🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪
ദൈവകാരുണ്യ നൊവേന – മൂന്നാം ദിവസം
🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪
ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന് കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
ധ്യാനം:-
🔴⚪🔴⚪
ഭക്തി തീക്ഷ്ണതയുടെ വിശ്വസ്തതയുള്ള എല്ലാ ആത്മാക്കളേയും ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തില്‍ അവരെ മുക്കിയെടുക്കുക. കുരിശിന്റെ വഴിയില്‍ എനിക്ക് ആശ്വാസം ചൊരിഞ്ഞത് ഈ ആത്മാക്കളാണ്. കയ്പേറിയ കദനക്കടലിന്റെ നടുവില്‍ ആശ്വാസത്തിന്റെ തുള്ളികള്‍ പകര്‍ന്നത് അവരായിരുന്നു.
പ്രാര്‍ത്ഥന:-
🔴⚪🔴⚪🔴
ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തില്‍ നിന്നും, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോരുത്തര്‍ക്കും സമൃദ്ധമായ അളവില്‍ പ്രസാദവരങ്ങള്‍ വര്‍ഷിക്കണമേ. സഹതാപനിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്കണമേ. അവിടെനിന്നും അകന്നുപോകുവാന്‍ ഞങ്ങളെ അനുവദിക്കരുതേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താല്‍ അതിതീക്ഷ്ണമായി ജ്വലിച്ചു കൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം ഞങ്ങള്‍ അങ്ങയോട് യാചിക്കുന്നു. നിത്യനായ പിതാവേ, വിശ്വസ്തരായ ആത്മാക്കളുടെമേല്‍ കരുണാര്‍ദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ.
അവര്‍ അങ്ങയുടെ പുത്രന്റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിന പീഡകളെപ്രതി അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരില്‍ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങയോടുള്ള…
View original post 304 more words
Categories: Uncategorized
Recent Comments