Song. Kanuka kroosin
Album: Sneharaagam
കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ
ഘോരമാം മരക്കുരിശേന്തി
പോകുമാ ദേവകുമാരൻ
കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ
നിൻ ദാഹമൊക്കെയും തീർക്കാൻനിനക്കായ്
രക്ഷയിൻ ജലവും ഞാനേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം കൈപ്പുനീർ മാത്രം(2)
എൻ പ്രിയ ജനമേ എൻ പ്രിയ ജനമേ
എന്തു ഞാൻ തിന്മകളേകി(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയ താതാ നിൻ ഹിതമോ
കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ
നിൻ താപമൊക്കെയും തീർക്കാൻ നിനക്കായ് നന്മകളഖിലവുമേകി(2)
അതിൻ ഫലമായ് നീ നൽകി എനിക്കായ്
ഘോരമാം മരക്കുരിശല്ലോ(2)
എൻ പ്രിയ താതാ എൻ പ്രിയ താതാ
എന്നെ നീ കൈവെടിഞ്ഞോ(2)
ഈ പാനപാത്രം ഞാൻ കുടിപ്പാനായ്
എൻ പ്രിയതാതാ നിൻ ഹിതമോ
കാണുക ക്രൂശിൻ പാതയിൽ
പാതയിൽ പാതയിൽ പാതയിൽ
Categories: Lyrics, Lyrics - Malayalam
Reblogged this on Nelson MCBS.
LikeLiked by 1 person