Uncategorized

പുലർവെട്ടം 459

Nelson MCBS

{പുലർവെട്ടം 459}

 
വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. കലവറക്കാരൻ മണവാളനെ വിളിച്ചു പറഞ്ഞു: ”എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരി പിടിച്ചു കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് അന്ത്യം വരെയും സൂക്ഷിച്ചുവച്ചുവല്ലോ!”
ജോൺ 2: 9-10
 
എത്രയോ വിരുന്നുമേശയിൽ വിളമ്പിയിട്ടുള്ള ഒരാളാണത്. ജീവിതത്തേക്കുറിച്ചുള്ള അയാളുടെ നിരീക്ഷണമാണ് ഇപ്പോൾ മറ നീക്കുന്നത്. എല്ലായിടത്തും തങ്ങളുടെ ഏറ്റവും നല്ല വീഞ്ഞ് പ്രാരംഭത്തിൽ വിളമ്പാൻ മനുഷ്യർ ശ്രദ്ധിക്കുന്നുണ്ട്. പിന്നെയാണ് ബന്ധങ്ങളിലെ ആ അപകടകരമായ വാക്ക് – taken for granted. അവിടെയാണ് രണ്ടാം തരം വീഞ്ഞ് വിളമ്പിത്തുടങ്ങുന്നത്. സത്യസന്ധതയും തങ്ങൾക്കിടയിലെ സ്വാതന്ത്ര്യവുമൊക്കെയാണ് അതിനു കാരണമായി അവർ എണ്ണിപ്പറയുന്നത്. നോക്കിനിൽക്കെ ജീവിതത്തിന്റെ ചാരുതകൾ മങ്ങുകയാണ്. മണൽഘടികാരത്തിലെന്നപോലെ വിരലുകൾക്കിടയിലൂടെ പ്രേമം ചോർന്നുപോകുന്നു. ‘അവസാനം വരെ നല്ല വീഞ്ഞ് കാത്തവർ’ എന്നാരോ മന്ത്രിക്കുന്ന ആ അപൂർവം ചിലരിൽ ഞാനുണ്ടായിരിക്കുമോ എന്നുള്ളതാണ് സ്നേഹത്തിന്റെ യഥാർത്ഥ ചലഞ്ച്. പ്രവാചകന്മാരുടെ ദീർഘപരമ്പരകളുടെ ഒടുവിൽ യേശു എന്ന നല്ല വീഞ്ഞ് നിയതി കാത്തുവച്ചിരുന്നു എന്നൊക്കെയുള്ള ദൈവശാസ്ത്രവിചാരങ്ങൾ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾത്തന്നെ, ഇത് മനുഷ്യബന്ധത്തിനുള്ള ഏറ്റവും നല്ല വാഴ്ത്തും പ്രാർത്ഥനയുമാകുന്നു. വീഞ്ഞിനെപ്പോലെ, ഇരിക്കുന്തോറും വീര്യം വർദ്ധിക്കുന്ന ഒരു പ്രണയസങ്കല്പം ആരുടെ ഭാവനയാണ് പ്രഫുല്ലമാക്കാത്തത്.
 
നല്ലതായി ആരംഭിച്ചതെല്ലാം അത്ര നല്ലതായി അവസാനിച്ചിട്ടൊന്നുമില്ല. സെന്റ് പോൾ തന്റെ ചങ്ങാതിക്കൂട്ടത്തിൽ പറയുന്ന ഡീമസ് എന്നൊരാളുണ്ട്. മൂന്നിടങ്ങളിൽ അയാളുടെ നാമം പരാമർശിച്ചിരിക്കുന്നു. തന്റെ കൂട്ടുവേലക്കാരനെന്ന് ഒരിടത്ത്…

View original post 122 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s