Reflections

Nombukalam – Fifth Saturday Reflections

നോമ്പുകാലം അഞ്ചാം ശനി

 Marriage

സീറോ മലബാര്‍ സഭയില്‍ പണ്ടത്തെ എല്ലാ വിവാഹവേളയിലും വായിച്ചിരുന്ന വായനയാണ് ഇന്നത്തെ വചന ഭാഗം.

വിവാഹത്തിന്‍റെ അഭിവാച്യതയെകുറിച്ച് ഈശോ ഇവിടെ പ്രതിപാദിക്കുന്നു. ദൈവം സ്ഥാപിച്ച കൂദാശയാണ് വിവാഹം. മനുഷ്യന്‍റെ സ്വാര്‍ത്ഥതമൂലം ഉടലെടുക്കുന്നതാണ് വിവാഹമോചനം. ഡൈവേഴ്സ് എന്ന വാക്ക് ഇന്നു പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ പോലും സുപരിചിതമാണ്.  ഈശോ ശക്തമായി ഇതിനെ  എതിര്‍ക്കുന്നു.

നിങ്ങളുടെ ഹ്യദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്ക്‌ വേണ്ടി എഴുതിയത്.” മര്‍ക്കോസ്:10:4

വിവാഹം ഒരു ദൈവ വിളിയാണ്.ബൈബിള്‍ പറയുന്നു.

സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കണം.ഭര്‍ത്താക്കന്മാരെ,ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തത് പോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം.” ( എഫേസൂസ് 5:24-25)

 വിവാഹ ബന്ധത്തെ പൗലോസ് ശ്ലീഹ താരതമ്യപെടുത്തുന്നത് ക്രിസ്തുവും സഭയും തമ്മില്ലുള്ള ബന്ധത്തോടാണ്. ഭര്‍ത്താവിന്‍റെ ആഗ്രഹങ്ങളെ ഭാര്യ നിഷേധിക്കരുത്. എന്നാല്‍ ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സ്വയം സമര്‍പ്പിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. വിവാഹ ജീവിതത്തെ പറ്റി പൗലോസ് ശ്ലീഹ പറയുന്നത് ഇതു ഒരു വലിയ രഹസ്യമാണ് എന്നാണ്. വിശുദ്ധിയുടെ പരികര്‍മ്മം നടക്കേണ്ട വേദിയാണ് വിവാഹ ജീവിതം. ഹൃദയങ്ങള്‍ ഒന്നാകേണ്ട വേദി.

സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങി പോകരുത്; ധനത്തിന് വേണ്ടി അവളെ മോഹിക്കയുമരുത്.”(പ്രഭാഷകന്‍ 25:21)

വിവാഹമെന്ന കൂദാശയുടെ പവിത്രത മനസിലാക്കാതെയാണോ ഇന്നത്തെ യുവത്വത്തിന്‍റെ പോക്ക്……………?

ഒരിക്കല്‍ ഒരു വൈദികനോട് ഒരു യുവാവ്‌ പറഞ്ഞു:”

                    “അച്ചാ, ഒന്നു കെട്ടിച്ചു തരണേ.”

ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ഈ യുവാവ്‌ തന്നെ അതേ വൈദികനോട് പറഞ്ഞു:

അച്ചാ, കെട്ടിച്ചതൊന്ന് പൊട്ടിച്ചു തരണേ.”

ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പിരിക്കാതെയിരിക്കട്ടെ.”

നാമൊക്കെ ആഗ്രഹിച്ച പങ്കാളിയല്ലായിരിക്കാം, കുറവും പോരായ്‌മകളും കാണാം. എന്നാല്‍, അവിടുന്ന് നല്‍കിയത് ഓരോരുത്തരും അര്‍ഹിക്കുന്ന പങ്കാളിയെയാണ്.

വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു.” മലാക്കി:2:16

കര്‍ത്താവ് വെറുക്കുന്ന ഒരു കാര്യം ചെയ്താല്‍…….കുടുബത്തില്‍ നന്മയുണ്ടാകില്ല…വിവാഹമെന്ന കൂദാശയുടെ പവിത്രത ഉള്‍ക്കൊണ്ട് നന്മയില്‍ ജീവിക്കാം..

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s