Uncategorized

പുലർവെട്ടം 450

Nelson MCBS

{പുലർവെട്ടം 450}

 
പുതിയ നിയമത്തിൽ ‘അപ്പം’ എന്നൊരു പദം എവിടെ നിന്നു വേണമെങ്കിലും നിങ്ങൾ പരതിയെടുത്തോളൂ, അതിനു മുൻനിരയായി ‘കൃതജ്ഞതയോടെ’ എന്നൊരു വിശേഷണം കാണാം. ലോകത്തിന്റെ ഏറ്റവും പഴക്കമുള്ള പ്രാർത്ഥനകളൊക്കെ ഭക്ഷണത്തിനുള്ള നന്ദിയായിരുന്നു.
 
ഒരപ്പത്തുണ്ട് എടുക്കുമ്പോൾ പോലും അവന്റെ ഹൃദയം കൃതജ്ഞതാപരമായി. ചെറിയ കാര്യമല്ല അന്നമുണ്ടായിരിക്കുക എന്നത്. അതും ഇഷ്ടഭക്ഷണമുണ്ടായിരുക്കുക. പഴയ ഒരു ഓർമയാണ്, ഭേദപ്പെട്ട ജീവിതസാഹജര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുള്ള കുറച്ചുപേർ പാർക്കുന്ന തെരുവിന്റെ അങ്ങേ തലക്കലാണ് ആശ്രമം. വല്ലപ്പോഴും പുറത്തു പോകുമ്പോൾ വലിയ ചില ഉത്തരവാദിത്വങ്ങളിൽ നിന്നും റിട്ടയർഡ് ചെയ്ത ഒരാൾ എന്നും ഒരേ കുശലം ചോദിക്കുന്നു, ‘ഇന്നെത്തായിരുന്നു അകത്തെ കൂട്ടാൻ?’ വളരെ വിയേർഡ് ആയി അത് അതനുഭവപ്പെട്ടിരുന്നു.
 
വിഭാര്യനായ ഒരാൾ തന്റെ അവശേഷിക്കുന്ന ചില കൗതുകങ്ങളെ നിലനിർത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കണം അത്തരം ആരായലുകൾ എന്ന അനുഭാവത്തോടു മാത്രമേ ഇപ്പോൾ അത് ഓർമ്മിച്ചെടുക്കാനാവുന്നുള്ളു..അവൾ അയാൾക്ക് എന്തൊക്കെയായിരിക്കും വിളമ്പിയിട്ടുണ്ടാവുക!
 
അലഞ്ഞു നടന്ന ഒരു തച്ചനും കൂട്ടുകാർക്കും നേരത്ത് ഭക്ഷണം കിട്ടുക എന്നതിനേക്കാൾ വലിയ ഒരു ആഡംബരമില്ല. ഒരു നാണയം പോയാൽ അത് തിരഞ്ഞു കിട്ടുവോളം സമാധാനമില്ലാത്ത സ്ത്രീകളുടെ നാടാണ്. ഒരു ചങ്ങാതി വീട്ടിൽ വന്നാൽ അടുത്ത വീട്ടിൽ നിന്നും അപ്പം ഇരക്കുന്ന കാലം. ആ കാലത്തിലും ദേശത്തിലും അവനും കൂട്ടരും വിശന്നു മരിച്ചില്ല എന്നതാണ് സുവിശേഷം അടയാളപ്പെടുത്താതെ പോകുന്ന അത്ഭുതം. അതിനർത്ഥം പാവപ്പെട്ട മനുഷ്യർ അവരുടെ വിയർപ്പിന്റെ ഒരു ഓഹരി ഈ ദരിദ്രമനുഷ്യർക്കു വേണ്ടി കരുതിവച്ചിരുന്നു. എന്റെതല്ലാത്ത കാരണങ്ങൾ…

View original post 129 more words

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s