Uncategorized

കൊമാല , ബിരിയാണി (ചെറുകഥകൾ) : സന്തോഷ് ഏച്ചിക്കാനം

മാർജ്ജാരനായകി

ഈ കുറിപ്പ് കൊമാല, ബിരിയാണി എന്നീ ചെറുകഥകളെ കുറിച്ച് മാത്രം ആണ്; ഇവ ടൈറ്റിൽ കഥകൾ ആയി ഉൾപ്പെടുന്ന പുസ്തകങ്ങളെ കുറിച്ചല്ല, അവ ഇതുവരെ വായിച്ചില്ല.

​​

കൊമാല

​സന്തോഷ് ഏച്ചിക്കാനം എഴുതിയ  കൊമാല എന്ന ബുക്കിലെ ചിന്തോദ്ദീപകമായ ഒരു ചെറുകഥയാണ് കൊമാല. കുണ്ടൂർ വിശ്വൻ എന്നയാൾ ബാല്യകാല സുഹൃത്തിന് വേണ്ടി ജാമ്യം നിൽക്കുകയും അയാൾ ഒരു ഗഡു പോലുമടയ്ക്കാതെ കടത്തിലേക്കും ആത്മഹത്യ എന്ന തീരുമാനത്തിലേക്കും വിശ്വനെയും കുടുംബത്തെയും തള്ളിവിടുന്നു. തികച്ചും സാധാരണമായ ഈ കാര്യം വാർത്തകളിൽ ഇടം പിടിക്കുന്നത് ആത്മഹത്യ ചെയ്യാൻ ഒരു സ്വാതന്ത്ര്യ വിശ്വൻ തിരഞ്ഞെടുത്ത കാര്യം വീടിനു മുന്നിൽ ബോർഡ് എഴുതി തൂക്കിയിട്ടു എന്നതുകൊണ്ട് മാത്രം. കടക്കെണിയിലായ നിരവധി കർഷകരെയാണ് അപ്പോൾ ഓര്മ വന്നത്.

സ്നേഹം, ഉപകാരം എന്നതൊക്കെ ഓർത്ത് പരോപകാരം  ചെയ്യാൻ പോകുന്നവർക്ക്, യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനായി വിശ്വൻ ചില  അനുഭവ പാഠങ്ങൾ പങ്കുവെക്കുന്നുണ്ട്. വളരെ നല്ല ഓർമ്മപ്പെടുത്തലുകൾ!

അതിനേക്കാൾ ഒക്കെ കാണുന്ന ചില സത്യങ്ങൾ:
ഒരാളുടെ മരണം, ആത്മഹത്യയായാലും അപകടമായാലും ആരെയും ബാധിക്കുന്നില്ല. ആരും അതേക്കുറിച്ചു  ബേജാറാവുന്നില്ല; അത് തടയാനോ അതിൽ നിന്നും ഒരാളെ രക്ഷിക്കാനോ ആരും ഒരുക്കമല്ല.* കാരണം, ആളുകൾ,
സമൂഹം, എന്നിവയെല്ലാം പെഡ്രോ പാരാമോ എന്ന നോവലിലെ കൊമാല എന്ന പ്രേതനഗരത്തിലെ പോലെ മൃതരാണ്. തൻകാര്യങ്ങളിൽ മാത്രം വ്യാപൃതരാണ്. ആരെങ്കിലും സഹായഹസ്തവുമായി വരാം, എന്നാൽ അതുകണ്ടു നമ്മൾ ആശ്വസിക്കരുത്. അവർക്കു മറ്റു പല ഉദ്ദേശങ്ങളും അജണ്ടകളും കാണും. നമ്മെ പെരുവഴിയിലാക്കി അവർ എപ്പോൾ…

View original post 128 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s