Album: Snehadhara
മാലാഖ വൃന്ദം നിരന്നു
വാനിൽ മാധുര്യ ഗീതം പൊഴിഞ്ഞു
മാലോകരാമോദമാർന്നീ
പാരിൽ ആ ഗാനമേറ്റേറ്റു പാടി…. (2)
അത്യുന്നതത്തിൽ മഹത്വം
സർവ്വശക്തനാമീശന്നു സ്തോത്രം
സന്മനസ്സുള്ളവർക്കെല്ലാം ഭൂവിൽ
സന്തത ശാന്തി കൈവന്നു…
ദൈവകുമാരൻ പിറന്നു
മർത്യരൂപം ധരിച്ചേകജാതൻ (2)
ആത്മാഭിഷിക്തൻ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു
ലോകമെങ്ങും പ്രമോദം നിറഞ്ഞു
[മാലാഖ വൃന്ദം……. ]
[അത്യുന്നതത്തിൽ മഹത്വം…. ]
ഉണരൂ ജനാവലി ഒന്നായ്
വേഗമുണരൂ മഹേശനെ വാഴ്ത്താൻ (2)
തിരുമുൻപിലെല്ലാമണയ്ക്കാം
തന്റെ തിരുനാമമെന്നും പുകഴ്ത്താം
തന്റെ തിരുനാമമെന്നും പുകഴ്ത്താം
[മാലാഖ വൃന്ദം……. (2) ]
[അത്യുന്നതത്തിൽ മഹത്വം….(2) ]
Categories: Lyrics, Lyrics - Malayalam
Reblogged this on Nelson MCBS.
LikeLiked by 1 person