{പുലർവെട്ടം 426}
യുക്തിയെ ബുദ്ധിമുട്ടിലാക്കുന്ന എന്തോ ഒന്ന് സ്നേഹത്തിൽ സംഭവിക്കുന്നുണ്ട്, സയമീസ് ഇരട്ടകളുടെ കാര്യത്തിലെന്നപോലെ.
ഒരേ നേരത്ത് ഏതാണ്ട് ഒരേപോലുള്ള സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കഥ പറയുകയാണ് ഒരു ചേച്ചിയും അനുജത്തിയും. ഫലിതമായതിനെ പറഞ്ഞവസാനിപ്പിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് ഒരു തോന്നൽ ഉള്ളിൽ പതിയുന്നുണ്ട്.
മറ്റൊന്ന് ഇങ്ങനെയാണ്. മൂന്നുമണിവെളുപ്പിന് അയാൾ കടന്നുപോയി. അവളോടത് പുലരിയാകുമ്പോൾ നേരിട്ടു പറഞ്ഞ് ബോധ്യപ്പെടുത്താമെന്ന് കരുതി സാവകാശം കൊടുക്കുന്ന ഉറ്റവർ അറിഞ്ഞില്ല അയാൾ അണഞ്ഞു പോയ നിമിഷം കിടപ്പറയിലെ മാഞ്ഞുപോയ ഒരു വെളിച്ചം കൊണ്ട് അതവളുടെ ഉള്ളിൽ ആരോ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന്. അധികം പഴക്കമില്ലാത്ത വർത്തമാനമാണിത്. വിചിത്രഭാവനകളെ സബ്സ്ക്രൈബ് ചെയ്ത് സ്നേഹത്തിന് അഭൗമിക അലങ്കാരങ്ങൾ ചമയ്ക്കാനുള്ള വാശിയൊന്നുമല്ലിത്. വെറുതെ ഒരു ഭാവനയായി മാത്രം അതിനെ കരുതിയിരുന്ന കാലത്തെക്കുറിച്ചുള്ള അനുതാപവും വീണ്ടുവിചാരവുമായി മാത്രം ഈ കുറിപ്പിനെ ഗണിച്ചാൽ മതിയാകും.
സ്നേഹിക്കുന്നവർ ഒരു ശരീരമായി മാറുമെന്ന് ഒരു പുരാതനമൊഴി അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പരിണയത്തിന്റെ പശ്ചാത്തലത്തിലാണ് ആ അരുളെങ്കിലും എല്ലാ ബന്ധങ്ങൾക്കും പ്രസക്തമാകുന്ന ഒരു വിചാരം കൂടിയാണിത്. അതുകൊണ്ടാണ് ഡമാസ്കസിലേക്കുപോയ ഒരാളുടെ ബോധത്തിലേക്ക് ‘സാവൂൾ സാവൂൾ, നീ എന്തിനാണെന്നെ പീഡിപ്പിക്കുന്നത്’ എന്ന ആരായൽ വെള്ളിടി പോലെ പതിക്കുന്നത്. സാവൂൾ അയാളെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും ആരോ ചിലരുടെ ചുമലിൽ വീണ ചാട്ടവാർ അയാളുടെ ഉള്ളിലാണ് തിണർക്കുന്നത്. അയാളാണ് അടിമുടി നീലിച്ചുപോകുന്നത്.
മൂന്നുനാൾ സാവൂൾ അന്ധനായിരുന്നു. ആ ഇരുട്ടിലാണ് സ്നേഹത്തിന്റെ മിന്നാമിന്നികൾ അയാളുടെ ഉടലിനെ പൊതിഞ്ഞത്; പ്രാപഞ്ചികശരീരം- Cosmic body – എന്ന ബോധത്തിലേക്ക് അയാളുടെ പ്രജ്ഞ…
View original post 150 more words
Categories: Uncategorized
Recent Comments