Uncategorized

പുലർവെട്ടം 471

Nelson MCBS

{പുലർവെട്ടം 471}

സ്വർഗ്ഗനരകങ്ങളുടെ ഭാവന രൂപപ്പെടുന്നതിൽ ചിത്രകലയുടെ പങ്ക് ചെറുതല്ല. സിസൈൻ ചാപ്പലിനെയും മൈക്കലാഞ്ചലോവിനെയും കാണാതെ പോകരുത്. വ്യക്തമായ കാഴ്ചയ്ക്ക് നിലത്തുകിടന്നുതന്നെ കാണണമെന്ന് കരുതുന്ന ചിലരെ ഗാർഡുകൾ ശകാരിച്ച് എഴുന്നേൽപ്പിക്കുന്നുണ്ട്. പോൾ മൂന്നാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ചാണ് ആഞ്ചലോ അത് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവരും, എന്നേയ്ക്കുമായി നഷ്ടമായവരും-സ്വർഗ്ഗനരകങ്ങളുടെ രണ്ടു തട്ടുകളിലായി വിഭജിക്കപ്പെടുകയാണ്. ഡിവൈൻ കോമഡിയിലൂടെ ദാന്തെ സൃഷ്ടിച്ചതുപോലെ ഇതിഹാസതുല്യമായ ഒരു ആവിഷ്കാരമാണ് അയാളുടെ സ്വപ്നം.
മുന്നൂറോളം മനുഷ്യരൂപങ്ങളെ അതിന്റെ പൂർണ്ണതയിൽ അയാൾ ആലേഖനം ചെയ്തിട്ടുണ്ട്. അതിരുകളിലേക്ക് അലിഞ്ഞു പോകുന്നു എന്ന തോന്നൽ അനന്തതയുടെ ഒരു ബോധം കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. നരകയാതനയുടെ തീരത്തേക്ക് വഞ്ചി തുഴഞ്ഞ് എത്തിക്കുന്നത് ഉൾപ്പെടെയുള്ള യവന ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളിൽ കൾച്ചറൽ ഫ്യൂഷൻ്റെ മിന്നലാട്ടമുണ്ട്. ചിത്രത്തിൽ അയാളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു പുണ്യവാൻ്റെ കയ്യിൽ ഉരിഞ്ഞെടുത്ത തുകിലു പോലെ എന്തോ ഒന്നുണ്ട്. അതിലാണ് തൻ്റെ മുഖം അയാൾ വരച്ചിട്ടുള്ളത്. തൻ്റെ യൗവ്വനത്തെക്കുറിച്ച് ആവശ്യത്തിലേറെ ഖേദമുണ്ടായിരുന്ന, അറുപതിൻ്റെ മധ്യേയെത്തുമ്പോൾ നേരെ നിൽക്കാൻ പോലും അവകാശമില്ലാത്ത ഒരാളെന്ന നിലയിൽ അയാൾ സ്വയം ഗണിച്ചു. കൃത്യമായ ദൈവശാസ്ത്ര വിചിന്തനങ്ങളെ ആധാരമാക്കിയാണ് അയാൾ ചിത്രത്തിന്റെ വിശദാംശങ്ങൾ സൃഷ്ടിച്ചെടുത്തത്.
ദീർഘനേരം അവിടെ ചിലവഴിച്ച് പുറത്തേക്ക് കടക്കുമ്പോൾ കേളികേട്ടൊരു കലാസൃഷ്ടി എന്നതിനപ്പുറം ഉള്ളിൽ ആന്തരികാനുഭൂതി നൽകുന്ന ഒരു ചെറുനാളം പോലും തെളിഞ്ഞില്ല എന്നാണ് ഓർത്തത്. കല അതിന്റെ ഉത്തുംഗ സാധ്യതയിൽ പോലും എത്ര പരിമിതമായാണ് അവശേഷിക്കുന്നത്. ബോധത്തിൽ തെളിയുന്നതൊന്നും വരയ്ക്കാനാവില്ല എന്ന ലളിതമായ വിശ്വാസത്തിലാണ്, ആചാര്യന്മാർ മരണാനന്തര നിലനിൽപ്പുകളെക്കുറിച്ച് ഇത്രയും നിശ്ശബ്ദത പുലർത്തിയത്. വിളക്കേ…

View original post 107 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s