Article

സോഫി ഷോളിൻ്റെ നൂറാം ജന്മദിനം

സോഫി ഷോളിൻ്റെ നൂറാം ജന്മദിനം
 
ഇന്നു മെയ് ഒൻപത് സോഫി ഷോളിൻ്റെ നൂറാം ജന്മദിനം
 
അഡോൾഫ് ഹിറ്റ്ലറിൻ്റെ നാസി ഭരണകൂട ഭീകരതെക്കിരെ പോരാടിയ ലുഡ് വിക് മാക്സിമില്യാൻ യൂണിവേഴ്സിറ്റിയിലെ (Ludwig Maximilian University) വിദ്യാർത്ഥിനി സോഫി ഷോൾ (Sophie Scholl) ഇന്നു ജീവിച്ചിരുന്നെങ്കിൽ നൂറു വയസ്സു തികഞ്ഞേനേ. 1921 മെയ്മാസം ഒൻപതാം തിയതി റോബർട്ട് ഷോളിൻ്റെയും മഗ്ദലേന മുള്ളറിൻ്റെയും ആറു മക്കളിൽ നാലാമളായി ജർമ്മനിയിലെ ബാഡൻ വ്യൂട്ടെമ്പർഗ് സംസ്ഥാനത്തിലെ ഫോർസ്റ്റൻബെർഗിൽ (Forchtenberg) ജനിച്ചു. സോഫി മഗ്ദലേന ഷോൾ എന്നായിരുന്നു മുഴുവൻ പേര്. ലൂഥറൻ സഭാംഗമായിരുന്നു സോഫി.
 
മ്യൂണിക്കിലെ LMU സർവ്വകലാശാലയിൽ ബയോളജിയും തത്വശാസ്ത്രവും പഠിക്കുന്നതിനിടയിലാണ് സ്വ സഹോദരനും അതേ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യർത്ഥിയുമായ ഹാൻസ് ഷോളിനൊപ്പം ചേർന്ന് ഹിറ്റ്ലറിൻ്റെ നാസി ഭരണകൂട ഭീകരതയ്ക്കെതിരെ വെള്ള റോസാപ്പൂ പ്രസ്ഥാനം എന്ന സംഘടനയ്ക്കു രൂപം നൽകുന്നത്.
 
വെള്ള റോസാപ്പൂ (The White Rose) സംഘടന ഒരു ചരിത്രം
 
ജർമ്മനിയിലെ മ്യൂണിക് സർവ്വകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളും ഒരു അധ്യാപകനും ചേർന്ന് ജർമ്മനിയിലെ നാസി ഭരണകൂടത്തിനെതിരെ ആരംഭിച്ച ബൗദ്ധികവും, അക്രമരാഹിത്യത്തിൽ അടിയുറച്ചതുമായ ചെറുത്തു നിൽപ്പു സമരഗ്രൂപ്പാണ് The White Rose. നാസി ഭരണകൂടത്തിനെതിരെ അജ്ഞാതമായ ലഘുലേഖകൾ (leaflets) വിതരണം ചെയ്ത് ശക്തമായ പ്രതിഷേധം ഇവർ പ്രകടിപ്പിച്ചു. 1942 ജൂണിൽ ആരംഭിച്ച ഇവരുടെ പ്രവർത്തനങ്ങൾ ഹിറ്റ്ലറിന്റെ രഹസ്യ പോലീസായ ജെസ്റ്റപ്പോ(Gestapo) ഈ സമരസമിതിയെ നേതാക്കളെ അറസ്റ്റു ചെയ്ത ഫെബ്രുവരി 1943 വരെ തുടർന്നു. ഇവരെയും White Rose ലെ മറ്റ് അംഗങ്ങളെയും, അനുയായികളും നാസികളുടെ അന്യായമായ ജനകീയ കോടതി (Volksgerichtshof ) യുടെ വിധിയെ തുടർന്ന് വധശിക്ഷയോ ജീവപര്യന്തരമോ ഏറ്റുവാങ്ങി. മ്യൂണിക് നഗരത്തിൽ തുടങ്ങിയ ലഘുലേഖകളുടെ വിതരണം മറ്റു പശ്ചിമ ജർമ്മൻ നഗരങ്ങളിലേക്കും വ്യാപിച്ചു.
 
White Rose ആറു ലഘുലേഖകളാണ് പുറത്തിറക്കിയത്, അവയുടെ 15,000 കോപ്പികൾ പശ്ചിമ ജർമ്മനി മുഴുവൻ ലഭ്യമായി. രണ്ടാം ലഘുലേഖയിൽ നാസികളുടെ യഹൂദ കൂട്ടക്കരുതിയ നഖശി ഖാന്തം അവർ വിമർശിച്ചു. പിന്നിട് മറ്റു നാസി എതിർ ഗ്രൂപ്പുകളായ Kreisau Circle , Red Orchestra എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്നു ജർമനിയിലും ലോകമെമ്പാടും ആദരവോടെ കാണുന്ന പ്രസ്ഥാനമാണ് the White Rose.
 
മ്യൂണികിലെ ലുഡ് വിക് മാക്സിമില്യാൻ യൂണിവേഴ്സിറ്റിയിലെ(Ludwig Maximilian University)വിദ്യാർത്ഥികളായിരുന്ന ഹാൻസ് ഷോൾ, സഹോദരി സോഫി ഷോൾ, അലക്സാണ്ടർ ഷ്മോറെൽ, വില്ലി ഗ്രാഫ് , ക്രിസ്റ്റോഫ് പ്രോബ്സ്റ്റ്, ഫിലോസഫി- സംഗീത അധ്യാപകനായിരുന്ന പ്രൊഫസ്സർ കുർട്ട് ഹൂബർ എന്നിവർ ആയിരുന്നു കോർ ഗ്രൂപ്പ് അംഗങ്ങൾ. സ്റ്റുട്ട്ഗാർട്ടിലുള്ള ഒയ്ജൻ ഗ്രീമിങ്ങറാണ് ( Eugen Grimminger) The White Rose ന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നത്.
 
The White Rose പ്രവർത്തനം ആരംഭിച്ച 1942 ന്റെ അവസാനം നാസി ഭരണകൂടത്തിന് ചില തിരിച്ചടികൾ നേരിട്ട കാലമായിരുന്നു. രണ്ടാം ലോകമഹായുദ്ധാരംഭത്തിലെ പ്രാഥമിക വിജയങ്ങൾക്ക് ശേഷം, യുദ്ധം വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങളെ കുറിച്ച് ജർമ്മൻ ജനതയെ ബോധവാന്മാരായി. The White Rose പ്രസ്ഥാനത്തിലെ കോർ അംഗങ്ങളെല്ലാം ലിബറൽ ചിന്താഗതിയും സ്വതന്ത്ര നിലപാടുകളുമുണ്ടായിരുന്ന ധനിക കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അലക്സാണ്ടർ ഷ്മോറെൽ റഷ്യയിൽ ജനിച്ച ഓർത്തഡോക്സ് സഭ വിശ്വാസി ആയിരുന്നു. 2012 ഫെബ്രുവരി 5ന് അലക്സാണ്ടറിനെ ഓർത്തഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിച്ചു.
 
The White Rose എന്ന പേരിന്റെ ഉദയം
 
19 നൂറ്റാണ്ടിലെ ജർമ്മൻ കവി ക്ലമൻസ് ബെറാന്റാനോ (Clemens Brentano) ഈ പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് ഈ കവിത ഹാൻസ് ഷോളിനെ വൈകാരികമായി സ്വാധീനിച്ചട്ടുണ്ട്. 1929 ജർമ്മൻ സാഹിത്യകാരൻ B. Traven എഴുതിയ Die Weiße Rose (The White Rose എന്ന നോവൽ ഈ പേരിനു കാരണമായിട്ടുണ്ട്. ഹാൻസും അലക്സാണ്ടറും ഈ നോവലിനാൻ സ്വാധീനിക്കപ്പെട്ടവരാണ്. വെളുത്ത റോസാപ്പൂവ് തിന്മയുടെ മുഖങ്ങളിൽ പരിശുദ്ധിയും നിഷ്കളങ്കതയും ദ്യോദിപ്പിക്കുന്നു.
1942 ജൂൺ ജൂലൈ മാസങ്ങളിൽ ആദ്യത്തെ 4 ലഘുലേഖകൾ തയ്യറാക്കി. ബൈബിൾ, അരിസ്റ്റോട്ടിൽ, നോവലിസ് ഗോഥേ, ഷില്ലർ എന്നിയിൽ നിന്നുള്ള ഉദ്ധരണികളാൽ സമ്പന്നമായിരുന്നു ഈ ലഘുലേഖകൾ. പബ്ലിക് ഫോൺ ബൂത്തിലെ ടെലിഫോൺ ബുക്കുകളിൽ വിദ്യാർത്ഥികൾ ഈ ലഘുലേഖകൾ നീക്ഷേപിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എഴുത്തായി അയച്ചുകൊടുത്തു.യൂണിവേഴ്സിറ്റികളിൽ വിതരണത്തിനായി കൊറിയർ വഴി ലഘുലേഖകൾ എത്തിച്ചു കൊടുത്തു. 1942 ഡിസംബറിൽ പ്രൊഫസ്സർ കൂർട്ട് ഹൂബർ The White Rose ചേർന്നു.
 
1943 ലെ സ്റ്റാൻലിൻഗ്രാഡിലെ തോൽവി
 
(The fall of Stalingrad) അഞ്ചാം ലഘുലേഖ പുറത്തിറക്കാൻ പ്രൊഫസ്സർ ഹൂബറിനു പ്രേരണയായി. ഇത് ജർമ്മന ജനതയെ മുഴുവൻ അഭിസംബോധന ചെയ്തു കൊണ്ടുള്ള സന്ദേശം ആയിരുന്നു. ഈ ലഘുലേഖയിൽ White Rose എന്ന പേരിനു പകരം “German Resistance Movement എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
 
1943 ഫെബ്രുവരി 18 ന് മ്യൂണിക് യൂണിവേഴ്സിറ്റിയുടെ പ്രധാന കെട്ടത്തിന്റെ നടുക്കളത്തിൽ ആറാമത്തെ ലഘുലേഖ വിതരണം ചെയ്തു കൊണ്ടിരിക്കുമ്പോൾ മേത്തെവച്ച് ഹാൻസും സോഫിയും അറസ്റ്റ് ചെയ്യപ്പെട്ടു. എഴാമത്തെ ലഘുലേഖ തയ്യാറാക്കിയ കുറ്റത്തിന് ക്രിസ്റ്റോഫ് പ്രോബ്സ്റ്റ് അറസ്റ്റിലായി. നാസി കോടതി ഫെബ്രുവരി 22, 1943 ന് മുന്നു പേരെയും കുറ്റക്കാരയി കണ്ടെത്തി, അന്നേ ദിനം തന്നെ മ്യൂണിക്കിലുള്ള സ്റ്റാഡൽ ഹൈം തടവറയിൽ വച്ച് വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
 
മരണത്തിനു മുമ്പ് മൂന്നു പേർക്കും പരസ്പരം കാണാൻ അവസരം നൽകി സോഫിയേ ആദ്യം guillotine ശിരച്ഛേദനി യന്ത്രത്തിലേക്ക് നയിച്ചു. വധിക്കപ്പെടുമ്പോൾ കേവലം 21 വയസ്സേ സോഫിക്കുണ്ടായിരുന്നുള്ളു. അചഞ്ചലമായ സോഫിയെ കണ്ട് ആരാച്ചാർക്കുപോലും അതിശയമായി. തന്റെ അനുഭവത്തിൽ മരണത്തെ ധൈര്യപൂർവ്വം ആശ്ലേഷിച്ച മറ്റു വ്യക്തിയെ കണ്ടിട്ടില്ല എന്നാണ് വധശിക്ഷ നടപ്പാക്കിയ ആരാച്ചാരുടെ സാക്ഷ്യം.
 
അടുത്തതായി ക്രിസ്റ്റാഫിനെ വധിച്ചു. മരണത്തിനു മുമ്പ് അവൻ വിളിച്ചു പറഞ്ഞു “എതാനും നിഷമങ്ങൾക്കുള്ളിൽ നമ്മൾ പരസ്പരം വീണ്ടു കാണും”. അവസാനം ഹാൻസിന്റെ ഊഴം വന്നെത്തി.
 
സാതന്ത്ര്യം ജീവിക്കാട്ടെ (Es lebe die Freiheit!) എന്നായിരുന്നു ഹാൻസ് ഷോളിന്റെ അന്ത്യവചസ്സ്. 1943 ജൂലൈ 13ന് അലക്സാണ്ടറിന്റെയും പ്രൊഫസ്സർ ഹുബറിന്റെയും വധശിക്ഷ നടപ്പാക്കി.
മ്യൂണിക് സർവകലാശാലയുടെ പ്രധാന മന്ദിരം സ്ഥിതി ചെയ്യുന്ന ചത്വരം, ഷോൾ സഹോദരി സഹോദരന്മാരുടെ ആദരാർത്ഥം Geschwister-Scholl-Platz എന്നും, അതിനു എതിർ വശമുള്ള ചത്വരം Professor-Huber-Platz എന്നും അറിയപ്പെടുന്നു. രണ്ട് വലിയ ഫൗണ്ടനുകൾ ഈ ചത്വരങ്ങളിൽ സ്ഥിതി ചെയ്യുന്നു.
 
2010 ഡിസംബർ 17ന് ടുണിഷ്യയിൽ മൊട്ടിട്ട അറബ് വസന്തം(Arab Spring) അറബ് ലീഗിലെ രാജ്യങ്ങളിൽ ജനാധിപത്യവും മനഷ്യവകാശങ്ങളും, പുനസ്ഥാപിക്കാനും ശക്തമായി നിലകൊണ്ട പോലെ, വർഷങ്ങൾക്കു മുമ്പ് അഡോൾഫ് ഹിറ്റ്ലറിന്റെ നാസി ഭരണത്തിനെതിരെ 1942/ 1943 വർഷങ്ങളിൽ മ്യൂണികിലെ വിദ്യാർത്ഥികൾ നടത്തിയ ഈ ചെറുത്തുനിൽപു സമരം മാനവരാശിയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായം തന്നെയാന്ന്.
 
ഒരു പക്ഷേ അറബു വസന്തത്തിനു പ്രചോദനമേകിയത് ഈ റോസാപ്പു വസന്തം തന്നെ ആയിരിക്കില്ലേ?
 
മനുഷ്യത്വത്തിനും വേണ്ടി, മാനവികതയുടെ സുന്ദരമായ ഭാവിക്കു വേണ്ടി, സേച്ഛാധിപതികളുടെ കൊടും ക്രൂരതയ്ക്ക് എതിരായി ശബ്ദമായ വിദ്യാർത്ഥികളുടെ White Rose പ്രസ്ഥാനം തലമുറകൾക്ക് പ്രചോദനമാകട്ടെ.
 
സോഫി ഷോളിൻ്റെ നൂറാം ജന്മദിനം പ്രമാണിച്ചാണ് ഓർമ്മയ്ക്കായി ജർമ്മൻ ധനകാര്യ മന്ത്രാലയം ഇരുപതു യൂറോയുടെ ഒരു സെപ്ഷ്യൽ നാണയം ഏപ്രിൽ പുറത്തിറക്കി.
 
സാക്സണിയിലുള്ള ഓൽഫ് സ്റ്റോയി (Olaf Stoy) എന്ന കലാകാരനാണ് ഈ നാണയം രൂപകൽപ്പന ചെയ്തത്. നാണയത്തിൻ്റെ ഒരു വശത്ത് സോഫിയുടെ മുഖവും അതിനു ചുറ്റും “Ein Gefühl was Recht und Unrecht ist” (A feeling for what is just and unjust )  എന്ന ഷോളിൻ്റെ ഒരു വാക്യവും രേഖപ്പെടുത്തിയിരിക്കുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Categories: Article

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s