Song: Ponnoliyil Kallara
Album: Snehamalyam
പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു (2)
തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനകം പോൽ മിന്നി വിളങ്ങുന്നു (2)
(പൊന്നൊളിയിൽ…..)
പുകപൊങ്ങും മരണത്താഴ്വരയിൽ
പുതുജീവൻ പൂങ്കതിരണിയുന്നു
മാനവരും സ്വർഗ്ഗനിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു (2)
പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും പ്രഭയിൽ മുഴുകുന്നു
Categories: Lyrics, Lyrics - Malayalam
Reblogged this on Nelson MCBS.
LikeLiked by 1 person