Uncategorized

🌹 വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹

Nelson MCBS

വിശ്വാസ തീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടി മലയിൽ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള ഉൾപ്പെടെ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ കർദിനാൾമാരുടെ സമ്മേളനം അംഗീകാരം നൽകിയിരിക്കുകയാണ്.
ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ വച്ച് ജീവൻ നഷ്ടപ്പെടുമായിരുന്ന ഒരു കുഞ്ഞ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മധ്യസ്ഥ ത്താൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണം ആയതാണ് അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടാൻ കാരണമായ അത്ഭുതം. അക്രൈസ്തനായി ജനിച്ചിട്ടും ക്രിസ്തുവിനെ അറിഞ്ഞു അവനുവേണ്ടി ജീവിക്കുകയും ഒടുവിൽ അവനുവേണ്ടി ജീവൻ ബലി കൊടുക്കാൻപ്പോലും തയ്യാറായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശ്വാസ തീക്ഷ്ണത നമുക്ക് മാതൃകയാക്കേണ്ടതാണ്.

തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരതിന് അടുത്തുള്ള നട്ടാലം എന്ന സ്ഥലത്ത് 1712 ൽ മരുതൂർകുളങ്ങര എന്ന സമ്പന്ന നായർ കുടുംബത്തിലാണ് ഇന്ത്യയുടെ ധീര രക്തസാക്ഷിയായ ദേവസഹായം പിള്ള ജനിച്ചത്. മാമോദിസ സ്വീകരിക്കുന്നതിന് മുമ്പ് നീലകണ്ഠപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭാഷാ പാണ്ഡിത്യത്തിലും, ആയുധാഭ്യാസ ത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം- തർക്കം, വേദാന്തം,വ്യാകരണം, മുതലായ വിഷയങ്ങളിലും സമർഥനായിരുന്നു. ലാളിത്യവും മിതത്വവും ജീവിതശൈലിയായിരുന്ന അദ്ദേഹത്തിന്റെ കഴിവിൽ മതിപ്പു തോന്നിയ മാർത്താണ്ഡവർമ്മ മഹാരാജാവ് അദ്ദേഹത്തെ പത്മനാഭപുരം നീലകണ്ഠ സ്വാമി കോവിലിൽ കാര്യസ്ഥനായി നിയമിക്കുകയുണ്ടായി.

ക്രൈസ്തവവിശ്വാസത്തിലേക്ക്..

സമൃദ്ധിയുടെ ഏഴ് സംവത്സരങ്ങൾക്ക് ശേഷം കഷ്ടതയുടെ ദിനങ്ങൾ ഈജിപ്ത് ദേശത്ത് പടർന്നതു പോലെ ഒത്തിരിയേറെ ഐശ്വര്യങ്ങൾക്കും നടുവിലും പലതരത്തിലുള്ള അനർത്ഥങ്ങൾ നീലകണ്ഠപ്പിള്ളയുടെ കുടുംബത്തിൽ ഉണ്ടാകാൻ തുടങ്ങി.ഭീമമായ സാമ്പത്തിക നഷ്ടം,വളർത്തുമൃഗങ്ങളുടെ നാശം, കൃഷി നഷ്ടം, എന്നിങ്ങനെ…

View original post 820 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s