Reflections

Nombukalam – Sixth Monday Reflections

നോമ്പുകാലം ആറാം തിങ്കള്‍

 Moody Child

 ഞാനും പിതാവും ഒന്നാണ്.

പിതാവ് പറയുന്നത് മാത്രം ചെയ്യുന്ന പുത്രന്‍……………. പിതാവുമായുള്ള ആത്മബന്ധം ….

പിതാവ് പറഞ്ഞു ………. തന്‍റെ മക്കളുടെ പാവങ്ങള്‍ക്ക് വേണ്ടി  മരിക്കാന്‍ ….

അവിടുന്ന് വന്നു……. മരിച്ചു…. നമുക്കുവേണ്ടി…….

വെറുതെ ഒരു നാടകമല്ല …… 

ഇന്ന് നമ്മോടു പറയുന്നു. …………. ദൈവത്തിന്‍റെ ഹിതം ……… നിറവേറ്റാന്‍…….

മാതാപിതാക്കളെ അനുസരിക്കാത്ത മക്കള്‍ക്ക്.‌ …………നസ്രത്തിലെ ഈശോ……..പാഠപുസ്തകമാണ്… .

മാതാപിതാക്കളോട് നമുക്കുള്ള കടപ്പാട് തീര്‍ത്താല്‍ തീരുന്നതല്ല. നാം എത്ര തന്നെ അവര്‍ക്ക് നന്മ ചെയ്താലും അവര്‍ നമ്മോട്‌ കാണിച്ച സ്‌നേഹത്തിനും കാരുണ്യത്തിനും പകരമാവുകയില്ല. മാതാപിതാക്കളെ സ്‌നേഹിക്കുക. അവരെ ബഹുമാനിക്കുക, അനുസരിക്കുക, ആദരവ് കാണിക്കുക, അവരുടെ സാന്നിദ്ധ്യത്തില്‍ മര്യാദയോടെ പെരുമാറുക, അവരോട് സത്യം മാത്രം പറയുക, അവരുടെ നല്ല ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കുക.മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോഴും അവരുടെ മരണശേഷവും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക. അതവരോട് നാം കാണിക്കുന്ന ഏറ്റവും വലിയ നന്മയാണ്.

 യേശുവിൽനിന്നു കുട്ടികൾക്കു പഠിക്കാനാകുമോ?

തീർച്ചയായും! കുട്ടികൾ മാതാപിതാക്കളെ അനുസരിക്കേണ്ടത്‌ എങ്ങനെയാണെന്നു സ്വന്ത മാതൃകയാൽ അവൻ പ്രകടമാക്കി.

അവൻ ഇങ്ങനെ പറഞ്ഞു:

ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർത്തു: ഞാൻ എല്ലായ്‌പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നു.”(യോഹന്നാൻ 8:28, 29)

യേശു തന്‍റെ സ്വർഗീയ പിതാവിനോട്‌ അനുസരണമുള്ളവൻ ആയിരുന്നു.

 മാതാപിതാക്കളെ അനുസരിക്കുക എന്നതു ചിലപ്പോഴൊക്കെ അത്ര എളുപ്പമല്ലെന്നു കുട്ടികൾക്കു തോന്നിയേക്കാം.

എങ്കിലും, അവർ അതു ചെയ്യണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s