മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍
എന്തിന്നു പെണ്ണേ നിനക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലൊ കനവാകെ
പകലിന്റെ മടിയില്‍ മിഴി തുറന്നാല്‍
രാവത്തും വരയ്ക്കും നിന്‍രൂപം മുന്നില്‍
മൊത്തത്തില്‍ പറഞ്ഞാല്‍ നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂകുന്ന വിളക്കും
മുത്തേ പൊന്നേ…
താനേ തന്നന്നേ തന്നാനേ താനന്നേ… (2)
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളവില്‍ക്കും കടയിലും കേറാം
താനേ തന്നന്നേ തന്നാനേ താനന്നേ
കണ്ണോട് കണ്ണോരം നോക്കിയിരിക്കാം
കാതോട് കാതോരം കഥകള്‍ പറയാം
മുത്തേ പൊന്നേ…
താനേ തന്നന്നേ തന്നാനേ താനന്നേ… (4)
Categories: Lyrics - Malayalam
Recent Comments