Medicine / Health Care

വീട് പരിഹാരങ്ങൾ Home Remedies

വീട് പരിഹാരങ്ങൾ
———————————–

Ayurvedic Plant
ജീരകം ഒന്ന് കഴിച്ചുനോക്കൂ, വെറും 20 ദിവസം കൊണ്ട് ആളാകെ മാറും.
ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിച്ചു കൂട്ടാനാകാത്ത ഒന്നാണ് ജീരകം. അല്ലേ. അത് മാത്രമല്ല കുടിക്കാനുള്ള വെള്ളത്തില്‍ ജീരകം ചേര്‍ക്കാന്‍ ഇഷ്ട്പ്പെടുന്നവരാണ് മലയാളികള്‍. അടുക്കളയിൽ പ്രത്യേക സ്ഥാനം നല്‍കാറുള്ള നിങ്ങള്‍ ഈ ഔഷധ മൂല്യത്തിന്റെ ഗുണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ ജീരകം ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പതിവായി ജീരകം തിന്ന് നോക്ക് 20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ശരീരഭാരം കുറയുന്നതാണ്.

*രാത്രിയില്‍ 2 ടേബിൾസ്പൂൺ ജീരകം വെള്ളത്തിലിട്ട് വെയ്ക്കുക. രാവിലെ ജീരകം അരിച്ച മാറ്റുക. ശേഷം അര കഷ്ണം നാരങ്ങ പിഴിഞ്ഞു ചൂടാക്കി വെറും വയറ്റില്‍ കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.

* ഒരു ടേബിള്‍ സ്‌പൂണ്‍ ജീരകം പൊടിച്ചത് കുറച്ച് തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.

* ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്.

*ജീരകം പൊടിച്ചത് ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഗുണം തരും.

*ഒരല്ലി വെളുത്തുള്ളി മതി; നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാകാന്‍
വെളുത്തുള്ളി ഇഷ്ടമാണോ? ഇനി ഇഷ്ട്മല്ലെങ്കിലും കഴിക്കണം കാരണം വെളുത്തുള്ളി സ്വാദിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചത് കഴിച്ച് നോക്ക് അത്ര സുഖമുണ്ടാകില്ലെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.

* വെറുംവയറ്റില്‍ അടുപ്പിച്ച് വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്.

* ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ട് കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചത് കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

*ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം.

*ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

*ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിയ്ക്കും.

വായ്‌നാറ്റം, പല്ലിലൊളിക്കും കാരണവും നിമിഷപരിഹാരവും

പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായ്‌നാറ്റം. എത്രയൊക്കെ ബ്രഷ് ചെയ്താലും വീണ്ടും വായ്‌നാറ്റം എന്ന പ്രശ്‌നം വീണ്ടും വീണ്ടും പലരേയും പിടികൂടുന്നു. മറ്റുള്ളവരോട് ഇടപെടാനും എന്തിനധികം സമൂഹത്തില്‍ നിന്ന് നമ്മളെ പുറകിലോട്ട് പിടിച്ച് വലിയ്ക്കാന്‍ വരെ വായ്‌നാറ്റം കാരണമാകുന്നു. എന്താണ് വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും കാരണമറിയാതെ ചികിത്സ തേടുമ്പോഴാണ് ഇതിന്റെ ഫലം നെഗറ്റീവ് ആയി മാറുന്നത്. എങ്ങനെ വായ്‌നാറ്റത്തെ പരിഹരിയ്ക്കാം എന്നും വായ്‌നാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും നമുക്ക് നോക്കാം.

കാരണങ്ങള്‍

നാക്കിനു സമീപത്തും പല്ലുകള്‍ക്കിടയിലും ഉണ്ടാവുന്ന ബാക്ടീരിയകളാണ് വായ് നാറ്റത്തിന്റെ പ്രധാന കാരണം. വായ വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് പ്രധാന പോംവഴി.

ഭക്ഷണം കഴിച്ചശേഷം

ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാത്തതും നാക്ക് വടിയ്ക്കാതിരിയ്ക്കുന്നതുമെല്ലാം വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

പെരുംജിരകം

ഇടയ്ക്കിടക്ക് പെരുംജീരകം ചവയ്ക്കുക. ഇത് വായിലെ ബാക്ടീരിയയെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ കാരണമാകുന്നു.

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി കൊണ്ട് വായ് നാറ്റത്തെ ഇല്ലാതാക്കാം. ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഇതിലേക്ക് ഏലം ചേര്‍ക്കാം. ഇത് കൊണ്ട് വായ് കഴുകിയാല്‍ വായ് നാറ്റത്തെ എന്നന്നേക്കുമായി ഓടിയ്ക്കാം.

നാരങ്ങ നീര്

നാരങ്ങ നീര് നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് വായ്‌നാറ്റത്തിന്. ഇത് വായിലെ ബാക്ടീരിയയെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നു.

മല്ലിയില

മല്ലിയില ചവയ്ക്കുന്നതും വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ബെസ്റ്റ് വഴികളില്‍ ഒന്നാണ്.

പഴം കഴിയ്ക്കാം

ഇടയ്ക്കിടയ്ക്ക് പഴം കഴിയ്ക്കാം. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല വായില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കാനും പഴം സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി ഒരു കഷ്ണം വായില്‍ വെയ്ക്കുന്നതും വായ്‌നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ഉപ്പും കൂട്ടി ചവച്ചാല്‍ മതി.

(കടപ്പാട് )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s