Uncategorized

തിരികെ

ഗുൽമോഹർ പൂക്കൾ

തിരികെ
…………..
അമ്മ തൻ കയ് പിടിച്ചാദ്യമായ്
പിച്ചവെച്ച നാട്ടിടവഴിയിലൂടെ
എൻ ബാല്യത്തിലേക്കൊന്നു
തിരികെ നടക്കണം

കണ്ണൻചിരട്ടയിൽ മണ്ണപ്പം
ച്ചുട്ടുകളിച്ചീടണം
തുമ്പി തൻ വാലിൽ നൂലുകെട്ടി
പറത്തീടണം

പച്ച പ്പട്ടുടുത്തു നിൽക്കും
വയൽ വരമ്പിലൂടെ
ഓടിക്കളിച്ചീടണം

ഞാറ്റുവേലക്കിളി പാടിയ പാട്ടുകൾ.ഉച്ചത്തിലോന്നായ്
പാടീടണം
കാളകൾ ഉഴുതു മറിച്ച
ചേറിലൊന്നു കളിച്ചീടണം

മീനുകൾ തുള്ളിക്കളിക്കുമാ
അമ്പലക്കുളത്തിൽ
ചാടി തിമർത്തീടണം
ആലിലത്തണലിൽ
കാറ്റിൻ കുസൃതിയിൽ
ലയിച്ചിടണം

ആദ്യാക്ഷരത്തിൻ
മധു നുകരാനെത്തുന്ന നേരം
അമ്മയെ നോക്കി
ച്ചിണുങ്ങിടണം

ജാതിതൻ
അതിർവരമ്പില്ലാതെ
മതമതില്ലിതെ
ഒന്നു ചേർന്നിരുന്നീടണം

ച്ചില്ലു ഭരണയിൽ പുഞ്ചിരി തൂകമാ
നാരങ്ങ മിഠായ് പങ്കിടെ ടുത്തു നുണഞ്ഞിടണം

തോളോട് തോൾ ചേർന്ന്
പുതുമഴ നയണം
കളകള മൊഴുകും
അരുവിയിൽ കടലാസുവഞ്ചി
ഇറക്കിടണം

ചേമ്പിലതണ്ടിലോളിച്ചുകളിക്കുന്ന
തൂമഴ തുള്ളിയെ
കൗതുകത്തോടെ
നേക്കിടണം

മാനത്തു മിന്നും
നക്ഷത്രങ്ങളെ നോക്കി നിഷ്ക്കളങ്കമായൊന്നു
പുഞ്ചിരി തൂകണം

മുത്തശ്ശി തൻ മടിയിൽ
തല വെച്ചു യക്ഷിതൻ
കഥകൾ കേട്ടു
നിദ്രയിലൊന്നലിഞ്ഞിടണം

Muhammed Sahir

View original post

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s