വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം, തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽനിന്ന് വോട്ടർ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്തോ ഡിജിലോക്കറിലോ സൂക്ഷിക്കാം. വോട്ട് ചെയ്യാൻ
ഇ-കാർഡ് ഉപയോഗപ്പെടുത്താം.
സ്ഥിരമായി വോട്ട് ചെയ്തിരുന്നതും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളതുമായ പലര്‍ക്കും ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ചലച്ചിത്ര താരം മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്തായിരിക്കാം ഇവര്‍ക്കു വോട്ട് ചെയ്യാനാവാതെ പോയതിന്റെ കാരണം? അധികമാലോചിക്കാനൊന്നുമില്ല, വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതുതന്നെ.
ഏറ്റവും ഒടുവില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നതാണെന്നതിനാല് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്ന വിശ്വാസമാണു തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പലര്‍ക്കും വിനയായത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പും നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷനുകളാണു നടത്തുന്നതെന്നതുപോലെ വോട്ടര്‍ പട്ടികകളും വ്യത്യസ്തമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണു നടത്തുന്നതെങ്കില്‍ പൊതു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്.
അതുകൊണ്ട് ഒരു പട്ടികയില്‍ പേരുണ്ട് എന്നതുകൊണ്ട് മറ്റൊന്നില്‍ ഉണ്ടാണമെന്നില്ല.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്നു പരിശോധിക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും അവസാനഘട്ടത്തിലും സംസ്ഥാന കമ്മിഷന് അവസരം നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ തങ്ങളുടെ പേര് പട്ടികയിലുണ്ടാവുമെന്ന് ഉറച്ചുവിശ്വസിച്ചുപോയതാണ് പലര്‍ക്കും വിനയായത്.
വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നത് ഉറപ്പാക്കേണ്ടത് വോട്ടറുടെ ഉത്തരവാദിത്തമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ പറയുന്നത്.
വോട്ടര്‍ കാര്‍ഡുണ്ടല്ലോ എന്ന ആത്മവിശ്വാസം വേണ്ട
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ട് എന്നതുകൊണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ ആറു മാസത്തിലേറെയായി സ്ഥലത്തില്ലെങ്കില്‍ ഇയാളെ പട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു പരാതി സമര്‍പ്പിക്കാം. ബന്ധപ്പെട്ട വോട്ടര്‍ക്കു നോട്ടിസ് നല്‍കിയശേഷം ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍ രേഖകള്‍ പരിശോധിക്കുകയോ ഹിയറിങ് നടത്തുകയോ വേണം.
ഹിയറിങ്ങില്‍ വോട്ടര്‍ ഹാജരായി കൃത്യമായ മറുപടിയും രേഖകളും സമര്‍പ്പിച്ചില്ലെങ്കില്‍ പട്ടികയില്‍നിന്നു പുറത്താകാം.
ഇങ്ങനെ എതിര് രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യിച്ച വാര്‍ത്തകള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. സമീപകാലത്ത് വിവാഹിതരായ സ്ത്രീകളാണ് ഇക്കാര്യത്തില്‍ ഏറെയും പരാതിയുമായി രംഗത്തുവന്നത്. വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്കു പോയി എന്ന കാരണത്താലാണ് ഇവരെല്ലാം സ്വന്തം നാട്ടിലെ പട്ടികയില്‍നിന്ന് പുറത്തായത്. എന്നാൽ ഭര്‍ത്താവിന്റെ നാട്ടിലെ വോട്ടര്‍പട്ടികയില്‍ ഇവർ ഇടംപിടിച്ചിട്ടില്ല താനും.
നിയമസഭാ തിരഞ്ഞെടുപ്പ്: പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോകുന്ന സാഹചര്യം ഇനിയുമുണ്ടായേക്കാം. അതിനാല്‍ പേര് ഉണ്ടോയെന്ന് ഉറപ്പാക്കാനും പുതുതായി പേര് ചേര്‍ക്കാനുമുള്ള അവസരമാണിത്.
മേയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. //ceo.kerala.gov.in/electoralrolls.html എന്നതാണ് ഇതിനായുള്ള ലിങ്ക്.
കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പുതുതായി പേര് ചേര്ക്കാനാഗ്രഹിക്കുന്നവര്ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഇതിനായി //voterportal.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. തിരുത്തല്‍, പേര് നീക്കം ചെയ്യല്‍ എന്നിവയ്ക്കും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം. നേരിട്ടും അക്ഷയ സെന്റർ വഴിയും ഈ വെബ്സൈറ്റിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
നേരത്തെ, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡിസംബർ 31 വരെ എന്ന പരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാലിത് അന്തിമ തിയതിയല്ലെന്നും എല്ലാവർവും നടക്കുന്ന സ്പെഷ്യൽ സമ്മർ റിവിഷന്റെ ഭാഗമായാണ് ഈ തിയതി നിർദേശിച്ചതെന്നും കമ്മിഷൻ അഡിഷണൽ സിഇഒ ബി. സുരേന്ദ്രൻ പിള്ള പറഞ്ഞു. പോളിങ്ങിനു മുൻപ് ഒരു നിശ്ചിത ദിവസം വരെ പേര് ചേർക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ഡിസംബർ 31 വരെ പേര് ചേർത്തവർ പ്രധാന വോട്ടർപട്ടികയിൽ ഇടം പിടിക്കും. ഈ പട്ടിക 2021 ജനുവരി 20 നു കമ്മിഷൻ പ്രസിദ്ധീകരിക്ച്ചിട്ടുണ്ട്.
2020 ഡിസംബർ 31 നുശേഷം പേര് ചേർത്തവർ അനുബന്ധ പട്ടികയിലാണുണ്ടാവുക. ഇവർക്ക് ഫൊട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വോട്ടെടുപ്പിനു മുൻപ് ലഭിക്കാൻ അൽപ്പം പ്രയാസം നേരിടും. എന്നാൽ വോട്ടവകാശമുണ്ടാകും. ഇവർക്ക് തിരിച്ചറിയൽ കാർഡിനുപകരം തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മറ്റു രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കി വോട്ട് ചെയ്യാൻ കഴിയും.
2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കിയാണു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഡില്‍ പുതിയ ഫൊട്ടോ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പുതിയ വോട്ടർപട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്ച്ചിട്ടുണ്ട്.
ഇനി അപേക്ഷിക്കുന്നവരെ തിരഞ്ഞെടുപ്പിനു മുൻപായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടർ പട്ടികയിലായിരിക്കും ഉൾപ്പെടുത്തുക.
വിവരങ്ങൾക്ക് കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ് ഓൺലൈൻ
കൺസ്യൂമേർ കംപ്ലൈന്റ്സ് & പ്രൊട്ടെക്ഷൻ സൊസൈറ്റി
Editor / Author : Unknown
Categories: Information
Recent Comments