Uncategorized

എൻ‌മകജെ : അംബികാസുതൻ മാങ്ങാട്‌

മാർജ്ജാരനായകി

This image has an empty alt attribute; its file name is image-1.png

എൻമകജെ വായിച്ചുതീർന്നത് ഉള്ളുരുക്കങ്ങളോടെ ആണ്. പേര്ശ്രദ്ധേയമായിരുന്നത് കൊണ്ട് കേട്ട കാലത്ത് ‘ഇത് മലയാളം തന്നെയോ’ എന്ന്തോന്നിയിരുന്നു. എന്നാൽ ഇതിവൃത്തം അറിഞ്ഞപ്പോൾ ഗൗരവമേറിയ പരിസ്ഥിതി  വിഷയം കൈകാര്യം ചെയ്യുന്ന ഒന്നാണെന്ന് അറിഞ്ഞു. അത്തരം ഒരു കൃതിയിൽ വിരസത ഒഴികെ കാവ്യഭംഗി കണ്ടെത്താൻ സാധ്യത കുറവാണെന്നു തോന്നിയത് കൊണ്ടും ഈവിഷയം കൈകാര്യംചെയ്യുന്ന ഹൃദയഭേദക  പത്രവാർത്തകളും മറ്റും കണ്ടത് കൊണ്ടുംപുസ്തകം തേടിപ്പിടിച്ചു വായിക്കണം എന്ന് തോന്നിയതേ ഇല്ല. ഇന്ന് പുസ്തകം വായിച്ചുതീർന്നപ്പോൾ അതെന്റെ തെറ്റായ  ധാരണമാത്രമായിരുന്നു എന്ന് ബോധ്യപ്പെട്ടു.കാരണം, ഒരു ജനത  അനുഭവിച്ച / അനുഭവിച്ചുകൊണ്ടിരിക്കുന്ന  ദുരിതങ്ങളുടേയും രോഗങ്ങളുടേയുംസഹനങ്ങളുടേയുംകഥനത്തിനു ഊടും പാവും നെയ്തിരിക്കുന്നത് ചരിത്രപരവും സാംസ്കാരികവുമായ ഐതിഹ്യങ്ങളും  ഗുപ്താർത്ഥങ്ങളുള്ള സമാന മിത്തുകളും ചേർന്നാണ്. ഒഴുക്കോടെ ഉള്ളവായനാനുഭവം!  സൂക്ഷ്മതയോടെയുള്ള കഥപറച്ചിൽ വഴി മനുഷ്യകുലത്തിനു സ്വാർത്ഥതക്ക് അപ്പുറത്തുണ്ടാകേണ്ട സഹജീവിസ്നേഹം, പ്രകൃതി-പരിസ്ഥിതിസംരക്ഷണത്തിൽ  ഉണ്ടാകേണ്ട ജാഗ്രത എന്നിവയുടെ അനിവാര്യതയും അത് ഉണ്ടാകാത്തത്കൊണ്ടുള്ള വിപത്തിന്റെ നേർരേഖയും ശാസ്ത്രത്തിന്റെ പിൻബലത്തോടെ കഥാകൃത്ത് വിവരിച്ചുതരുന്നുണ്ട്.

 അടിച്ചമർത്തപ്പെട്ടവർക്ക് ലോകത്തിന്റെ ഏതു കോണിൽ ഏതു തുറയിൽ ആയാലുംനിസ്സഹായതയുടെ  മനസാണ്, അധികാരം ധാർമികത ഇല്ലാതാക്കും എന്നതിന് എവിടെയും എക്കാലത്തും തെളിവുകൾ കാണാം. ഒരു നാടിനെ ഒന്നടങ്കം ഇല്ലാത്താക്കുന്നതിനേക്കാളും ഭീകരമായ ഒന്നാണ് നാട്ടുകാരുടെ  നിഷ്‌കാപട്യവും, അറിവില്ലായ്മയും ഉപയോഗിച്ച് അവരെയും നാടിനെയും വികലമാക്കുന്നത്. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ….ആവശ്യത്തിലധികം,അശ്രദ്ധമായി ഉപയോഗിക്കുന്ന എന്തും വിഷതുല്യം എന്നതിന് നമുക്ക് മുന്നിൽ അനേകം ദൃഷ്ടാന്തങ്ങളുണ്ട് . വിവേകശൂന്യമായ കീടനാശിനി പ്രയോഗത്തിലൂടെ ‘സ്വർഗ’ ത്തെ നരകമാക്കി തീർത്തപ്പോൾ അവർക്കു വേണ്ടി പോരാടാനും സ്വജീവൻ പോലും അപകടത്തിലാക്കി  പൊരുതാനും ഒരു കൂട്ടം നല്ല മനസ്സുകൾ ഉണ്ടായി എന്നത് പ്രത്യാശ നൽകുന്നുണ്ട്.  പലതരം…

View original post 229 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s