Lyrics

Pookkalam Vannu Pookkalam… Lyrics

പൂക്കാലം വന്നു പൂക്കാലം…

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

കുരുന്നിലകൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറു മഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിൻറെ തളിർച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ
കുറുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ
പൂത്താരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ

ഉടയും കരിവളതൻ ചിരിയും നീയും
പിടയും കരിമിഴിയിൽ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമ്മുക്കുറങ്ങാൻ കിടക്ക നീർത്തും
താലോലമാലോലമാടാൻ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

പൂങ്കാറ്റിനുളളിൽ പൂ ചൂടിനിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും
പൂങ്കാറ്റിനുളളിൽ പൂ ചൂടിനിൽക്കും
പൂവാകയിൽ നാം പൂമേട തീർക്കും

ഉണരും പുതുവെയിലിൻ പുലരികൂടിൽ
ആദൃം നറുമലരിൻ ഇതളിൻ ചൂടിൽ
പറന്നിറങ്ങും ഇണക്കിളി നിൻ
കുരുന്നുതൂവൽ പുതപ്പിനുള്ളിൽ
തേടുന്നു തേടുന്നു വേനൽ കുടിൽ
ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

കുരുന്നിലകൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തെൻ
ചെറു മഞ്ഞക്കിളി കുരുങ്ങി
കിളിമരത്തിൻറെ തളിർച്ചില്ലത്തുമ്പിൽ
കുരുങ്ങുന്നു മെല്ലെ
കുറുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ

Texted by Elsa Mary Joseph

 

Advertisements

Pookkaalam Vannu Pookkaalam… Lyrics

Advertisements

Song : Pookkalam
Singers : Unnimenon,Chithra
Lyrics : Bichu Thirumala
Music : Balakrishnan
Film : GOD FATHER (1991)

Pookkalam – Unnimenon, Chithra

Categories: Lyrics, Lyrics - Malayalam

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s