Reflections

Easter Message by Sherin Chacko

ഉയിർപ്പുതിരുനാൾ Easter 

മിശിഹാ ഉത്ഥാനംചെയ്തു!

 Christ is Risen

ഇനി നമുക്ക് ആശയ്ക്കു വകയുണ്ട്. നമ്മള്‍  പാപത്തിന്‍റെ അധീനതയിലല്ല.

                     സ്നേഹം വിജയിച്ചിരിക്കുന്നു.

ഒരു ക്രിസ്ത്യാനിയുടെ വിശ്വാസ ജീവിതത്തിലെ പ്രതിക്ഷയുടെയും പ്രത്യാശയുടെയും സുദിനം.

ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?

ഈശോ ഒരിക്കല്‍ തന്‍റെ ശിഷ്യരോട് ചോദിച്ച ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍ ഇന്നും പ്രസക്തങ്ങളാണ്.

പലതരത്തിലുള്ള ധാരണകള്‍ യേശുവിനെപ്പറ്റി ഉണ്ടാവുക സ്വാഭാവികമാണ്. യേശുവിനെ അടുത്തറിഞ്ഞ ശിഷ്യരെ സംബന്ധിച്ചിടത്തോളം അവിടുന്ന് ജീവനുള്ള, ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായിരുന്നു. ഈശോയുടെ കുരിശുമരണത്തിന്‍റെ യഥാര്‍ഥലക്ഷ്യം മനസ്സിലാക്കാന്‍ സ്വശിഷ്യന്മാര്‍ക്കുപോലും സാധിച്ചത് വൈകിയാണ്.

പലവിധത്തില്‍ ഈ ദിനം നാം കൊണ്ടാറുണ്ട്. ഈ ആഘോഷങ്ങളില്‍ യഥാര്‍ത്ഥ ഈസ്റ്ററി ന്‍റെ സന്ദേശം പലപ്പോഴും മറന്നുപോകാറുണ്ടോ എന്ന് നാം വളരെ ആഴമായി ചിന്തിക്കണം.

ശാരീരികവും മാനസികവുമായി ഏറ്റവും ദാരുണമായ സഹിച്ച് ലോകപാവങ്ങള്‍ക്ക് ബലിയായി തീര്‍ന്ന അവിടുത്തെ ത്യാഗം ഈസ്റ്റര്‍ ദിനത്തില്‍ മാത്രം അനുസ്മരിക്കേണ്ട ഒന്നല്ല. ഓരോ നിമിഷവും ഓര്‍ക്കേണ്ടതാണ്. വിവിധങ്ങളായ ആര്‍ഭാടങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍ക്കപ്പുറം ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് നമ്മുടെ മനസില്‍ ഉണ്ടാവട്ടെ.

നിങ്ങള്ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്അന്വേഷിക്കുന്നതെന്ത്?”

 Ressurection of Jesus

ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കല്‍ ചെന്നവര്‍ക്ക് ലഭിച്ച സന്ദേശം.

അതെ, കര്‍ത്താവിന്‍റെ ശുന്യമായ കല്ലറ ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്‍റെ പ്രത്യാശയുടെ അടയാളം. അതെ, നിത്യതയുടെ സന്ദേശം.

മരണത്തിലൂടെ പ്രിയപ്പെട്ടവരെ വേര്‍പിരിയുമ്പോള്‍ തകര്‍ന്നടിഞ്ഞ മനസിന്‌ ഉറ്റവരെ നിത്യതയില്‍ കണ്ടുമുട്ടാമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനം.

ഉയിര്‍പ്പ് പെരുന്നാള്‍ സമാധാനത്തിന്‍റെ സന്ദേശം കൂടിയാണ്. പ്രശനമില്ലായ്മ്മയുടെ സാന്നിധ്യമില്ലായ്മ്മയല്ല, ക്രിസ്തുവിന്‍റെ സാന്നിധ്യമാണ്.

യേശുവിന്‍റെ ജീവിതത്തിലൂടെയൊന്ന് കടന്നുപോയാല്‍ വളരെ പരാജയങ്ങളുടെ ഒരു വലിയ പട്ടിക നമുക്ക് കാണാന്‍ സാധിക്കും.

പ്രിയപ്പെട്ടവരാല്‍ വെറുക്കപ്പെട്ടവന്‍….

സുഹ്യത്തുക്കളാല്‍ പീഡിപ്പിക്കപ്പെട്ടവന്‍…

ചാര്‍ച്ചക്കാരാല്‍ പിന്തള്ളപ്പെട്ടവന്‍…അപമാനത്തിന്‍റെ മൂര്‍ത്ത രൂപം…..

ഈ അപമാനങ്ങളുടെവിജയമാണ് യേശുവിന്‍റെ അഭിമാനം.

നമ്മുടെയൊക്കെ ജീവിതത്തില്‍ പരാജയമുണ്ടാകുമ്പോള്‍, മറ്റുള്ളവര്‍ക്കു ഒരു അപമാനപാത്രമാകുമ്പോള്‍ , ഇവയൊക്കെ വെള്ളിയാഴ്ച കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടങ്കില്‍ തീര്‍ച്ചയായും ഞായറാഴ്ച ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ഈസ്റ്റര്‍ ആഘോഷത്തിന്‍റെ മാത്രമല്ല..കരച്ചിലിന്‍റെതു കൂടിയാണ്. മാതാവ്‌ യേശുവിന്‍റെ കല്ലറയ്ക്കല്‍ നിന്നു കരയുന്നത് നാം കാണുന്നു.ഇതിനെകുറിച്ച് ആഴമായി നമ്മള്‍ മനസ്സിലാക്കണം, ധ്യാനിക്കണം.

അവനെ കണ്ടില്ലെന്നുള്ള കരച്ചില്‍….

ജീവിതത്തില്‍ ക്രിസ്തു നഷ്‌ടപ്പെടുമ്പോള്‍…ഇത്തരത്തിലുള്ള കരച്ചിലുകള്‍ അനിവാര്യമാണ്. ആ കരച്ചിലിനു ശേഷം പിന്നീടു കാണുന്നത് അരുമനാഥനെയാണ്.

ലോകം മുഴുവന്‍ സന്തോഷത്തിലും, സമാധാനത്തിലും, ദൈവീക സ്‌നേഹത്തിലും കഴിയണമെന്ന് ഉയിര്‍പ്പ് തിരുനാള്‍ നമ്മോടു ആവശ്യപ്പെടുന്നു.

പിതാവായ ദൈവത്തിനു തന്‍റെ പുത്രനെ പരാജയങ്ങളുടെ നടുവില്‍ നിന്നും ശ്രേഷ്ഠനാക്കി മാറ്റുവാന്‍ സാധിച്ചുവെങ്കില്‍, തീര്‍ച്ചയായും, നമ്മെ ശ്രേഷ്ഠരാക്കി മാറ്റുവാന്‍ പുത്രന് സാധിക്കും.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s