഴയുണ്ട്… മഹാന്മാർ കടന്നുവരുമ്പോൾ അവർക്ക് അകമ്പടിയായി ചാറ്റൽ മഴയുണ്ടാകും “എത്ര സുന്ദരമായ വാചകം…. അദ്ദേഹം കൂട്ടിച്ചേർത്തു… മാതാപിതാക്കൾ നിങ്ങളെക്കുറിച്ച് കാണുന്ന സ്വപ്‌നങ്ങൾ വളരെ വളരെ വലുതായിരിക്കും… ആ സ്വപ്നങ്ങൾ സഫലമായാൽ നിങ്ങളെല്ലാവരും മഹാന്മാരാണ്…വലിയ മനുഷ്യരാണ്..അങ്ങനെ നോക്കുമ്പോൾ ഈ പെയ്യുന്ന ചാറ്റൽ മഴ നാളെകളിലെ നിങ്ങളിലെ മഹാന്മാർക്കുള്ള, വലിയ മനുഷ്യർക്കുള്ള പ്രകൃതിയുടെ സ്വാഗതമാണ്…

പ്രിയപ്പെട്ടവരേ,
പുതിയ അധ്യയന വർഷത്തിലേക്ക് ഓൺലൈനിലൂടെ നാം പ്രവേശിക്കുകയാണ്… പുറത്ത് ചാറ്റൽ മഴ പെയ്താലും, സൂര്യന്റെ പൊൻകിരണങ്ങൾ കൊണ്ട് പ്രകൃതിയുടെ പുഞ്ചിരി നമുക്ക് സമ്മാനിച്ചാലും അധരങ്ങളിൽ പുഞ്ചിരിയോടെ നമുക്ക് പുതിയ വർഷത്തിലേക്ക് പ്രവേശിക്കാം…

പുതിയ കാലഘട്ടത്തിലെ പഠനാനുഭവങ്ങളെ പൂർണ്ണമനസ്സോടെ ഉൾക്കൊള്ളാം… ഏറ്റെടുക്കാം…മുന്നേറാം… എങ്കിലും പ്രതീക്ഷയുടെ ഒരു തരിവെട്ടം ഉള്ളിൽ സൂക്ഷിക്കാം… അധികം വൈകാതെ നാം വിദ്യാലയത്തിലേക്ക് കടന്നുവരും, ബെല്ലടിയൊച്ചയ്ക്ക് കാതോർക്കും… അസ്സംബ്ലിയ്ക്കായി നിരന്നുനിൽക്കും… കൂട്ടുകാരോത്ത് കളിക്കും…. ‘ടീച്ചറേ ഇവൻ എന്നെ, ഇവൾ എന്നെ’എന്നൊക്കെ വിളിച്ച് പരാതിയുമായി കടന്നുവരും… ഉച്ചഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കും…. ദിനാചരണങ്ങളും, പഠനയാത്രകളും, വാർഷികവുമൊക്കെ നാം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യും… നമ്മുടെ വിദ്യാലയ അനുഭവങ്ങളിലേക്ക് നാം തിരിച്ചുവരും…

ആഗ്രഹിക്കുന്നു…

ഇന്നത്തെ ചാറ്റൽമഴയും, ഇന്നത്തെ സൂര്യന്റെ പ്രകാശകിരണങ്ങളും മഹാന്മാരുടെ കടന്നുവരവിനുള്ള അകമ്പടിയാകട്ടെ…..

നല്ലോർമകളുടെ ഒരുപാടൊരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്ന വിദ്യാലയകാലഘട്ടം ആസ്വദിക്കാം… ഓർത്തെടുക്കാം…

എല്ലാവർക്കും പ്രവേശനോത്സവത്തിന്റെ എല്ലാവിധ ആശംസകളും…

Advertisements

Categories: Article

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s