Reflections

Nombukalam – Sixth Wednesday Reflections

നോമ്പുകാലം ആറാം ബുധന്‍

Blessed Virgin Mary

മംഗളവാര്‍ത്തതിരുനാളിനെകുറിച്ച് വളരെ ലളിതമായി പറഞ്ഞാല്‍,

ഒരു കുഞ്ഞു തന്‍റെ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന ദിനം. അതുപോലെ, തന്‍റെ അമ്മയായ പരിശുദ്ധ മാതാവിന്‍റെ ഉദരത്തില്‍ യേശുക്രിസ്തു ഉരുവായ ദിനം. അതിനുശേഷം, ഒന്‍പതുമാസം കഴിഞ്ഞാണ്, അതായത് ഡിസംബര്‍ 25 -ന് ഈശോയുടെ ജനനം.

പരിശുദ്ധ മറിയത്തിന്‍റെ ദൈവമാതൃത്വത്തിനടിസ്ഥാനം പരിശുദ്ധ മറിയത്തിന്‍റെ ഗർഭാവസ്ഥയാണ്. കാൽവരിയിൽ കുരിശിൽ തൂങ്ങിയ അതേ സത്യം തന്നെയാണ് കാലിത്തൊഴുത്തിൽ ജനിച്ച അതേ സത്യംതന്നെയാണ്, മാതാവിന്‍റെ ഗർഭാവസ്ഥ എന്ന സത്യവും. മറിയം ഏതൊരു സ്ത്രീക്കും ഉള്ള ശരീരത്തോടെയാണ് ഭൂമിയിൽ ജീവിച്ചത്. മനുഷ്യശരീരത്തിന്‍റെ മുഴുവൻ ജൈവികപ്രവർത്തനങ്ങൾ അവളിലുണ്ടായിരുന്നു.

കത്തോലിക്കരായ നമുക്ക് പരിശുദ്ധ അമ്മയോട് അളവറ്റ ഭക്തിയുള്ളവരാണ്. ദൈവത്തെ മാത്രം ആരാധിക്കുന്ന നമ്മള്‍ പരിശുദ്ധ അമ്മയോട് സവിശേഷമായ ആദരം കാണിക്കുന്നു. ഈ ആദരം ദൈവവചന അധിഷ്ഠിതവും സഭാ പാരമ്പര്യത്തില്‍ ശക്തിപ്പെട്ടതുമാണ്.

ഇതാ കർത്താവിന്റെ ദാസി” എന്ന വാക്കുകളിലൂടെ ദൈവവിളി സ്വീകരിച്ച പരിശുദ്ധ അമ്മ അതിനു മുന്നോടിയായി യാതൊരുവിധ നിബന്ധനകളും ദൈവത്തിനുമുന്നിൽ വയ്ക്കുന്നില്ല. നമുക്കുള്ള ദൈവവിളി തിരിച്ചറിയുന്പോൾ നമ്മൾ പലപ്പോഴും ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് നിബന്ധനകളുടെ അടിസ്ഥാനത്തിലുള്ള ദൈവവിളി സ്വീകരണം.

ദൈവമേ, അങ്ങെനിക്ക് ഇതും ഇതും തന്നാൽ, ഞാൻ ഇനിമുതൽ അങ്ങു പറയുന്നതുപോലെ ജീവിച്ചുകൊള്ളാം’ എന്ന് പരിശുദ്ധ അമ്മ പറഞ്ഞില്ല;

പരിശുദ്ധ അമ്മയെ വി. അപ്രേം ഉപമിക്കുന്നത്‌

പ്രഭാതനക്ഷത്രത്തോടാണ്‌. പുതിയ അയനാംശങ്ങള്‍ തേടി പായ്‌ക്കപ്പലുകളില്‍ യാത്ര തിരിക്കുകയും നടുക്കടലില്‍ ദിശയറിയാതെ ഉഴലുകയും ചെയ്യുന്ന നാവികരുടെ ദിക്‌സൂചികയാണ്‌ പ്രഭാത നക്ഷത്രം. വിശുദ്ധന്‍ തുടരുന്നു… “ജീവിത ദുരിതങ്ങളാകുന്ന തിരമാലകള്‍ നിന്റെ ജീവിതയാനത്തെ തകര്‍ക്കുമെന്ന്‌ പേടിക്കുമ്പോള്‍, സംശയമാകുന്ന പാറക്കെട്ടുകളില്‍ത്തട്ടി തകരുമെന്ന്‌ കരുതുമ്പോള്‍ ആ പ്രഭാത നക്ഷത്രത്തില്‍ കണ്ണുറപ്പിച്ചുകൊള്ളുക, നീ തീര്‍ച്ചയായും കരപറ്റും”.

ഈ പ്രഭാതനക്ഷത്രം നീലാകാശത്തുമാത്രമല്ല നാവികര്‍ക്കു ദൃശ്യമാകുക, നിലാവിന്‍റെ തങ്കനിറം വീണുകിടക്കുന്ന ഓളപ്പരപ്പിലും ഇതിന്റെ പ്രതിഫലനം അവര്‍ക്കു കാണാം. കൈക്കുടന്നയില്‍ വാരിയെടുക്കാന്‍ തക്കവണ്ണം സമീപത്തും, ആകാശത്തിലും ഒരുപോലെ ഒളിവിതറുന്ന പ്രഭാതനക്ഷത്രം തന്നെയാണ്‌ സ്വര്‍ഗാരോപിതയായ പരിശുദ്ധ അമ്മ. സഹസ്ര സൂര്യശോഭയോടെ പന്ത്രണ്ട്‌ നക്ഷത്രങ്ങള്‍ക്കൊണ്ടുള്ള കിരീടവുമായി നമ്മുടെ അമ്മ സ്വര്‍ല്ലോക റാണി വാനവിതാനത്തില്‍ വിളങ്ങിനില്‍ക്കുന്നു.

അമ്മേയെന്ന്‌ വിളിച്ചുകൊതിതീരാത്ത, അമ്മ തല്ലുമ്പോഴും അമ്മയെ വിളിച്ചു കരയുന്ന ഓരോരുത്തരുടേയും അമ്മയായി.

നൊമ്പരത്തെ സ്‌നേഹമാക്കി മാറ്റിയ ഭൂമിയിലെ എല്ലാ അമ്മമാരുടേയും പ്രതീകമായി പരിശുദ്ധ അമ്മ പ്രഭചൊരിയുന്നു.

നമ്മുടെ അമ്മ ഒരിക്കല്‍ മരണത്തിന്‍റെ മറവില്‍ മറഞ്ഞുപോകും. എന്നാല്‍ ഒരിക്കലും മരിക്കാത്തവളാണ് നമ്മുടെ പരിശുദ്ധ അമ്മ.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s