Uncategorized

പുലർവെട്ടം 467

Nelson MCBS

{പുലർവെട്ടം 467}

 
ആകാശങ്ങളിലെ ഞങ്ങളുടെ അച്ഛാ / Our Father in Heaven
 
വിദ്യാലയത്തിൽ സ്പ്യെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് ജ്യേഷ്ഠനോട് കള്ളം പറഞ്ഞാണ് ആ പതിനേഴ്കാരൻ അന്ന് വീടുവിട്ടിറങ്ങിയത്.തിരുവണ്ണാമലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നീടൊരിക്കലും അയാൾ അവിടേയ്ക്ക് മടങ്ങി വന്നില്ല.ചെറിയൊരു കത്ത് വീട്ടുകാർ കണ്ടെത്തി വായിക്കുന്നത് പിന്നീടാണ്: ഞാനെന്റെ അച്ഛനെ തേടിപ്പോവുകയാണ്.അതിനും നാലുവർഷം മുമ്പ് അച്ഛൻ മരിച്ചിരുന്നു. പിന്നെ എന്താണ് അയാൾ തിരഞ്ഞുപോകുന്നത്?അതേ.രമണമഹർഷിയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
 
ചെറുതും വലുതുമായ അനാഥത്വത്തിന്റെ നിസ്സഹായതയിൽ നിന്നും അശാന്തിയിൽനിന്നുമാണ് എല്ലാ ആത്മീയാന്വേഷണങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നുന്നു.ഭൂമിയുടെ ആന്തരിക ഭൂപടത്തെ രൂപപ്പെടുത്തിയ എല്ലാവരിലും അതിന്റെ ഇഴകൾ പിണഞ്ഞു കിടക്കുന്നു.അതാരുമാവാം.നമുക്ക് പരിചയമുള്ള ചില നാമങ്ങൾ ഓർമ്മിക്കുക.പുഴയിൽ ഒഴുകിപ്പോകുന്ന ആ കുട്ടിയെ നോക്കുക.വെള്ളത്തിൽനിന്ന് എടുക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ മോശയെന്ന് അവന് പേര് കിട്ടി.എല്ലാ അർത്ഥത്തിലും അനാഥൻ.വേറൊരു ദേശത്തും കാലത്തും ഒരു നവജാതപൈതലുമായി ആഷാഢത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാൾ ശിഷ്ടകാലത്തിലേക്കുള്ള അവൻ്റെ വളർത്തുഗൃഹം തിരഞ്ഞുപോവുകയാണ്.കുട്ടി ഇനിയൊരിക്കലും തൻ്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരിക്കില്ല.കരിനീലവർണ്ണമുള്ള ആ കുഞ്ഞ് ശ്യാമകൃഷ്ണനായും അറിയപ്പെടും.പിന്നെയും മുൻപോട്ടു പോകുമ്പോൾ ഭൂമിയെ നിർവാണരഹസ്യം പഠിപ്പിക്കേണ്ട മറ്റൊരു കുഞ്ഞ് പിറന്നു.ചിപ്പിയുടഞ്ഞ് മുത്ത് അവശേഷിക്കുന്നത് പോലെ അമ്മ മായാദേവി കടന്നുപോയി.ബോധോദയത്തിൽ മായ(illusion) അലിഞ്ഞു പോകുന്നതിൻ്റെ രൂപകകഥയായി അതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.നാല് നൂറ്റാണ്ടുകൾക്ക് ശേഷം യേശുവെന്ന സുകൃതമുണ്ടാവുന്നു.ചൂണ്ടിക്കാണിക്കുവാൻ മണ്ണിന് മീതേ അച്ഛനെന്നൊരാൾ ഇല്ലെന്നതായിരുന്നു ആ കുഞ്ഞിന്റെ പ്രശ്നം.ജോസഫ് വളർത്തച്ഛനാണ്.സമാനതകളുടെ ഈ കഥ നബിത്തിരുമേനിയിലെത്തി അവസാനിപ്പിക്കേണ്ടതുണ്ട്.ഏകദേശം 570 ൽ ആണ് അറേബ്യൻ നഗരമായ മെക്കയിൽ കുഞ്ഞിന്റെ പിറവി.പിറക്കുന്നതിന്…

View original post 82 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s