Information

എഡിറ്റ് ചെയ്യപ്പെടുന്ന അനുശോചനങ്ങള്‍

എഡിറ്റ് ചെയ്യപ്പെടുന്ന അനുശോചനങ്ങള്‍

ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദൈവം അവരുടെ ആത്മാവിന് നിത്യശാന്തി നല്കട്ടെ. ദുഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കട്ടെ. മറ്റൊരു കാര്യം സൂചിപ്പിക്കാനാണ് ഇപ്പോള്‍ ഇതെഴുതുന്നത്. മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സൗമ്യക്ക് ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ശ്രീ ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്ററിലെ ആദ്യത്തെ വാചകങ്ങള്‍ “ഇസ്രായേലിലെ തീവ്രവാദ ആക്രമണം അങ്ങേയറ്റം ദുഖകരം – വേദനാജനകം” എന്നായിരുന്നുവെങ്കില്‍ ഏതാനും സമയത്തിനുള്ളില്‍ എഡിറ്റു ചെയപ്പെട്ട് അത് “ഇസ്രായേലിലെ റോക്കറ്റാക്രമണം” മാത്രമായി മാറി. ഇസ്രായേലില്‍ നടന്നത് തീവ്രവാദ ആക്രമണമാണെന്നത് എഴുതിയത് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായി എന്നു വേണം ഊഹിക്കാന്‍.

ശ്രീ പിണറായി വിജയന്‍ സഖാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന് സമാനരീതിയില്‍ അപ്രത്യക്ഷമായത് ഒരു ഖണ്ഡിക തന്നെയാണ്. സൗമ്യക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് എഴുതിയ ഖണ്ഡികയാണ് ഇപ്പോഴത്തെ മുഖ്യന്‍ പിന്‍വലിച്ചത്.

കേരളത്തിന്റെ മുന്‍ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും ഒരുപോലെ തെറ്റുപറ്റിയെന്നാണോ നിങ്ങള്‍ കരുതുന്നത്. അല്ല. രണ്ടുപേരും ഒരുപോലെ സൈബറാക്രമണം നേരിട്ടു, രണ്ടുപേരും ഒരുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തപ്പെട്ടു, രണ്ടുപേരും ഒരുപോലെ ചോദ്യംചെയ്യപ്പെട്ടു.

പലസ്തീന്‍ – ഇസ്രയേലി സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പൊളിറ്റിക്കല്‍ കറക്ട്നെസ്സ് പാലിക്കണമെന്ന് രണ്ടു മുഖ്യന്മാരും ഒരേദിവസം പഠിച്ചു എന്ന് സാരം.

ഹമാസ് ഭീകരരെ കാണാന്‍ നിങ്ങള്‍ ഗാസ വരെയൊന്നും പോകണ്ട – മേല്പറഞ്ഞവരുടെ പോസ്റ്റുകളിലെ ഇളിക്കുന്നതും കോപിക്കുന്നതുമായ സ്മൈലികളിലേക്ക് നോക്കിയാല്‍ മതി.

നാം എങ്ങോട്ടു യാത്ര ചെയ്യുന്നുവെന്നതിന്റെ സൂചനകള്‍!

✍️Noble Thomas Parackal

Categories: Information

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s